ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിൻറെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ കൊച്ചി നഗരത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള വിനോദസഞ്ചാരകേന്ദ്രമായ ഫോർട്ടുകൊച്ചിയിലാണ് പ്രദേശത്തെ പ്രമുഖ സർക്കാർ വിദ്യാലയമായ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൊതുജനങ്ങൾക്കിടയിൽ വെളി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.

ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
പ്രമാണം:EMGHSFortkochi.jpg
വിലാസം
വെളി

ഫോർട്ട് കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0484 227930
ഇമെയിൽemghsvelifortkochi@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26014 (സമേതം)
എച്ച് എസ് എസ് കോഡ്7020
യുഡൈസ് കോഡ്32080802102
വിക്കിഡാറ്റQ99485933
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി പി ദാസ്
പ്രധാന അദ്ധ്യാപികഅച്ചാമ്മ ആൻറണി
പി.ടി.എ. പ്രസിഡണ്ട്കെ ജി വിക്ടർ
എം.പി.ടി.എ. പ്രസിഡണ്ട്എസ്മി എൽമ
അവസാനം തിരുത്തിയത്
06-01-202226014e
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെൻറ് നടപ്പാക്കിയ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രൈമറി സ്കൂളുകളിൽ ഒന്ന് പുരോഗമിച്ചതാണ് ഇന്നത്തെ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ബീച്ച് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അതിൻറെ ചരിത്രപ്രയാണം ആരംഭിച്ചത്. 1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു.

1932 നവംബർ 21-നു അന്നത്തെ ആരാധ്യനായ മുനിസിപ്പൽ ചെയർമാൻ, ശ്രീമാൻ ആർ എസ് ധ്രുവഷെട്ടി വിദ്യാലയത്തിനുള്ള പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. വെളിമൈതാനിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ 1933-34 വർഷത്തിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ എൽ പി സ്കൂൾ വെളി എന്നാണ് പിന്നീട് സ്കൂൾ അറിയപ്പെട്ടത്. ശ്രീമാൻ സിദ്ധാർഥൻ മാസ്റ്റർ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചു.

സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി.

വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയൊച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

പ്രഥമാധ്യാപകർ

ഹൈസ്ക്കൂൾ പ്രഥമാധ്യാപകർ

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ

എൽ പി വിഭാഗം പ്രഥമാധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

നേട്ടങ്ങൾ

മികവിൻറെ കേന്ദ്രം

ചിത്രശാല

അധികവിവരങ്ങൾ

യാത്രാസൗകരങ്ങൾ

നേർകാഴ്ച

വഴികാട്ടി


{{#multimaps:9.95043,76.24460| zoom=18}}


മേൽവിലാസം

ഇ.എം.ജി.എച്ച്.എസ്.എസ് വെളി ഫോർട്ടുകൊച്ചി പിൻ 682001