ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Staghs (സംവാദം | സംഭാവനകൾ)
Staghs (സംവാദം | സംഭാവനകൾ)
വരി 378: വരി 378:
2017- 18 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം</font>
2017- 18 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം</font>
<font size=4>
<font size=4>
     *സയൻസ് ക്ലബ് (യു.പി, എച്ച്.എസ്)
     *സയൻസ് മേള (യു.പി, എച്ച്.എസ്)
     *എെ.ടി (എച്ച്.എസ്)
     *എെ.ടി മേള(എച്ച്.എസ്)
     *സോഷ്യൽ സയൻസ് ക്ലബ് (യു.പി, എച്ച്.എസ്)
     *സോഷ്യൽ സയൻസ് മേള (യു.പി, എച്ച്.എസ്)
     *കലാമേള ഫസ്റ്റ് റണ്ണ്സ്അപ്
     *കലാമേള ഫസ്റ്റ് റണ്ണ്സ്അപ്
</font>
</font>

13:31, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"School Logo"
"School Logo"
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
വിലാസം
വടകര

673 101
,
കോഴിക്കോട് ജില്ല
സ്ഥാപിതം02 - 07 - 1938
വിവരങ്ങൾ
ഫോൺ0496252020
ഇമെയിൽvadakara16002@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ലില്ലി വി ജെ
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലില്ലി വി ജെ
അവസാനം തിരുത്തിയത്
06-09-2018Staghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ




സ്ക്കൂൾ അങ്കണം

ആമുഖം

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾമദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂൺ 5 ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദർ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാർമൽ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാർമൽ സഭയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കേരളത്തിലുള്ള 9 സ്കൂളുകളിൽ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ..
എന്റെ സ്ക്കൂളിന്റെ ശുചിത്വം
...................

കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.


ആഗസ്റ്റ് 15-2018-പതാക ഉയർത്തൽ ചടങ്ങ്
കുട്ടികളിലെ സഹാനുഭൂതി-സ്കൗട്ടസ് അന്റ് ഗൈഡ്സ്

സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ വിദ്യാഭ്യാസ ദർശനം

  • ആത്മീയത
  • പരസ്പര സ്നേഹാദരങ്ങൾ
  • ആത്മനിയന്ത്രണം
  • കഠിനാധ്വാനം
  • കൃത്യനിഷ്ഠ
  • അച്ചടക്കം
  • പ്രകൃതിസ്നേഹം
  • സേവനമനോഭാവം
  • ലളിത ജീവിതശൈലി
  • സഹാനുഭൂതി

എന്നീ മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും ,അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു

മാനേജ്മെന്റ്

മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1938 സി. ജോസഫ് എ സി
1942 സി. ബെർണാഡിൻ എ സി
1948 സി. പ്രസില്
1952 സി.ഇഗ്നാറ്റിയ
1956 സി. ജൂലിയാൻ
1960 സി. ഡസ്ഡേരിയ
1966 സി.പോളറ്റ്
1972 സി.റോസ്ലീന
1980 സി.മേഴ്സി
1986 സി.അമല
1992 സി.റോസമരി‌യ
1996 സി.ലളിത
2002 സി.ലില്ലിജോസ്
2005 സി.മരിയലത
2009 സി.ധന്യ എ.സി
2012 സി.ജാസ്മിൻ
സ്റ്റാഫ് ടൂർ
നമ്മുടെ അധ്യാപകർ
വാർഷികാഘോഷം 2018-ഉദ്ഘാടനം
അധ്യാപക ദിനാഘോ‍ഷം 2018
ലിറ്റിൽ കൈറ്റ്സ്

നമ്മുടെ അധ്യാപകർ

പ്രധാനഅധ്യാപിക - ലില്ലി വി.ജെ

ഹൈസ്ക്കൂൾ അദ്ധ്യാപകർ

  • സിന്ധു ജോയ്
  • ആൻസി ജേക്കബ്
  • ഷീബ മേരി ടി.സി
  • മോളി ദേവസ്സി
  • അന്നമ്മ കെ.ടി
  • ബിന്ദു ജോസഫ്
  • ശ്രീജ കെ.എസ്
  • സി.ട്രീസാമ്മ മാന്വൽ
  • ലീന നാണു പി.എം
  • സപ്ന നമ്പ്യാർ
  • കൃപ കെ
  • സി.ജെസി മാത്യു
  • ശ്രീജ എന്
  • ബിന്ദു ടി സി
  • മിജി റോസ് എം.ജെ
  • സി.പ്രിൻസി പോൾ
  • ലിമി ജോസഫ്
  • സവിത ഇ.എം
  • ബിജി കെ.ടി
  • അമ്പിളി രാഘവൻ
  • എൽസമ്മ പി.ഒ
  • മോളി എ.സി

യു.പി അദ്ധ്യാപകർ

*സി.ബിന്ദു കെ 
*വിമല കെ.ടി
*സുനില ജോൺ
*വിൽസി പി.കെ
*ഷെറിൻ കാസ്റ്റലിനോ
*ലാലി തോമസ്
*താര പി ജെയിംസ്
*ഷൈലജ പി.വി
*സുമന ദേവി
*ഷീജ പി.എസ്
*ശ്രീജ എൻ
*കവിത വി
*മേർലിൻ കോറിയ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ മീനാക്ഷിയമ്മ
  • കടത്തനാട് നാരായണൻ മാഷ്
ഗൈഡ്സ്
കലോൽസവ വിജയികൾ
സ്ക്കൂൾതല സയൻസ് മേള-2018-19

പാഠ്യേതര പ്രവർത്തനങ്ങൾ


ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭൗതികസാഹചര്യങ്ങൾ

3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും

  • മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം
  • വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
  • ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
  • ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
  • കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
  • ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ

  • എയ്റോബിക്സ്
  • മിർച്ചിംങ്ങ്
  • ടോട്ടൽ ഫിസിക്കൽ ഫിറ്റ് നസ് പ്രോഗ്രാം
  • BMI ചെക്ക് ചെയ്തശേഷം കൂടുതൽ ഭാരം ഉള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക Exercise
  • BMI ചെക്ക് ചെയ്ത് ശരാശരി ഭാരത്തിൽ താഴെയുള്ളവർക്ക് പ്രത്യേക പോഷകാഹാരം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
  • സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശിനങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

നൂതന പ്രവർത്തനങ്ങൾ

   മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
  • 15 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
  • ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
  • കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര
  • വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
  • കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
  • കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
  • പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
  • സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
  • പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
  • കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
  • ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
  • സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
  • വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
  • ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
  • പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
  • പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
  • പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
മുഴുവൻ A+ വാങ്ങിയവർ 2017-18
യു.എസ്.എസ് ജേതാക്കൾ2017-18
സോഫറ്റ് ബോൾ ടീം
ജില്ലാ മിനിബോൾ ടീം

സ്റ്റേറ്റ് വിജയികൾ

സ്ക്കൂളിന്റ നേട്ടങ്ങൾ

  • മികച്ച പി.ടി.എ അവാർഡ് 2015 - 16

*അക്കാദമികം-- SSLC 2015-16

  • വിജയശതമാനം 99%
  • 263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ A+

SSLC 2017-18

  • വിജയശതമാനം 100%
  • 270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ A+
  • USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
  • NMMS - 1

*അക്കാദമികം-- സ്പോർട്സ്

  • സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം -മളവിക
സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം -മളവിക
  • നാഷണൽ ലേവൽ എൻ.ബി.എ ബാസ്കറ്റ് ബോൾ ടീം അംഗങ്ങൾ - മളവിക, സാനിയ വി
  • നാഷണൽ ലേവൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
  • സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
  • സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക സതീശൻ, അമയ എൻ കെ
  • സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മുന്നാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ
  • സംസ്ഥാന തല അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പ് ആറാം സ്ഥാനം - കൃഷ്ണേന്ദു ആർ
  • സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് - പൂജ മനോജ്, സ്വാതി പി, ഗായത്രിദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
  • സംസ്ഥാന തല മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് - നന്ദന സുരേഷ് ബാബു, ഗൌരികൃഷ്ണ,നയൻതാര
  • സംസ്ഥാന തല അണ്ടർ 14 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ, അഹശ്രിത ജെ, അമയ കെ എസ്, ആര്യ സുധീർ, അയന ബി അനിൽ
  • സംസ്ഥാന തല അണ്ടർ 12 ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക, ശിവന്യ സി ടി കെ, സങ്കമിത്ര കെ, നവ്യഎം, തീർത്ഥ കെ പി,ഹൃദ രാജേഷ്, അമയ കെ പി, ശ്രീരഞ്ജിനി, ആഷ്മിക എസ് രേവ്, നേഹ രാജീവ്, ശ്രീനന്ദന ബാബു
  • റവന്യു ഡിസ്ട്രിക്ക്റ്റ് അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - കാവ്യശ്രീ എസ് എസ്, കൃഷ്ണേന്ദു എ എസ്, ആവണി സി ടി കെ, സിദ്യ സുനിൽ കുമാർ, ഹരിത ഹരി, അമീന ഷെറിൻ, അവന്തിക സതീശൻ, അമയ എൻ കെ
  • ജില്ല തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - അമയ കെ എസ്, ആര്യ സുധീർ,ശിവന്യ സി ടി കെ, അവന്തിക കെ, നന്ദന പി സ്, സംഗീത
  • ജില്ല തല സബ് ജൂനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - തീർത്ഥ സി, ചന്ദന പി ദാസ്, ഹെനിൻ സജിത്ത്, ആർഷ, പൂജ മനോജ്, സ്വാതി പി, ഗായത്രി ദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
  • സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18

സ്ക്കൂളിന്റെ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • 2016-17 ജില്ല എെ.ടി മേളയിൽ ഹൈസ്ക്കൂൾ വിഭാഗം മികച്ച സ്ക്കൂൾ
  • 2016 17 കലാമേളയിൽ യുപി വിഭാഗം മികച്ച സ്ക്കൂൾ
  • 2017-18 ജില്ല എൈടി മേളയിൽ ഹൈസ്ക്കൂൾ വിഭാഗം മികച്ച സ്ക്കൂൾ

  • സംസ്ഥാന തല മൾട്ടിമീഡിയ പ്രസന്റേഷൻ മൂന്നാം സ്ഥാനവും എ ഗ്രേഡും- ശ്രീനന്ദ കെ
  • സംസ്ഥാന തല ഡിജിറ്റൽ പെയിന്റിങ് സി ഗ്രേഡ് - നന്ദന ആർ

  • ശാസ്ത്രോത്സവം ശാസ്ത്രനാടകം - സംസ്ഥാന തലം മൂന്നാം സ്ഥാനം
  • ശാസ്ത്രനാടകം മികച്ച നടി - നിവേദിത ഇ പി

  • ഗണിത സ്റ്റിൽ മോഡൽ-യമുന വി നമ്പ്യാർ-സംസ്ഥാന തലം 1-ാം സ്ഥാനം

  • സ്റ്റഫ്ഡ് ടോയിസ് ഒന്നാം സ്ഥാനവും എ ഗ്രേഡും - പ്രിയംവദ
  • ലോക്കൽ ഹിസ്റ്ററി റൈറ്റിംങ്

2017- 18 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം

   *സയൻസ് മേള (യു.പി, എച്ച്.എസ്)
   *എെ.ടി മേള(എച്ച്.എസ്)
   *സോഷ്യൽ സയൻസ് മേള (യു.പി, എച്ച്.എസ്)
   *കലാമേള ഫസ്റ്റ് റണ്ണ്സ്അപ്

സ്വാതന്ത്ര്യദിനാഘോഷം 2018-19

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം മലക്െടുതികളുള്ല സാഹചര്യത്തില് ലളിതമായി ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലില്ലി യും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരീഷ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.

പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യദിനാഘോഷം 2018-19

അദ്ധ്യാപക ദിനാഘോഷം 2018 - 19

വിവിധ ബ്ലോഗുകൾ

വഴികാട്ടി

  • വടകര നഗരമധ്യത്തിൽ പഴയ ബസ്റ്റാന്റിന് സമീപം

ചിത്രങ്ങൾ