ചേലക്കര ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

 
എൽ എഫിൻ്റെ മക്കൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ .കോൺവെന്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെഅറിയപ്പെടുന്നത്.ദൈവദാസൻ ഫാ. ആന്റണി തച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ അഭിമാനമാണ്.

 
പച്ചപ്പ്