പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ
പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ | |
---|---|
വിലാസം | |
ചിറയിൻകീഴ് കൂന്തള്ളൂർ , , ചിറയിൻകീഴ് 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 04702640216 |
ഇമെയിൽ | pnmghsskoonthalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉദയകുമാർ |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ഡി |
അവസാനം തിരുത്തിയത് | |
15-11-2021 | 42015 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂള്, കൂന്തള്ളൂർ , മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്താപിതമായി . 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1969-ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972-ൽ എസ്.എസ്.എൽ.സി. പരീക്‌ഷാ കേന്ദ്രമായി. 1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. പത്മഭൂഷൺ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990-ൽ സ്കൂളിന്റെ പേര് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ 'പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ' എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി. ബിന്ദു. ഡി ഹൈസ്കൂളിലും പ്രിൻസിപ്പലായി ശ്രീ. ഉദയകുമാർ. വി ഹയർസെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനെട്ട് ഹൈടെക് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, പെൺകുട്ടികൾക്കുള്ള വിശ്രമകേന്ദ്രം (മാനസ) എന്നിവയും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ, കൺവീനർമാർ, പ്രവർത്തനങ്ങൾ
എസ്.ആർ.ജി. കൺവീനർ - മുഹമ്മദ് അൻസാരി എം.എസ്.
സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ - ഗോവിന്ദ് രാജ് എം
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ - രാജി ആർ.എസ്.
മാത്തമാറ്റിക്സ് ക്ളബ്
കൺവീനർ: ഗോവിന്ദ് രാജ് എം
പാസ്കൽ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാർ), ക്ളാസ് തല മാഗസിൻ മത്സരം, സകൂൾ ഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. pure construction - ഒന്നാം സ്ഥാനം, single പ്രോജക്റ്റ് - രണ്ടാം സ്ഥാനം, group project, working model ഇവയിൽ മൂന്നാം സ്ഥാനം നേടി. മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
സയൻസ് ക്ളബ്
കൺവീനർ - സുൽഫിക്കർ എസ്
2017 വർഷത്തെ ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
സോഷ്യൽ സയൻസ് ക്ളബ്
കൺവീനർ - ബിന്ദു. ആർ
ഐ.ടി ക്ളബ്.
എസ്.ഐ.റ്റി.സി - ബോബി ജോൺ
ജോയിന്റ് എസ്.ഐ.റ്റി.സി - ബിന്ദു വി ആർ
2017 വർഷത്തെ ആറ്റിങ്ങൽ ഉപജില്ലാ ഐ.ടി. മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
ജൂനിയർ റെഡ് ക്രോസ്
കൺവീനർ - ജസിയ മൻസൂർ
ഹിന്ദി ക്ളബ്
കൺവീനർ - രഹീന ആർ
ഇംഗ്ലീഷ് ക്ളബ്
കൺവീനർ - ജസിയ മൻസൂർ
അറബിക് ക്ളബ്
കൺവീനർ - ഫാത്തിമാ ബീവി ജെ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ.കെ.കെ.മുരളീധരൻ | |
2005 - 2006 | ശ്രീമതി.സി.ലളിത |
2006 - 2008 | ശ്രീ.സുന്ദേരശൻ പിള്ള |
2008 - 2010 | ശ്രീമതി.സി. ജലജകുമാരി |
2010 - 2011 | ശ്രീമതി. എസ്. ആരിഫ |
2011 - 2014 | ശ്രീമതി കെ. സുജാത |
2014 - 2016 | ശ്രീമതി ആബിദാബീവി |
2016 - 2018 | ശ്രീമതി മായ എം.ആർ. |
2018 - 2020 | സലീന.എസ് |
2020 - 2021 | സന്ധ്യ. എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)
വഴികാട്ടി
{{#multimaps:8.662450, 76.797621|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |