സഹായം Reading Problems? Click here

മാതൃകാതാളും

കുമളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ കുമളി, പെരിയാർ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും വനപ്രദേശമാണ്. പെരിയാർ ടൈഗർ റിസർവ്, തേക്കടി എന്നിവ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരികൾ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി. കൊല്ലം-മധുര ദേശീയപാത-220 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. പെരിയാർ കടുവ സംരക്ഷിത പ്രദേശം ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

കുമളി ടൗൺ
"https://schoolwiki.in/index.php?title=കുമളി&oldid=1540153" എന്ന താളിൽനിന്ന് ശേഖരിച്ചത്