ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. മിഷൻ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടക വിദ്യഭ്യാസ ജില്ലയിൽ വടകര സബ് ജില്ലയിലാണ് ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.
ബി.ഇ.എം.എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര വടകര പി.ഒ. , 673101 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഫോൺ | 0496 2522750 |
ഇമെയിൽ | vadakara16001@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16001 (സമേതം) |
എച്ച് എസ് എസ് കോഡ് | 10197 |
യുഡൈസ് കോഡ് | 32041300510 |
വിക്കിഡാറ്റ | Q64552491 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 280 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 658 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനീഷ് എം എ |
പ്രധാന അദ്ധ്യാപകൻ | അജിത് കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ കെ പി |
അവസാനം തിരുത്തിയത് | |
13-01-2022 | Remesanet |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും
- സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
- പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.
- കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.
- 10 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
- 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഉള്ളത്.
- സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്.
- ക്ലാസ്സ് ലൈബ്രറി
ഇത് ഞങ്ങളുടെ സ്വപ്നം
2020 ഓടെ ഈ രീതിയിൽ ഭൗതികസൗകര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആക്കിമാറ്റുക എന്നതാണ് ലക്ഷ്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ലിറ്റിൽ കൈറ്റ്
- ജെ ആർ സി
- റോഡ് സുരക്ഷാ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- * സയൻസ്
- * ഗണിതം
- * സോഷ്യൽ സയൻസ്
- * മലയാളം
- * ഇംഗ്ലീഷ്
- * ഹിന്ദി
- * സംസ്കൃതം
- ഹരിത ക്ലബ്
- ഇന്ററാക്ട് ക്ലബ്
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. റോയിസ് മനോജ് വിക്ടർ ഡയറക്ടറായും
റെവ. റവ. ടി. എം. ജെയിംസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
സ്കൂൾ ഹെഡമിസ്ട്രസ്സ് സ്റ്റെല്ലാ ജൂലിയറ്റ് റ്റെറൻസ് ആകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം. പി. ഐപ്പ് (1917-1929) , ടി. ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ), ഇ. ജെ. എഡോണ. (1945-1957), ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963) , ടി. ബി. ആഡ്രൂസ് (1963 -1968) , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81) , പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997), കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003) , 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത് മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016 )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.
- കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം .
- അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.
- കടത്തനാട്ട് നാരായണൻ മാസ്റ്റർ
- എം. എൽ. എ സി കെ നാണു
- എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ
- ഗോകുലം ഗോപാലൻ
- ഏഷ്യ നെറ്റ് മാധവൻ
വഴികാട്ടി
- വടകര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- പഴയ സ്റ്റാന്റിനോട് ചേർന്ന് തന്നെ യാണ് ഇത് സ്ഥിതി ചെയ്യുന്നത് .
- റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്ററിനുളളിലാണ് ഈ വിദ്യാലയം ഉള്ളത്.
- DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.
{{#multimaps: 11.596766,75.587845| zoom=18}}