എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട | |
---|---|
വിലാസം | |
ചണ്ണപ്പേട്ട ചണ്ണപ്പേട്ട , ചണ്ണപ്പേട്ട പി.ഒ. , 691311 , കൊല്ലം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0475 2304061 |
ഇമെയിൽ | mthscpta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40026 (സമേതം) |
യുഡൈസ് കോഡ് | 32130101201 |
വിക്കിഡാറ്റ | Q110279153 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 153 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | എം. കെ. ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ക്രിസ്റ്റി ഗോപൻ |
അവസാനം തിരുത്തിയത് | |
18-01-2022 | 40026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമൂഖം
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹൈസ്കൂൾ. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അധ്യാപകർ ,ജീവനക്കാർ
HEADMASTER: MR.JACOB ABRAHAM
- SENOIR ASSISTANT: Smt.Shalee.K.Varughese
- Smt. Raichel George
- Smt. Sheela Abraham
- Smt .Preeja.P
- Smt. Jyolsna Cherian
- Sri. Rejaneesh K John
- Sri.Shibu Johnson
- Smt.Jija Joy
- Smt. Jensy
- Smt.Betsy Mariam koshy
- Smt.Jinu
- Smt.Litty Yohannan
- Sri.Siby
- Sri.O.Daniel
- Sri. Vipin Thomas
- Smt. Minu Raj
- Smt.Sobha Thomas
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.
- കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കർ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കംപ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സയൻസ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് പ്രവർത്തിക്കുന്നു.
- മുഴുവൻ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ
2.ഇംഗ്ലീഷ് ക്ലബ്ബ്
3.സയൻസ് ക്ലബ്ബ്
4.സോഷ്യൽ സയൻസ് ക്ലബ്ബ്
5.എക്കോ ക്ലബ്ബ്
6.ഹെൽത്ത് ക്ലബ്ബ്
7.മാത്സ് ക്ലബ്ബ്
8.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
9.ലിറ്റിൽ കൈറ്റ്സ്
10.എൻസിസി
11.ജെ ആർ സി
12.ഐടി ക്ലബ്ബ്
13. മലയാള മനോരമ നല്ല പാഠം യൂണിറ്റ്
14. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
15.എസ്.പി.സി
16.വിശേഷ ദിനാചരണങ്ങൾ
17.പഠനയാത്രകൾ
18.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്#
19.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്
20.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ
21.സ്കൂൾ ലൈബ്രറി
22.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.
23.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.
24. വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' പ്രവർത്തി ക്കുന്നു
- ബാന്റ് ട്രൂപ്പ്.
- ചോക്ക് നിർമ്മാണം.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വായന വാരോഘോഷം നടത്തി.
- :സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്-
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്.
- പരിസ്ഥിതി ക്ലബ്ബ്:-
പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
സ്പെഷ്യൽ കോച്ചിംഗ് :-
പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ മുതലായവ നടത്തി വരുന്നു.
ശ്രീമതി.മണിയമ്മ
'Non-teaching staff'
ശ്രീമതി.ആഷ്ലി ഐസക്
ശ്രീ.ജോൺസൻ കെ
ശ്രീ.ബിജുമോൻ വൈ
ശ്രീ.സിജു തോമസ്
മികവുകൾ
* 2018-19 സബ് ജില്ലാ പ്രവർത്തിപരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി *സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി *എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്കൃത പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
മാനേജ്മെന്റ്
MT& EA CORPORATE മാനേജ്മെന്റ Most.Rev.Dr.Theodosius Mar Thoma Metropolitanപേട്രൺ ആയും ഡോ.യൂയാക്കിം മാർകൂറിലോസ് തിരുമേനി ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി. Lalykutty പ്രവർത്തിക്കുന്നു.
- മാനേജർ : ശ്രീമതി Lallykutty
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകൾ : 15
- ഹയർ സെക്കണ്ടറികൾ : 9
- ലോവർ പ്രൈമറി സ്കൂളുകൾ :114
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ,
ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി ശ്രീമതി എം എസ് പൊന്നമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്കൂൾ മാപ്പ് {{#multimaps: 8.887793,76.9526224| width=800px | zoom=16 }}
- അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40026
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ