"യൂണിയൻ എൽ പി എസ് നാരായണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഞങളുടെ വിദ്യാലയം)
വരി 86: വരി 86:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==ഞങളുടെ വിദ്യാലയം ==
{{#multimaps:10.253882010411258,76.22082257258322|zoom=18}}
{{#multimaps:10.253882010411258,76.22082257258322|zoom=18}}

07:44, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യൂണിയൻ എൽ പി എസ് നാരായണമംഗലം
വിലാസം
നാരായണമംഗലം

നാരായണമംഗലം
,
പുല്ലൂറ്റ് പി.ഒ.
,
680663
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽulpsnarayanamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23409 (സമേതം)
യുഡൈസ് കോഡ്32070602305
വിക്കിഡാറ്റQ64091158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK.K kala
പ്രധാന അദ്ധ്യാപികK.K kala
പി.ടി.എ. പ്രസിഡണ്ട്Rinciya
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലക്ഷ്മി
അവസാനം തിരുത്തിയത്
24-03-202423409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്


1930 കളുടെ ആദ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1931 ൽ വിദ്യാലയത്തിന് അഫിലിയേഷൻ ലഭിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് യാതൊരു വിധത്തിലും വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ ഗുമസ്തൻ മാഷിന്റെ ( രാമൻ സ്റ്റർ) വീടിന്റെ അറയിലായിരുന്നു ആദ്യത്തെ ക്ലാസുകൾ നടന്നിരുന്നത്. ആദ്യ കാലത്ത് വിദ്യാലയത്തിന് സർക്കാർ അഫിലിയേഷൻ ഉണ്ടായിരുന്നില്ല. അക്കാലത്ത് നടന്ന ഒരു തെരഞ്ഞെടുപ്പ് വിദ്യാലയ ചരിത്രത്തിന്റെ ഭാഗമാണ്. അഴീക്കോട് സ്വദേശി കെ.എ. ഇബ്രാഹിമും ഒരു ഇസ്മാലി സേട്ടും തമ്മിലായിരുന്നു പ്രധാന മത്സരം. സർക്കാരിന് നികുതികൊടുക്കുന്നവർക്ക് മാത്രമേ അക്കാലത്ത് വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ . പട്ടയം ഉണ്ടായിരുന്ന 41 പേരുടെ വോട്ടുകൾ തനിക്ക് തന്നെ ലഭിക്കുന്നതിന് വേണ്ടി ഇസ്മാലി സേട്ട് വോട്ടുകൾ കച്ചവടമാക്കാൻ തീരുമാനിച്ചു. ഒരു വോട്ടിന് രണ്ട് രൂപ വെച്ച് കോഴിക്കുളങ്ങര പ്രദേശത്തെ 41 വോട്ടുകളും സേട്ടു വാങ്ങി. അതിൽ ഒരു വോട്ടർ മാത്രം തന്റെ വിഹിതം തനിക്ക് വേണമെന്ന് വാശിപിടിച്ചു. മറ്റുള്ള നാല്പത് പേർ ചേർന്ന് തങ്ങളുടെ വിഹിതം തങ്ങളുടെ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിക്കുകയും യൂണിയൻ എൽ.പി.സ്കൂളിന്റെ ആദ്യമൂലധനമായി മാറ്റുകയും ചെയ്തു എന്നാണ് ചരിത്രം.

കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള നെടുംപറമ്പിൽ കുമാരന്റെ സ്ഥലത്താണ് അഫിലിയേറ്റ് ചെയ്യപ്പെട്ടതിന് ശേഷം ഈ വിദ്യാലയം ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. കാലക്രമത്തിൽ എല്ലാ ക്ലാസുകളും സ്കൂളിൽ ആരംഭിച്ചു. നാലര ക്ലാസ് വരെയാണ് വിദ്യാലയത്തിൽ ആദ്യകാലഘട്ടത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് അഞ്ചാം ക്ലാസും ആരംഭിച്ചു. അക്കാലത്ത് നാട്ടിലെ പ്രമാണിമാരിൽ ഒരാളായിരുന്ന കൃഷ്ണയ്യരുടെ പേരക്കിടാവ് കുഞ്ചുസ്വാമി കൂടാതെ ഗോപാലൻ മാസ്റ്റർ, സേവ്യർ മാസ്റ്റർ എന്നിവരെല്ലാമായിരുന്നു ആദ്യകാല അധ്യാപകർ. ഒരു ഘട്ടത്തിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം അധ്യാപകർ ഏറ്റെടുക്കുകയും സ്റ്റാഫ് മാനേജ്മെന്റ് രീതിയിലേക്ക് വിദ്യാലയം മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ഞങളുടെ വിദ്യാലയം

{{#multimaps:10.253882010411258,76.22082257258322|zoom=18}}