എച്ച്.എസ്.എസ് വളയൻചിറങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.എസ് വളയൻചിറങ്ങര
വിലാസം
വളയൻ ചിറങ്ങര

വളയൻ ചിറങ്ങര പി.ഒ.
,
683356
,
എറണാകുളം ജില്ല
സ്ഥാപിതം11915
വിവരങ്ങൾ
ഇമെയിൽhssvalayanchirangara27014@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27014 (സമേതം)
യുഡൈസ് കോഡ്32081101601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1469
അദ്ധ്യാപകർ59
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Keezhillam Unnikrishnan
എം.പി.ടി.എ. പ്രസിഡണ്ട്Dhanya Ramdas
അവസാനം തിരുത്തിയത്
02-02-2022Ajeesh8108
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



= ചരിത്രം ==

 സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻ‌‌ററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്‍‍ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ.  

കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം എത്ര കഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. സർക്കാരിൻെറ തുച്ഛമായ ഗ്രാൻറോടുകൂടി മുന്നോട്ടുപോയ ഈ സ്കൂളിൽ 1925-ൽ അ‍ഞ്ചാം ക്ലാസ് ആരംഭിച്ചു. 1927-ൽ ഇതൊരു പൂർണ്ണമലയാളം മിഡിൽ സ്കൂളായിത്തീർന്നു. 1915-ൽ 44 കുട്ടികളോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ 1927 ആയപ്പോൾ 330 കുട്ടികളുണ്ടായിരുന്നു. ഏഴാം ക്ലാസ് ആരംഭിച്ചതോടുകൂടി സമർത്ഥനായ ഒരു ഹെഡ്മാസ്റ്റർ ആവശ്യമായിത്തീർന്നു.മാനേജറുടെ അഭിലാഷം അനുസരിച്ച് ശ്രീ. നാകപ്പാടി കൃഷ്ണപിള്ളയുടെ സേവനം മൂന്നു കൊല്ലത്തേക്ക് ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നും വിട്ടുകിട്ടി. 1941-ൽ വിദ്യാലയത്തിൻെറ രജത ജൂബിലി ആഘോഷിച്ച് ചാരിതാർത്ഥ്യനായി. 1942-ൽ എഴുപത്തിരണ്ടാംവയസ്സിൽ ശ്രീ. വി.എൻ. കേശവപിള്ള ദിവംഗതനായി.

              മാനേജറുടെ മൂത്ത മകൻ ശ്രീ. എം.കെ.കൃഷ്ണൻനായർ അടുത്ത മാനേജറായി. തിരുവിതാംകൂർ സർക്കാർ ആയിടക്ക് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരമനുസരിച്ച് അ‍ഞ്ചുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾ നിർത്തലാക്കപ്പെട്ടു. അങ്ങനെ എം.എം. സ്കൂൾ ഇല്ലാതായി. അതിനു പകരം പ്രൈമറി സ്കൂളുകളും മിഡിൽ സ്കൂളുകളും ആവിർഭവിച്ചു. 


ഒരൽപ്പം പിന്നിലേക്ക്.......

       നൂറ് വർഷം മുൻപ് 1915-ൽ വളയൻചിറങ്ങര എന്ന പ്രദേശത്തിൻെറ അവസ്ഥ എന്തായിരുന്നു? ഒരു പക്ഷേ അത് പറഞ്ഞുതരുവാൻ കഴിയുന്നവർ ഇന്ന്ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയില്ല.ചരിത്രത്തിൻെറ എടുകൾ

മറിച്ചു നോക്കിയൽ ലഭിക്കുന്ന പഴയ വളയൻചിറങ്ങരയുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമാവാം. അന്ന് ഇതൊരു വിജനപ്രദേശമായിരുന്നു. കുറ്റിക്കാടുകളും കാട്ട് ചെടികളും തഴച്ച് വളർന്നിരുന്ന ഭൂപ്രദേശം ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. രായമംഗലം, മഴുവന്നൂർ, വെങ്ങോല എന്നീ പ‍ഞ്ചായത്തുകൾ സന്ധിക്കുന്ന പ്രദേശമാണ് വളയൻചിറങ്ങര. പണ്ടത്തെ തിരുവിതാംകൂർ ഭൂപടത്തിൻെറ ആകൃതിയിൽ നീണ്ട് വളഞ്ഞ് കിടക്കുന്ന ഒരു ജലാശയം ഈ പ്രദേശത്തുണ്ട്. അതാണ് വളയൻചിറ. അതിന് ചുറ്റുമുള്ള പ്രദേശം വളയൻചിറങ്ങര എന്ന പേര് സിദ്ധിച്ചു.ചിറയുടെ തെക്കേകരയിലുള്ള പാതയിലൂടെ നട്ടുച്ചക്ക് പോലും ഒറ്റക്ക് പോകുവാൻ ആളുകൾ ഭയപ്പെട്ടിരുന്നു. ഒരു ഭീകര ഏകാന്തത സർവ്വത്ര അനുഭവപ്പെട്ടിരുന്ന കാലം. എന്നാൽ ഇന്നോ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന സുന്ദരമായ ഒരു ഗ്രാമമായി ഇവിടം വികാസം പ്രാപിച്ചിരിച്ചുന്നു. ഈ സമൂലമായ മാറ്റത്തിൻെറ -അത്ഭുതത്തിൻെറ യഥാർഥ കാരണം എന്തെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.065217187595104, 76.49591078807427|zoom=18}}