സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട് | |
---|---|
വിലാസം | |
സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട് , പെരുകാവ് പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1975 |
വിവരങ്ങൾ | |
ഇമെയിൽ | stfrancislps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44359 (സമേതം) |
യുഡൈസ് കോഡ് | 32140401101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളവൂർക്കൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 173 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ.കെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ്.കെ.യു |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാമോൾ |
അവസാനം തിരുത്തിയത് | |
01-02-2022 | 44359 maya |
ചരിത്രം
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി സ്കൂൾ . 1975 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു .
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലവും ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള വിശാലമായ ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഡാൻസ്
- യോഗ
- ജല ക്ലബ്ബ്
മാനേജ്മെന്റ്
1976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .
സ്കൂളിന്റെ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | മായ കെ ആർ |
2 | സന്തോഷ് കുമാർ |
3 | അനില |
4 | മേഴ്സി അലക്സ് |
5 | പ്രതിഭ |
6 | ഗിഫ്റ്സൺ സുഭാഷ് |
7 | ദിവ്യബിന്ദു എസ് എസ് |
8 | അപർണ |
9 | ജിസ്മി |
മുൻ സാരഥികൾ
1. ജെ എസ്തർ
2. സരോജം എസ്
3. സുലോചന വി
4. മെറ്റിൽഡ ഫാൻസി ഡി
5. ശ്രീകുമാരി അമ്മ എസ്
പ്രശംസ
- കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
- ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം
- ക്വിസ് മത്സരങ്ങളിൽ വിജയം
വഴികാട്ടി
{{#multimaps: 8.509484, 77.073420 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44359
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ