സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം

മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിലെ 2021 - 22 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവ൪ത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂൾവിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥിയുടെ സമഗ്ര വ്യക്തിത്വവികാസം ലക്ഷം വയ്ക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .പഠനത്തിനപ്പുറത്ത് സ്വന്തം വ്യക്തിത്വത്തിൽ ആയിരിക്കുന്ന സർഗ്ഗ ചേദനകൾ തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭമായ അവസരമാണ് വിദ്യാരംഗം.ഉത്സാഹത്തോടെ ഈ അധ്യായന വർഷത്തിൽ ലഭിക്കുന്ന വിദ്യാരംഗം വേദികൾ എങ്ങനെപ്രയോജനപ്പെടുത്തുമെന്ന് എന്ന് വ്യക്തമാക്കുന്ന ഇന്ന് ക്ലാസുകൾ ആയിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നാടക ശിൽപശാല വൈവിധ്യങ്ങൾ നിറഞ്ഞ മനുഷ്യഹൃദയത്തിന് ഭാവഭേദങ്ങൾ  അവതരിപ്പിക്കുവാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്ന വേദിയായിരുന്നു അത്.അതെ ഈ വേദി ഒരു സ്വയം പ്രകാശന വേദിയാണ് ആത്മ പ്രകാശനത്തിന് കാവൽക്കാരനായി ഞങ്ങളും കൂടെ ഉണ്ടാകും.

കൂട്ടുകാരെ നമുക്ക് പരസ്പരം കൂട്ടിരിക്കാം. കഴിവുകൾ പ്രദർശിപ്പിക്കുന്ന വേദിക്കു മുന്നിൽ നിങ്ങൾ കൂട്ടിരിക്കുമ്പോൾ  എനിക്ക് എത്ര തെറ്റ് എന്നാലും സാരമില്ല.അവ തിരുത്താൻ  എനിക്ക് കഴിയും. ഈ മനോഭാവത്തോടെ നമുക്ക് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദികൾ കീഴടക്കാം. ഇവിടെ നമുക്ക് ആരെയും തോൽപ്പിക്കാനില്ല.  ഇവിടെ നമുക്ക് പരസ്പരം വിജയിപ്പിക്കാം .സ്വയം വളർന്നു പരസ്പരം വളർത്തി നമുക്ക് വിജയിക്കുന്നരുടെ ലോകം പടുത്തുയർത്താം.


മുള്ളൻ കൊല്ലി  സെന്റ് തോമസ് എ യു പി സ്ക്കൂളിന്റെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ

ഉദ്ഘാടനം on-line ആയി നടത്തി. ബഹു.  H M  ജോൺസൻ സാറിന്റെ നേതൃത്വത്തിൽ

പ്രിയപ്പെട്ട എഴുത്തുകാരി

ശ്രീമതി ഗ്രേസി  കെ .വി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് സ്കൂളിൽ വിവിധ മത്സരയിനങ്ങളോട് കൂടി കലാമേള ആരംഭിച്ചു.

           

               വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ മത്സരയിനങ്ങളിൽ LP - കഥ, കവിത , ചിത്രരചന .Up - ആസ്വാദന കുറിപ്പ് , കാവ്യാലാപനം, നാടൻ പാട്ട്,

എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തുടർന്ന് കുട്ടികളെല്ലാവരും വിദ്യാരംഗം അംഗങ്ങളായി ക്കൊണ്ട് ഓരോ കുട്ടികളിലുമുള്ള സർഗ്ഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി online ആയി മാസത്തിൽ ഒരിക്കൽ  [ ശനി ] അരമണിക്കൂർ സമയം

'കലാസന്ധ്യ - നടത്തിവരുന്നു.

കുട്ടികുരുന്നുകൾക്കായ് ഓൺലൈൻ നാടക ശില്പശാല നടത്തപ്പെട്ടു[തിരുത്തുക | മൂലരൂപം തിരുത്തുക]

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനവുമായി ബന്ധപെട്ടു കുട്ടികൾക്കായി നാടക ശില്പശാല നയിച്ചത് പ്രശസ്ത നാടകകൃത്തും കലാകാരനുമായ ശ്രീ ബാബു ചിറാപ്പുറം ആണ്. കലാ സാഹിത്യ വേദികളിൽ വർഷത്തിലധികമായി പ്രവർത്തിക്കുകയും, നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയുന്ന അദ്ദേഹം കുട്ടികൾക്കായി നാടകത്തിന്റെ വിശാലമായ ലോകം തുറന്നിട്ടു.



ഉദ്ഘാടനം, തെരഞ്ഞെടുപ്പ്

സ്കൂൾതലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ബഹു. ഹെഡ് മാസ്റ്റ൪ ടോം തോമസ് സാ൪ ഉദ്ഘാടനം ചെയ്യുകയും വിദ്യാരംഗം കലാ സാഹിത്യ വേദി എന്താണെന്നും, ​എന്തിനുവേ​ണ്ടിയാണെന്നും വ്യക്തമാക്കുകയും ചെയ്തു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത ഈ മീറ്റിംഗിൽ വച്ച് വിദ്യാ൪ത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. എല്ലാ മാസത്തിലെയും അവസാന വെള്ളിയാഴ്ച വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് നടത്താമെന്നും തീരുമാനിച്ചു.

വിദ്യാ൪ത്ഥി പ്രതിനിധികൾ

പ്രസിഡണ്ട് - അജു സജി

വൈസ് പ്രസിഡണ്ട് - മുഫീദ

സെക്രട്ടറി - ബെൻഹ൪ ജോൺസ്

ജോ. സെക്രട്ടറി - അരുന്ധതി

പ്രവ൪ത്തനങ്ങൾ

കുട്ടികളിൽ വായനശീലം വള൪ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും ലൈബ്രറി പുസ്തകങ്ങൾ നല്കുന്നു. ക്ളാസ്സ്തലത്തിൽ കൈമാറി വായിക്കുകയും, വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുക. കൂടുതൽ പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവരെ ചെറിയ സമ്മാനങ്ങൾ നല്കി പ്രോത്സാഹിപ്പിക്കുന്നു.