സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ ഭാഷാക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 പ്രവർത്തനവർഷത്തെ ഭാഷാ ക്ലബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യ അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഭാഷാ സ്നേഹം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനു മായി  രൂപീകരിക്കപ്പെട്ടതാണ് ഭാഷാ ക്ലബ് .മാതൃഭാഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ആഴ്ചതോറും ആവിഷ്കരിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായി നടത്തിവരുന്നു.

ജൂൺ 19 വായനാദിനം

ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.

ജൂൺ 19 - വായനാ വാരാചരണ ഉദ്ഘാടനം - ഗൂഗിൾ മീറ്റിൽ

ഉദ്ഘാടനം.. ശ്രീമതി ഗ്രേസി കെ.വി (സെന്റ് കാതറൈൻസ് HS പയ്യമ്പള്ളി അധ്യാപിക, സാഹിത്യകാരി)

അധ്യക്ഷൻ :വികാർ: റവ.ഫാ.ജോസ് തേക്ക നടി

ആശംസ :

വാർഡ് മെമ്പർ മഞ്ജു ഷാജി

ജോൺസൻ കെ.ജി - HM

ബിജു മരോട്ടി മൂട്ടിൽ - PTA President

ക്രിസ്റ്റമരിയ - വിദ്യാർത്ഥി പ്രതിനിധി

മത്സരങ്ങൾ

വായനാ ദിന പ്രസംഗം മത്സരം (LP, UP )

വായനാ മത്സരം (3, 4 - 5, 6, 7)

കഥ പറയൽ മത്സരം - (1, 2)

ക്വിസ് മത്സരം - ഗൂഗിൾ ഫോമിൽ (LP, UP)

ക്ലാസ് തല പ്രവർത്തനങ്ങൾ

* വീട്ടിൽ ഒരു ലൈബ്രററി (വിദ്യാർത്ഥികൾ, അധ്യാപകർ )

എന്റെ അക്ഷരമരം (LP, UP)

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ

കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.

ജൂലായ് - 19 ബാലാമണിയമ്മ ജന്മദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

പ്രശസ്ത എഴുത്തുകാരി ബാലാമണിയമ്മയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് അമ്മയുടെ ജീവചരിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ പ്രദർശനം നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ബാലാമണിയമ്മയുടെ2 മിനിട്ടുള്ള കവിതാലാപനം നടത്തി ,അമ്മയുടെ കവിത കൊടുത്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ബാലാമണിയമ്മയെ പറ്റി അറിയാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ഒക്ടോബർ 12 - ചങ്ങമ്പുഴയുടെ ജന്മദിനം

         മലയാളത്തിൽ കാല്പനികതയുടെ മഞ്ജിമ വിടർന്ന പുലർകാലത്തിൽ കാവ്യ വാസനയുടെ മഞ്ഞത്തെച്ചി പ്പൂങ്കുലകൾ വിടർത്തി ആസ്വാദകമനസ്സിൽ നിർവൃതിയുടെ പൊൻകതിർ ചൊരിഞ്ഞ മാതൃഭാഷയെ തൻ്റെ മനസ്വിനിയാക്കിയ   അക്ഷര കിന്നരനായിരുന്നു മഹാ കവി ചങ്ങമ്പുഴ കൃഷ്ണപിള്ള.

'കനകചിലങ്ക കിലുങ്ങി കിലുങ്ങി

കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി

കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി

കതിരുതിർ പൂപുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി '

            നിൽക്കുന്ന കാവ്യനർത്തകിയെ മലയാളി അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. കാല്പനിക ഭാവങ്ങൾ തിങ്ങിയ കവിതയുടെ മലരണികാടുകളിലൂടെ വാഗ്വിലാസത്തിന്റെ മരതകകാന്തിയിൽ മലയാളിയുടെ കരളും മിഴിയും കവർന്ന ചങ്ങമ്പുഴക്കവിത കൈരളിയുടെ അസ്സൽ ഗ്രാമഭംഗി തന്നെയാണ്.

ഇന്നും മലയാള ഭാഷയുടെ കാനന ചോലയിൽ സർഗ്ഗ ഭാവനകളുടെ ആടു മേയ്ക്കാൻ ഞാനും വരട്ടെയോ നിൻെറ കൂടെ എന്ന് ചോദിച്ചു കൊണ്ട് ഓരോ മലയാളിയുടെയും കാവ്യ ചോദതയുടെ കുലീനതയിൽ കുറി തൊട്ടുണരുകയാണ്  ഭാഷയിലെ ഏറ്റവും ജനകീയനായ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള.

മലയാള ഭാഷാദിനം

നവംബർ 1 കേരളപ്പിറവി ദിനത്തിൽ നമ്മൾ മലയാള ഭാഷാ ദിനമായി ആചരിക്കുകയാണ്.മലയാളി മക്കൾക്ക് വേണ്ടാതായി മലയാളം വൽക്കരിക്കപ്പെടുന്ന ആധുനിക തലമുറയുടെ മുറ്റത്ത് കിടന്ന് അലമുറയിടുന്നതിന്റെ അനാഥ മൊഴികൾ ആരുകേൾക്കാൻ . അക്ഷരരഹിതമായ അരക്ഷിതാനുഭവങ്ങളുടെ ഇടുങ്ങിയ വഴികളിൽ പിടഞ്ഞു വീഴുകയാണ് മലയാളം .മാതൃഭാഷയെ നെഞ്ചോട് ചേർക്കാതെ തെ മറ്റു ഭാഷകൾ തേടി പോകുമ്പോൾ നഷ്ടമാകുന്ന നമ്മുടെ മാതൃസ്നേഹത്തെ  വീണ്ടും തിരികെ പിടിക്കാൻ മക്കൾ മറക്കുന്ന അമ്മയെ ചേർത്തുപിടിക്കാൻ മലയാള ഭാഷാ ദിനം നമ്മെ സഹായിക്കട്ടെ.

മലയാള ഭാഷാ ദിനവുമായി  ബന്ധപ്പെട്ട കുട്ടികൾക്ക് കുട്ടി കവിതയെഴുത്ത്, കേട്ടെഴുത്ത് തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങൾ നടത്തുകയും അവരുടെ ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി കാവ്യാവിഷ്കാരം നടത്തുകയും ചെയ്തു.

ഭാഷാക്ലബ്

വിദ്യാഭ്യാസം മികച്ചതാക്കാൻ മധുരം മലയാളം ‌

മലയാളത്തിളക്കത്തിലൂടെ കുട്ടികളുടെ പഠനം മികച്ചതാക്കുവാൻ തീരുമാനമെടുത്തു. ഒാരോ ദിവസവും ഒാരോ അധ്യാപകൻ എന്ന രീതിയിൽ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുകയും അക്ഷരങ്ങളിലൂടെ വാക്കുകളും വാചകങ്ങളും വായന എഴുത്ത് എന്നീ നിലകളിലേക്ക് അവരുടെ അറിവിനെ വളർത്തുവാനും ആരംഭിച്ചു. SRG കൂടി ആലോചിച്ചാണ് ഇൗ തീരുമാനമെടുത്തത്.

സെന്റ് തോമസ് എ.യു.പി എസ് മുള്ളൻകൊല്ലി- മലയാളക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2018-19

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ" മലയാള ഭാഷയുടെ പ്രാധാന്യവും ഭാഷസൗന്ദര്യ സൗകുമാര്യങ്ങൾ വിദ്യാർത്ഥികളിലേക്ക് പകർന്നുകൊടുക്കുന്നതിനുവേണ്ടി സ്‌കൂൾ വർഷാരംഭത്തിൽ തന്നെ സ്റ്റാഫ് മീറ്റിംഗ് കൂടുകയും തീരുമാനങ്ങൾ എടുത്തതിനനുസരിച്ച് മലയാളം ക്ലബ്ബിന് ചാർ‍ജ് LP യിൽ ലിൻഷ ടീച്ചർ, UP യിൽ ക്ലിസ്സീന ടീച്ചർ എന്നിവർക്കു നൽകുകയും ചെയ്‌തു. SRG കൂടി തീരുമാനിച്ച കാര്യങ്ങളും പ്രവർത്തനങ്ങളും ചുവടെ ചേർക്കുന്നു.

മലയാളം ക്ലബ്ബിന്റെ ഈ വർഷത്തെ പരിപാടികൾ

മലായള ക്ലബ്ബിൽ താൽപര്യമുള്ള കുട്ടികളെ വിളിച്ചു ചേർക്കുകയും ചുവടേ ചേർക്കും വിധത്തിൽ ഭാരവാഹികളെ തിര‍ഞ്ഞെടുക്കുകയും ചെയ്‌തു. സെക്രട്ടറി: അനഘ ഷിനോജ് പ്രസിഡന്റ്: ആദർഷ് ബിനേഷ്

പ്രവേശനോത്സവം അക്ഷരദീപം പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.



ജൂൺ - 19 വായനാദിനം, പ്രവർത്തനങ്ങൾ

  • എല്ലാ ക്ലാസ്സുകളിലും ലൈബ്രറി പുസ്‌തകങ്ങൾ വിതരണം ചെയ്‌തു.
  • ക്ലാസ്സ് റൂമുകളിൽ ക്ലാസ്സ് ലൈബ്രറി സംവിധാനം ആരംഭിച്ചു. കുട്ടികളിൽ നിന്നുതന്നെ വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ലഘുവായ പുസ്‌തകങ്ങൾ കൊണ്ടുവരുവാനും ലൈബ്രറി ഉണ്ടാക്കുവാനും തീരുമാനിച്ചു. അങ്ങനെ ക്ലാസ്സുകളിൽ ലൈബ്രറി ആരംഭിച്ചു.
  • ഒാരോ കുട്ടിയും തങ്ങൾ വായിക്കുന്ന പുസ്‌തകങ്ങളെപ്പറ്റി ആസ്വാദകുറിപ്പ് തയ്യാറാക്കുവാൻ തീരുമാനിച്ചു. അത് നടപ്പിലാക്കുന്നു.
  • വായനാദിന മത്സരങ്ങൾ നടത്തി. ക്ലാസ്സ് തല മത്സരങ്ങൾ, സ്‌കൂൾതല മത്സരങ്ങൾ എന്നിവ നടത്തി. വായന, ക്വിസ്സ്, പോസ്റ്റർ രചന, വായനാദിന സന്ദേശങ്ങൾ ചാർട്ടിൽ എഴുതി ഉണ്ടാക്കി. വികച്ചതിനു സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ഹിന്ദി ക്ലബ്ബ് ഹിന്ദി ക്ലബ്ബിലേക്ക് 5,6,7 ക്ലാസ്സുകളിൽ നിന്ന് കുട്ടികളെ തിര‍ഞ്ഞെടുത്തു. മൊത്തം നാൽപത്തു കുട്ടികളെ തിരഞ്ഞെടുത്തു. ഇതിൽ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളെ എല്ലാവരെയും സംഘടിപ്പിച്ച് ആഴ്‌ചയിൽ ഒരു ദിവസം മീറ്റിംഗ് നടത്തുന്നുണ്ട്. ഒാരോ ദിനാഘോഷങ്ങൾ നടത്തി. പരിസ്ഥിതി ദിനം , വായനാ ദിനം , എന്നിവ ആഘോഷിച്ചു.