സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
വിലാസം
പിരപ്പൻകോട്

പിരപ്പൻകോട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0472 2581252
ഇമെയിൽglpspirappancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43422 (സമേതം)
യുഡൈസ് കോഡ്32140301103
വിക്കിഡാറ്റQ64036583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാജിദ എ
പി.ടി.എ. പ്രസിഡണ്ട്ഷാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്രാജി വൈ
അവസാനം തിരുത്തിയത്
25-01-202243422


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ പിരപ്പൻകോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽപിഎസ് പിരപ്പൻകോട് കൂടുതൽ വായിക്കുക

https://schoolwiki.in/sw/6twa

< ഗവ.എൽ.പി.എസ്.പിരപ്പൻകോട്

പിരപ്പൻകോടിന്റെ ഹൃദയഭാഗത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഈ വിദ്യാലയം ഗ്രാമം മധ്യത്തിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു. ഈ വിദ്യാലയം മുത്തശ്ശിക്കുമുണ്ട് പറയാൻ ഏറെ കഥകൾ. കൃഷ്ണപിള്ള എന്നയാൾ വടക്കതിൽ വീട്ടിൽ 8 കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആയാണ് ആരംഭിച്ചത്. തടികൊണ്ട് നിർമ്മിതവും ഓലമേഞ്ഞതുമായ കെട്ടിടമായിരുന്നു ഇത്.1886- 87 ൽ തിരുവിതാംകൂറിൽ കൂടുതൽ സ്കൂളുകൾ ആരംഭിച്ചപ്പോൾ പിരപ്പൻകോട് കുടിപള്ളികൂടം സർക്കാർ സ്കൂളായി രൂപാന്തരപ്പെട്ടു. 1911 മുതൽ വിവിധ വിഭാഗത്തിലുള്ള കുട്ടികൾ പഠനം തുടങ്ങി.തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായി.1940 കാലഘട്ടത്തിൽ ഡിവിഷനുകളുടെ എണ്ണം ഉയരുകയും ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരികയും ചെയ്തു പരിമിതമായ ഭൗതിക സാഹചര്യങ്ങൾ മാത്രമാണ് അന്നുണ്ടായിരുന്നത് . ഇപ്പോൾ പ്രധാന കെട്ടിടത്തിന് പുറമേ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക സ്മാരകമായി നിർമ്മിച്ച ഇരുനില കെട്ടിടവും എം. ജി. പി എഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടവും പഠനത്തിനായി ഉപയോഗിച്ചുവരുന്ന മൂന്ന് ഹൈടെക് ക്ലാസ് റൂം,ജലസമൃദ്ധമായ കിണർ, പാചകപ്പുര എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. പഠനത്തിനും അപ്പുറത്ത് നമ്മുടെ പ്രകൃതിയേയും കാലത്തെയുമൊക്കെ അറിയാൻ കുട്ടികൾക്ക് മികച്ച അടിസ്ഥാന വിദ്യാഭ്യാസ പ്രാവർത്തികമാക്കുന്ന പ്രീ പ്രൈമറി സ്കൂളിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം ലഭിച്ച അധ്യാപകർ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. കംപ്യൂട്ടർ പഠനസൗകര്യം,ക്ലാസ് ലൈബ്രറി പുറമെ വിശാലമായ സ്കൂൾ ലൈബ്രറി, പാഠ്യ)നുബന്ധ പ്രവർത്തനങ്ങൾ കലാകായിക വിദ്യാഭ്യാസം വിവിധ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനത്തിലൂടെ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചുവരുന്നു. കണിയാപുരം സബ്ജില്ലയിലെ സർഗവിദ്യാലയം ഏറ്റെടുത്ത് ചെയ്തത് ഏക  എൽ പി സ്കൂൾ എന്ന ബഹുമതിയും നമുക്ക് തന്നെ.പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയും നമ്മുടെ സ്കൂൾ പ്രവർത്തിച്ചുവരുന്നു. അതിനാൽ ബിആർസി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഞ്ചായത്ത്തല പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും പൊതുവേദിയായ് മാറുന്നത് ഈ വിദ്യാലയ തിരുമുറ്റം  തന്നെയാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചെപ്പ് (ഇൻലൻഡ് മാസിക)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • കാർഷിക ക്ലബ്
  • ശാസ്ത്ര ക്ലബ്
  • സോഷ്യൽസയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഹെൽത്ത് ക്ലബ്
  • അലിഫ് അറബിക് ക്ലബ്
  • എനർജി മാനേജ്മെൻറ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

NH വഴി തിരുവനന്തപുരം > കഴക്കൂട്ടം > പോത്തൻകോട് > വെഞ്ഞാറമൂട് ബൈപാസ് >തൈക്കാട്( MC റോഡ്)>പിരപ്പൻകോട് . NH വഴി കൊല്ലം > പാരിപ്പള്ളി > കല്ലമ്പലം > ആറ്റിങ്ങൽ > വെഞ്ഞാറമൂട് > പിരപ്പൻകോട് . MC വഴി തിരുവനന്തപുരം > വട്ടപ്പാറ > വെമ്പായം >പിരപ്പൻകോട് . MC വഴി കൊട്ടാരക്കര > ആയൂർ > നിലമേൽ >കിളിമാനൂർ > കാരേറ്റ് >വെഞ്ഞാറമൂട് > പിരപ്പൻകോട്.

{{#multimaps:8.6579957,76.9182873|zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പിരപ്പൻകോട്&oldid=1400426" എന്ന താളിൽനിന്ന് ശേഖരിച്ചത്