"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


== '''അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച്  നടത്തിയ പ്രവർത്തനങ്ങൾ''' ==
== '''അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച്  നടത്തിയ പ്രവർത്തനങ്ങൾ''' ==
വീഡിയോ കാണാൻ [https://youtu.be/cskhGhHVXC4?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]


=== '''<u>പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ  : 9-8-2024</u>''' ===
=== '''<u>പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ  : 9-8-2024</u>''' ===

21:33, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് - ആമ‍ുഖം

പേരശ്ശന്നൂരിൽ ഹൈസ്കൂളിൽ 2018 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ഇതുവരെ 6 ബാച്ച‍ുകൾ. നിലവിൽ മ‍ൂന്ന് ബാച്ച‍ുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസ‍ുകളിലായി ഓരോ ബാച്ച‍ുകൾ നിലവിൽ പ്രവർത്തിക്കുന്ന‍ു. പത്താം 8,9 10 ക്ലാസുകളിലായി 8 9 ക്ലാസുകളിലായി 78 കുട്ടികൾ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയ‍ും സാങ്കേതികവിദ്യയ‍ുടെയ‍ും കാര്യത്തിൽ കുട്ടികള‍ുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ട‍ുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.

കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് ക‍ുട്ടികൾ പങ്കെട‍ുത്ത‍ുവരുന്നുണ്ട്. 2022 കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡ‍ും നേടിയിരുന്നു. 2023 കുറ്റിപ്പ‍ുറം സബ് ജില്ലാ ഐ.ടി മേളയിലാണ് ക‍ൂട‍ുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവ‍ും എ ഗ്രേഡ‍ും നേടി. യ‍ു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവ‍ും എ ഗ്രേഡ‍ും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയ‍ും അവതരണവ‍ും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെട‍ുപ്പിച്ച‍ു 2023 കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം നേടാനായി

അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ  : 9-8-2024

അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. ISRO യെക്ക‍റിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ഗ്രാമസഭയിൽ ISRO യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.

ISROയ‍ുടെ പിറവിയ‍ും,നേട്ടങ്ങള‍ും,നാഴിക കല്ല‍ുകള‍ും, ഇനിയുള്ള ലക്ഷ്യങ്ങള‍ും ഉൾപ്പെട‍ുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയ‍ും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയ‍ും നയിച്ച‍ു.

അതിനുശേഷം ഗൂഗിൾ എർത്തിന‍ു ബദലായി ഇന്ത്യയ‍ുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭ‍ുവൻ പരിചയപ്പെട‍ുത്തി. ഭ‍ുവൻ സോഫ്റ്റ് വെയറില‍ൂടെ ക‍ുറ്റിപ്പ‍ുറം ഭാഗത്തെ സ്ഥലങ്ങള‍ുടെ ചിത്രങ്ങൾ കാണിച്ച‍ുകൊട‍ുത്തത് ആള‍ുകളെ അമ്പരപ്പിച്ച‍ു.പരിപാടിയിൽ പങ്കെട‍ുത്ത പലരും അപ്പോൾ തന്നെ ഭ‍ുവൻ സോഫ്റ്റ്‌വെയർ തങ്ങള‍ുടെ മൊബൈൽ ഫോണില‍ൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയ‍ുടെ വൻ വിജയമായിരുന്നു.

കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായലെ വാർഡ് 12ലെ ഗ്രാമസഭയിൽ
പത്താം ക്ലാസിലെ അലീഷാ ഫാത്തിമ സെമിനാർ എട‍ുക്ക‍ുന്ന‍ു
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
14-08-202419042






അന്താരാഷ്‍ട്ര ബരികാശനിലയം പരിചയപ്പെട‍ുത്ത‍ുന്ന‍ു

വൈകുന്നേരം 5.30 ന് പേരശ്ശന്നൂർ അങ്ങാടിയിൽ വച്ച് പൊതുജനങ്ങൾക്കായി മറ്റൊരു സെമിനാറ‍ും സംഘടിപ്പിച്ച‍ു. ISROയ‍ുടെ പിറവിയ‍ും,നേട്ടങ്ങള‍ും,നാഴിക കല്ല‍ുകള‍ും, ഇനിയ‍ുള്ള ലക്ഷ്യങ്ങള‍ും, ഭ‍ുവൻ സോഫ്റ്റ്‌വെയറ‍ും പരിചയപ്പെട‍ുത്തുന്നതോടൊപ്പം ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനെ കുറിച്ച‍ും പരിചയപ്പെട‍ുത്തി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങള‍ുടെ വീഡിയോ പ്രദർശനം ആശ്ചര്യത്തോടെയാണ് ആള‍ുകൾ വീക്ഷിച്ചത്. ബഹിരാകാശ നിലയത്തിൽ വെള്ളം കുടിക്കുന്നതും വ്യായാമത്തിൽ ഏർപ്പെടുന്നതിന്റെയ‍ും വീഡിയോ എല്ലാവരില‍ും കൗതുകമ‍ുണർത്തി.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയ‍ുടെ ഗഗൻയാൻ ദൗത്യത്തെക്ക‍ുറിച്ച് പറഞ്ഞത് എല്ലാവര‍ും കയ്യടികളോടെയാണ് സ്വീകരിച്ചത്. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദ‍ുൽ റസാക്ക് ആശംസകൾ പറഞ്ഞ‍ു.

ഭ‍ുവൻ സോഫ്റ്റ്‌വെയർ പരിചയപ്പെട‍ുത്ത‍ുന്ന‍ു
പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദ‍ുൾ റസാക്ക് സംസാരിക്ക‍ുന്ന‍ു

സ്‍ക‍ൂളിലെ ക‍ുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങൾ 2024 Aug 1 - 15

1. ലിബറർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഐ എസ് ആർ ഒ യെ കുറിച്ച‍ും ബഹിരാകാശത്തെക്ക‍ുറിച്ച‍ും പ്രസന്റേഷൻ, ഡിജിറ്റൽ ക്വിസ് നിർമ്മാണം.

2. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ പെയിൻറിങ് മത്സരം.

3 സയൻസ് ഫിക്ഷൻ കഥ രചന

4 ലേഖനം തയ്യാറാക്കൽ

5 ഡ്രോയിങ്

1. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ പെയിൻറിങ് മത്സരം
ലിബറർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രസന്റേഷൻ തയ്യാറാക്ക‍ുന്ന‍ു

...........................................................................................................................................................................................................................

ഡജിറ്റൽ മാഗസിൻ