കോട്ടക്കുന്ന് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടക്കുന്ന് യു പി സ്കൂൾ
വിലാസം
കോട്ടക്കുന്ന്

കോട്ടക്കുന്ന് യു പി സ്കൂൾ

പി ഓ കാട്ടാമ്പള്ളി

കണ്ണൂർ
,
കാട്ടാമ്പള്ളി പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം11 - ആഗസ്ത് - 1952
വിവരങ്ങൾ
ഫോൺ04972778226
ഇമെയിൽ.school13665@gmail.com
കോഡുകൾ
സ്കൂൾ കോഡ്13665 (സമേതം)
യുഡൈസ് കോഡ്32021300802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ
പി.ടി.എ. പ്രസിഡണ്ട്ജബ്ബാർ എംഎ
അവസാനം തിരുത്തിയത്
13-01-2022NIDHINRAVINDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        ചിറക്കൽ പഞ്ചായത്തിലെ പുഴാതി ദേശത്ത്കോട്ടക്കുന്ന് എന്ന ചരിത്ര പശ്ചാത്തലമുള്ള കാവുകളുടെ നാട്ടിലാണ്  ഒരു ഗ്രാമീണ ജനതയ്ക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം  സ്ഥാപിതമായിട്ടുള്ളത് 
         1952 ൽ ശ്രീ .വെളുത്തേരി കറുവൻ എന്നവരുടെ മാനേജുമെന്റിൽ കോട്ടക്കുന്ന് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത് .നല്ലവരായ ബഹുജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വേണ്ടുവോളമുണ്ടായിരുന്നു .പരേതനായ പി .അച്യുതൻ എന്ന പ്രഗത്ഭതിയുടെ അക്ഷീണ പരിശ്രമം ഇവിടെ സ്മരണീയമാത്രേ. ഇദ്ദേഹത്തോടൊപ്പം വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി സഹകരിച്ച ശ്രദ്ധേയരായ വ്യക്തികളാണ് പരേതരായ ടി.കെ.സുമതി ,മമ്മിണിയൻ അനന്തൻ ,കീച്ചിപുറത്ത്കൃഷ്ണൻ ,താജി കണാരൻ .തായത്ത് താളികണ്ണൻ തുടങ്ങിയവർ.
           വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1952 ആഗസ്ത് 11 നാണു  നടത്തപ്പെട്ടത് .തുടക്കത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണുണ്ടായിരുന്നത്‌.1956 ലാണ് അഞ്ചാംതരം ആരംഭിച്ചത് .1957 ൽ ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു 
           വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}