ഗവ.എച്ച്.എസ്. എസ്.മാരൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.എച്ച്.എസ്. എസ്.മാരൂർ
GHSS MAROOR
വിലാസം
പത്തന൦തിട്ട

മാരുർ പി.ഒ,
മാരുർ
,
691524
,
പത്തന൦തിട്ട ജില്ല
സ്ഥാപിതം01 - 07 - 1903
വിവരങ്ങൾ
ഫോൺ04734275373
ഇമെയിൽghsmaroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന൦തിട്ട
വിദ്യാഭ്യാസ ജില്ല പത്തന൦തി‌ട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്സി ഫിലിപ്പ്
പ്രധാന അദ്ധ്യാപകൻജെസ്സി ഫിലിപ്പ്
അവസാനം തിരുത്തിയത്
29-11-2020Ghsmaroor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



=m.png

പത്തനാപുരം നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ' മാരൂർ .ഏനാദിമംഗലം പ‌‌ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണിത്.


ചരിത്രം

അജ്‍ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ തൂവെളിച്ചത്തിലേക്ക് അനേകായിരങ്ങളെ കൈപിടിച്ചുയർത്തിയ വിദ്യാലയ മുത്തശ്ശിയാണ് മാരൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ. കൃത്യമായി പ്രായം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ലായെങ്കിലും വിദ്യാഭ്യാസം സമൂഹത്തിലെ ചില പ്രത്യേകജനവിഭാഗങ്ങളുടെ മാത്രം അവകാശമായിരുന്ന കാലത്ത് കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഏതാണ്ട് 110 വർഷങ്ങൾക്കുമുമ്പ് (1904ലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചതെന്ന് കരുതിപ്പോരുന്നു)ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിൻമുറക്കാരായ കൊച്ചുവിളവീട്ടിൽ കുടുംബാംഗങ്ങളിലൊരാളായ ശ്രീ കൊച്ചുമാധവൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടമാണ് ഇന്ന് വളർന്ന് ഹയർ സെക്കന്ററി സ്കൂളായി മാറിയിരിക്കുന്ന ഈവിദ്യാലയം.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തെ ലക്ഷ്യംവെച്ചുകൊണ്ട് വെള്ളയാംകോട്ട് വീട്ടിൽ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിയത്.

                                           വിദ്യാലയം തുടങ്ങിയകാലത്ത് 80അടി നീളത്തിൽ അത്രയും തന്നെ നീളമുള്ള വരാന്തയോടുകൂടിയ ഓലഷെഡിന്റെ വലത്തേയറ്റത്തായിരുന്നു ഓഫീസുമുറി. ഒരുമേശയും ഒരു ബെഞ്ചും മാത്രമായിരുന്നു ഉപകരണങ്ങൾ. ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മയുടെ ചിത്രം ഭിത്തിയിൽ തൂക്കിയിരുന്നു.മുറിയുടെ ഒരുഭാഗത്ത് ഒരു തേര് വച്ചിട്ടുണ്ടായിരുന്നു. തെക്കോട്ട് 1 മുതൽ 4 വരെ ക്ലാസ്സുകൾ സ്ക്രീൻ ഉപയോഗിച്ച് വേർ തിരിച്ചിരുന്നു.
                    
                                           സ്കൂളിന്റെ അപ്ഗ്രേഡിംഗ് 2 ഘട്ടങ്ങളിലായാണ് നടന്നത്.1907ൽ ഈസ്കൂൾ അപ്പർ പ്രൈമറി സ്കൂളായും 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.ജില്ലയിൽ ആദ്യമായി കംപ്യൂട്ടർ വിദ്യാഭ്യാസം തുടങ്ങിയ ഏക സർക്കാർ വിദ്യാലയവും മാരൂർ ഗവൺമെന്റ് സ്കൂളാണ്.2005-2006 വർഷത്തിൽ 1വർഷം നീണ്ടു നിന്ന പ്രൗഢഗംഭീരപരിപാടികളോടുകൂടി സ്കൂളിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി.ഒൗദ്യോഗികരംഗങ്ങളിലും കലാസാംസാകാരികരംഗങ്ങളിലുംഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗത്ഭരായ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ ന്ർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

1903 ജൂലൈ മാസം‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തിൽ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂർ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എൽപി, യുപി തലങ്ങളിലൂടെ 1980 -ൽ ഹൈസ്കൂൾ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുൽ ആന്ന്.

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയിലെ അടൂർ സബ് ജില്ലയിൽ ഏനാദിമംഗലം പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ഏക ഗവ ഹയർ സെക്കൻ്ററി വിദ്യാലയമാണ് ഗവ. H. S.Sമാരൂർ .കെ .പി .റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗതാഗത സൗകര്യമേറെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം കുട്ടികൾ പഠിക്കുന്നു 3 കെട്ടിടങ്ങളിലായി ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ലാബ് സൗകര്യവും ലഭ്യമാണ്. ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും ഈസ്കൂളിൻ്റെ പ്രത്യേക തയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ മൾട്ടിമീഡിയ ക്ലാസ് റൂമുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.8 ക്ലാസ് റൂമുകൾ ഹൈടെക് ആയി .കുടിവെളള സംവിധാനവും ശൗചാലയങ്ങളും സ്കൂളിൽ ലഭ്യമാണ്. ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമ്മിച്ച അതിവിശാലമായ ഓഡിറ്റോറിയം സ്കൂളിൻ്റെ മാറ്റ് കൂട്ടുന്നു.കുട്ടിയുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്ന പഠനാന്തരീക്ഷങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാണ്.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. RMSA ,SSAഎന്നിവയുടെ സഹായത്താലും വിവിധ സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും ലഭിച്ച പതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിനുണ്ട്.വിവിധ വർത്തമാന പത്രങ്ങളും ടെ 10 വീതം കോപ്പികൾ ലഭിക്കുന്നു.തളിര്, ശാസ്ത്രഗതി, ശാസ്ത്രലോകം, വിദ്യാരംഗം ,യുറീക്ക തുടങ്ങിയ മാസികകളും സ്കൂളിൽ വരുത്തുന്നു.ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. കൈറ്റിൽ നിന്ന് ലഭിച്ച രണ്ട് വലിയ TV കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.എല്ലാ ക്ലാസ്സുകൾക്കും ലാപ്ടോപ്പുകൾ ഉണ്ട്. ഗേൾസ് ഫ്രണ്ലി ടോയ്‌ലറ്റ്. വാഹന സൗകര്യം ഭിന്നശേഷിക്കാരായ കുട്ടികളെയും പരിഗണിച്ചു കൊണ്ടുള്ള നടപ്പാത .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി മേളകളിൽ കുട്ടികളുടെ സാന്നിധ്യം
  • പ്രവർത്തി പരിചയ മേളയിൽ സംസ്ഥാനതലം വരെ നേട്ടങ്ങൾ
  • കലോൽസവത്തിൽ സാന്നിധ്യം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സമ്പൂർണ്ണ ഐ ടി സാക്ഷരതാ വിദ്യാലയം
  • മാതൃഭൂമി സീഡ് - സീസൺ വാച്ചിൽ പുരസ്കാരം നേടിയ വിദ്യാലയം
  • കൃഷി ഒരു സംസ്കാരമാക്കി സ്കൂളും പരിസരവും കാർഷിക സ്ഥലമാക്കുന്ന പ്രവർത്തനങ്ങൾ
  • വാഴക്കൃഷിയിലെ വിജയം
  • ജില്ലാസംസ്ഥാനതല മത്സരപരീക്ഷകളിൽ വിജയം നേടുന്ന വിദ്യാർത്ഥികൾ
  • ഈവനിംഗ് ചിത്രരചനാ സ്പെഷ്യൽ പരിശീലനം
  • നിയമബോധവൽക്കരണപ്രവർത്തനങ്ങൾ
  • പെൺകുട്ടികൾക്ക് സാമൂഹ്യസുരക്ഷാബോധവൽക്കരണവും സ്വയരക്ഷാപരിശീലനവും.

അധ്യാപകർ

1.ജെസ്സി ഫിലിപ്പ് ( പ്രധാന അധ്യാപിക )

2.രത്നകുമാർ T S

3.മേഴ്‌സി T S

4. പ്രീത P S

5. റംലത്ത്ബീവി T N

6. ഗീതു കൃഷ്ണൻ V

7. മിനി Nപണിക്കർ

8. സ്മിത. S

9. ബിജി M S

10. സുജ K

11. സന്ധ്യ. C

12. ശ്രീജ S

13. സെൽമി A H

14. ജെസ്‌ന V M

15ജോൺസൺ .E T

16. റാഫി S

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ടി പി ദേവകി അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
പി ടി മാത്യു
ഫിലിപ്പോസ് പൗലോസ്
ആനിക്കുട്ടി
ശാന്തമ്മ ജോൺ
രാജമ്മ വി ആർ
ഇന്ദിര എൻ
പി എ ഗീത
വിജയലക്ഷ്‌മി പി
ജോസ് .എ
ജലജ .എം
ഷൈലജ .എൽ
പരമേശ്വരൻ.കെ
സജീവ് .എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ചെല്ലപ്പൻ(ചീഫ് മെ‍ഡിക്കൽ ഓഫീസർ)
  • എൻ.ഭാസ്ക്കരാനന്ദൻ
    *ഡോ സി.പി.രാധ(സിവിൽ സർജൻ)
    *ഡോ ഷാജി
    *ഡോ രാമചന്ദ്രൻ
    *ഡോ ശിവദാസൻ
    *ശ്രീ സി കെ വിജയൻ(റിട്ട ജനറൽ മാനേജർ വ്യവസായ വകുപ്പ്)


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.മാരൂർ&oldid=1058935" എന്ന താളിൽനിന്ന് ശേഖരിച്ചത്