ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
14019 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| അദ്ധ്യാപകരുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 58
| പ്രിൻസിപ്പൽ=വിൻസെന്റ് ഫെർ‍ണ്ണാണ്ടസ്  
| പ്രിൻസിപ്പൽ=വിൻസെന്റ് ഫെർ‍ണ്ണാണ്ടസ്  
| പ്രധാന അദ്ധ്യാപകൻ=ടി.ജെ. സൈമൺ
| പ്രധാന അദ്ധ്യാപകൻ= ടി.ജെ. സൈമൺ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. രമേഷ്. കെ.കെ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. രമേഷ്. കെ.കെ
|ഗ്രേഡ്=5|
|ഗ്രേഡ്=5|
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==


'''പ'''തിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.
'''പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.
1922-ൽ '''റവ. ഫാ. ജോേൺ ബാപ്റ്റിസ്റ്റ് ഗെലാൻഡ''' എന്ന ഇറ്റാലിയൻ മിഷനറി യൂറോപ്യൻ സ്കൂളിനെ ഇൻഡ്യൻ മിഡിൽ സ്കൂളായി രൂപാന്തരപ്പെടുത്തി.<br />
1922-ൽ '''റവ. ഫാ. ജോേൺ ബാപ്റ്റിസ്റ്റ് ഗെലാൻഡ''' എന്ന ഇറ്റാലിയൻ മിഷനറി യൂറോപ്യൻ സ്കൂളിനെ ഇൻഡ്യൻ മിഡിൽ സ്കൂളായി രൂപാന്തരപ്പെടുത്തി.<br />
[[ചിത്രം:murkothkumaran.jpg|thumb|175px|left|''മൂർക്കോത്ത് കുമാരന്'',<br>]]
[[ചിത്രം:murkothkumaran.jpg|thumb|175px|left|''മൂർക്കോത്ത് കുമാരന്'',<br>]]

14:23, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സഹായം:താൾ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്

<googlemap version="0.9" lat="11.76452" lon="75.4953" zoom="16"> 11.739647, 75.4953 </googlemap>

സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

670101
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1901
വിവരങ്ങൾ
ഫോൺ04902324959
ഇമെയിൽsjhsstly@dataone.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിൻസെന്റ് ഫെർ‍ണ്ണാണ്ടസ്
പ്രധാന അദ്ധ്യാപകൻടി.ജെ. സൈമൺ
അവസാനം തിരുത്തിയത്
10-04-202014019
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തലശ്ശേരി പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.

ചരിത്രം

പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു. 1922-ൽ റവ. ഫാ. ജോേൺ ബാപ്റ്റിസ്റ്റ് ഗെലാൻഡ എന്ന ഇറ്റാലിയൻ മിഷനറി യൂറോപ്യൻ സ്കൂളിനെ ഇൻഡ്യൻ മിഡിൽ സ്കൂളായി രൂപാന്തരപ്പെടുത്തി.

മൂർക്കോത്ത് കുമാരന്,

മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളിൽ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയർമാനും സാമൂഹ്യരാ​ഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന മൂർക്കോത്ത് കുമാരൻ ഫസ്റ്റ് അസിസ്റ്റൻറായി 1930 ഏപ്രിൽ വരെ പ്രവർത്തിച്ചു.

കണാരി,

1940-ൽ പി. കണാരിമാസ്റ്റർ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കണാരി മാസ്റ്ററുടെ മുൻകൈയും അന്നത്തെ സ്കൂൾ മാനേജരായ മോൺസിഞ്ഞോർ റോഡ്രിഗ്സിൻറെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേർന്നപ്പോൾ 1941 മാര്ച്ച് 15നു ഇൻഡ്യൻ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്താനുള്ള കൽപ്പന മദിരാശി സർക്കാരിൽ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂൺ 1നു സെൻറ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂൾ നിലവിൽ വന്നു.

ഫാ. പതിയിൽ,

1952 ഏപ്രിൽ 1 മുതൽ റവ. ഫാ. ജോർജ്ജ് പതിയിൽ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെൻറ് ജോസഫ്സ് ഹൈസ്കൂള് അതിൻറെ സുവർണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കർഹമായി. റവ. ഫാ. ജോർജ്ജ് പതിയിൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പിൽക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തിൽ നിരവധി വർഷങ്ങളില് മികച്ച റാങ്കുകൾ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഹൈസ്കൂളായി 60 വർഷം പിന്നിട്ടപ്പോൾ 2000 ജൂലൈ മാസത്തിൽ ഈ വിദ്യാലയം സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ പ്രിന്സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രൻ മാസ്റ്റർ ചുമതലയേറ്റു

എസ്.എസ്.എല്.സി. റിസൽട്ട്,
ഹയർ സെക്കൻററി റിസൽട്ട്',

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്

വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • റെഡ്ക്രോസ് സൊസൈറ്റി

സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തിൽ പ്രവര്ത്തിക്കുന്നു.

  • എൻ.സി.സി.

സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളിൽ ദേശീയതലത്തിൽ പങ്കെടുക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോർട്സ്

ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളിൽ സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാൻ അർഹത നേടിയിട്ടുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മാനേജ്മെന്റ്: കണ്ണൂർ രൂപത കോർപ്പറേറ്റ് മാനേജര്: റവ. ഫാ. ജേക്കബ് ജോസ് ലോക്കൽ മാനേജർ: റവ. ഫാ. പീറ്റർ പാറേക്കാട്ടിൽ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: 1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ 1922-39
2. ശ്രീ. പി. കണാരി 1940-48
3. റവ. ഫാ. തോമസ് പള്ളത്ത്കുഴി 1948-50
4. റവ. ഫാ. ജസ്റ്റിൻ സല്ദാന 1950-52
5. റവ. ഫാ. ജോർജ്ജ് പതിയിൽ 1952-80
6. ശ്രീ. പി.കെ. വെങ്കിടേശ്വര അയ്യർ (ഇൻചാർജ്ജ്) 1969-71
7. ശ്രീ. കെേ.രാഘവന് 1980-85
8. ശ്രീ. വി.പി. ലക്ഷ്മണൻ 1985-90
9. ശ്രീൂ. ടി.കെ. ബാലൻ 1990-93
10. ശ്രീ. കെ.കെ. രാധാകൃഷ്ണൻ 1993-94
11. ശ്രീ. എം.കെ. ശ്രീകുമാര് 1994-95
12. ശ്രീ. യു. സുകുമാരൻ 1995-2000
13. ശ്രീ. പി.വി. രാമചന്ദ്രൻ (പ്രിൻസിപ്പാൾ) 2000-04
14. ശ്രീ. കെ. സുരേഷ് ബാബു (പ്രിൻസിപ്പാൾ) 2004-09
15. ശ്രീ. പി. ദിനേശൻ (ഹെഡ്മാസ്റ്റർ) 2004-07
16. ശ്രീ. വി. രവീന്ദ്രൻ (ഹെഡ്മാസ്റ്റർ) 2007-09

ലോക്കൽ മാനേജർമാർ 1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോൺ വരയന് കുന്നേൽ
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോൾ സേവ്യർ
6. റവ. ഫാ. വലേരിയൻ ഡിസൂസ
7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.
8. റവ. ഫാ. ജോർജ്ജ് പതിയിൽ
9. റവ. ഫാ. സെബാസ്റ്റ്യൻ
10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.
13. റവ. ഫാ. വർഗീസ് ആലുക്കൽ
14. റവ. ഫാ. ജോസ് അവന്നൂർ
15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്
16. റവ. ഫാ. വിക്ടർ മെൻഡോൻസ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയിൽ
19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൂർക്കോത്ത് രാമുണ്ണി: കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.
വീനീത്. ആർ: മലയാളം, തമിഴ് സിനിമാ നടന്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
   *  റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണു.