ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
==[[മാനേജ് മെന്റ്]]==
==[[മാനേജ് മെന്റ്]]==
==[[സാരഥികൾ]]==
==[[സാരഥികൾ]]==
==[[അദ്ധ്യാപകർ]]==
'''<big>അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും</big>'''<br />
{| class="wikitable sortable"
|-
! ക്രമനമ്പർ !! പേര് !! തസ്തിക !! ഫോൺ നമ്പർ !! ഫോട്ടോ
|-
| 1 || ലളിത പി.വി. || ഹെഡ് മിസ്ട്രസ് || 9495114566 || [[പ്രമാണം:49081 staff lalitha.jpg|thumb|150px]]
|-
| 2 || പ്രമീള കെ.കെ. || എച്ച്.എസ്.എ.(മലയാളം) || 9747255476 || [[പ്രമാണം:49081 staff prameela.jpg|thumb|150px]]
|-
| 3 || നിഷാറാണി സി.കെ. || എച്ച്.എസ്.എ.(മലയാളം) || 9744664567 || [[പ്രമാണം:49081 staff nisha-resized.jpg|thumb|150px]]
|-
| 4 || ശ്രീന എം. || എച്ച്.എസ്.എ.(ഇംഗ്ലീഷ്) || 9745215247 || [[പ്രമാണം:49081 staff sreena-resized.jpg|thumb|150px]]
|-
| 5 || ശ്രീജിത ഇ. || എച്ച്.എസ്.എ.(ഇംഗ്ലീഷ്) || 9562045011 || [[പ്രമാണം:49081 staff sreejitha-resized.jpg|thumb|150px]]
|-
| 6 || പുഷ്പജ കെ.കെ. || എച്ച്.എസ്.എ.(ഹിന്ദി) || 8281617407 || [[പ്രമാണം:49081 staff pushpaja k k.jpg|thumb|150px]]
|-
| 7 || സവിത പാമ്പള്ളി || എച്ച്.എസ്.എ.(സംസ്കൃതം) || 9496702514 || [[പ്രമാണം:49081 staff savitha pampally.jpg|thumb|150px]]
|-
| 8 || ജെയ്സ് എം.ടി. || എച്ച്.എസ്.എ.(സോഷ്യൽ സയൻസ്) || 9496615999 || [[പ്രമാണം:49081 staff jaise m t.jpg|thumb|150px]]
|-
| 9 || ബിന്ദുമോൾ ബി.ആർ. || എച്ച്.എസ്.എ.(സോഷ്യൽ സയൻസ്) || 9539113304 || [[പ്രമാണം:49081 staff bindhumol-resized.jpg|thumb|150px]]
|-
| 10 || വിനോദ്കുമാർ പി. || എച്ച്.എസ്.എ.(മാത്ത്സ്) || 9446673101 || [[പ്രമാണം:49081 staff vinod.jpg|thumb|150px]]
|-
| 11 || മനോജ് സി. || എച്ച്.എസ്.എ.(മാത്ത്സ്) || 9495466524 || [[പ്രമാണം:49081 staff leena-resized.jpg|thumb|150px]]
|-
| 12 || രജിത കെ.കെ. || എച്ച്.എസ്.എ.(ഫിസിക്കൽ സയൻസ്) || 9446696743 || [[പ്രമാണം:49081 staff chandran k.jpg|thumb|150px]]
|-
| 13 || സുരേഷ് കുമാർ ടി.ഡി. || എച്ച്.എസ്.എ.(ഫിസിക്കൽ സയൻസ്) || 9539109394 || [[പ്രമാണം:49081 staff sureshkumar.jpg|thumb|150px]]
|-
| 14 || വാസന്തി കെ. || എച്ച്.എസ്.എ.(നാച്വറൽ സയൻസ്) || 8281238116 || [[പ്രമാണം:49081 staff vasanthi-resized.jpg|thumb|150px]]
|-
| 15 || രാമചന്ദ്രൻ കെ.വി. || ഡ്രോയിംഗ് ടീച്ചർ || 9400679411 || [[പ്രമാണം:49081 staff kvr.jpg|thumb|150px]]
|-
| 16 || ത്രേസ്യാമ്മ എം.എം. || ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ || 9048063387 || [[പ്രമാണം:49081 staff mmt1.jpg|thumb|150px]]
|}
==[[മുൻ സാരഥികൾ]]==
==[[മുൻ സാരഥികൾ]]==
==[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==
==[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==

03:05, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് പടിയൂർ
വിലാസം
പടിയൂർ

670703
,
കണ്ണൂർ ജില്ല
സ്ഥാപിതം18 - 02 - 2008
വിവരങ്ങൾ
ഫോൺ04602273700
ഇമെയിൽgovthighschoolpadiyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13121 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ എം.
പ്രധാന അദ്ധ്യാപകൻലളിത പി.വി.
അവസാനം തിരുത്തിയത്
06-08-201813121


പ്രോജക്ടുകൾ





കണ്ണൂർ ജില്ലയിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇരിട്ടി - ഇരിക്കൂർ സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, 2008-ൽ സ്ഥാപിച്ച സർക്കാർ വിദ്യാലയം.


ഭൗതികസൗകര്യങ്ങൾ

"ഹൈസ്കൂൾ കെട്ടിടം"
ഹൈസ്കൂൾ കെട്ടിടം
ഹയർസെക്കൻഡറി വിഭാഗം
ഹയർ സെക്കൻഡറി കെട്ടിടം
അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള സ്കൂൾ കാംപസിൽ രണ്ട് ബ്ലോക്കുകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മൂന്ന് ഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷനുകളുള്ള എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 293 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ പതിനാറ് അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു സ്കൂൾ കൗൺസെലറും ഉൾപ്പെടെ 21 പേർ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി നാല് ഡിവിഷനുകൾ (പ്ലസ് വൺ -2, പ്ലസ് ടു -2) പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പതിമൂന്ന് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടക്കം പതിനഞ്ച് പേർ ഹയർ സെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 220 വിദ്യാർത്ഥികൾ നാല് ഡിവിഷനുകളിലായി പഠനം നടത്തുന്നു.


പഠനമികവിന്റെ പൊരുൾ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനമികവുകൾ-നേട്ടങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

തനതുപ്രവർത്തനങ്ങൾ

മാനേജ് മെന്റ്

സാരഥികൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ബ്ലോഗുകൾ-പോർട്ടലുകൾ

മുൻ സാരഥികൾ

ചരിത്രം

വിദ്യാലയ ലോഗോ

ഹൈസ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 2008 ഫെബ്രുവരി 18 ന് ൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പടിയൂർ പഞ്ചായത്തിലെ വട്ടപ്പാറ എന്ന സ്ഥലത്ത് താല്ക്കാലിക സംവിധാനത്തിൽ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ.കെ ചന്ദ്രൻ മാസ്റ്റർ ഏകാദ്ധ്യാപകനായിരുന്നു. 2008 ജൂണിൽ, പുലിക്കാട് ടൗണിൽ വാടകയ്ക്കെടുത്ത കടമുറികളിൽ എട്ട്, ഒമ്പത് ക്ലാസ്സുകൾ പ്രവർത്തിച്ചു. ശ്രീ.പി.പി. രാഘവൻമാസ്റ്റർ ചെയർമാനും, ശ്രീ.എം.മുരളീധരൻ കൺവീനറുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിച്ചത്. 2009 മാർച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയിൽ 5 ഏക്കർ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ്സ് തുടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.സമ്പത്ത് കുമാർ, സെക്രട്ടറി ശ്രീ. രഘുരാമൻ എന്നിവർ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവർത്തിച്ചു. 2010 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മൂന്ന് ഫുൾ എ പ്ലസ് ഉൾപ്പെടുന്ന 100 ശതമാനം വിജയം നേടി. തുടർന്നുള്ള വർഷങ്ങളിൽ 92% (2011), 94%(2012), 96%(2013), 98%(2014), 100%(2015), 96%(2016), 96%(2017), 99%(2018) എന്നിങ്ങനെ വിജയം കരസ്ഥമാക്കി. 2010 ൽ തന്നെ സയൻസ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. പ്ലസ് ടു പരീക്ഷയിലും ക്രമാനുഗതമായി ഓരോ വർഷവും വിജയനിലവാരം ഉയർത്തിക്കൊണ്ട് വൻ മുന്നേറ്റം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിനായി ശ്രീ. ഇ.പി.ജയരാജൻ എം.എൽ.എ. അനുവദിച്ച മനോഹരമായ കെട്ടിടത്തിൽ 2016 ഫെബ്രുവരി മാസം മുതൽ പ്രവർത്തനം തുടർന്നു. ജില്ലാ പഞ്ചായത്ത് 2013 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് നമ്മുടെ സ്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിപ്ലവകരമായ ഫലങ്ങൾ ഈ വിദ്യാലയത്തിലും അനുഭവവേദ്യമായിരിക്കുന്നു. 2018 ജൂൺ മാസം മുതൽ ഹൈടെക് ക്ലാസ് മുറികളിൽ പുതുമയേറിയതും ഗുണാത്മകവുമായ പഠന-ബോധനപ്രവർത്തനങ്ങളാൽ ആകർഷകമായിരിക്കുകയാണ് വിദ്യാലയം.
ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്.

വഴികാട്ടി


വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം

{{#multimaps: 11.998353,75.63529 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_പടിയൂർ&oldid=444610" എന്ന താളിൽനിന്ന് ശേഖരിച്ചത്