"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
|||
| വരി 44: | വരി 44: | ||
==ചരിത്രം == | ==ചരിത്രം == | ||
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി '''1982''' ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിൻസൻറ് താമരശ്ശേരി കൂടാതെ '''ശ്രീ ജോസഫ് | മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി '''1982''' ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിൻസൻറ് താമരശ്ശേരി കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,''' [[പ്രമാണം:RESULT100.JPG|thumb|100%Result-1982]] | ||
പരേതനായ ശ്രീ ജോസഫ് | പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ 1-ന് | ||
ബഹു. '''ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് | ബഹു. '''ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് | ||
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി. | അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി. | ||
=== സ്ഥലനാമചരിത്രം=== | === സ്ഥലനാമചരിത്രം=== | ||
'''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | '''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | ||
21:56, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| നിർമ്മല ഹൈസ്കൂൾ കബനിഗിരി | |
|---|---|
| വിലാസം | |
കബനിഗിരി 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04936 234514 |
| ഇമെയിൽ | nirmalakabanigiri@gmail.com |
| വെബ്‍സൈറ്റ് | http://nirmalahs.com സ്കൂൾ ബ്ലോഗ്=http://nirmalahs.com/blog |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15044 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാലി തോമസ് |
| അവസാനം തിരുത്തിയത് | |
| 07-08-2018 | Nirmalakabanigiri |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിർമലക്ക് ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവർത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധരണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത് സാർത്ഥകമായ 36 വർഷങ്ങൾ
ചരിത്രം
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദർ വിൻസന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിൻസൻറ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,
പരേതനായ ശ്രീ ജോസഫ് പാറയ്ക്കൽ എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ 1-ന് ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.
സ്ഥലനാമചരിത്രം
കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന മരക്കടവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു
പുൽപ്പള്ളിയെന്ന പുല്ലുഹള്ളി
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് പുൽപ്പള്ളി യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി സുൽത്താൻ ബത്തേരി താലൂക്കിലാണ് പുൽപ്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.
കബനിനദി
കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. പശ്ചിമഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു. നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ. നീളം - 234 കി. മീ.
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട് ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾട്ടിമീഡിയ ക്ലാസ‌്മുറിയാണ് നിർമ്മലയുടെ ഒരു പ്രത്യേകത.. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു
എസ്.എസ്.എൽ.സി വിജയശതമാനം
| അധ്യയന വർഷം | പരീക്ഷ എഴുതിയവർ | വിജയ ശതമാനം | ടോപ്പ്സ്കോറേഴ്സ് |
|---|---|---|---|
| 1984 - 1985 | 28 | 100% | ബിജു കുര്യൻ |
| 1985 - 1986 | 65 | 85% | റെജി പി ആർ |
| 1986 - 1987 | 62 | 84% | അനിൽ ജോൺ |
| 1987 - 1988 | 74 | 86% | ഷിജി ജോർജ്ജ് |
| 1988 - 1989 | 123 | 75% | റെഫീക്ക് റ്റി എം |
| 1989 - 1990 | 145 | 73% | രാജേഷ് റ്റി ജോസഫ് |
| 1990 - 1991 | 138 | 67% | രംല ടി എം |
| 1991 - 1992 | 183 | 87% | ടോണിയൊ അബ്രഹാം |
| 1992 - 1993 | 201 | 84% | കലാരാജ് പി.കെ |
| 1993 - 1994 | 178 | 82% | സീന വർഗ്ഗീസ് |
| 1994 - 1995 | 170 | 76% | ബിന്നി കെ ജെ |
| 1995 - 1996 | 192 | 71% | മനു പി ടോംസ് |
| 1996 - 1997 | 190 | 69% | ഷീജ പി റ്റി |
| 1997 - 1998 | 182 | 72% | അനില പി ആർ |
| 1998 - 1999 | 132 | 78% | ഹിമ ബാബു |
| 1999 - 2000 | 125 | 82% | മിഥില മൈക്കിൾ |
| 2000 - 2001 | 145 | 73% | അയോണ അനറ്റ് ജോർജ്ജ് |
| 2001 - 2002 | 143 | 83% | ടീന ജെയിംസ് |
| 2002 - 2003 | 152 | 92% | നീതു കെ മാത്യു |
| 2003 - 2004 | 157 | 90% | അരുൺ കൃഷ്ണൻ |
| 2004 - 2005 | 154 | 90% | ക്ലിന്റ് ജോളി |
| 2005 - 2006 | 148 | 95% | ബിൻവി മോളി ടോം |
| 2006 - 2007 | 139 | 91% | ശിശിര ബാബു |
| 2007 - 2008 | 142 | 92% | രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി |
| 2008 - 2009 | 80 | 99% | അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ |
| 2009- 2010 | 78 | 98% | അമൃത പ്രകശ് |
| 2010- 2011 | 106 | 99% | ആഷ് ലി ജോർജ്,ബിബിൻ ജോസ് |
| 2011- 2012 | 84 | 98% | അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി |
| 2012- 2013 | 78 | 96% | രാഗി ബാബു |
| 2013- 2014 | 94 | 98% | അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ് |
| 2014- 2015 | 64 | 98% | സാന്ദ്ര ജോസഫ്,അലീന പി.ടി |
| 2015- 2016 | 69 | 97% | ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക് |
| 2016- 2017 | 94 | 93% | ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ് |
| 2017- 2018 | 95 | 100% | 1.ഐറിൻ ഡൊമിനിക് ജോസഫ്
2.അമൽ കെ ഫ്രാൻസിസ് 3.അമിത സുകുമാരൻ 4.അപർണ വിനോദ് 5.അരുണിമ എസ്.ജെ 6.അശ്വതി ഇവാചലിൻ 7.ഡെൽന ഫിലിപ് 8.ദിൽന ജെന്റി 9.ഗ്ലോഡിൻ മാനുവൽ 10.ഗോകുൽ സുനിൽ 11.ജിത്യ പി. രഞ്‌ജിത്ത് 12.മേഘ മരിയ ഇമ്മാനുവൽ 13.നന്ദന രാമകൃഷ്ണൻ 14.നേഹ മരിയ 15.നിയ റോസ് മാത്യു 16.സാന്ദ്ര അഗസ്റ്റിൻ 17.സാഞ്ചൽ സേവ്യർ 18.സോന ജോർജ്ജ് 19.റ്റിറ്റി മറീന ചാക്കോ 20.ടിയ ജോസ് |
നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ
-
2015സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.എ.സി.ഉണ്ണികൃഷ്ണൻ -
2010 നല്ല ഐ.ടി. വിദ്യാലയം വിദ്യാഭ്യാസമന്ത്രിയുടെ പുരസ്കാരം -
*2011-ൽ കോർപ്പറേറ്റിലെ നല്ല ഐ.ടി. വിദ്യാലയം -
2011-ൽ സംസ്ഥാന ഫിലിം ഫസ്റ്റിവൽ പുരസ്കാരം -
2010 ജില്ലയിലെ ഏറ്റവും നല്ല S.I.T.C ശ്രീ.വി.മധു -
2018 പൂപ്പൊലി വേദിയിൽ നല്ല അദ്ധ്യാപകനുള്ള അവാർഡ് പി.വി.റോയ്
പഠന പ്രവർത്തനങ്ങൾ
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഹണി ക്ലബ്ബ്.
- ഐ. ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മാനേജ്മെന്റ്
മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
നിർമ്മലയുടെ സാരഥികൾ
-
കോർപ്പറേറ്റ് മാനേജർ- റവ ഫാദർ ജോൺ പൊൻപാറക്കൽ -
മാനേജർ-റവ ഫാദർ -
ഹെഡ്മാസ്റ്റർ-സാലി തോമസ്. -
പി.ടി.എ.പ്രസിഡന്റ് -
മദർ പി.ടി.എ.പ്രസിഡന്റ്-ലിസ്സി
അദ്ധ്യാപകർ
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
വിൻസെന്റ് താമരശ്ശേരി(സ്ഥാപകൻ) -
ജെയിംസ് കുമ്പുക്കൽ -
കുരിയാക്കോസ് പറമ്പിൽ -
വർഗീസ് മുളകുടിയാങ്കൽ -
ജോസ് തയ്യിൽ -
ജോസ് മൊളോപ്പറമ്പിൽ -
തോമസ്ചേറ്റാനിയിൽ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
-
വി.എസ്.ചാക്കോ -
വി.സി.മൈക്കിൾ -
അന്നക്കുട്ടി കെ എം -
പൗലോസ്.ഇ.കെ
മുൻ അദ്ധ്യാപകർ
-
കെ.എം.ജോസഫ് -
എം.എം,ടോമി -
പി.ജെ.ജോൺസൻ -
ജോസഫ് ഡോമിനിക് -
ഗ്രേസി മാത്യു -
എ.സി.ഉണ്ണികൃഷ്ണൻ -
കെ.ടി.മറിയം -
സി.ലില്ലിക്കുട്ടി -
എൻ.വി.തോമസ് -
ഒ.പി.ജോസ് -
അബ്രഹാം .എം.ജെ. -
അഗസ്റ്റിൻ.കെ.എ -
സെലിൻ അഗസ്റ്റിൻ -
ആലീസ്.കെ.പി. -
ആലീസ്.കെ.പി. -
മേരി,ഇ.എം
സ്കൂളിന്റെ മുൻ പി.ടി.എ.കമ്മറ്റി അംഗങ്ങൾ
-
സണ്ണപ്പഗൌഡർ -
പി.എ.പ്രകാശൻ -
കു -
കു -
-
കു -
കു -
കു -
കു -
കു -
കു
S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ
1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
പൂർവ്വ വിദ്യാർഥി സംഘടന
നമ്മുടെ ജീവിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ വിദ്യാർഥി ജീവിതം. വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓർമ്മകളാണ. കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം. പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ.......... ഓർമ്മകൾ സജീവമാണ് .നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും,ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി..... കബനിഗിരി നിർമല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു
-
പ്രസിഡൻറ് : സുരേഷ് മാന്താനത്ത് -
സെക്രട്ടറി : വിക്രമൻ എസ് നായർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
-
സെക്രട്ടറി : ജിമി ജോൺ -
സെക്രട്ടറി : സുമി ജോൺ
വാർത്തകളിൽ നിർമല
-
ഹരിത വിദ്യാലയം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം -
IT@ഗോത്രഗ്രഹം -
വിക്കി ഗ്രന്ഥശാലാ പ്രവർത്തനം -
വിക്കി പ്രവർത്തനം -
IT ജില്ലാ മേളയിൽ ഒാവറോൾ -
ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം -
മാത്രകാ പൂർവവിദ്യാർഥി സംഗമം -
മാത്രകാ പൂർവവിദ്യാർഥി സംഗമം -
മാത്രകാ പൂർവവിദ്യാർഥി സംഗമം -
മാത്രകാ പൂർവവിദ്യാർഥി സംഗമം -
വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകൻ) -
വി.സി.മൈക്കിൾ -
ആലീസ് ജോസഫ്
- മാതൃഭൂമി വാർത്തകൾ*
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]
- മലനാട് വാർത്തകൾ *
1.ഡിജുറ്റൽ ഇലക്ഷൻ
2.ഹ്രസ്വചലചിത്ര നിർമ്മാണം
3.റാസ് പ്ബെറി പൈ
4.deligates from karnataka
വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ
സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
|
{{#multimaps:11.85592,76.18012|zoom=13}}
NIRMALA HIGH SCHOOL



























