"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുത്ത്)
വരി 946: വരി 946:
! ഡ്യൂട്ടി !! അധ്യാപകർ
! ഡ്യൂട്ടി !! അധ്യാപകർ
|-
|-
| ഹെഡ് മാഷ് ||  ശ്രീ.ബിജു മാത്യു
| ഹെഡ് മാസ്റ്റർ ||  ശ്രീ.ബിജു മാത്യു
|-
|-
| സീനിയർ അദ്ധ്യാപിക || ശ്രീമതി. റാണി പി.സി
| സീനിയർ അദ്ധ്യാപിക || ശ്രീമതി. റാണി പി.സി

10:42, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി
വിലാസം
മുള്ളൻകൊല്ലി

മുള്ളൻകൊല്ലിപി.ഒ,
വയനാട്
,
673579
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04936240066
ഇമെയിൽstthomasaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15366 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ബിജു മാത്യു (9539368432)
അവസാനം തിരുത്തിയത്
13-12-201915365


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി . ഇവിടെ 280 ആൺ കുട്ടികളും 245പെൺകുട്ടികളും അടക്കം 525 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌ന‌സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.

ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010 ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളൻകൊല്ലിയിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • രണ്ടര ഏക്കർ സ്ഥലം
  • ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് വേർതിരിച്ച്)
  • വിശാലമായ ഗ്രൗണ്ട്
  • ബാസ്ക്കറ്റ് ബോൾ കോർട്ട്
  • സയൻസ് ലാബ്
*  കമ്പ്യൂട്ടർ ലാബ്
*  എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
*  ലൈബ്രറി 
*  റീഡിംഗ് റൂം 
*  പ്രെയർ റൂം 
*  സ്റ്റേജ്
*  കഞ്ഞിപ്പുര
*  ചുറ്റുമതിൽ
*  കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹെഡ്‌മാസ്റ്റേഴ്സ്


സ്കൂളിലെ മുൻ അധ്യാപകർ :

  1. ശ്രീ. കെ.വി ജോസഫ്
  2. സിസ്റ്റർ ഏലിയാമ്മ മത്തായി
  3. ശ്രീ. ഐവാച്ചൻ റ്റി ജെയിംസ്
  4. സിസ്റ്റർ ലില്ലി അബ്രാഹം
  5. ശ്രീമതി പി. ജെ എൽസി
  6. ചിന്നമ്മ യു പി
  7. ലീല റ്റി.ടി
  8. ബേബി ജോസഫ്
  9. സിസ്റ്റർ ജെയിൻ എസ്.എ.ബി.എസ്
  10. സിസ്റ്റർ ലിസി കെ മാത്യു
  11. നദീർ ടി
  12. യൂസഫ് ബി
  13. അബ്ദുൾ നാസർ
  14. ശ്രീമതി എൻ. എം വത്സമ്മ
  15. ശ്രീ. ജോൺസൺ കെ. ജെ
  16. സിസ്റ്റർ ഷൈനിമോൾ
  17. സിസ്റ്റർ ജെസി എം.ജെ
  18. ശ്രീ. ബിജു മാത്യു
  19. ശ്രീമതി സാജിറ എം. എ
  20. ശ്രീമതി വിൻസി വർഗ്ഗീസ്
  21. ശ്രീമതി ഷിനി ജോർജ്ജ്
  22. ശ്രീമതി ഗ്രേസി കെ.വി
  23. സി. ബിജി പോൾ
  24. ശ്രീമതി റെൽജി വർക്കി
  25. ശ്രീമതി ഷെറീന പി.എൻ

2016 - 17 ലെ സാരഥികൾ

2016-17
അധ്യാപകർ തസ്തിക മുള്ളൻകൊല്ലി സ്കൂളിൽ പ്രവേശിച്ച വർഷം
ശ്രീ. ടോം തോമസ് ഹെഡ് മാസ്റ്റർ 01-04-2010
ശ്രീ. കുര്യൻ കോട്ടുപ്പള്ളി യു.പി.എസ്.എ 01-06-2010
ഗ്രേസി തോമസ് ഹിന്ദി 01-09-2005
റാണി പി.സി യു.പി.എസ്.എ 18-06-2002
മിൻസിമോൾ കെ.ജെ എൽ.പി.എസ്.എ 16-02-2005
ജെയ് മോൾ തോമസ് എൽ.പി.എസ്.എ 01-06-2009
ഗ്രേസി കെ.വി യു.പി.എസ്.എ 01-06-2010
ജോയ്സി ജോർജ്ജ് യു.പി.എസ്.എ 01-06-2011
സോണിയ മാത്യു എൽ.പി.എസ്.എ 01-06-2011
സി. ജിന്നി മേരി ജോസ് എൽ.പി.എസ്.എ 02-06-16
ജിഷ ജോർജ്ജ് എൽ.പി.എസ്.എ 03-06-2013
സി. ബിജി പോൾ എൽ.പി.എസ്.എ 01-06-2014
സിജ വർഗ്ഗീസ് ഉറുദു 10-08-2014
റെൽജി വർക്കി എൽ.പി.എസ്.എ 01-06-2015
സി. ലിൻസി പോൾ എൽ.പി.എസ്.എ 01-06-2015
ക്ളിസ്സീന ഫിലിപ്പ് യു.പി.എസ്.എ 02-06-16
സ്മിത ഇ.കെ യു.പി.എസ്.എ 02-06-16
ആയിഷ അറബി 02-06-16
ഷെറീന പി.എൻ യു.പി.എസ്.എ 07-11-2016
മഹേശ്വരി കെ.എസ് സംസ്കൃതം (പി,റ്റി) 01-11-2016
മേരി പി.ജെ ഓഫീസ് അറ്റൻറൻറ് 01-07-2004

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ടോം തോമസ് (റിട്ട.ഹെഡ് മാസ്റ്റർ - സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി)
  2. ശ്രീ. ജോസ് പി.ജെ (സെൻറ് കാതറൈൻസ് എച്ച്.എസ് പയ്യംപള്ളി)

2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2016 - 17

വിദ്യാലയത്തിലേയ്ക്ക്


 2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു.
അക്ഷരദീപം


 വർണ്ണ ബലൂണുകളേന്തിയ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. സ്കുൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ടോം തോമസ് കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി പ്രവേശനോത്സവം കെങ്കേമമാക്കി.


ജൂൺ - 5 പരിസ്ഥിതി ദിനം

വൃക്ഷത്തൈ നടൽ


പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി.

വൃക്ഷത്തൈ വിതരണം



തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.പരിസ്ഥിതിദിന സംരക്ഷണ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ കൈകളിലേന്തി പരിസ്ഥിതിദിന റാലിയും നടത്തി.


തെരഞ്ഞെടുപ്പ്

സെന്റ് തോമസ് എയുപി സ്കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ തന്നെ ഈ വർഷവും നടത്തുകയുണ്ടായി. ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രി. കുര്യൻ കോട്ടുപ്പള്ളിൽ കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ കുട്ടികൾ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് അജു സജിയും ജനറൽ ക്യാപ്റ്റനായി ജോയൽ ജോൺസനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോൺ‌ ബെന്നിയും തെരഞ്ഞെടുക്കപ്പെട്ടു.

ഹിരോഷിമ നാഗാസാക്കി ദിനാചരണം

ഓഗസ്റ്റ് 6, 9 തിയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഓർത്ത് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. നൂറുകണക്കിന് സുഡോക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.

വായനാവാരാചരണം

വായനാവാരാചരണം


ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച വായനാവാരമായി ആചരിച്ചു. പി.എൻ പണിക്കർ അനുസ്മരണ ക്വിസ് മത്സരം, വായനാമത്സരം, പ്ലക്കാർഡ് നിർമ്മാ​ണം, പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, വായനാദിന ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, കൈയ്യെഴുത്ത് മാസിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.



വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്യുന്നു.



വായനാവാരത്തിന്റെ ഭാഗമായി ക്ലാസ്സ് റൂമുകളിൽ വായനാമൂല ആരംഭിക്കുകയും, ലൈബ്രറി പുസ്തക വിതരണം നടത്തുകയും ചെയ്തു. ഇതിന് നേതൃത്വം വഹിച്ചത് ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സോണിയ എന്നീ ടീച്ചേഴ്സ് ആയിരുന്നു.



ജൂ​​ൺ 24 - വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ വായനാദിനസന്ദേശവും, ക്ലാസ്സും കുട്ടികൾക്ക് വായനയോട് കൂടുതൽ ആഭിമുഖ്യവും ആഗ്രഹവും ഉണർത്തി.


സ്വാതന്ത്ര്യദിനാഘോഷം

അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തുന്നു



സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നല്കിയതോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.


ജെ.ആർ.സി കുട്ടികളുടെ വർണ്ണാഭമായ ഡിസ്പ്ലേ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റു കൂട്ടി.



ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി ജോഷിന, മാസ്റ്റർ ആദർശ് ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നിർമ്മാണം എന്നീ മത്സരവിജയികൾക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം ചെയ്തു.


അദ്ധ്യാപക ദിനം - സെപ്റ്റംബർ - 5
അധ്യാപകദിനം



ഹെഡ് മാസ്റ്റർ ശ്രീ ടോം തോമസിന്റെയും ശ്രീമതി ഷിനി ടീച്ചറുടെയും നേതൃത്വത്തിൽ 7-ാം ക്ലാസിലെ കുുട്ടികൾ ഒരുക്കിയ അദ്ധ്യാപകദിനാഘോഷങ്ങൾ കെങ്കേമമായിരുന്നു.



അദ്ധ്യാപകദിനത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനത്തിൽ ഓരോ അധ്യാപകർ ഓരോരുത്തരേയും അവരുടെ നൻമകൾ പറഞ്ഞ് വേദിയിലേക്ക് ആനയിക്കുകയും ഹെഡ് മാസ്ററർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.

കലാപരിപാടികൾ


തുടർന്ന് കുട്ടികൾ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അദ്ധ്യാപകദിനത്തെ ആഘോഷമാക്കി.


ഓണാഘോഷം

ഓണാഘോഷം


പി.ടി എ എക്സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ച് ഓണാഘോഷം വളരെ വിപുലമായി നടത്തി, പി.ടി എ, എം.പി.ടി എ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഓണപ്പായസം തയ്യാറാക്കി.

കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺപൊട്ടിക്കൽ, വാലുപറിക്കൽ, മെഴുകുതിരി കത്തിച്ച് ഓട്ടം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.


മത്സരവിജയികൾക്ക് ഹെഡ് മാസ്ററർ ശ്രീ ടോോം തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.


മാവേലിയായി വേഷം കെട്ടിയ അജയ് സജി ഓരോ ക്ളാസിലും കയറിയിറങ്ങി കുട്ടികൾക്ക് ഓണാശംസകൾ നേരുകയും മധുരം നൽകുകയും ചെയ്തു.

വടംവലി


അദ്ധ്യാപകരുടെയും പി.ടി എ, എം.പി.ടി എ യുടെയും സംയുക്ത വടംവലി മത്സരവും ഓണപ്പായസവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.സഹകരിച്ച എല്ലാ പി.ടി എ, എം.പി.ടി എ അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നു.

ഗാന്ധിജയന്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് 2-ാം തിയതി മുതൽ 10-ാം തിയതി വരെ ശുചീകരണ വാരം ആചരിക്കുകയും പ്രസ്തുത ദിനങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷം 

ഡിസംബർ 1-ാം തിയതി ക്രിസ്തുമസ് ഫ്രണ്ടിനായി നറുക്കിടുകയും 25-ാംതിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഡിസംബർ 23-ാം തിയതി എല്ലാ ക്ളാസുകളിലും പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും കേക്ക് മുറിച്ച് പങ്കുവെച്ച് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.

അധ്യാപകരുടെ ക്രിസ്മസ് ആഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു. സമ്മാനങ്ങൾ കൈമാറിയതോടൊപ്പം മാർഗ്ഗം കളി മുതലായ കലാപരിപാടികളും ഭാവനയിലുളള വടംവലിയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

ജെ.ആർ.സി 
ജെ.ആർ.സി

കുട്ടികളിൽ കൂട്ടായ്മയും സാമൂഹ്യബോധവും സേവനതൽപ്പരതയും സത് സ്വഭാവവും വളർത്താൻ ജെ.ആർ.സി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ളാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണക്കിററ് നൽകി. ഇവർക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുന്നു.


നല്ല പാഠം പദ്ധതി

നല്ലപാഠം

നല്ല പാഠം പദ്ധതിയുടെ ഭാഗമായി നമ്മുടെ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവത്തനങ്ങൾ ഉയരാം ഉണർവ്വോടെ, ഒരു സെന്റിൽ ഒരു തോട്ടം, നിരാലംബർക്ക് ഒരു കൈത്താങ്ങ് എന്നിവയായിരുന്നു.


                       ഉയരാം ഉണർവ്വോടെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി, സ്കൂളിലെ മുഴുവൻ കുട്ടികളുടേയും സഹകരണത്തോടെ വീടുകളിൽ നിന്നും മറ്റ് കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച പഠന ഉപകരണങ്ങൾ സ്കൂളിലെത്തിക്കുകയും ജൂൺ 22-ന് ചേർന്ന J R C മീറ്റിംഗിൽ വച്ച് മുള്ളൻകൊല്ലി  ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രി. ഷെൽജൻ ചാലയ്ക്കൽ തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുകയും ചെയ്തു. 

കുട്ടികളിൽ കൃഷിയുടെയും തൊഴിലിന്റെയും മഹാത്മ്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സെന്റിൽ ഒരു തോട്ടം എന്ന പ്രവർത്തനം ‍‍ജൂലൈ 6-ന് ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 50 വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. കുട്ടികൾ തങ്ങളുടെ വീടുകളിൽ ഒരു സെന്റ് ഭൂമി ജൈവ പച്ചക്കറിയുടെ ഉൽപാദനത്തിനായി മാറ്റി വയ്ക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കോഡിനേറ്റർമാർ കുട്ടികളുടെ പച്ചക്കറിത്തോട്ടം സന്ദർശിക്കുകയും വേണ്ട നിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.

നിരാലംബർക്ക് ഒരു കൈതാങ്ങ്
                       നിരാലംബർക്ക് ഒരു കൈതാങ്ങ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും പണം സമാഹരിച്ച് മരക്കടവ് സെന്റ് കാതറിൻസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും തയ്യാറാക്കി. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം J R C കുട്ടികളും അധ്യാപകരും മരക്കടവ് വൃദ്ധമന്ദിരത്തിലെത്തിലെത്തിച്ചേരുകയും കുട്ടികൾ അവർക്കായി കലാപരിപാടികൾ അവതരിപ്പിക്കുകയും പുതുവസ്ത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് അവിടുത്തെ അന്തേവാസികളോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ആസ്വദിച്ചു. അഗതികൾ സമുഹത്തിന്റെ ഭാഗമാണെന്നും അവരെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ബോധ്യത്തോടെ ചെയ്ത നിരാലംബർക്ക് ഒരു കൈതാങ്ങ് എന്ന പ്രവർത്തനം വിജയകരമായിരുന്നു. ഇതിന് നേതൃത്വം വഹിച്ച മിൻസി ടീച്ചർ, ജെയ് മോൾ ടീച്ചർ, ജോയ്സി ടീച്ചർ, സി. ബിജി പോൾ എന്നിവരെ പ്രത്യേകം അദിനന്ദിക്കുന്നു.

കമ്പ്യൂട്ടർ പഠനം

പ്രമാണം:15366കമ്പ്യൂട്ടർപഠനം.jpg
കമ്പ്യൂട്ടർപഠനം


ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി ഡിഫില ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്.

കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

സന്മാർഗ്ഗ പഠനം

ഒരു വിദ്യാർത്ഥി ഏതെല്ലാം അറിവുകൾ നേടിയാലും ഏതെല്ലാം പാഠങ്ങൾ പഠിച്ചാലും എങ്ങനെ ഉത്തമ വ്യക്തിയായി തീരണം എന്ന ജീവിത പാഠം പഠിക്കാതെ വളർന്നാൽ അവൻെറ വിദ്ദ്യാഭ്യാസം അർത്ഥശൂന്യമാകും എന്ന ബോധ്യത്തിൽ കോർപ്പറേറ്റ് മാനേജ് മെൻറ് തയ്യാറാക്കിയ സൻ മാർഗ്ഗ പാഠാവലിയുടെ അടിസ്ഥാനത്തിൽ കുട്ടികളിൽ മുല്യബോധവും സത്ചിന്തയും ഈശ്വരവിശ്വാസവും വളർന്നു വരത്തക്കവിധത്തിലുളള സൻ മാർഗ്ഗ ബോധന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഗണിത ശില്പശാല

ഗണിതമേള


ഗണിതശാസ്ത്രാഭിരുചി വളർത്തുവാനും യുക്തി ചിന്തനത്തിൽ മികവു പുലർത്തുവാനുമായി സ്കൂളിൽ ഗണിത ശില്പശാലയും ഗണിത പ്രഹേളിക പ്രദർശനവും നടത്തി.

ഗണിത ശില്പശാല



ഇതിനു നേത്രത്വം വഹിച്ച ശ്രീമതി ജിഷ ടീച്ചറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.




ഗണിത ശാസത്രത്തിൽ മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തുവാനും പ്രോൽസാഹിപ്പിക്കുവാനും ഇത് സഹായികമായി.

ശാസ്ത്ര ശില്പശാല

ശാസ്ത്രശില്പശാല


ശ്രീമതി റാണി പി.സി ടീച്ചറുടെ നേത്രത്വത്തിൽ നടത്തിയ ശാസ്ത്രശില്പശാല ഒരു വേറിട്ട അനുഭവമായിരുന്നു.


ന്യൂട്ടന്റെ 3-ാം ചലന നിയമ പ്രകാരം കുട്ടികൾ നിർമ്മിച്ച ബോട്ട്, റോക്കറ്റ്, പമ്പരം എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും, ശാസ്ത്രാഭിരുച്ചി വളർത്തുന്നതുയിരുന്നു.


വിവിധതരം ജാമുകളുടെ പ്രദർശനവും വിതരണവും ശില്പശാലയ്ക്ക് രുചി പകർന്നു.

സ്കൂൾതല മേളകൾ

പ്രവർത്തിപരിചയമേള


സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന സ്കൂൾ തല പ്രവർത്തി പരിചയ, കലാമേള സംഘടിപ്പിച്ചു.

സ്കൂൾതലം


അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു.


അവർക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപ‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.

ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ 

എൽ.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും ഉപജില്ലാതലത്തിൽ ഓവറോൾ നേടി.


ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ എൽ.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി 7-ാം തവണയും ഓവറോൾ കിരീടം നിലനിർത്തിയത് അഭിമാനകരമാണ്.

സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 5 കുട്ടികൾ ഷൊർണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ‌‌‍ പങ്കെടുക്കുകയും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വർഷത്തിന്റെ മികവു തന്നെയാണ്.

വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!

ഭാഷാപഠനം 
ഭാഷാ ശില്പശാലാ


എസ്.എസ്. എ ആവിഷ്ക്കരിച്ച ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം എന്നീ പരിശീലന പരിപാടികളിൽ ശ്രീമതി സോണിയ ടീച്ചർ, ശ്രീമതി. റെൽജി ടീച്ചർ എന്നിവർ പങ്കെടുത്തു.




ഭാഷാനൈപുണികൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിൻെറ ആവശ്യകത മനസ്സിലാക്കി നമ്മുടെ എൽ പി വിഭാഗം കുട്ടികൾക്കായി ഭാഷാ ശില്പശാലാ നടത്തുകയും, യു പി വിഭാഗം കുട്ടികളിൽ പഠന പിന്നാക്കവസ്ഥയിലുളളവർക്ക് വായനക്കാർഡ് നൽകുകയും ചെയ്തു.

കലാമേള ഉപജില്ല-ജില്ല

കലാമേളയിൽ സമ്മാനം നേടിയ ഗ്രൂപ്പ്ഡാൻസ്


ഈ വർഷത്തെ ഉപജില്ല-ജില്ല കലാമേളയിലും അറബിക് ഉറുദു മേളയിലും സംസ്കൃതോത്സവത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗം ഭരതനാട്യം ,നാടോടിനൃത്തം, യു പി സംഘനൃത്തം ,സംസ്ക്രത പദ്യം, അക്ഷരശ്ശോകം, ജലച്ചായം, പെൻസിൽ ഡ്രോയിംങ് എന്നിവയിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി.


കഥ പറയൽ, ഖുർ ആൻ പാരായണം, അറബിഗാനം, ഗസൽ, വന്ദേമാതരം, സംഘഗാനം ,എൽ.പി സംഘനൃത്തം എന്നിവയിൽ എ ഗ്രേഡ് ഉം നേടി. സംസ്കൃതോത്സവത്തിൽ ഉപജില്ലായിൽ റണ്ണറപ്പ് നേടാൻ കഴിഞ്ഞ എന്നതും വിസ്മരിക്കാനാവാത്ത നേട്ടമാണ്. നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൊച്ചുകൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!!

ഗ്രൂപ്പ്ഡാൻസ് എൽ.പി


                        കണിയാമ്പറ്റയിൽ വച്ചു നടന്ന ജില്ലാ കലാമേളയിൽ യു.പി വിഭാഗം സംഘനൃത്തത്തിൽ സെക്കന്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് സ്കൂളിന്റെ യശസ് ഉയർത്തിയ കലാകാരികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.



സ്കൂൾ സംരക്ഷണയജ്ഞം

സ്കൂൾ സംരക്ഷണയജ്ഞം



പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹകരണത്തോടെ ജനുവരി 27-ന് സ്കൂൾ സംരക്ഷണയജ്ഞം നടത്തുകയുണ്ടായി.



രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികളും രക്ഷകർത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂൾ ഗ്രൗണ്ടിൽ സമ്മേളിച്ച് സ്കൂൾ സംരക്ഷിച്ചുകൊള്ളാം എന്ന് പ്രതിജ്ഞ ചൊല്ലുകയും, സ്കൂളിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രമാണം:15366ബാനർ.jpg
സ്കൂൾ സംരക്ഷണയജ്ഞത്തിൽ കുട്ടികൾ തയ്യാറാക്കിയ ബാനർ


തുടർന്ന് അമ്മമാർക്ക് വേണ്ടി ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ടീനേജ് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ മെറീന എഫ്.സി.സി വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസിൽ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു.


ഡി.സി.എൽ സ്ക്കോളർഷിപ്പ്

ഈ വർഷം നമ്മുടെ സ്കൂളിൽ നിന്നും 120 കുട്ടികൾ ഡി.സി.എൽ സ്ക്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. അഞ്ചാം ക്ലാസ്സിലെ അഞ്ചലി കെ എസ്, ആറാം ക്ലാസ്സിലെ ജിഷ്ണു പി. എം, ഏഴാം ക്ലാസ്സിലെ നന്ദന സുനിൽ എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും, 45കുട്ടികൾക്ക് എ ഗ്രേഡും, 75 കുട്ടികൾക്ക് ബി പ്ലെസ്സും ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.



സ്കൂൾ വാർഷികം

വാർഷികം




സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ ഈ അധ്യയന വർഷത്തിലെ വാർഷികവും ശ്രീ. കുര്യൻ കോട്ടുപ്പള്ളി സാറിന്റെ യാത്രയയപ്പും ഏറ്റവും വർണ്ണാഭമായി 23-02-17 ൽ ആഘോഷിച്ചു. മഹത് വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടത്തി.


വാർഷികം




തുടർന്ന് സ്വാദേറും ചിക്കൻ ബിരിയാണി.



ഉച്ചയ്ത്തുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ. ഉപജില്ല - ജില്ല തലങ്ങളിൽ സമ്മാനം ലഭിച്ച നൃത്യനൃത്തങ്ങൾ വാർഷികത്തിനു കൊഴുപ്പേകി. കുട്ടികൾക്ക് ഇതൊരു ഉത്സവം തന്നെയായിരുന്നു.

വാർഷികം









യാത്രയയപ്പ്

സാറിന്റെ ലളിത ജീവിതവും സന്തോഷപ്രകൃതിയും ക്ഷമാശീലവും ധാരാളം നല്ല സുഹൃത്തുക്കളെയും ശിഷ്യരെയും സമ്പാദിക്കാൻ സഹായകമായി. സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സ്കൂളിലെ മുഴുവൻ അധ്യാപകരും ചേർന്ന് സാറിനെ വീട്ടിലേയ്ക്ക് ആനയിച്ചു. ഊഷ്മളമായ വരവേല്പാണ് സാറിന്റെ വീട്ടുകാർ നല്കിയത്.

ഉപസംഹാരം 


അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം.

2017 - 18 അദ്ധ്യയന വർഷം

നിലവിലെ അദ്ധ്യാപകർ


പ്രവേശനോത്സവം 

2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി.ശ്രീ ഷെൽജൻ ചാലയ്ക്കൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി വാരാചരണം ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗിരി‍ജ കൃഷ്ണൻഷ,വാർ‍ഡ് മെമ്പർ ശ‌്രീ.ഷെൽ‍ജൻ ചാലയ്ക്കൽ എന്നിവരുടെ സാനിധ്യത്തിൽ സ്‌കുൂൾ പരിസരത്ത് പ്രധാന അധ്യാപകൽ ശ്രീ.ടോം തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷതൈകൾ നട്ടു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

വായനാദിനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പതിപ്പുകൾ നിർമ്മിച്ചു. വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം, ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി. വായനാമത്സരങ്ങൾ എൽ പി, യുപി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി. വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചാന്ദ്രദിനം

ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.എല്ലാ ക്ലാസ്സുകളിലും അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സുകൾ നൽകി.എൽ പി,യു പി വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.

തെരഞ്ഞെടുപ്പ് 

സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പു് ജനാധിപത്യരീതിയിൽ തന്നെ ഇൗ വർഷവും നടത്തുകയുണ്ടായി.ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീമതി സിജ വർഗീസ് ടീച്ചർ കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂക്ഷ്‌മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസി‍ദ്ധീകരിക്കുകയും ചെയ്‌തു. വീറും വാശിയുമേറിയ പ്രചാരണത്തിനു ശേ‍ഷം നടന്ന വോട്ടെടുപ്പിൽ സ്‌കൂൾ ലീഡർ സ്ഥാനത്തേയ്‌ക്ക് അഭിജിത്ത് ജോയിയും ജനറൽ ക്യാപ്‌റ്റനായി ഫെബിൻ ജോസഫും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഹിബ തസ്‌നിയും തെര‍ഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് അഭിനന്ദനങ്ങൾ.

ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനം അനുസ്‌മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഒാർത്ത് മൗന പ്രാർത്ഥന നടത്തുകയും ചെയ്‌തു.

സ്വാതന്ത്ര്യദിനം

അസി.മനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി ആശംസകൾ അർപ്പിക്കുകയും, സ്വതന്ത്ര പൗരന്റെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റി വളരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ്, പ്രസംഗം, ദേശീയഗാനം എന്നീ മത്സരങ്ങൾ എൽ.പി, യു.പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനdഘോഷ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. ദേശഭക്തിഗാനം, പ്രസംഗം, തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.

ഓണാഘോഷം ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. എൽ പി, യുപി തലത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. മ്യൂസിക് ബോൾ, സ്‌പൂൺ റേസ്, മിഠായിപെറുക്കൽ, കസേരകളി എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ നടത്തി. കുട്ടികൾ ആഹ്ലാദാരവങ്ങളോടെ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി റ്റി എ അംഗങ്ങളും, അദ്ധ്യാപകരും തമ്മിലുള്ള വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. കുട്ടികൾക്ക് രുചികരമായ ഓണപ്പായസം പി റ്റി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും ചിരസ്മരണീയമായിത്തീർന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.

ഗാന്ധിജയന്തി -oct 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.

ക്രിസ്തുമസ് ആഘോഷം  

‍ഡിസംബർ 1-ാം തിയതി ക്രിസ്‌മസ് ഫ്രണ്ട് നറുക്കിട്ട് എടുക്കുകയും 25-ാം തിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.ഡിസംബർ 22-ന്

ഭാഷാപഠനം - ശ്രദ്ധ പഠനപ്രയാസം നേരിടുന്ന ഒാരോ കുുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഇൗ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുുപ്പ് ഇൗ അദ്ധ്യായന വർ‍ഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് "ശ്രദ്ധ"-മികവിലേക്കൊരു ചുവട്. നമ്മുടെ സ്‌കൂളിലും ശ്രദ്ധ പദ്ധതി നടപ്പിൽ വരുത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷെൽജൻ ചാലയ്ക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇൗ പ്രവർത്തനം കൂടുതൽ സജീവമായി നടത്താൻ സഹായകമായ രീതിയിൽ ക്ലാസുകൾ ക്രമീകരിക്കുവാനും ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കാനും PTA-യുടെ സഹകരണത്തോടെ സാധിച്ചു. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്കകാരെ കണ്ടെത്തുകയും അവർക്കാവശ്യമായ ഭാഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തൂ.


ഹെൽത്ത് പ്രോഗ്രാം : സ്‌കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്‌‌കൂളിൽ ഹെൽത്ത് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ക‌ുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനു വേണ്ടി 6 മാസത്തിലൊരിക്കൽ 'De-warming' tablet വിതരണം ചെയ്‌തു വരുന്നു. കൂടാതെ 'അയേൺ ഫോളിക് ആസിഡ് പദ്ധതി' നമ്മുടെ സ്‌കൂളിലും നടത്തിവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വക‌ുപ്പിന്റെ നിർദ്ധേശ പ്രകാരം എല്ലാ തിങ്കളാഴ്ചയും IFA ഗുളികകൾ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ഒക്ടോബർ-6 ന് കുട്ടികൾക്കായി റൂബെല്ല മീസിൽസ് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ ഇൗ കുത്തിവെയ്‌പ്പിൽ മിക്കവാറും എല്ലാ കുട്ടികളും പങ്കാളികളായി. പുൽപ്പള്ളി സാമൂഹ്യാരേഗ്യകേന്ദ്രത്തിലെ ഡോക്‌റുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷൻ നൽകിയത്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനുള്ള സർക്കാരിന്റെ ഇൗ ഉദ്യമം ശ്ലാഘനീയമാണ്.

മേളകൾ

സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.

ഉപജില്ല-കായിക മേള 2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. ‌പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീ‍ഷിനും അഭിനന്ദനങ്ങൾ.

കലാമേള- ഉപജില്ല മുട്ടിലിൽ വച്ച് നടന്ന ഉപജില്ലാ കലാമേളയിൽ LP,UP വിഭാഗങ്ങളിൽ സംഘനൃത്തം‌ , കഥ പറയൽ ,മോഹിനിയാട്ടം , ഭരതനാട്യം എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

ജില്ലാ കലാമേള പനമരത്ത് വെച്ച് നടന്ന ജില്ലാ കലാമേളയിൽ up വിഭാഗം സംഘനൃത്തത്തിന് 2nd with A grade ഉം ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിൽ A grade ഉം നേടി കലാമേളയിൽ സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പ്രാധിനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞു. വിജയികൾക്ക് അഭിനന്ദനങ്ങൾ‌!!!.

സംസ്ഥാനതലം കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്‌ത്ര മേളയിൽ അഭിന ഷാജി എന്ന കുട്ടി പങ്കെടുക്കുകയും A grade കരസ്ഥമാക്കുകയും ചെയ്‌തത് ഇൗ വർഷത്തിന്റെ മികവ് തന്നെയാണ്.

ഡി.സി.എൽ സ്‌കോളർഷിപ്പ് 
ഡിസിഎൽ സർട്ടിഫിക്കറ്റുകളുമായി ജേതാക്കൾ



ഇൗ വർ‍ഷം നമ്മുടെ സ്‌കൂളിൽ നിന്നും 143 കുട്ടികൾ DCL സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 4 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും 55 കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ!!!

കമ്പ്യൂട്ടർ പഠനം

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായുക്തമാക്കുന്നതിനായി നമ്മുടെ സ്‌കൂളിൽ ഒരു മികച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിന്റെ മേൽനോട്ടം അതത് ക്ലാസ്സ് ടീച്ചേഴ്‌സ് തന്നെ വളരെ ഭംഗിയായി നിർവ്വഹിക്കുന്നു. സ്കൂളിൽ നിന്നും ആദ്യമായി എെടി മേളയിൽ പങ്കെടുക്കുകയും സബ്‌ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.

സബ്‌ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം നേടിയ ടീം




എൻഡോവ്മെന്റ്

ഇൗ സ്‌കൂളിൽ പഠിച്ച് അകാലത്തിൽ വേർപിരിഞ്ഞ്പോയ ഗൗതം കിഷോർ തോമസിന്റെ പേരിൽ മണ്ഡപത്തിൽ പരേതനായ ടോമിയും കുടുംബവും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്നു. യശ:ശരീരനായ പാലാ സാറിന്റെ പേരിലുള്ള എൻഡോവ്മെന്റ് സ്‌കൂളിൽ കലാരംഗത്ത് മികവ് പുലർത്തുന്ന രണ്ട് കുട്ടികൾക്ക് ഇലവുങ്കൽ കുടുംബം നൽകി വരുന്നു. വേർപിരിഞ്ഞുപോയ‍ പ്രിയപ്പെട്ടവരുടെ പാവന സ്‌മര​​ണയ്‌ക്കു മുമ്പിൽ ആദരാ‍ഞ്‌‍ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാംഗങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.

പി .ടി .എ. ശ്രീ. ഷിനോജ് കളപ്പുര പ്രസിഡന്റായ പി. ടി.എ. കമ്മിറ്റിയും ശ്രീമതി. ദിവ്യ പയ്യപ്പിള്ളി പ്രസിഡന്റായ എം.പി.ടി.എ. കമ്മിറ്റിയും വളരെ സ്തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആത്മാർത്ഥമായ സഹായ സഹകരണങ്ങൾക്ക് ഹൃദയപൂർവ്വം നന്ദി..

                    ==== സേവനത്തിൽ നിന്നും വിരമിക്കൽ. ====
                    മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ് 


      കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31  ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ്  എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ 35 വർഷത്തിനൊടുവിൽ പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.

നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു. എന്ന ഗാന്ധിജിയുടെ വാക്യങ്ങൾ തന്റെ ജീവിതത്തിൽ അന്വർത്ഥമാക്കിയ വ്യക്തിത്വത്തിന്നുടമയാണ് അദ്ദേഹം. കൃത്യനിഷ്ഠയും, പ്രതിബദ്ധതയും ജീവിതചര്യയാക്കി മാറ്റിയ ടോം തോമസ് സാർ ഉത്തമഗുരുനാഥനാണ്. 2010 മുതൽ അദ്ദേഹത്തിന്റെ ഉറച്ചതും, ആത്മാർത്ഥവുമായ നിലപാടുകൾക്കു കീഴിൽ അണിനിരന്നു പ്രവർത്തിച്ച അധ്യാപകസമൂഹം സ്കൂളിനു സമ്മാനിച്ചത് അനിദംപൂർവ്വമായ പുരോഗതികളാണ്.

ടോമിസാറിന്റെ ഊർജ്ജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി നമ്മുടെ സ്കൂളിൽ കലാകായിക പ്രവൃത്തിപരിചയ മേളകളിൽ വിജയസോപാനത്തിലേറുകയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയരുകയും ചെയ്തു.


അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ...... ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.


ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്









                                                   നന്ദി... 

ഇൗ നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക നേട്ടങ്ങൾക്ക് അളവറ്റ സംഭാവനകൾ നൽകുന്ന ഇൗ കലാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്‌നിക്കുന്ന മാനേജ്‌മെന്റിനും ട്രസ്റ്റിമാർക്കും എല്ലാ പി.ടി.എ , എം.പി.ടി.എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഇൗ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സഹകരിച്ചു പ്രവർത്തിക്കുന്ന ഒാരോരുത്തർക്കും കൃതജ്ഞത അർപ്പിക്കുന്നു. എല്ലാറ്റിനുമുപരി സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.

മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്

1953 ൽ സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം പിതാവിന്റെ രക്ഷാകർതൃത്വത്തിൽ റവ.ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ.ഫാദർ ചാണ്ടി പുനക്കാട്ട് മാനേജരായും, റവ. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ അസി. മാനേജരായും, ശ്രീ. ബിജു മാത്യു അരീക്കാട്ടിൽ പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 19 അധ്യാപകരും 1 അനധ്യാപികയും സേവനമനുഷ്ഠിക്കുന്നു. കൂടാതെ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക നീതു സുരേഷ്, HTV അധ്യാപിക ലൈസ, ആരോഗ്യ വകുപ്പ് നിയമിച്ച നഴ്സ് റേയ്‌ച്ചൽ, എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. LP, UP വിഭാഗങ്ങളിലായ് 16 ഡിവിഷനുകളിൽ 517 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും, കമ്പ്യൂട്ടർ പഠന സൗകര്യവും ഈ വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 5 വരെ 2 ഡിവിഷൻ വീതവും 6, 7 ക്ലാസ്സുകളിൽ 3 ഡിവിഷനുകളും ഉള്ളതിൽ ഓരോ ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കഴിഞ്ഞ മെയ് മാസം 31 ന് സർവീസിൽ നിന്ന് വിരമിച്ച ബഹു. ഹെഡ്‌മാസ്റ്റർ ടോം തോമസ് സാറിനു പകരം ജൂൺ ഒന്നിനു ബഹു. ബിജു മാത്യു അരീക്കാട്ടിൽ സാർ ചാർജെടുത്തു. പ്രമോഷൻ ലഭിച്ച ഗ്രേസി കെ.വി ടീച്ചർ, ഷെറീന ടീച്ചർ, ട്രാൻസ്‌ഫർ ലഭിച്ച സി. ബിജി പോൾ, റെൽജി ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ. ആൻറണി എം.എം സാർ, ധന്യ സക്കറിയാസ് ടീച്ചർ, റിൻസി ‍‍‍ഡിസൂസ ടീച്ചർ, അൻസ ടീച്ചർ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.


                                        പറിച്ചു നടപ്പെട്ടവർ


പ്രമാണം:15366Transfer.jpg
ഇന്നലെ വരെ സെൻറ് തോമസ് എയുപി സ്കൂളിന്റെ ഭാഗമായിരുന്നവർ, തങ്ങളുടെ ചോരയും നീരും ഒഴുക്കി സ്കൂളിനായി ആത്മാർത്ഥമായി അദ്ധ്വാനിച്ചവർ






കഴിഞ്ഞ ആറര പതിറ്റാ​ണ്ടിലെ നന്മയുടെ സുഗന്ധവും ആവാഹിച്ച് തന്നിലൂടെ കടന്നുപോകുന്നവർക്ക് കുളിർത്തെന്നലായി മാറിയ ഈ സരസ്വതീ ക്ഷേത്രം അറിവിനപ്പുറമുള്ള വിശാലമായ ചക്രവാളങ്ങളിലേയ്ക്ക് കൂടി കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നു. മലയോര ജനതയുടെ സർവ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മുള്ളൻകൊല്ലി പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരമോതിയ ഈ സ്കൂൾ പാഠ്യ-പാഠ്യേതരരംഗങ്ങളിൽ ഒരുപോലെ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി വിരാജിക്കുന്നു.
                                ബാറ്റൺ കൈമാറുന്നു.
പുതിയ ഹെഡ്‌മാസ്റ്റർ ശ്രീ. ബിജു മാത്യു സാറിന് ഊഷ്‌മള വരവേല്പ്, അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎക്കാരും ചേർന്ന് ബൊക്കെ നല്കി സ്വീകരിക്കുന്നു













നിലവിലെ സാരഥികൾ

2018 - 19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ

കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2018 - 19)
ഡ്യൂട്ടി അദ്ധ്യാപകർ
ഹെഡ്‌മാസ്‌റ്റർ ശ്രീ. ബിജു മാത്യു
സീനിയർ അസിസ്‌റ്റന്ററ് ശ്രീമതി. ഗ്രേസി തോമസ്
സ്‌റ്റാഫ് സെക്രട്ടറി സി. ജിന്നി മേരി ജോസ്
സ്‌റ്റാഫ് കൗൺസിൽ അംഗങ്ങൾ HM ശ്രീ. ബിജു മാത്യു, ഗ്രേസി തോമസ്, റാണി പി.സി, സി. ജിന്നി മേരി ജോസ്, മിൻസി മോൾ കെ.ജെ
SRG കൺവീനേഴ്സ് ശ്രീമതി. സോണിയ മാത്യു, ശ്രീമതി. സ്‌മിത ഇ.കെ
ഉച്ച ഭക്ഷണം ജെയ്‌മോൾ തോമസ്, സിജ, ആയിഷ, മഹേശ്വരി, ആന്റണി
പ്രഭാതഭക്ഷണം സിജ വർഗ്ഗീസ്, ആയിഷ കെ.എ,
ജെ.ആർ.സി മിൻസി മോൾ കെ.ജെ, ജോയ്സി ജോർജ്ജ്
പ്രവൃത്തിപരിചയം റാണി പി.സി, മിൻസി മോൾ കെ.ജെ
ഗോത്രസാരഥി ശ്രീ. ആന്റണി എം.എം
നോ‍ഡൽ ഓഫീസർ ശ്രീമതി. ക്ലിസ്സീന ഫിലിപ്പ്
ലൈബ്രറി സോണിയ മാത്യു, മഹേശ്വരി, ധന്യ
സ്പോർട്സ് ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു,
ഐ.ഇ.‍ഡി.സി മിൻസി മോൾ കെ.ജെ
സ്കൂൾ ബസ് സി. ജിന്നിമേരി ജോസ്
ടാലന്റ് ലാബ് ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ
വിദ്യാരംഗം ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ്, റിൻസി ഡിസൂസ
നല്ല പാഠം ജെയ്‌മോൾ തോമസ്, മിൻസി മോൾ കെ.ജെ, ആന്റണി എം.എം
പി.എസ്.ഐ.റ്റി.സി സി. ലിൻസി പോൾ
2018 ജൂൺ 1 പ്രവേശനോത്സവം 

2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.

പരിസ്‌ഥിതി വാരാചരണം ജൂൺ-5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര, വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ മുററത്ത് മരത്തൈ നട്ടു. ഹെഡ്മാസ്ററർ ശ്രീ. ബിജു മാത്യു കുുട്ടികൾക്ക് മരത്തൈ വിതരണ ഉദ്ഘാടനം നടത്തി. സ്കൂൾ പരിസരങ്ങളിലും തോടിൻെറ അരികിലും മരത്തൈകൾ, മുളന്തൈകൾ എന്നിവ നട്ടു.

പച്ചക്കറിവിത്ത്/തൈ വിതരണം

ശ്രീമതി ഗ്രേസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുക്കൊണ്ട് കുട്ടികൾക്ക് വിത്ത്, തൈകൾ എന്നിവ വിതരണം നടത്തി. സ്കുൂൾ കോബൗണ്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു.

ദിനാചരണങ്ങൾ 

SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു.

വായനാക്കളരി ജൂൺ - 13

സെൻറ് തോമസ് യു. പി സ്കൂളുൻെറ പൂർവ്വവിദ്യാർത്ഥി ശ്രീ റോയി കവളക്കാട്ട് ഒാരോ ക്ലാസ്സ് മുറിയിലെക്കും ദിനപത്രം സ്പോൺസർ ചെയ്തു. വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ ബിജു അരീക്കാട്ട് പരിപാടി ഉദ്ഘാടനം ചെയതു. സ്കൂൾ മാനേജർ റവ. ഫാ. ചാണ്ടി പുനക്കാട്ട് ദിനപത്രങ്ങൾ ഏററു വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി വയനാക്കളരി നല്ലരീതിയിൽ നടക്കുന്നു.

വായനാ ദിനം ജൂൺ 19 കുട്ടികൾക്ക് ലൈബ്രറി പുസതകങ്ങൾ വിതരണം ചെയതു. പോസ്ററർ നിർമ്മാണം-ചുമർമാസിക-വായന-പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. വായനാ ദിന ക്വിസ് പരിപാടികൾ ഏറെ ഗുണപ്രദമായരുന്നു. ഹെഡ്മാസ്ററർ ശ്രീ. ബിജു മാത്യു വായനാദിന സന്ദേശം നൽകി.

സ്കൾ-പഠനോപകരണ ശേഖരണം ജൂൺ 20 നിർധനരായ കുുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുുട്ടികളിൽ നിന്ന് പഠനോപകരണങ്ങൾ ശേഖരിച്ചു. നിർലോഭമായി സഹകരിച്ച കുട്ടികൾ നോട്ടുബുക്ക്,പേന, പെൻസിൽ ,റബ്ബർ, തുടങ്ങിയവ അർഹരായ കുുട്ടികൾക്ക നൽകി

ക്ലബ്ബ് രൂപികരണം ജൂൺ 21 ഭാഷ, ഗണിതശാസത്ര ഐ ടി സോഷ്യൽ സയൻസ് ക്ലബ്ബുകൾ രൂപികരിച്ച് സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുുന്നു.

ചാന്ദ്രദിനം ജൂൺ 22    

സി .ഡി പ്രദർസനം ചാന്ദ്രദിന ചുമർപത്രിക ചാന്ദ്രദിനക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 23 സ്‌കൂൾ റേഡിയോ - "സെന്റ് തോമസ് ലിറ്റിൽ വോയ്സ്"

സെന്റ് തോമസ് യു.പി സ്‌കൂളിന്റെ സ്വന്തം റേഡിയോ "സെന്റ് തോമസ് ലിറ്റിൽ വോയ്സ്" പ്രവർത്തനമാരംഭിച്ചു. ക്ലാസടിസ്ഥാനത്തിൽ ദിവസവും 1.20 മുതൽ 1.35 വരെ റേഡിയോ പരിപാടികൾ നടത്തിവരുന്നു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും വ്യക്തിത്വവികാസത്തിനും നേതൃത്വപാടവത്തിനും ഈ റേഡിയോ പ്രവർത്തനം മുതൽകൂട്ടായി വർത്തിക്കുന്നു.

ജൂലൈ 26  (അക്ഷരക്ലാസ്സ്) മലയാളത്തിളക്കം

കുട്ടികൾ മലയാളഭാഷയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷത്തോടെ ക്ലാസ്സ് അടിസ്ഥാനത്തിൽ മലയാള തിളക്കം ക്ലാസ്സുകൾ നടത്തിവരുന്നു.

ആഗസ്റ്റ് 6 - ഹിരോഷിമാ ദിനാഘോഷം 

യുദ്ധവിരുദ്ധ റാലി , യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണ മത്സരം, സി.ഡി പ്രദർശനം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. സ്‌കൂൾ റേഡിയോ വഴി തത്സമയ ക്വിസ്സ് മത്സരം നടത്തി. എല്ലാ വിദ്യാർത്ഥികൾക്കും ഒരേ സമയം ക്വിസ്സിൽ പങ്കാളികളാകുവാൻ ഇത് ഉപകരിച്ചു.

ഹലോ ഇംഗ്ലീഷ് - ക്ലാസ്സ് പി റ്റി എ ജൂൺ 30

4-ാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് മുന്നിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി ക്ലാസ്സ് പിറ്റിഎ നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങളുട വീഡിയോ പ്രദർശനം ഹലോ ഇംഗ്ലീഷ് അവലോകന പ്രവർത്തനങ്ങൾ  നടത്തി.
സ്കൂൾ തല ശാസ്ത്രമേള ജൂലൈ 2  

പ്രവർത്തി പരിചയ ഗണിതശാസ്ത്രം ഐ ടി മേളകൾ സ്കൂൾ തലത്തിൽ നടത്തി. നിരവധി കുട്ടികൾ പങ്കെടുത്തു. പരിപാടിയിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ തിര‍‍ഞ്ഞെടുത്തു.

യോഗപരിശീലന ക്ലാസ്സ് ജൂലൈ 2 

സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളെ (യു പി‍‍‍) ഉൾപ്പെടുത്തി ശ്രീ സജി പി എം യോഗപരിശീലന ക്ലാസ്സ് നടത്തി. തുടന്ന് കുട്ടികൾക്ക് യോഗ നിത്യവും ചെയ്യുന്നതിൻെറ പ്രധാന്യത്തെ കുറിച്ച് ബോധത്കരണ ക്ലാസ്സ് നടത്തി ശ്രീ ആൻറണി ഒ എം പരിപാടി ഉദ്ഘാടനം ചെയ്തു.


സ്കൂൾ ക്ലബ് കുട്ടനാടിന് കൈതാങ്ങ് ജൂലൈ 16 

കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൗൺ , വീടുകൾ, സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ ധനശേഖരണം നടത്തി കുുട്ടികളും അദ്ധ്യാപകരും കുുട്ടനാടിനൊരു കൈത്താങ്ങായി പ്രവർത്തിച്ചു.


സർക്കാർ പദ്ധതികളുമായ് 

എസ്.സി, എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. സ്നേഹപൂർവ്വം പദ്ധതി യിൽ അർഹരായ കുട്ടികളെ ചേർക്കുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നേഴ്‌സ് റേയ്‌ച്ചലിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിലുള്ള ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും കുട്ടികൾക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു

അദ്ധ്യാപക പരിശീലനങ്ങൾ 

BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപക പരിശീലനങ്ങളിലും അദ്ധ്യാപകർ പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുകയും ചെയ്യുന്നു.

ഈ അദ്ധ്യയനവർഷം ബി.ആർ.സി കോഡിനേറ്റർ ലിനു വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഹലോ ഇംഗ്ലീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു.


2019 ൽ സർവീസിൽ നിന്നും വിരമിക്കുന്ന ഗ്രേസി ടീചർ

2019-20 ലെ പ്രവർത്തനങ്ങൾ

നിലവിലെ സാരഥികൾ


ഡ്യൂട്ടി അധ്യാപകർ
ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു
സീനിയർ അദ്ധ്യാപിക ശ്രീമതി. റാണി പി.സി
സറ്റാഫ് സെക്രട്ടറി ശ്രീമതി.ജെയ്മോൾ തോമസ്
SRG കൺവീനേഴസ് ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജെയ്മോൾ തോമസ്
ഉച്ച ഭക്ഷണം ആന്റണി, ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ്
പ്രഭാത ഭക്ഷണം ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ്
സ്കഔട്ട് ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി
ജെ.ആർ.സി ശ്രീമതി.ജോയ്സി ജോർജ്
പ്രവ്യത്തി പരിജയം റാണി പി.സി,ജെയ്മോൾ തോമസ്
കലാമേള ശ്രീമതി.ജോയ്സി ജോർജ്, ശ്രീമതി.ജെയ്മോൾ തോമസ്
ഗോത്രസാരഥി ശ്രീ. ആന്റണി എം.എം
നോ‍ഡൽ ഓഫീസർ ശ്രീമതി. ക്ലിസ്സീന ഫിലിപ്പ്
ലൈബ്രറി സോണിയ മാത്യു, മഹേശ്വരി, ധന്യ
സ്പോർട്സ് ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു,
ഐ.ഇ.‍ഡി.സി റാണി പി.സി
സ്കൂൾ ബസ് സി.മിനി ജോസഫ്
ടാലന്റ് ലാബ് ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ
വിദ്യാരംഗം ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ്
നല്ല പാഠം ധന്യ സക്കറിയ ,സിജ വർഗ്ഗീസ് , ആന്റണി എം.എം
പി.എസ്.ഐ.റ്റി.സി സിജ വർഗ്ഗീസ്



 കോളനി സന്ദർശനം  
 
കോളനി സന്ദർശനം

പൊതുവിദ്യാഭ്യാസ വകുപ്പിനെ്റ നിർദ്ദശപ്രകാരം 2019-20 അധ്യയന വർഷത്തിൽ എല്ലാ ഗോത്ര വർഗ്ഗകുട്ടികളെയും സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹെഡ്മാസ്റ്ററുടെ മേൽനോട്ടത്തിൽ അധ്യാപകർ മെയ്യ് 30 ന്കോളനി സന്ദർശനം നടത്തുയും കുട്ടികളെ കണ്ട് സ്കൂളിലേക്ക് എത്തുവാൻ ക്ഷണിക്കുകയും ചെയ്യതു.








പ്രവേശനോത്സവം


2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂണ 6 ന് പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു.നവാഗതരെ വരവേൽക്കുകയും പേര് എഴുതിയ കാർഡുള്ള റ്റാഗ് കഴുത്തിലണിയിക്കുകയും കോലുമിഠയി വിതരണം നടത്തുകയും ചെയ്യ്തു.റവ. ഫാദർ ചാണ്ടി പുന്നകാട്ട് വിദ്യാലയവും ക്ലാസ് റൂമുകളും പ്രാർത്ഥന നടത്തി ആശീർവദിച്ചു. വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം ആഘോഷമാക്കി.

പ്രവേശനോത്സവം





പരിസ്ഥിതി ദിനം

ജൂൺ 5 ന് അവധിയും ജൂൺ 6 ന് സ്കൂൾ തുറക്കലും ആയതിനാൽ  7-ന് പരിസ്ഥിതിദിന സന്ദേശം നൽകി  വൃക്ഷതൈകൾ വിതരണം ചെയ്തു.ഭൂമിയെ സംരക്ഷിക്കണ്ടതിനെ്റ ആവശ്യകതയെ കുറിച്ച് ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.
   


വായനാദിനം

ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി

സ്കൂൾ പാർലിമെന്റ് തെരഞെടുപ്പ്

ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു.



സ്കൂൾ തല പ്രവർത്തി പരിജയമേള

സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി.


ഹിരോഷിമ നാഗസാക്കിദിനം ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സംയുക്തമായി ആഘോഷിക്കാൻ കുട്ടികളെകൊണ്ട് പ്ലകാർഡുകൾ നിർമ്മിച്ചു.


പൈദിനം (ജൂലൈ 22)

പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു


ജൂലൈ 21 ചാന്ദ്ര ദിനം


ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു ചാന്ദ്ര ദിന ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി.

  സെമിനാർ


ജൂലൈ 27ന് കുട്ടികളുടെ മാനസിക ആരോഗ്യത്തെകുറിച്ചും വൈകല്യങ്ങളെകുറിച്ചും ശ്രീ.ബെന്നി വെട്ടിക്കലിനെ്റ നേത്യത്വത്തിൽ എല്ലാ രക്ഷിതാക്കളെ ഉൾപെടുത്തികൊണ്ട് സെമിനാർ സംഘടിപ്പിച്ചു.അത് എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമാരുന്നു.



  സ്കൌട്ട് 
 2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം 
കുറിച്ചു. 


 ജെ ആർ സി

ശ്രീമതി.ജോയിസി ജോർജ്,ജെയ്മോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തപെടുന്നു.


ഹിരോഷിമ നാഗസാക്കിദിനം

ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സംയുക്തമായി ആഘോഷിക്കാൻ കുട്ടികളെകൊണ്ട് പ്ലകാർഡുകൾ നിർമ്മിച്ചു.



സ്വാതന്ത്രദിനം

ആഗസ്റ്റ് 15 സ്വാതന്ത്രദിനം ആഘോഷിച്ചു.ഹൈസ്കൂൾ,ഹയർ സെക്കണ്ടറിയും യു.പി യും സംയുക്തമായി പതാക ഉയർത്തി. പതാക വന്ദനം നടത്തി ബഹു.സ്കൂൾ മാനേജർ ചാണ്ടി പുന്നക്കാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി.


ലാപ്ടോപ്പ് വിതരണം

വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനെറ് ഭാഗമായി 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽ അനുവദിച്ച ലാപ്പ് ടോപ്പ് വിതരണം ബഹു.ബിജു മരോട്ടിമൂട്ടിൽ നടത്തി. ആഗസ്റ്റ് 30 പി.റ്റി.എ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം എൈ.സി.റ്റി പരിശീലനവും നടത്തി.



    ഓണാഘോഷം


പൂക്കളം



ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി.




ഡിജിറ്റൽ പൂക്കളം



ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു.


ഓണാഘോഷം














 നല്ലപാഠം എനെ്റ കട 

പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക് പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്.


      സ്കൂൾ കലോത്സവം

സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത് പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ് എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു.



വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}