സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം നന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈ സ്കൂൾ. 1935 ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നാഷണൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ.

നാഷണൽ ഹൈസ്കൂൾ വള്ളംകുളം
വിലാസം
വള്ളംകുളം

നന്നൂർ
,
വള്ളംകുളം പി.ഒ.
,
689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0469 2608185
ഇമെയിൽnationalhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37012 (സമേതം)
യുഡൈസ് കോഡ്32120600103
വിക്കിഡാറ്റQ87592055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ545
പെൺകുട്ടികൾ431
ആകെ വിദ്യാർത്ഥികൾ976
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശാലത ആർ
പി.ടി.എ. പ്രസിഡണ്ട്ഫാ. മാത്യു കവിരായിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിനിമോൾ തോമസ്
അവസാനം തിരുത്തിയത്
26-01-2022Nhs37012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുലയത്തുമoത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു . 1966 ൽ ഹൈസ്കൂളായി. ഉയർത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് . ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നിലവിലുള്ള കെട്ടിടങ്ങൾ ബലപ്പെടുത്തി എം .പി .ഫണ്ട് ഉപയോഗിച്ചു ലാബ് ലൈബ്രറി കെട്ടിടങ്ങൾ നിർമ്മിച്ചു. കുട്ടികളുടെ എണ്ണും വർഷംതോറും വർധിച്ചു വരുന്നതിനാൽ കൂടുതൽ ക്ലാസ്റൂമുകൾ നിർമ്മിച്ചു. 11 ക്ലാസ്മുമുറികൾ ഹൈടെക് ആക്കി .അസംബ്ലി കം ഇൻഡോർ മുൾട്ടിപ്‌ർപ്പോസ്‌ കോർട് നിർമ്മിച്ചു. കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി 5 ബസ് സർവിസുകൾ ക്രമീകരിച്ചു .കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്ക് വേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചു .

പാഠ്യേതര പ്രവർത്തന ങ്ങൾ

കല - കായിക -ശാസ്ത്ര -ഗണിത -സാമൂഹ്യശാസ്ത്ര  സംസ്‌കൃത പ്രവർത്തിപരിചയ മേളകളിലെ സംസ്ഥാനതല മികവുകൾ ==
  • ജെ.ആർ.സി

ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു .

  • കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14 തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു.

  • എൻ സി സി

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്. നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE NCC OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല. വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ കുട്ടികളുടെ പരീക്ഷ 2021 മാർച്ച് മാസം നടക്കുകയുണ്ടായി. ആദ്യബാച്ചിൽ നിന്നും 37 കുട്ടികളാണ് ജെഡി ജെ ഡബ്ലിയു കുട്ടികൾക്കായുള്ള പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഉന്നത വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ എല്ലാ കുട്ടികൾക്കും എ ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ സാധിച്ചു എന്നുള്ളത് സ്കൂളിനെ ഏറ്റവും അഭിമാനാർഹമായ ഒരു നിമിഷം തന്നെയായിരുന്നു. 2021 ഓഗസ്റ്റ് മാസം പതിമൂന്നാം തീയതി പുതിയ അധ്യയന വർഷത്തെ എൻസിസി കുട്ടികൾക്കുള്ള എൻട്രോൾമെന്റ നടക്കുകയുണ്ടായി .ഫിഫ്റ്റീൻ കേരള ബറ്റാലിയൻ എൻസിസി തിരുവല്ലയിൽ നിന്നും ഓഫീസേഴ്സ് എത്തിയാണ്എൻട്രോൾമെന്റ നടത്തിയത്. ഏകദേശം 100 കുട്ടികൾക്ക് മുകളിൽ പങ്കെടുത്ത് ഈ സെക്ഷനിൽ നിന്നും 37 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും അവരെ പുതിയ എൻസിസി ബാച്ചിലേക്ക് ചെയ്യുകയും ചെയ്തു. പുതിയ ബാച്ചിലെ 37 കുട്ടികളിൽ 20 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കും ആണ് സെലക്ഷൻ ലഭിച്ചത്.എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് പതിനഞ്ചാം തീയതി എൻസിസി കേഡറ്റ് എല്ലാവരും തന്നെ സ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളിൽ ഓൺലൈനായി പങ്കെടുത്തു. എൻസിസി കേഡറ്റിൽ നിന്നും ഒരു കുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആ ഒരു ആഴ്ച സേവനവാരം ആയി തന്നെ ആഘോഷിച്ചു. ആ ദിവസങ്ങളിൽ എൻ സി സി യിൽ ഉള്ള കുട്ടികൾ എല്ലാവരും അവരവരുടെ വീടും പരിസരവും എല്ലാം തന്നെ വൃത്തിയാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ സ്കൂൾ തുറന്ന പ്രവർത്തനം ആരംഭിച്ചതിനുശേഷം എൻസിസി കുട്ടികൾക്കായുള്ള പരേഡും സ്കൂളിൽ നടത്താൻ സാധിച്ചു.എൻസിസി തിരുവല്ല ബറ്റാലിയനിൽ നിന്നും പരേഡ് നടക്കുന്നതായി ദിവസങ്ങളിൽ ഓഫീസർ എത്തുകയും, കുട്ടികൾക്ക് പരേഡ് നൽകുകയും ചെയ്തു. എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ കേഡട്സ് 37 പേരും സെക്കൻഡ് ഇയർ കേഡറ്റ്സ് 13 പേരും പരിപാടി പങ്കെടുത്തു.2021 ഡിസംബർ മാസം ഒമ്പതാം തീയതി കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന മേജർ ജനറൽ ബിപിൻ റാവത്തിനും, സംഘത്തിനും അനുസ്മരണം നടത്തുകയുണ്ടായി. ഡിസംബർ മാസം പത്താം തീയതി രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടത്തിയ ഈ അനുസ്മരണ യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ, സ്കൂളിന്റെ പ്രഥമ ആധ്യാപിക എന്നിവരോടൊപ്പം വിശിഷ്ട അതിഥിയായി ബറ്റാലിയനിൽ നിന്നും ഹവിൽദാർ റോജിൻ വർഗീസ് സാറും പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിൽ എല്ലാ എൻസിസി കേഡറ്റുകളും പുഷ്പങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തിന് സല്യൂട്ട് നൽകുകയും ചെയ്തു.സ്വാമി വിവേകാനന്ദന്റെ 150 ജന്മദിനം ആഘോഷിക്കുന്ന 2021 ജനുവരി മാസം പന്ത്രണ്ടാം തീയതി യുവജന ദിനം ആഘോഷിച്ചു. എൻസിസി ബറ്റാലിയനിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് തന്നെ ആ ഒരു ആഴ്ച യുവജന വാരമായി ആഘോഷിക്കുകയാണ് ഉണ്ടായത്. ആ ദിവസങ്ങളിൽ കുട്ടികളുടെ കായിക ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഒരു ദിവസം സ്കൂളിലെ കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.മറ്റൊരു ദിവസം ഭാരതത്തിലെ പരമ്പരാഗത കായിക മത്സരങ്ങൾ ആയ കബഡി,ഖോ-ഖോ, എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രചന മത്സരങ്ങൾ ( കഥ, കവിത, വിവരണം, പെയിന്റിങ് മത്സരങ്ങൾ) എന്നിവ നടത്തുകയുണ്ടായി. യുവജന വാരാഘോഷത്തിന് ഭാഗമായി നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ കേട് എല്ലാവരും തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്തു. തുടർന്നും നമ്മുടെ രാജ്യത്തിനു വേണ്ടിയും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും എൻസിസി ബറ്റാലിയൻ നടത്തുന്ന എല്ലാ സേവന പ്രവർത്തനങ്ങളിലും നാഷണൽ ഹൈസ്കൂളിലെ എൻസിസി കേഡറ്റസിന്റെ പൂർണമായ സഹകരണവും പങ്കാളിത്തവും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

  • പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു.

  • ഊർജ്ജ സംരക്ഷണ ക്ലബ്

നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി . 2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

  • സീഡ് ക്ലബ്

സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. നേട്ടങ്ങൾ 2012 മുതൽ 2019 വരെ ജില്ലയിലെ മികച്ച ഹരിതവിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു വരുന്നു.

  • പി.എൽ.സി.

പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പ്രധാന അദ്ധ്യാപകരുടെ പേര് കാലഘട്ടം
1 റവ.പി.ഐ.എബ്രഹാം 1965 - 1975
2 എം.വി.ശിവരാമയ്യർ 1975- 1977
3 സി.കെ.നാരയണപ്പണിക്കർ 1977 - 86
4 റ്റി.കെ.വാസുദേവ൯പിള്ള 1986-99
5 മറ്റപ്പള്ളി ശിവശങ്കരപിള്ള 1999 - 02
6 കെ.പി.രമേശ് 2002- 04
7 രമാദേവി.കെ 2004- 07
8 ജയകുമാരി.കെ 2007 - 10
9 ആർ ആശാലത 2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)

endowement

വഴികാട്ടി

● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .

● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു

● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂളിൽ

● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ.

"https://schoolwiki.in/index.php?title=നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം&oldid=1420166" എന്ന താളിൽനിന്ന് ശേഖരിച്ചത്