"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 169: വരി 169:
|അസി.പ്രൊഫ  
|അസി.പ്രൊഫ  
|-
|-
|ശ്രീ ജിതീഷ്
|മജീഷ്യൻ
|-
|ശ്രീ ബിജു
|
|
|-
|ശ്രീ ബിനുകുമാർ
|
|
|-
|ശ്രീ ജോയ്
|
|-
|ശ്രീമതി സൗമ്യ
|ടീച്ചർ
|-
|-
|
|

23:40, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്
വിലാസം
പൂഴിക്കുന്നു

സെന്റ് ആന്റണീസ് എൽ പി സ്കൂൾ , പൂഴിക്കുന്നു
,
എസ്റ്റേറ്റ് പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽstantony9@gmail.com
കോഡുകൾ
സ്കൂൾ കോഡ്43219 (സമേതം)
യുഡൈസ് കോഡ്32141102705
വിക്കിഡാറ്റQ64035670
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. റീജ ജോൺ
പി.ടി.എ. പ്രസിഡണ്ട്സനിൽകുമാർ. ജി
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ
അവസാനം തിരുത്തിയത്
23-03-202443219 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ. തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 118 വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .

ചരിത്രം

തിരുവനന്തപുരം നഗരത്തിൽ നിന്ന് 6.6 കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ . 1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 116 വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ സിനിമാനടൻ സത്യന്റെ പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ R.C.സ്കൂൾസ് കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .അധിക വായനക്ക്

ഭൗതികസൗകര്യങ്ങൾ

പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .6 ക്ലാസ്സ്മുറികളും ,ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം .വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ധാരാളം ഫല വൃക്ഷങ്ങൾ ,തണൽ മരങ്ങൾ ,ചെടികൾ എന്നിവയാൽ നിബിഡമാണ് ഈ വിദ്യാലയം .ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി ക്ലാസ് റൂമുകളും  കളിക്കോപ്പുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും മൂന്ന് ലാപ്ടോപ്പുകളും ,രണ്ടു പ്രോജെക്ടറുകളും സ്കൂളിന് സ്വന്തമായി ഉണ്ട് .ആയിരത്തിലേറെ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ,ആധുനീക രീതിയിലുള്ള അടുക്കളയും ഊണുമുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റുകളും ഉണ്ട് .എല്ലാറ്റിനുമുപരി ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തങ്ങൾക്ക് പുറമെ പഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു .കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സയൻസ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ് ,പരിസ്ഥിതിക്ലബ്‌ ,സ്പോർട്സ് ക്ലബ്, ഐ റ്റി ക്ലബ് ,ഗാന്ധിദർശൻ ,വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു .

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലമാണ് പൂഴിക്കുന്ന് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .ആർ .സി.സ്കൂൾസ് കോർപ്പറേറ്റ് മാനേജർ   റവ ഫാ .ഡൈസൺ യേശുദാസ് ,ലോക്കൽ മാനേജർ  റവ ഫാ .കോസ്മസ് .കെ .തോപ്പിൽ ,ഹെഡ് മാസ്റ്റർ ശ്രീ .ഈസ്റ്റർബായ് പി .എന്നിവരുടെ മേൽനോട്ടത്തിലാണ്  ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത് . കൂടുതൽ അറിയാൻ....

മുൻ സാരഥികൾ

1906മുതൽ സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച പ്രഥമ അധ്യാപകരുടെ പേരും കാലയളവും താഴെ ചേർക്കുന്നു .  ചിത്രം കാണാൻ ........

കാലയളവ് പ്രഥമ അധ്യാപകർ
1906-1918 ശ്രീ.കെ.മാനുവൽ
1918-1958 ശ്രീ.റ്റി.ബെനഡിക്ട്
1958-1959 ശ്രീ.പി.രാമൻ നാടാർ
1959-1962 ശ്രീ.ജെ.സ്റ്റീഫൻസൺ
1962-1974 ശ്രീ.സെൽവമുത്തൻ നാടാർ
1974-1975 ശ്രീ.എസ്‌.തോമസ് 
1975-1978 ശ്രീ.വി.കരുണാകരൻ നായർ
1978-1985 ശ്രീ.എസ്‌.ഭാസ്‌ക്കരൻ നായർ
1985-1986 ശ്രീമതി.എം.കോർഡിലാമ്മ
1986-1989 ശ്രീ.കെ.സുശീലൻ
1989-1993 ശ്രീമതി.എ.ബേബി
1993-1998 ശ്രീ.എസ്‌.കുമാരസ്വാമി പിള്ള
1998-2004 ശ്രീമതി.എസ്‌.സുമം ബ്രിട്ടോ
2004-2008 സിസ്റ്റർ.കെ.റ്റി.മേരിക്കുട്ടി
2008-2010 ആർ. റ്റി. ലീല
2010-2011 ശ്രീ.സെൽവരാജ് ജോസഫ്
2011-2018 ശ്രീമതി.ദേവിക റാണി
2018-2022 ശ്രീ.ഈസ്റ്റർബായ്.പി 
2022- ശ്രീമതി റീജ ജോൺ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ സത്യൻ അനശ്വര സിനിമ നടൻ
ശ്രീ ചിത്രകുമാർ അസി.പ്രൊഫ .എസ് .സി .റ്റി .കോളേജ് പാപ്പനംകോട്
ഡോ .ഷൈൻ കെ പ്രസാദ് അസി.പ്രൊഫ
ശ്രീ ജിതീഷ് മജീഷ്യൻ
ശ്രീ ബിജു
ശ്രീ ബിനുകുമാർ
ശ്രീ ജോയ്
ശ്രീമതി സൗമ്യ ടീച്ചർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 6.6 .കി. മീ. തെക്കു  ഭാഗത്തേക്ക്  യാത്ര ചെയ്താൽ  പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള സെന്റ് ആന്റണീസ് എൽ പി സ്കൂളിൽ എത്തിച്ചേരാവുന്നതാണ് .
  • ബാലരാമപുരത്തുനിന്നു ബസ് /ഓട്ടോ മാർഗം 8 കി.മീ. യാത്ര ചെയ്താൽ  നേമം ,പാപ്പനംകോട് ,പൂഴിക്കുന്നു ,സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് .
  • നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന്  4.1 കി. മീ. യാത്ര ചെയ്താൽ പൂഴിക്കുന്നു സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് .

{{#multimaps:8.47471,76.98998| zoom=18}}