"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(്)
(പ)
വരി 23: വരി 23:
പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ''' |  
പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ''' |  
പഠന വിഭാഗങ്ങൾ2= '''അപ്പർ പ്രൈമറി സ്കൂൾ''' |  
പഠന വിഭാഗങ്ങൾ2= '''അപ്പർ പ്രൈമറി സ്കൂൾ''' |  
പഠന വിഭാഗങ്ങൾ3= ''''''‍ |  
പഠന വിഭാഗങ്ങൾ3= |  
മാദ്ധ്യമം= '''മലയാളം/ഇംഗ്ലീഷ്‌/തമിഴ്''' |
മാദ്ധ്യമം= '''മലയാളം/ഇംഗ്ലീഷ്‌/തമിഴ്''' |
ആൺകുട്ടികളുടെ എണ്ണം= '''241''' |
ആൺകുട്ടികളുടെ എണ്ണം= '''241''' |

21:24, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


എം.എ.ഐ.എച്ച്.എസ് മുരിക്കടി
വിലാസം
വിശ്വനാഥപുരം

വിശ്വനാഥപുരം. പി. ഒ.,
ഇടുക്കി ജില്ല
,
685535
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04869222625
ഇമെയിൽmaihsmurukkady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌/തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജിത്കുമാർ. കെ. എസ്
അവസാനം തിരുത്തിയത്
03-08-2018Vasumurukkady


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം................
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്

ഭൗതികസൗകര്യങ്ങൾ

*കംപ്യൂട്ടർ ലാബ്
*സയൻസ് ലാബ്
*റീഡിംഗ് റൂം
*ലൈബ്രറി
*മൾട്ടിമീഡിയ ​റൂം

'സ്ക്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ബഹുമാനപ്പെട്ട മാനേജർസ്വാമി ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.'

'ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങലിലൊന്നായ മുരുക്കടി മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.'

ചരിത്രം

'ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ- സ്കൂൾ മാനേജർ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.' 'സാധാരണക്കാരായ ആളുകൾ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാൻ മടിച്ചിരുന്ന കാലയളവിലാണ് വിശ്വനാഥഅയ്യർ മുരുക്കടിയിൽ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റിൽ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികൾക്ക്, വേലചെയ്താൽ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി വിശ്വനാഥഅയ്യർ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.'

'1942-ൽ എസ്റ്റേറ്റ് ഫാക്ടറിയോടുചേർന്ന ഒരു ഷെഡിൽ ഒരാശാന്റെ ശിക്ഷണത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാൽ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂളിൽ വരുവാനോ പഠിക്കുവാനോ താൽപ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നൽകിയാണ് കുട്ടികളെ ക്ലാസ്സിൽ കൊണ്ടുവന്നിരുന്നത്. അങ്ങനെ താൽക്കാലികമായി ആ ഷെഡിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുൾ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളർന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാർത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂൾ ' (എം. എ. ഐ. ഹൈസ്കൂൾ) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേർഡ് ഡി. ഇ. ഓ. നാരായണയ്യർ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ. തുടർന്ന് ഇ. ശങ്കരൻപോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടൻമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുപോലും അക്കാലത്ത് കാൽനടയായി കുട്ടികൾ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.' 'ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്ക് മാനേജർ 25 രൂപാ വീതം മാസശമ്പളം നൽകിരുന്നു. എന്നാൽ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോൾ ഗവൺമെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എൽ. പി. സ്കൂളിൽ നിന്നും വിരമിച്ച ജോൺസാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട സ്കൂൾ, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താൽ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാൻ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. എം. കെ. രാമൻ സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.'

സ്കൂൾ ബ്ലോഗ്

'എം.എ.ഐ.എച്ച്.എസ് ,മുരിക്കടി '

സ്കൂൾ എബ്ലം


"ഉത്തിഷ്ടതാ ജാഗ്രത"
"പ്രാപ്യവരാൻ നിബോധതഃ"
"സത്യമേവ ജയതേ"

എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2007-08 മുതൽ 100%, ഇതിനു മുമ്പുള്ള 4 വർഷങ്ങളിൽ തുടർച്ചയായി 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്. 'സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളിൽ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ശ്രീ. ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്.'

സംസ്ഥാന സ്കൂൾ കലോത്സവം

'2016-17 അദ്ധ്യന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തിൽ A ഗ്ര‍േഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. '

മാനേജ്മെന്റ്

'മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമതി. വി. കമല ആണ് സ്കൂൾ മാനേജർ. ശ്രീമതി. ഒ. കെ. പുഷ്പമ്മ 2011 മുതൽ സ്കൂളിന്റെ ഹെഡ്​മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു. 106 വയസിലേയ്ക് കടന്ന സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യരുടെ അനുഗ്രഹവും മേൽനോട്ടവും ഇവർക്ക് എന്നും പ്രചോദനം ആണ്.'

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച് സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

1942 - 1943 നാരായണയ്യർ(റിട്ട. ഡി. ഇ. ഓ)
1944 - 1984 ഇ.ശങ്കരൻ പോറ്റി
1985- 1990 എൻ. ആർ. ഗോപിനാഥൻ നായർ
1990 - 1991 മേരിതോമസ്
1991 - 1997 എം. ഡി. ഉമാദേവി അന്തർജനം
1997 - 1998 കെ. കെ. ദേവകി
1998 - 2011 സി. എൻ. രത്നമ്മ
2011 -2017 ഒ. കെ. പുഷ്പമ്മ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി‍
  • ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.
  • ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ നാലു പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
  • ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്
  • പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
  • ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു

യാത്രാസൗകര്യം

വഴികാട്ടി

{{#multimaps:9.6178021,77.1311152 |zoom=13}}

മേൽവിലാസം

എം. എ. ഐ. ഹൈസ്കൂൾ
വിശ്വനാഥപുരം. പി. ഒ.
ഇടുക്കി ജില്ല-685533
ഫോൺ-04869-222625
ഇ-മെയിൽ-maihsmurukkady@gmail.com

മറ്റുതാളുകൾ

"https://schoolwiki.in/index.php?title=എം.എ.ഐ.എച്ച്.എസ്_മുരിക്കടി&oldid=441816" എന്ന താളിൽനിന്ന് ശേഖരിച്ചത്