സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/Say No To Drugs Campaign
ദീപ ശിഖ പ്രയാണം
ഒരു രാജ്യത്തിന്റെ ഭാവി അവിടത്തെ കുട്ടികളിലാണ് . എന്നാൽ രാജ്യത്തിന്റെ ഭാവി തകർക്കുംവിധം കുട്ടികളിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം കുടുംബവഴക്ക് , പഠനത്തോട് പേടി എന്നിവയൊക്കെയായിരിക്കാം ഒരുപക്ഷെ അവരെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് .ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ വന്നാലും അവർ അഭയംപ്രാപിക്കുന്നത് ലഹരിയിലാണ് . ജീവിതപ്രശ്നങ്ങളോട് പൊരുതി വിജയം നേടുന്നതാണ് യഥാർത്ഥ ലഹരി എന്നവർ അറിയുന്നില്ല . നമുക്കെല്ലാവർക്കും ജീവിതത്തിൽ പല പ്രയാസങ്ങൾ നേരിടേണ്ടിവരും നമ്മൾ ചെയുന്ന പല കാര്യത്തിലായാലും , പഠനത്തിലായാലും കളികളിയാലും നമ്മൾ ആഗ്രഹിക്കുന്ന വിജയം നമുക്ക് കിട്ടണമെന്നില്ല. നമ്മൾ ഒറ്റപെട്ടുവെന്നും മറ്റുള്ളവർ നമ്മെ അവഗണിക്കുന്നുവെന്നും തോന്നുന്ന സാഹചര്യങ്ങളുണ്ടാകും. ദേഷ്യവും നിരാശയും സങ്കടവുമൊക്കെ തോന്നുന്ന സന്ദർഭങ്ങളുണ്ടാകും. ഈ അവസരങ്ങളിലാണ് ലഹരി ഒരു വില്ലനായി മാറുന്നത് . ലഹരിയെന്നു പറയുമ്പോൾ നാം ആദ്യം ചിന്തിക്കുന്നത് ആൺ കുട്ടികളെകുറിച്ചാണ് . എന്നാൽ പെൺകുട്ടികളും ഒരുപോലെ സുരക്ഷിതരല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.