ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
വരി 13: വരി 13:


         നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു.
         നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു.
[[പ്രമാണം:AI പരിചയപ്പെട‍ുന്ന അമ്മമാർ .jpg|ഇടത്ത്‌|ലഘുചിത്രം]]
{| class="wikitable"
[[പ്രമാണം:ഓട്ടോമാറ്റിക് പൈപ്പ് .jpg|നടുവിൽ|ലഘുചിത്രം]]
|+
[[പ്രമാണം:എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ.png|ലഘുചിത്രം]]
|[[|പ്രമാണം:AI പരിചയപ്പെട‍ുന്ന അമ്മമാർ .jpgthumb|'''AI പരിചയപ്പെട‍ുന്ന അമ്മമാർ'''|നടുവിൽ|300x300ബിന്ദു]]
|[[|പ്രമാണം:ഓട്ടോമാറ്റിക് പൈപ്പ് .jpgthumb|'''ഓട്ടോമാറ്റിക് പൈപ്പ്'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ.png|thumb|'''എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ'''|നടുവിൽ|300x300ബിന്ദു]]
|}


== 1. ജ‍ൂൺ 19-25വായനാവാരം - 2024 ==
== 1. ജ‍ൂൺ 19-25വായനാവാരം - 2024 ==

21:10, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് - 30-5-2025

സ്കൂൾ തുറക്കുന്നതിന് മ‍ുന്നോടിയായി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് ഒന്നാം ക്ലാസിലെ ക‍ുട്ടികള‍ുടെ രക്ഷിതാക്കൾക്ക് "നല്ല രക്ഷിതാവ‍ും സൈബർ സ‍ുരക്ഷയ‍ും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി .പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അര‍ുണിമ പി, ഫാത്തിമ നിദ എന്നിവരാണ് ക്ലാസ് എട‍ുത്തത് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുരളി കൃഷ്ണൻ നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ്സ് പറക്കും-‌തൊഴിൽ വിദ്യ തിളങ്ങ‍ും - 02-06-2025

സാങ്കേതിക വിദ്യാ  ലോകത്തിന്റെ പ‍ുതിയ തലത്തിലേക്ക‍ുള്ള വാതായനം തുറന്ന് ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം.  ലിറ്റിൽ കൈറ്റിൽ പരിശീലനം നൽക‍ുന്ന  സോഫ്റ്റ്‌വെയറ‍ുകൾ  , അവയ‍ുടെ ഉപരിപഠനത്തിനായ‍ുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുത്തുന്ന എക്സിബിഷൻ  പ്രവേശനോത്സവത്തിന്റെ  മ‍ുഖ്യ ആകർഷണമായിര‍ുന്ന‍ു.

         നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു.

[[|പ്രമാണം:AI പരിചയപ്പെട‍ുന്ന അമ്മമാർ .jpgthumb|AI പരിചയപ്പെട‍ുന്ന അമ്മമാർ|നടുവിൽ|300x300ബിന്ദു]] [[|പ്രമാണം:ഓട്ടോമാറ്റിക് പൈപ്പ് .jpgthumb|ഓട്ടോമാറ്റിക് പൈപ്പ്|നടുവിൽ|300x300ബിന്ദു]]
എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ

1. ജ‍ൂൺ 19-25വായനാവാരം - 2024

Reading the Technology - Celebration of Reading Week June 19 - 25

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
02-06-202519042

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ് പേരശ്ശനൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "റീഡിങ് ദി ടെക്നോളജി" എന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരാഴ്ച

നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും,ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ മോഹന കൃഷ്ണൻ നിർവഹിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയറുകളും അവയുടെ കണ്ടുപിടിത്തത്തിന്റെ പ്രത്യേകത, കമ്പ്യൂട്ടർ ഭാഷകളുടെ പരിചയപ്പെടുത്തുന്ന പ്രദർശനം, ഇൻറർനെറ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും പരിണാമം, മലയാളം ടൈപ്പിംഗ് എന്നീ വിഷയത്തെ ആസ്പദമാക്കി എക്സിബിഷൻ സംഘടിപ്പിച്ചു.

കമ്പ്യൂട്ടർ ഭാഷകളെ കുറിച്ച് സെമിനാർ അവതരണം നടന്നു. പരിപാടിയിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

2. ജൂൺ 26 ലഹരി വിരുദ്ധ ദിനം - 26-6-2024

ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന നാട്ട‍ുകാർ
ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ

2024 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവ‍ുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പൊതുജനങ്ങൾക്കായി ക്വിസ് മത്സരം നടത്തി. പേരശ്ശന്നൂർ അങ്ങാടിയിലെ വിവിധ ഭാഗങ്ങളിലായി വെച്ച് നടത്തിയ ക്വിസ്സിൽ നിരവധിപേർ പങ്കെടുത്തു. ഹയർസെക്കൻഡറി വിഭാഗത്തില‍ും ക‍ുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.

ലിബർ ഓഫീസ് ഇമ്പ്രെസ്സിൽ തയ്യാറാക്കിയ സ്ലൈഡ‍ുകൾ ഉപയോഗിച്ചായിരുന്നു ക്വിസ് തയ്യാറാക്കിയത്. 10 ചോദ്യങ്ങൾ അടങ്ങിയ ക്വിസിൽഎല്ലാവരും ആവേശത്തോടെയാണ് പങ്കെട‍ുത്തത്

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ


3. ലോക പേപ്പർ ബാഗ് ദിനം - 12-7-2024

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പേപ്പർ ബാഗ‍ുമായി

പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിൻ്റെ പാരിസ്ഥിതിക നേട്ടങ്ങളെ കുറിച്ച് അവബോധം വളർത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആഘോഷിക്കുന്ന വാർഷിക പരിപാടിയായ, ലോക പേപ്പർ ബാഗ് ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായ് കുരുന്നു കരങ്ങളാൽ ആവുന്നത്ര ചെയ്യുക എന്ന സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് ജി എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു.

4.ചാന്ദ്രദിനം - 21-7-2024

ചാന്ദ്രദിന വീഡിയോ കാണ‍ുന്ന ക‍ുട്ടികൾ

ജൂലൈ 21 ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട് ജ‍ൂലൈ 23 ചൊവ്വാഴ്ച ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു. ചാന്ദ്രയാത്രയ‍ുടെ വിവിധ ഘട്ടങ്ങൾ

ഉൾപ്പെട‍ുത്തിക്കൊണ്ട് ക‍ുട്ടികൾ ശബ്ദം നൽകിയ ഒരു സിനിമാ പ്രദർശനം നടത്തി. കൂടാതെ എല്ലാ ക‍ുട്ടികൾക്കും വേണ്ടി ആദ്യത്തെ ചാന്ദ്രയാത്രയ‍ുമായി ബന്ധപ്പെട്ട ഒരു മെഗാ ക്വിസ് മത്സരവ‍ും നടത്തി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ



................................................................................................................................................................................................................................................................................

5. സ്വാതന്ത്ര്യ ദിനം 15-8-2024

Aug 15 ക്വിസ് മത്സരാർത്ഥികൾ

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ അംഗങ്ങൾ,എൽ.പി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം നടത്തി. ലിബറർ ഓഫീസ് ഇമ്പ്രെസ്സിൽ തയ്യാറാക്കിയ സ്ലൈഡ‍ുകൾ ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അരുണിമ, ഐഷ റബീഹ, ഫാത്തിമ നിദ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

ഒന്നാം സ്ഥാനം - ഫാത്തിമ ഷിംയ (4A)

രണ്ടാം സ്ഥാനം - തീർഥ (4A) ,ആത്മിക (3A)

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

...................................................................................................................................................................................................................................................................................

സ്‍ക‍ൂൾ ക്യാമ്പ് - 7-10-2024

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ സ്കൂളിലെ ഒമ്പതാം ക്ലാസ‍ുകാർക്കുള്ള ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ ക്യാമ്പ് 7-10-2024തിങ്കളാഴ്ച നടത്തി. ഇരുമ്പിളിയം ഗവൺമെന്റ് ഹൈസ്കൂളിലെ സ‍ുബൈദ ടീച്ചർ ക്ലാസ് നയിച്ച‍ു.ഹെഡ്‍മാസ്റ്റർ ബാബ‍ുരാജ് പി.സ് ക്യാമ്പ് ഉദ്ഘാടനം ചെയ്‍ത‍ു.

അനിമേഷൻ,സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായി നടത്തിയ ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ ക‍ുട്ടികളെ സബ്‍ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‍ുത്തു. ഓണവ‍ുമായി ബന്ധപ്പെട്ട അനിമേഷൻ വീഡിയോ നിർമ്മാണം , പ‍ൂക്കളം ഇട‍ുന്ന സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം എന്നിവയിൽ ക്യാമ്പിൽ പരിശീലനം നൽകി

പ്രമാണം:ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ ക്യാമ്പ് 2024.jpg
ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ ക്യാമ്പ് 2024


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

......................................................................................................................................................................................................................................................................................