"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 378: | വരി 378: | ||
== പറക്കാൻ അറിവിന്റെ ചിറകുകൾ == | == പറക്കാൻ അറിവിന്റെ ചിറകുകൾ == | ||
[[പ്രമാണം:37001 Lk Masterplan Typing 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന അക്കാദമിക മാസ്റ്റർ പ്ലാൻ നിർമ്മാണം]] | |||
2024-25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്. | 2024-25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്. | ||
2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്. | 2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
10:40, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37001 |
| യൂണിറ്റ് നമ്പർ | LK/2018/37001 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ലീഡർ | അഖിൽ പി സന്തോഷ് |
| ഡെപ്യൂട്ടി ലീഡർ | കീർത്തന പ്രകാശ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെബി തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ പി മാത്യു |
| അവസാനം തിരുത്തിയത് | |
| 21-06-2024 | 37001 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് 21 സിസ്റ്റത്തിൽ 58 കുട്ടികൾക്കായി നടത്തി. 54 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. നാലു കുട്ടികൾ ആബ്സെന്റ് ആയിരുന്നു. റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ എക്സാമിന് ഉൾപ്പെടുത്തിയിരുന്നു. 41 കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു.
2023-26 ബാച്ച്
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്
ലിറ്റിൽ കൈറ്റ്സ് യൂണിഫോം

2023-26 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
പ്രിലിമിനറി ക്യാമ്പ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവേൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് സ്വാഗതം കൈറ്റ് മാസ്റ്റർ ജെബി തോമസ് പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ ആശംസ അറിയിച്ചു. പത്തനംതിട്ട ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. പ്രവീൺ സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിത്യ ജീവിതത്തിലെ ഇന്റർനെറ്റിന്റെ സ്വാധീനം, വിവരവിനിമയ സാങ്കേതിവിദ്യയുടെ സാധ്യതകൾ, പദ്ധതിയുടെ പ്രസക്തി എന്നിവയെക്കുറിച്ച് ധാരണ ലഭിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ദൈനദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതികാധിഷ്ഠിതമായ ഉപകരണങ്ങളെ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതിയുടെ സ്വാധീനം മനസ്സിലാക്കിയായിരുന്നു ഓരോ സെക്ഷനും കൈകാര്യം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ പ്രിലിമിനറി ക്യാമ്പിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു.
ഉദ്ദേശ്യങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ഗ്രൂപ്പിങ്
സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്, ഈ കൊമേഴ്സ്, എ.ഐ, ജി.പി.എസ്, വി.ആർ എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡറിനെയും, ഗ്രൂപ്പ് ലീഡേഴ്സിനെയും തെരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ ഏറെ താൽപര്യം ഉളവാക്കി. വിജയികളായ ടീമിന് സ്കോറുകളും നൽകി. ഉച്ചഭക്ഷണത്തിനുശേഷം മൊബൈൽ ആപ് ഇൻവെന്റർ ഉപയോഗിച്ചുള്ള ഗെയിമുകൾ പരിചയപ്പെടുത്തൽ, ഓപ്പൺടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച് അർഡുബ്ലോക്കിൽ തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകളിൽ നിന്നുള്ള വീഡിയോകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ലീഡർ അഖിൽ പി സന്തോഷ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. കൈറ്റ് മിസ്ട്രസ് ആശ പി മാത്യു കൃതജ്ഞത അറിയിച്ചു .
| ക്രമനമ്പർ | പേര് |
|---|---|
| 1 | പ്രമാണം:37001 LittleKites Preliminary camp report 2023-26 Batch.pdf |
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.
ക്യാമറ പരിശീലനം
എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താൽ ക്യാമറ പരിശീലനം സംഘടിപ്പിച്ചു.
ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
കുട്ടികളുടെ സൃഷ്ടികൾ
വിദ്യാർത്ഥികൾ ജിമ്പ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ചിത്രങ്ങൾ
ഹെൽത്ത് ക്യാമ്പയിൻ
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ 2023 - 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെയുള്ള എല്ല വിദ്യാർത്ഥികളുടെയും, സ്കൂളിന്റെ സമീപപ്രദേശങ്ങളിലെ രക്ഷകർത്താക്കളുടെയും, പൊതുസമൂഹത്തിന്റെയും ആരോഗ്യം മുൻനിർത്തിയുള്ള ഔർ സൊസൈറ്റി - ഹെൽത്തി സൊസൈറ്റി എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഹെൽത്തി സ്റ്റുഡന്റ്'

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 5 മുതൽ 8 വരെയുള്ള എല്ല വിദ്യാർത്ഥികളുടെയും ബി.എം.ഐ പട്ടിക തയാറാക്കി. കുട്ടികളിലെ വിവിധ ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ കണക്കെടുപ്പ് നടത്തിയത്. ചില വിദ്യാർത്ഥികളിൽ അമിത വണ്ണവും എന്നാൽ മറ്റുചിലർക്ക് പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങൾ ഉള്ളതായി മനസിലാക്കാൻ ഈ പട്ടികയിലുയുടെ കഴിഞ്ഞു. ശരീരഭാരം ക്രമീകരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും സമീകൃത ആഹാരത്തെ പറ്റിയും കുട്ടികളെ ബോധവത്കരിക്കാൻ വേണ്ടി ഒരു പ്രസന്റേഷനും നടത്തുകയുണ്ടായി. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ ഗ്രാഫിക്കൽ ചിത്രീകരണവും കുട്ടികൾക്ക് വളരെ അധികം പ്രയോചനപെട്ടു.
ഔർ സൊസൈറ്റി - ഹെൽത്തി സൊസൈറ്റി
ആധുനിക കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ രോഗങ്ങൾ, പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള മാർഗമായി മുതിർന്ന വ്യക്തികളുടെ ശരീരഭാരവും ഉയരവും കണക്കാക്കി അവരുടെ ബിഎംഐ നിർണയിച്ചു. ജീവിതശൈലി രോഗങ്ങളെപ്പറ്റി കുട്ടികൾ ചർച്ച ചെയ്തു. ബോഡി മാസ് ഇൻഡക്സ് ക്രമരഹിതമായവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ പറ്റി ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്കൂളിൽ നടത്തുന്ന ക്ലാസിലേക്ക് മുതിർന്ന പൗരന്മാരെ ക്ഷണിക്കുകയും ചെയ്തു.
സ്കൂൾ കുട്ടികൾ ഭവനങ്ങളിലേക്ക് കടന്നു വരികയും തങ്ങളുമായി ആശയവിനിമയം നടത്തുകയും ജീവിതശൈലി രോഗങ്ങളെ പറ്റി സംസാരിക്കുകയും സ്കൂളിൽ നടക്കാനിരിക്കുന്ന ക്ലാസിലേക്ക് ക്ഷണിക്കുകയും ചെയ്തത് മുതിർന്ന വ്യക്തികൾക്ക് സന്തോഷകരമായ അനുഭവമായിരുന്നു.
പ്രാദേശിക ഗ്രന്ഥശാല ഡിജിറ്റലൈസേഷൻ
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പ്രാദേശിക ലൈബ്രറിയായ കൈരളി ഗ്രന്ഥശാലയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
രജിസ്റ്ററുകളിൽ മാത്രം എഴുതി സൂക്ഷിച്ചിരുന്ന ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങളും ലൈബ്രറിയിൽ അംഗത്വം ഉള്ളവരുടെ വിവരങ്ങളും സമാഹരിച്ച് യഥോചിതം തരംതിരിച്ച് കമ്പ്യൂട്ടറിൽ സന്നിവേശിപ്പിക്കുകയും സിഡിയിൽ പകർത്തി ലൈബ്രറി അധികൃതർക്ക് കൈമാറുകയും ചെയ്തു. കൈരളി ഗ്രന്ഥശാലയുടെ പ്രസിഡന്റ് ശ്രീമതി രാജി മഹേന്ദ്രൻ, ലൈബ്രറേറിയൻ ശ്രീമതി. സുഷമ. ബി, കമ്മിറ്റി അംഗം ശ്രീമതി. ഡെയ്‌സി മാത്യു, ശ്രീമതി. അനിത പി. ബി. കൈറ്റ് മാസ്റ്റർ ജെബി തോമസ് എന്നിവർ പ്രസംഗിച്ചു ലൈബ്രറി ചുമതലക്കാർ കുട്ടികൾക്ക് നന്ദി പറയുകയും സ്കൂളിനെ ആദരിക്കുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ്സ് ആശ പി മാത്യു ലൈബ്രറി ചുമതലക്കാർ നൽകിയ ഉപഹാരം സ്വീകരിച്ചു.
അക്വാ സ്റ്റാർസ്

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.റ്റി.എ യുടെയും ലിറ്റൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രമീകരിച്ച നീന്തൽ പരിശീലനം 2024 ഏപ്രിൽ 17 ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികൾക്ക് ഇതിനുള്ള അവസരം ഒരുക്കിയ എഎംഎം സ്കൂൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഹു. മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ സ്കൂൾ പിറ്റിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് സ്വാഗതവും, സ്കൂൾ മാനേജിംഗ് ബോർഡ് ട്രഷറർ വി. ഒ. ഈപ്പൻ, പ്രിൻസിപ്പാൾ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ എന്നിവർ ആശംസയും അറിയിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ കൃതജ്ഞത അറിയിച്ചു.
സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക നീന്തൽക്കുളത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികളുടെ സുരക്ഷക്ക് മുൻഗണന നൽകിയിരുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ വെള്ളം ശുദ്ധീകരിക്കുന്നതിനും മാറ്റുന്നതിനും ഉള്ള സംവിധാനങ്ങൾ ക്രമീകരിച്ചിരുന്നു. ദേശീയ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവരും ഗവൺമെന്റ് അംഗീകൃത നീന്തൽ പരിശീലകരുമായ നിതിൻ, അശ്വതി, അനന്തു എന്നിവരാണ് പത്ത് ദിവസം നീണ്ടു നിന്ന പരിശീലനത്തിന് നേതൃത്വം നൽകിയത്. 77 കുട്ടികൾ പരിശീലനം നേടി. സ്ത്രീകൾ ഉൾപ്പെടെ മുതിർന്ന 22 പേരും ഇവിടെ നിന്നും നീന്തൽ പരിശീലിച്ചു.
ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഉൾപ്പെടുന്നു. 2018 ൽ ഉണ്ടായ പ്രളയ സാധ്യത മുൻനിർത്തി പ്രളയ ദുരന്തത്തെ നേരിടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നീന്തൽ അഭ്യസിച്ചത്. ഇതിന്റെ എല്ലാ ഡോക്യുമെന്റേഷനും നടത്തിയത് കൈറ്റ്സ് വിദ്യാർത്ഥികളാണ്. ഇന്നത്തെ സാഹചര്യത്തിൽ നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഈ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതിലൂടെ മറ്റുള്ളവരെ ബോധ്യവാന്മാരാക്കി.അവധിക്കാലം ആഘോഷമാക്കുവാനും അവർക്ക് സാധിച്ചു.
ഗ്രീൻ തമ്പ്സ്

തണ്ണിമത്തൻ കൃഷിയിലൂടെ നൂറുമേനി വിളവെടുത്തു നാടിന് മാതൃകയായ ഇടയാറന്മുള കൃഷ്ണമന്ദിരത്തിൽ എൻ കെ ഉണ്ണികൃഷ്ണൻ നായരുടെ ജൈവകൃഷിത്തോട്ടം ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
പമ്പാനദിയുടെ തീരത്തുള്ളതായ കൃഷിത്തോട്ടം കുട്ടികൾ നടന്നു കണ്ടു. തണ്ണിമത്തൻ കൃഷി രീതികളെപ്പറ്റി ശ്രീ. ഉണ്ണികൃഷ്ണൻ നായർ വിവരിച്ചു. ജൈവ കൃഷിയുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. കൃഷിയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ നിരവധി സംശയങ്ങൾക്ക് അദ്ദേഹം നിവർത്തി വരുത്തി. പുത്തൻ തലമുറ ജൈവകൃഷി രീതികളെ കുറിച്ച് ബോധവാന്മാരായി. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ ഈ പ്രവർത്തനങ്ങൾ ഡോക്യൂമെന്റ് ചെയ്തു.
പറക്കാൻ അറിവിന്റെ ചിറകുകൾ

2024-25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.
2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.