"എൽ.എഫ്.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | * സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | ||
* ബാലസഭ | * ബാലസഭ | ||
* കരാട്ടെ | * കരാട്ടെ | ||
* സ്കേറ്റിംഗ് | |||
* നൃത്തം | |||
* സംഗീതം | |||
* അബാക്കസ് | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
| വരി 86: | വരി 90: | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* പ്രവർത്തിപരിചയ ക്ലബ് | * പ്രവർത്തിപരിചയ ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | |||
* അറബിക് ക്ലബ് | |||
* സോഷ്യൽ ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
11:18, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.എഫ്.എൽ.പി.എസ് ചേലക്കര | |
|---|---|
സ്നേഹം സത്യം സേവനം | |
| വിലാസം | |
ചേലക്കര ചേലക്കര പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 04884 254302 |
| ഇമെയിൽ | lflpschelakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24620 (സമേതം) |
| യുഡൈസ് കോഡ് | 32071300105 |
| വിക്കിഡാറ്റ | Q64088405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 169 |
| പെൺകുട്ടികൾ | 432 |
| ആകെ വിദ്യാർത്ഥികൾ | 601 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ബിസി എ ഡി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ .സുനിൽ കുമാർ .സി .എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.രജനി |
| അവസാനം തിരുത്തിയത് | |
| 30-07-2025 | "24620S" |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര ഗ്രാമത്തിൽ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നവീന സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടം , കളിസ്ഥലം, ശുചിത്വമുള്ള അടുക്കള, വൃത്തിയുള്ള ടോയ്ലറ്റ്, ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌മുറികളും വായനശാലയും, സ്റ്റേജ്,സ്മാർട്ട് ക്ലാസ് റൂമുകൾ , കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ,ലൈബ്രറി, പച്ചക്കറിത്തോട്ടം , സൈക്കിൾ പാർക്കിംഗ് ഏരിയ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബ്ലൂ ആർമി
- ബാല വാണി (റേഡിയോ പരിപാടി )
- സ്കൂൾ ലൈബ്രറി
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- ബാലസഭ
- കരാട്ടെ
- സ്കേറ്റിംഗ്
- നൃത്തം
- സംഗീതം
- അബാക്കസ്
ക്ലബ്ബുകൾ
- ഭാഷാ ക്ലബ്ബ്
- ശാസ്‌ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പ്രവർത്തിപരിചയ ക്ലബ്
- പരിസ്ഥിതി ക്ലബ്
- അറബിക് ക്ലബ്
- സോഷ്യൽ ക്ലബ്
- ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
| നമ്പർ | പ്രധാനധ്യാപികയുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | റവ. സി. ജര്മാന | 1930 - 40 |
| 2 | റവ. സി.ആർക്കേഞ്ചല് | 1940 -61 |
| 3 | സിസ്റ്റർ . റുഫീന | 1961-67 |
| 4 | സിസ്റ്റർ .അൽഫോൻസ | 1967-82 |
| 5 | സിസ്റ്റർ. ബെനെവെജ്‌വർ | 1982-89 |
| 6 | സിസ്റ്റർ. എ ടി സെലിൻ | 1989-92 |
| 7 | സിസ്റ്റർ. ട്രീസ അഗസ്റ്റിൻ | 1992-94 |
| 8 | സിസ്റ്റർ. ആലിസ് | 1994-95 |
| 9 | സിസ്റ്റർ.മേരി വികെ | 1995-2002 |
| 10 | സിസ്റ്റർ.മരിയ സി എൽ | 2002-2003 |
| 11 | സിസ്റ്റർ. മേരി ജോസഫ് | 2003-2013 |
| 12 | സിസ്റ്റർ. മരിയ സി എൽ | 2013-16 |
| 13 | സിസ്റ്റർ. ലിസി വി ജെ | 2016-2020 |
| 14 | സിസ്റ്റർ. ബിസി എ ഡി | 2020 |
മാനേജ്മെന്റ്
ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ തൃശ്ശൂർ നവജ്യോതി എഡ്യുക്കേഷണൽ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 13 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്..സിസ്റ്റർ ജെസീൻ തെരേസ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക സിസ്റ്റർ. ബിസി എ ഡി ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ധന്യ കെ. - സിവിൽ സർവ്വീസ് പരീക്ഷയിൽ 170-ാം റാങ്ക് ജേതാവ്(2015)
- ശ്രീ. ശബരീനാഥ് -സി.ഇ.ഒ (ഔട്ട് ഓഫ് ബോക്സ് )
നേട്ടങ്ങൾ .അവാർഡുകൾ.
- 2020-21വർഷം വടക്കാഞ്ചേരി AEOയുടെ കീഴിൽ ഏറ്റവും കൂടുതൽ -12 എൽ എസ് എസ് സ്കോളർഷിപ്പ് നേടി.
- 2017-18,2018-19 വർഷങ്ങളിൽ വടക്കാഞ്ചേരി AEOയുടെ കീഴിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം .
- 2019 - 20 വർഷം വരെ സ്കൂൾ കലോത്സവത്തിൽ ഉപജില്ലാതല ചാമ്പ്യൻമാരായി.
- 2004-2005 മുതൽ 2019 - 20 വർഷം വരെ തുടർച്ചയായി മൂന്നു വർഷവും അറബിക് കലോത്സവത്തിൽ ഓവറോൾ ലഭിച്ചു
- 2018 -19 വർഷം 8ലക്ഷം രൂപ ചിലവഴിച്ച് "സഹപാഠിക്കൊരു ഭവനം" പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ നിർധനയായ ഒരു വിദ്യാർത്ഥിനിക്ക് ചെറിയ ഒരു വീട് നിർമ്മിച്ചു കൊടുത്തു.
വഴികാട്ടി
- വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് /ഓട്ടോ/ മാർഗം എത്താം
- തൃശ്ശൂരിൽ നിന്നും 34 km അകലത്തിലായി തൃശ്ശൂർ തിരുവില്വാമല റോഡിൽ സ്ഥിതിചെയ്യുന്നു.
- ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും 100 മീറ്റർ മുന്നോട്ടുപോയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി - പഴയന്നൂർ, ബസ് മാർഗ്ഗം വഴി വിദ്യാലയത്തിന് മുൻപിൽ എത്തിച്ചേരാവുന്നതാണ്.
- ഈ വിദ്യാലയത്തിലേയ്ക്ക് ചെറുതുരുത്തി കേരളകലാമണ്ഡലത്തിൽ നിന്ന് 10 km ദൂരമുണ്ട്
ചിത്രശേഖരം


- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24620
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
