"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 164: വരി 164:


=== ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം ===
=== ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം ===
[[പ്രമാണം:37001-LK-Anumodhanam-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം]]
പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി.
പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി.



00:03, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർസിദ്ധാർത്ത് സി ആർ
ഡെപ്യൂട്ടി ലീഡർഅഭിരാമി കെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
14-11-202437001

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു തെരഞ്ഞെടുത്തു. സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ, അതിജീവനംഎന്ന പേരിൽ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു.

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.

  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.

  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര് ചിത്രം
1 2018 --- ജെബി തോമസ്
2 2018 --- ആശ പി മാത്യു
3 2024- ലക്ഷ്മി പ്രകാശ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ

ക്രമ നമ്പർ വർഷം
1 2018-20
2 2019-21
3 2019-22
4 2020-23
5 2021-24
6 2022-25
7 2023-26

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ശ്രീ.സന്തോഷ് കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീമതി.അനില സാമുവൽ കെ
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി.സുഷമ ഷാജി
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീമതി. സൗമ്യ ബിജു
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ശ്രീ ജെബി തോമസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.ആശ പി മാത്യു
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാസ്റ്റർ. അഭിജിത്ത് അജിത്ത്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മാസ്റ്റർ.രോഹിത് രമേശ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല നിർവഹണസമിതി യോഗം







ഉപതാളുകൾ

കുട്ടികളുടെ സൃഷ്ഠികൾ| വാർത്തകൾ| ചിത്രങ്ങൾ| ഡിജിറ്റൽ വിഭവങ്ങൾ|

എ.എം.എം ന്യൂസ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ എ.എം.എം ന്യൂസ് എന്ന പേരിൽ വിക്ടേഴ്സ് ചാനലിലേക്കും,സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്തു വരുന്നു.

ഡിജിറ്റൽ മാഗസിൻ താളിലേക്ക്

ഡിജിറ്റൽ മാഗസിൻ 2019

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

ഡിജിറ്റൽ പൂക്കള മത്സരം

2019-20 അധ്യയന വർഷത്തിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ ഹൈസ്കൂൾ, യു പി ഐ .ടി ലാബുകളിൽ 02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകും അനശ്വര ഗിരീഷും പങ്കിട്ടെടുത്തു. ഹൈ സ്കൂൾ തലത്തിൽ അക്ഷയ എം നായറിനു ഒന്നാം സ്ഥാനവും ശ്രീജ കൃഷ്ണക്കു രണ്ടാം സ്ഥാനവും ലഭിച്ചു.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം


ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023

ലിറ്റിൽ കൈറ്റ്സ് അവാർഡ്- സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ എ.എം.എം ലിറ്റിൽ കൈറ്റ്സ് ടീം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ്  കൈറ്റിന്റെ നേതൃത്വത്തിൽ  നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ  സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.

8, 9, 10 ക്ലാസുകളിൽ 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിച്ച മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ, കൈറ്റ് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 ഇടയാറന്മുള എ.എം.എം സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ഈ നേട്ടത്തിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ 2 ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

2024 ജൂലൈ 6ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് യുണിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ട് യുണിസെഫ് ഇന്ത്യ എഡ്യൂക്കേഷൻ സ്പെഷലിസ്റ്റ് പ്രമീള മനോഹരനിൽ നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുജനവും ഒരുപോലെ പങ്കാളികളായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, നൂതനാത്മകത, സാങ്കേതികവിദ്യയിലുള്ള താൽപ്പര്യം എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്‌മാരായ ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24


ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപനത്തിന് ശേഷം 2024 ജൂൺ പതിനെട്ടാം തീയതി നടന്ന ആദ്യത്തെ അസംബ്ലിയിൽ, സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങിൽ, ആശ പി മാത്യു, ലക്ഷ്മി പ്രകാശ്,ജെബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രെസ് അനില സാമുവേൽ കൃതജ്ഞതയും അർപ്പിച്ചു. വിദ്യാർത്ഥികൾക്കായി പിടിഎയുടെ സഹകരണത്തോടെ കേക്ക് വിതരണവും ക്രമീകരിച്ചിരുന്നു.

വിദ്യാർത്ഥികൾക്കായി കേക്ക് വിതരണം

അവാർഡ് സ്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിച്ചതായും, തുടർന്ന് സ്കൂളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന തീരുമാനവും അസംബ്ലിയിൽ എടുത്തു. ഈ അവാർഡ് വിദ്യാർത്ഥികളിൽ പുതിയ ഉത്സാഹവും, പ്രചോദനവും നിറച്ചതായി അദ്ദേഹം പറഞ്ഞു. വിശദമായ അനുമോദന ചടങ്ങ് നടത്തണമെന്നും തീരുമാനിച്ചു.

കാമറയുടെ കണ്ണിൽ വിദ്യാലയം

ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ഉൾപ്പെടെയുള്ള പ്രമുഖ ചാനലുകളിൽ നിന്നുള്ള അഭിമുഖങ്ങളും ഡോക്യുമെന്റേഷനും വിദ്യാലയത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അവാർഡിന് അർഹമാക്കിയ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ് മോഡ്യൂൾ അടിസ്ഥാനമാക്കിയ പാഠങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശദമായ ഡോക്യുമെന്റേഷൻ തയ്യാറാക്കി ചാനലുകളിൽ പ്രസിദ്ധീകരിച്ചു.

വിളംബര ഘോഷയാത്ര

ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംസ്ഥാന അവാർഡ് നേടിയതിന്റെ ആഹ്ലാദത്തിൽ 2024 ഓഗസ്റ്റ് 15 ന് ഒരു ഘോഷയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം പൂർത്തിയാക്കിയ ശേഷം, സ്കൂൾ മാനേജർ റവ. ഡോ. റ്റി.റ്റി. സഖറിയയുടെ നേതൃത്വത്തിൽ ഈ ഘോഷയാത്ര ആരംഭിച്ചു.

ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, കോട്ട, കാരക്കാട്, മുളക്കുഴ, ആറാട്ടുപുഴ, മാലക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈ ഘോഷയാത്ര സഞ്ചരിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭഹാളിൽ നടന്ന യോഗത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ, മെമന്റോ, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം നൽകിയിരുന്നു.

കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ സ്കൂളിന് ഈ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയിൽ സജീവമായി പങ്കെടുത്തു. ഈ പ്രവർത്തനം വരും കാലങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വിവിധ മേഖലകളിലൂടെ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്താനും, വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂൾ പ്രഥമ അധ്യാപിക അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്സായ ആശ പി മാത്യു, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം

ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം

പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി.

മാനേജ്മെന്റിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജയകുമാർ 2024 നവംബർ 13ന് നിർവഹിച്ചു. സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ കോർഡിനേറ്റർ ശ്രീ. സോണി പീറ്റർ, മുൻ ലിറ്റിൽ കൈറ്റ്‌സ് ട്രെയിനർ ആയ ശ്രീമതി. സുപ്രിയ പി.സി, സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ. റോണി എബ്രഹാം, സ്കൂൾ ബോർഡ് ട്രഷറർ ശ്രീ. ജോസ് ടി. ജോർജ്, കുളനട ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി. അശ്വതി വിനോജ്, പി.ടി.എ. പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ്, വഞ്ചിപ്പാട്ട് ആചാര്യനായ ശ്രീ. വിജയൻ നായർ, പ്രിൻസിപ്പൽ ലാലി ജോൺ, പ്രഥമ അധ്യാപിക അനില സാമുവേൽ, ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനം പത്തനംതിട്ട ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജയകുമാർ 2024 നവംബർ 13ന് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അദ്ഭുതകരമായ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. പദ്ധതിയിലൂടെ കൈവരിച്ച വിജയങ്ങൾ, സാങ്കേതിക മേഖലയിലെ നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധത, ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാവിയിലെ ലക്ഷ്യങ്ങളും, പദ്ധതികളും അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

അനുമോദനം

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, സ്കൂൾ അധികൃതർ എന്നിവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അജയകുമാർ, കൈറ്റ് മാസ്റ്റർ ട്രൈനേഴ്‌സായ ശ്രീ. സോണി പീറ്റർ, ശ്രീമതി. സുപ്രിയ പി.സി, കൈറ്റ് മാസ്റ്റേഴ്‌സായ ആശ പി. മാത്യു, ജെബി തോമസ് എന്നിവരെയും കൈറ്റ്സ് വിദ്യാർഥികളെയും മെമെന്റോ നൽകി ആദരിച്ചു.

ഇ -ഗ്രാമം പ്രോജക്റ്റ്

ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി. ടോജി സ്കൂളിന്റെ ദീർഘകാല ഇ-ഗ്രാമം ഐടി സാക്ഷരതാ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇ-ഗ്രാമം. ഗ്രാമീണ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക, ഗ്രാമങ്ങളിൽ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങളെ വികസിപ്പിച്ചെടുക്കുകയും, ഗ്രാമീണ ജനങ്ങളുടെ ജീവിതം സുഖകരമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങൾ

സമൂഹത്തിലെ മഹത് വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധത വിദ്യാർഥികളിൽ വളർത്തുന്ന വിവിധ പ്രവർത്തനങ്ങൾ, സാങ്കേതിക മേഖലയിലുള്ള അറിവ് വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ, അനിമേഷൻ, പ്രോഗ്രാമിംഗ്, എ.ഐ. തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധ പരിശീലനവും വിദ്യാർഥികൾക്കായി സ്കൂൾ സംഘടിപ്പിക്കുന്നു.

ഡോക്യുമെന്ററി മത്സരം

വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ  മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച്  സമ്മാനദാനം നിർവഹിച്ചു.  ലിറ്റിൽ കൈറ്റ്‌സിന്റെയും,  ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി.