വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്താൽ പുണ്യ പൂർണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.
emblem
വി. അൽഫോൻസാമ്മ- സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിനി, മുൻ അധ്യാപിക- ഭാരതത്തിന്റെ വിശുദ്ധ
വിദ്യാലയചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്. സ്ത്രീവിദ്യാഭ്യാസം സാർവ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂൾ സ് ഥാപിക്കേണ്ടതിനെക്കുറിച്ച്
ക്രാന്തദർശിയായ റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ ചിന്തിക്കുകയും 1929 ഡിസംബർ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം സ്കൂളിന്റെ ശിലാസ് ഥാപനകർമ്മം നിർവഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാർ ജയിംസ് കാളാശ്ശേരിൽ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
പഠനപാഠ്യേതരരംഗങ്ങളിലെ മികവുകൊണ്ട് ശ്രദ്ധേയമാണ് സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.
റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ
(വിദ്യാലയസ്ഥാപകൻ)
ഭൗതികസൗകര്യങ്ങൾ
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.
സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ
State Meet 2016-17KaratteThiruvathira
Merit Day 2018Group DanceMargamkaliSports National WinnerWork Experience State WinnersNational Winner Ajini AsokanS H BandMultimedia openSo Sc State FirstNational Winners Daiby & SangeethaRed CrossDesabhakthiganan State WinnersPothuvidyabhyasa samrakshna yakgam Pledge
ഫ്രാൻസിസ്കൻ ക്ലാരിസ് റ്റ് കോൺവെൻറിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നടക്കുന്നത്. റവ. സി. ആനി കല്ലറങ്ങാട്ട് ആണ് സ്ക്കൂൾ മാനേജർ. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റവ. സി. ഷൈൻ റോസ് ആണ്. വിദ്യാഭ്യാസ കൌണ്സിലര് റവ സി ക്രിസ്ററലീന
2012- 2013 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എസ് എച്ച് ഗേൾസ് ഭരണങ്ങാനം
പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനം ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.
കോട്ടയം ജില്ലയിലെ പാലായിൽനിന്ന് 6 കി. മീ ദൂരം.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടനകേന്ദ്രത്തിനു സമീപം