"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
</p> | </p> | ||
<table cellpadding="2" cellspacing="0"> | <table cellpadding="2" cellspacing="0"> | ||
<tr> | <tr> | ||
<td rowspan="2" bgcolor="#7e0021" style="border: 1px solid #000000; padding: 0.05cm"> | <td rowspan="2" bgcolor="#7e0021" style="border: 1px solid #000000; padding: 0.05cm"> | ||
14:42, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | |
|---|---|
| വിലാസം | |
അഞ്ചൽ 691306 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0475-2273665, 0475-2270470 |
| ഇമെയിൽ | ghssanchalwest@gmail.com, hssanchalwest@gmail.com |
| വെബ്‍സൈറ്റ് | www.ghssanchalwest.org (under construction) |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40001 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഏ. നൗഷാദ് ' |
| പ്രധാന അദ്ധ്യാപകൻ | ബി. ഷൈലജ |
| അവസാനം തിരുത്തിയത് | |
| 05-09-2018 | Satheeshrkollam |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
സ്കൂൾ ഭരണവിഭാഗം
ഹെഡ് മാസ്റ്റർ- ബി. ഷൈലജ
പി. ടി. ഏ പ്രസിഡൻറ്- വി.എസ്. സതീഷ്
പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ
മദർ.പി.ടി.എ. പ്രസിഡന്റ്-
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
വിദ്യാലയ വികസനപദ്ധതി
കൊല്ലം ജില്ലയുടെ ബഹുമാന്യനായ എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പുനലൂർ എം.എൽ.എ യും കേരള വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു എന്നിവർ നേതൃത്വം നൽകുന്ന സ്കൂൾ വികസന സമിതി ഫലപ്രദമായി പ്രവർത്തിക്കുന്നു., ഏറ്റെടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിവരുന്നു. സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റ് https://sites.google.com/site/satheeshrpages/School_Development_Project%202017_18.pdf?attredirects=0&d=1 വായിക്കാം.
വിദ്യാർത്ഥികൾ
<body lang="en-IN" dir="ltr">
|
STD |
Divs |
All |
Total |
|
|
B |
G |
|||
|
5 |
6 |
149 |
125 |
274 |
|
6 |
7 |
143 |
180 |
323 |
|
7 |
9 |
202 |
180 |
382 |
|
8 |
11 |
268 |
270 |
538 |
|
9 |
10 |
290 |
253 |
543 |
|
10 |
10 |
291 |
247 |
538 |
|
Total |
1343 |
1255 |
2598 |
|
അധ്യാപകർ
സ്കൂൾ പി.ടി.എ
സാമൂഹ്യസേവനപ്രവർത്തനങ്ങൾ
ദുരിതാശ്വാസപ്രവർത്തനങ്ങൾ
കേരളം പ്രളയക്കെടുതിയിലാതയിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ നടന്ന പ്രളയദുരകിതാശ്വാസ വിഭവ സമാഹരമത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ ൧൧ മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദധയാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തുടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയമാണ്.
സ്നേഹവീട്
രോഗചികിത്സാ സഹായങ്ങൾ
ശുചീകരണപ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
അക്കാദമിക മികവുകൾ
കലാപ്രവർത്തനങ്ങൾ
കായികപ്രവർത്തനങ്ങൾ
സ്കൂളിന്റെ പരീക്ഷാ റിസൾട്ട് പേജ്2015 എസ്.എസ്.എൽ. സി പരീക്ഷാഫലം സ്കൂളിന്റെ പരീക്ഷാ റിസൾട്ട് പേജ്2015 ഹയർസെക്കൻഡറി പരീക്ഷാഫലം
ഭൗതികസൗകര്യങ്ങൾ
മൂന്നുനിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സ്കൂളിൽ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു.
സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്.ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം
പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. എം എൽ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളിൽ ഫണ്ട് അനുവദിക്കുകയും വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂൾ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നൽകി. സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തിൽ അനുമോദിച്ചു.
2016 സെപ്തംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ, എ നൗഷാദ് അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമർപ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അർപ്പിച്ചു. അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗ്ഗീസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീർ ഹുസൈൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പി ആർ ഹരി കുമാർ , സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ. ആർ , സ്കൂൾ ചെയർമാൻ ശ്രീ മാസ്റ്റർ ഷക്കീർ അബ്ദുൾ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാർഗി പി ആർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു..
സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
കലയുടെ കാൽചിലമ്പേറി
ആകാശവാണി വിദ്യാഭ്യാസരംഗം
ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയിൽ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയിൽ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പൻസംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തിൽ പ്രക്ഷേപണം ചെയ്തത്.
വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി,പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നൽകി.
==
കലാസാഹിത്യോത്സവം,സർഗ്ഗോത്സവം
പ്രവൃത്തിപരിചയശില്പശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.('മഷിത്തണ്ട്)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം
പരിചയപ്പെടേണ്ട വെബ്ബ് പേജുകൾ
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി
ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ്'
വിവിധക്ലബ്ബുകളും പ്രവർത്തനങ്ങളും
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികൾ ലോകത്തിലെ ഏറ്റവും വലിയ സർവ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളിൽ മാതൃകാപരമായി വിവരങ്ങൾ കൂട്ടിച്ചേർത്തുവരികയാണ്.
03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.
വിക്കിക്ലബ്ബ് രൂപവൽക്കരണം
04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.
[കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]
മറ്റുപ്രധാനപ്പെട്ട താളുകൾ
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂൾ || കേരളാ ഗവൺമെന്റ് || കേരളാ പബ്ളിക് സർവ്വീസ് കമ്മീഷൻ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങൾ || പരീക്ഷാഫലങ്ങൾ || പൊതുവിദ്യാഭ്യാസവകുപ്പ് || വാർഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാർഷിക പദ്ധതി- ഒൻപതാം ക്ലാസ്സ് || വാർഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയൻസ് പോർട്ടൽ ||
മലയാളം പേജുകൾ
മലയാളം വിക്കിയിൽ || മലയാളം അക്ഷരങ്ങൾ മുതൽ പഠിക്കാം || മലയാളം റിസോഴ്സ് സെന്റർ || എസ്.എസ്.എൽ.സി ചോദ്യോത്തരങ്ങൾ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകൾ ||
കുട്ടികളുടെ പേജുകൾ
കുട്ടികൾക്കുള്ള പേജുകൾ || കുട്ടികൾക്കുള്ള കളികൾ ||
ഐ.ടി. കോ-ഓർഡിനേറ്റർ
ജിനു കെ കോശി
വഴികാട്ടി
{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}