സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ജെ.ആർ.സി ക്ലബ്ബ്.

2021-22 പ്രവർത്തനവർഷം

1.  കോവിഡിന്റെ കാലഘട്ടത്തിൽ സ്കൂളും  പരിസരവും   JRC  അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. 2.JRC കുട്ടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ വീടുകളിൽ  പച്ചക്കറി കൃഷി  നടത്തുന്നു.

‌3. സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിന്   JRC അംഗങ്ങൾ  സഹായിക്കുന്നു.

4.വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറി പുസ്തകങ്ങൾ  JRC അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം  ചെയ്തു.

5. സ്വാതന്ത്രദിനത്തോ ടനുബന്ധിച്ച് നടത്തപ്പെട്ട  പ്രസംഗമത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.

6.പ്ലാസ്‌റ്റിക്ക് നിരോധന നിയമം സ്കൂൾ കോമ്പൗണ്ടിൽ നടപ്പാക്കുന്നതിന് JRC അംഗങ്ങൾ മുൻകൈ എടുക്കുന്നു.

ജെ.ആർ.സി

കഴിഞ്ഞ 8 വർഷങ്ങളിലായി മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച്ചവെച്ച് മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി സ്‌കൂളിലെ ജെ.ആർ.സി പ്രവർത്തകർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളിലെ ആരോഗ്യ, ശുചിത്വ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് അവരുടെ നിറഞ്ഞ സാന്നിദ്ധ്യം ഉറപ്പാക്കുന്നത്. 2018 ജൂൺ 17 - ന് 5-ാം ക്ലാസിൽ നിന്നുള്ള 18 കുുട്ടികളെ ഉൾപ്പെടുത്തി പുതിയ അധ്യയവർഷത്തിലെ ജെ.ആർ.സി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ജെ.ആർ.സി കൗൺസിലർ ശ്രീമതി. മിൻസിമോൾ കെ ജെയുടെ നേതൃത്വത്തിൽ ചേർന്ന് ഹെഡ്‌മാസ്ററർ ശ്രീ, ബിജു മാത്യു അംഗങ്ങൾക്ക് യൂണിഫോമും, മധുരപലഹാരങ്ങളും വിതരണം ചെയ്‌തു. ഒരു വർഷത്തേക്കുുള്ള പ്രവർത്തന മാർഗ്ഗരേഖ ജെ ആർ സി കലണ്ടറിന്റെ അടിസ്ഥനത്തിൽ തയ്യാറക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു. ജെ ആർ സിയുടെ പുതിയ യൂണിറ്റ് പ്രസിഡന്റായി സിന്റ ജെയിംസ്‌ - നെ തെരഞ്ഞെടുത്തു.

 2018 ജൂൺ, ജുലൈ മാസങ്ങളിലെ ജെ ആർ സിയുടെ പ്രവർത്തനങ്ങൾ.

‌ 1. പ്ലാസ്‌റ്റിക്ക് നിരോധന നിയമം സ്‌കൂൾ കോമ്പൗണ്ടിൽ കർശനമായി പാലിക്കുന്നു. അംഗങ്ങൾ അതിന് മുൻകൈ എടുക്കുന്നു.

2. ആഴ്ച്ചയിലൊരിക്കൽ (വ്യഴം) ഉച്ചക്ക് സമ്മേളിച്ച് തങ്ങളുടെ പ്രവർത്തനം ആവശ്യമായ മേഖലകൾ കണ്ടത്തി പ്രവർത്തിക്കുന്നു.

3. സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ജെ ആർ സി കുുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

4. ആഴ്‌ച്ചയിലൊരിക്കൽ സ്‌കൂൾ ശുചീകരണം നടത്തുന്നു.

5. ക്ലസ്സുകളിൽ കയറിയിറങ്ങി ആഴ്‌ചയിലെരിക്കൽ വ്യക്തി ശുചിത്വ മേഖല പരിശോധിക്കുന്നു (മുടി, നഖം തുടങ്ങിയവ )

6. കുുട്ടനാടിനൊരു കൈത്താങ്ങ് പ്രവർത്തനത്തിൽ കഴിയുന്ന സാമ്പത്തിക സഹായം നൽകി കുുട്ടികൾ പങ്കാളികളായി.

7. പഠനോപകരണങ്ങൾ കുുട്ടികളിൽ നിന്ന് ശേഖരിച്ച് ഇല്ലാത്തവർക്ക് വിതരണം ചെയ്‌തു.

8. വായനാവാരത്തോടനുബന്ധിച്ച് പുസ്‌തകം ശേഖരിച്ച് ലൈബ്രറി വിപുലപ്പെടുത്തി.