പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/എന്റെ ഗ്രാമം
കൂന്തള്ളൂർ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് കൂന്തള്ളൂർ.പ്രശസ്തരായ പല വ്യക്തികളുടെയും ജൻമനാടായ ഈ പ്രദേശം കല,സംസ്കാരം,ചരിത്രം,വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഭൂമികയാണ്.
ഭൂപ്രകൃതി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ചിറയൻകീഴ് താലൂക്ക്. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹര്സിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.പ്രകൃതിരമണീയമായ ഗ്രാമങ്ങളും അതിനോടു ചേർന്ന ജലാശയങ്ങളും പാടങ്ങളും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
ഈ ഗ്രാമം വർക്കലയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് .ഇവിടെയാണ് വാമനപുരം നദിയും അഞ്ചുതെങ് കായലും സംഗമിക്കുന്നത് .തടാകത്തിന്റെ സാമീപ്യത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത് .(മലയാളത്തിൽ ചിറ എന്നാൽ 'കായൽ 'എന്നാണ് ,കിഴക്കിനെ സൂചിപ്പിക്കാൻ കീഴ് ഉപയോഗിച്ചു.)ചിറയിൻകീഴിൽ നിന്ന് കടയ്ക്കാവൂർ വഴി വർക്കലയിലേക്ക് ഉള്ള വഴിയിലാണ് അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പി.എൻ.എം.ജി.എച്ച്.എസ്.എസ് കൂന്തളളൂർ
-
സ്കൂളിലെ വെതെർ സ്റ്റേഷൻ
- എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ്
- താലൂക്ക് ആശുപത്രി
- റെയിൽവേ സ്റ്റേഷൻ
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കലാ സംസ്കാരിക കേന്ദ്രം, കായലിന്റേയും, കയറിന്റേയും നാട്. ലോക പ്രശസ്ത കലാകാരൻമാരായ പ്രേംനസീർ, ഭരത്ഗോപി എന്നിവരുടെ ജൻമം കൊണ്ട് കീർത്തി കേട്ട. ശ്രീ ശാർക്കര ദേവി കുടികൊള്ളുന്ന പഴയ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട സ്ഥലം.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻകീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻകീഴ് സ്ഥിതിചെയ്യുന്നത്.
ചിറയിൻകീഴിനടുത്തു ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ട.(7 കി.മീ).മഹാകവി കുമാരനാശാൻ ജനിച്ച കായിക്കര, ചിറയൻകീഴിനും വർക്കലയ്‌ക്കും ഇടയിലാകുന്നു.വാമനപുരം നദി ചിറയൻകീഴു വച്ച് അറബിക്കടലിൽ പതിയ്‌ക്കുന്നു.
ആരാധനാലയങ്ങൾ
- ശാർക്കരദേവി ക്ഷേത്രം
- നവഗ്രഹക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- പി.എൻ.എം.ജി.എച്ച്.എസ്.എസ് കൂന്തളളൂർ
- എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ്
- ഗവ.എസ്.വി.യു.പി.എസ് പുരവൂർ
- ഗവ.യു.പി സ്കൂൾ ശാർക്കര ചിറയിൻകീഴ്
വ്യവസായം
കേരളത്തിലെ കയർ വ്യവസായ മേഖലയിൽ വലിയ സംഭാവന നൽകിയിട്ടുള്ള ചിറയിൻകീഴ് പരമ്പരാഗത കയർ തൊഴിലാളികൾ അധിവസിക്കുന്ന പ്രദേശമാണ്.
സാംസ്കാരികം
ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവുമാണ് ചിറയിൻകീഴിന്റെ പ്രധാന ആകർഷണങ്ങൾ. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന കാളിയൂട്ട് എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കരദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.
ചരിത്രസ്മാരകങ്ങൾ
സ്‌മൃതി മണ്ഡപം
പ്രേം നസീർ മെമ്മോറിയൽ എച്ച്.എസ്.എസ്.കൂന്തളളൂർ സ്കൂളിൽ പ്രേം നസീറിന്റെ ഓർമയ്ക്കായി ഒരു സ്‌മൃതി മണ്ഡപം സ്ഥിതി ചെയുന്നു. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തികളും,വിദ്യാർത്ഥികളും ഇവിടെ പുഷ്പാർച്ചന നടത്തുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
=== ജി.കേശവൻ പിള്ള (ജി കെ പിള്ള )(നടൻ)
65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം ഏതാണ്ട് 325 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം.
== പ്രധാനപ്പെട്ട വ്യൿതികൾ ==
- പ്രേംനസീർ
മലയാളചലച്ചിത്രരംഗത്തെ നിത്യഹരിതനായകനായ പ്രേംനസീർ ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് ഉള്ള നടനാണ്.
- ഭരത് ഗോപി
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളാണ് ഇദ്ദേഹം.കൊടിയേറ്റം എന്ന സിനിമയിലെ അഭിനയത്തിന് ഭരത് ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി.
- ജി. ശങ്കരപ്പിള്ള
നാടകകൃത്ത്,സംവിധായകൻ,നാടകാദ്ധ്യാപകൻ,സംഘാടകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജി. ശങ്കരപ്പിള്ള.
സ്കൂൾ അങ്കണത്തിലെ ആൽമരം
സ്കൂൾ അങ്കണത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു ഈ ആൽമരം. കുട്ടികൾക്ക് തണലായും , സ്കൂൾ കെട്ടിടത്തിന് ഒരു കുടയായും, ശൂദ്ധ വായു നൽകുന്നതിൽ മുന്പിലായും നമ്മുടെ ആൽമരം വിരാജിക്കുന്നു. എത്രയെത്ര തലമുറകളുടെ കഥ പറയാൻ ഉണ്ടാകു ഈ ചലദലത്തിന് അഥവാ ആല്മരത്തിന്.
ജൈവവൈവിധ്യം
പി.എൻ.എം.ജി.എച്ച്.എസ്.എസ് കൂന്തള്ളൂർ സ്കൂളിലെ ജൈവവൈവിധ്യപാർക്കിലെ ദൃശ്യങ്ങളിൽ നിന്നും
പച്ചക്കറി തോട്ടം
പി.എൻ.എം.ജി.എച്ച്.എസ്.എസ് സ്കൂളിലെ പച്ചക്കറിത്തോട്ടം