"സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ഏഴല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=15 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മാർട്ടിൻ ജോർജ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോർജ് സേവ്യർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനു ജോബിച്ചൻ | ||
| സ്കൂൾ ചിത്രം= 29324-2.jpg | | സ്കൂൾ ചിത്രം= 29324-2.jpg | ||
| }} | | }} |
13:36, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ഏഴല്ലൂർ | |
---|---|
വിലാസം | |
ഏഴല്ലൂർ. ഏഴല്ലൂർ. പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഫോൺ | 0486 248568 |
ഇമെയിൽ | ssupsezhalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29324 (സമേതം) |
യുഡൈസ് കോഡ് | 32090700601 |
വിക്കിഡാറ്റ | Q64615260 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാർട്ടിൻ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് സേവ്യർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ജോബിച്ചൻ |
അവസാനം തിരുത്തിയത് | |
14-03-2024 | Jithukizhakkel |
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ തൊടുപുഴ സബ്‌ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവ.അംഗീകൃതമായ വിദ്യാഭ്യാസ സ്ഥാപമാണ് സെൻ്റ. സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ഏഴല്ലൂർ. ഏഴല്ലൂർ പള്ളിയോടും ടൗണിനോടും ചേർന്ന് പൗരാണികമായ പ്രൗഢിയോടുകൂടി നിലനിൽക്കുന്ന കെട്ടിടവും രണ്ടേക്കർ സ്ഥലവും ഈ സ്ഥാപനത്തിനു ണ്ട്. ഏഴല്ലൂർ ഗ്രാമത്തിലെ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളിൽ വിദ്യാഭ്യാ സവും സംസ്‌കാരവും വളർത്തിയെടുക്കുവാൻ ഈ നാട്ടിലെ ആളുകളുടെ പ്രയത്നഫല മായി ഉയർന്നുവന്ന, Std 1 മുതൽ 7 വരെയുള്ള ഒരു മാനേജ്‌മെൻ്റ് സ്‌കൂളാണിത്.
ഏകദേശം 86 വർഷത്തെ പഴക്കമുള്ള, പാരമ്പര്യം നിലനിൽക്കുന്ന ഈ സ്‌കൂളിന്റെ ആരംഭത്തിൽ ഇത് ഒരു പ്രൈമറിസ്‌കൂൾ മാത്രമായിരുന്നു. ഏഴല്ലൂർ പള്ളിയുടെ കീഴിൽ ആരംഭിച്ച ഈ സ്‌കൂൾ പിന്നീട് ഒരു എയ്‌ഡഡ് സ്‌കൂൾ ആയി മാറി. ഏകദേശം 250നും 300നും ഇടയ്ക്ക് കുട്ടികൾ പഠിച്ചിരുന്ന ഈ സ്‌കൂൾ ഇന്നാട്ടിൽ നല്ല നിലവാരം പുലർത്തിപ്പോന്നു. ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളേയും സമൂഹത്തിലെ ഉന്നതപദവികൾ വഹിക്കുന്ന അനേകരെയും സൃഷ്‌ടിക്കുവാൻ ഈ സ്‌കൂളിനായിട്ടുണ്ട്.
ഇപ്പോൾ ഈ സ്ക്കൂൾ കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൻ്റെ മേൽനോട്ടം ഏഴല്ലൂർ സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളി വികാരിയുടെ നേതൃത്വത്തിലാണ്. സാമൂഹ്യപങ്കാളിത്തത്തോടെയും പി.റ്റി.എയുടേയും മാനേജ്മെന്റിന്റേയും സഹകരണത്തോടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ഈ സ്‌കൂളിൽ നടപ്പാക്കിയിട്ടുണ്ട്.
കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ തൊടുപുഴ ബി.ആർ.സിയുടെ പരിധിയിൽ വരുന്ന ഈ സരസ്വതീക്ഷേത്രം തൊടുപുഴയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂര ത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും പഠിച്ചുപോകുന്ന കുട്ടികൾ സമീപ ഹൈസ്‌കൂളു കളിൽ ഉന്നതവിജയം നേടുന്നുണ്ട്. ഈ വിദ്യാലയത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെയും സമൂഹത്തിന്റെയും മാനേജ്‌മെൻ്റിൻ്റെയും പ്രവർത്തനങ്ങൾ കൂടുതൽ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyForward |
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം മികവിന്റെ കേന്ദ്രം ആയി മാറണം. സ്കൂളിൻ്റെ ഭൗതികവും അക്കാദമികവുമായ വികസത്തിന് സമൂഹത്തിന് വൈവിധ്യമായ ഇടപെടലുകൾ നടത്താൻ കഴിയും. ജനകീയ കൂട്ടായ്‌മയിലൂടെ വിദ്യാലയത്തിന് ആവശ്യ മായ കാലാനുസൃതമായ ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ കഴിയും. പഴയ കെട്ടിടങ്ങൾ, ലാബ്, ലൈബ്രറി സംവിധാനങ്ങൾ, ചിൽഡ്രൻസ് പാർക്ക്, കളിയുപകരണങ്ങൾ, ജൈവ വൈവിധ്യ ഉദ്യാനം, മാലിന്യ സംസ്‌കരണ ഉപാധികൾ ഇവ ഒരുക്കുന്നതിനും പരിപാലിക്കു ന്നതിനും സമൂഹത്തിന് നിർണായകമായ റോൾ ഉണ്ട്. വിദ്യാലയത്തിൻ്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്താൻ ഇവരുടെ പ്രവർത്തനങ്ങൾ നിർണായകമാണ്. പൊതുവിദ്യാ ഭ്യാസത്തിന്റെ അത്യുന്നതിക്കായി പൊതുസമൂഹത്തെ അണിനിരത്തി വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയും. വൈവിധ്യമാർന്നതും തനിമയുള്ളതുമായ അന്വേ ഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും വിദ്യാലയത്തെ കരുത്തുള്ളതാക്കിത്തീർക്കാ ൻ കഴിയും. വ്യക്തമായ കാഴ്ചപ്പാടോടെയുള്ള ശക്തമായ ഇടപെടലുകളിലൂടെ പ്രകടമായ മാറ്റം സാധ്യമാക്കാം.എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഉള്ള സ്കൂൾ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്നു. മികച്ച രീതിയിൽ നിർമിച്ച ചുറ്റുമതിൽ, കളി ഉപകരണങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്. പഠനം മികച്ചതാക്കാൻ കംപ്യൂട്ടർ, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ ഉണ്ട്. അടുക്കള, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, ടോയ്ലറ്റ്, ലബോറട്ടറി എന്നീ സൗകര്യങ്ങളും സ്കൂളിനെ മികച്ചതാക്കുന്നു.
ReplyForward |
പാഠ്യേതര പ്രവർത്തനങ്ങൾ
ഭാഷാശേഷി വികസന പരിപാടികൾ, പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള പ്രത്യേക പരിശീലനം, വായന പരിപോഷണം, സ്കൂൾ ജൈവകൃഷി, ശാസ്ത്രാഭിരുചി പ്രവർത്തനങ്ങൾ, സ്പോർട്സ് പരിശീലനം, ക്രാഫ്റ്റ് ക്ലാസ്സുകൾ, IT പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം എന്നീ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.946645, 76.72577|zoom=18|height=300px}}
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 29324
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ