"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 367: വരി 367:
== ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം ==
== ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം ==
അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു.
അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു.
== ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച് ==
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കോഴഞ്ചേരിയിലുള്ള വയനാട് എക്സ്പോർട്സ് എന്ന സ്ഥാപനം സന്ദർശിച്ചു. വിവിധ തരം ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ച് പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനമാണ് ഇത്. വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയിൽ ഉന്നത ഗുണമേന്മയിലാണ് ഭക്ഷ്യവസ്തുക്കൾ ഇവിടെ തയ്യാറാക്കുന്നത്.
ഫ്രോസൺ സെക്ഷൻ, ഡ്രൈ സെക്ഷൻ എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. പൊറോട്ട, പുട്ട്, ഇഡലി, ലഡു, നെയ്യപ്പം, ഉണ്ണിയപ്പം, വിവിധ തരംപൊറോട്ടകൾ, ഉപ്പേരികൾ, മുറുക്ക്, മിക്സ്ച്ചർ, തേങ്ങാ ഉൽപ്പന്നങ്ങൾ, അച്ചാറുകൾ മുതലായ വസ്തുക്കളാണ് ഇവിടെ ഉണ്ടാക്കുന്നത്. വൃത്തി മാനദണ്ഡങ്ങൾ പാലിച്ചുണ്ടാക്കുന്ന സാധനങ്ങൾ ഫ്രീസറുകളിലും സ്റ്റോർ മുറികളിലുമായാണ് സൂക്ഷിക്കുന്നത്.
സാമ്പാർ , അവിയൽ എന്നിവക്കുള്ള പച്ചക്കറികൾ അരിയാനായി പ്രത്യേക യന്ത്രങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. ഉൽപ്പന്നങ്ങളിൽ ലോഹ വസ്തുക്കൾ ഏതെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പാക്കിങ്ങിനു മുമ്പായി പരിശോധിക്കാൻ മെറ്റൽ ഡീറ്റെക്ടർ ഉപയോഗിക്കുന്നു. അവിടുത്തെ മറ്റൊരു സൂക്ഷിപ്പു മുറിയാണ് ചില്ലർ റൂം. കറിവേപ്പില, മല്ലിയില അരിഞ്ഞ പച്ചക്കറികൾ എന്നിവ ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്റർ റൂം എന്ന മുറിയിലാണ് പായ്ക്ക് ചെയ്തു വരുന്ന സാധനങ്ങൾ സ്റ്റോർ ചെയ്യുന്നത്. ബിസ്ക്കറ്റ്, ചിപ്സ്, മുറുക്ക് എന്നിവയൊക്കെ ഡ്രൈ സെക്ഷനിൽ ആണ് ഉത്പാദിപ്പിക്കുന്നത്.
കോക്കനട്ട് ഗ്രേയ്റ്റ് സെക്ഷൻ പുതിയതായി ആരംഭിച്ച പ്ലാന്റ് ആണ്. തേങ്ങ ചിരകി അത് പായ്ക്ക് ചെയ്ത് മറ്റൊരു ഫ്രീസറിൽ വയ്ക്കുന്നു. തേങ്ങാക്കൊത്തും ഇതേപോലെ പാക്ക് ചെയ്ത് മൂല്യ വർദ്ധിത ഉൽപ്പന്നമായി മാറുന്നു. മാലിന്യ സംസ്കരണത്തിന് ഏറ്റവും ആധുനികമായ എഫ്ലുമെന്റട് ട്രീറ്റ്മെന്റ് പ്ലാന്റ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. മലിനജലം അതിനുള്ള ടാങ്കുകളിൽ ശേഖരിച്ച് സംസ്കരണ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേക്ക് വിടുകയും അവശേഷിക്കുന്ന ഖരമാലിന്യം ഉണക്കി കമ്പോസ്റ്റ് ആക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
ആര്യ, ആനന്ദ് എന്നീ ബ്രാൻഡുകളിൽ ആണ് ഫുഡ്‌ പ്രൊഡക്ഷൻ നടക്കുന്നത്. അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത്. നൂറിലേറെ ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഈ സ്ഥാപനം നാടിന്റെ സാമ്പത്തിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ലീഡർമാരാണ് ഈ സന്ദർശനത്തിൽ പങ്കെടുത്തത്. കൈറ്റ്മാസ്റ്റർ ജെബി തോമസ് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു, ലെജി വർഗീസ് ടീച്ചർ എന്നിവർ ഈ സന്ദർശനത്തിന് നേതൃത്വം നൽകി.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

22:07, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർഅഭിജിത്ത് അജിത്ത്
ഡെപ്യൂട്ടി ലീഡർരോഹിത് രമേശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
24-11-202337001

2022-25 ബാച്ച്

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ ചിത്രം
1 ഉത്തര വിനോദ് കുമാർ 8 ബി
2 ജെസ്ന തോമസ് 8 സി
3 അലൻ സി അനിൽ 8
4 അശ്വന്ത് കൃഷ്ണ 8 സി
5 ഫെബ മറിയം ജോൺ 8 ബി
6 അലീന വിൽസൺ 8 ബി
7 സ്നേഹ ആൻ ജോൺസൺ 8 സി
8 സാന്ത്വന പി 8 സി
9 ജോയൽ ജോയ് മാത്യു 8 ബി
10 ഷാരോൺ മാത്യു ജോൺ 8
11 മഞ്ജരി എം 8 സി
12 നിവേദിത ഹരി കുമാർ 8 സി
13 ആരോമൽ എ 8 സി
14 പ്രണവ് വി 8
15 അക്ഷയ് അരുൺ 8 ബി
16 അശ്വന്ത് പ്രകാശ് 8
17 അളക വി എസ് 8
18 നേതൻ ജോർജ്ജ് സുജിത്ത് 8 സി
19 കാവ്യ അജികുമാർ 8 ബി
20 ദേവിക ബാലഗോപാൽ 8 സി
21 ആര്യ രവി 8 ഡി
22 ആദർശ് ആർ പിള്ള 8 ബി
23 അനശ്വര ഗിരിഷ് 8
24 വൈഗ എസ് 8 സി
25 രോഹിത് രമേശ് 8 സി
26 അഭിജിത്ത് അജിത്ത് 8 സി
27 ആഷ്ലി ടി ബാബു 8
28 ഗൗതം സജീവ് 8 ബി
29 അച്ചു പ്രസാദ് 8 ഡി
30 ആരോൺ തോമസ് വറുഗീസ് 8 ബി
31 അഹലിയ ബിജു 8 സി
32 നവ്യ സാബു 8 ഡി
33 ജെറമിയ മാത്യു ജോബി 8
34 ക്രിസ്റ്റീന സൂസൻ ജേക്കബ് 8
35 അശ്വതി രാജേഷ് 8 ഡി
36 അർജുൻ ആർ 8
37 ഹരികൃഷ്ണൻ 8 ബി
38 വൈഷ്ണവി എസ് 8 ബി
39 അഭിനവ് കെ എസ് 8 ഡി
40 അനന്ദനുണ്ണി വി 8

റോബോട്ടിക് കിറ്റ‍ുകള‍ുടെ പ്രവർത്തനോത്ഘാടനം--തൽസമയ സംപ്രേഷണം

സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ്  യ‍ൂണിറ്റ‍ുകൾക്ക് ലഭ്യമായ റോബോട്ടിക് കിറ്റ‍ുകള‍ുടെ പ്രവർത്തനോത്ഘാടനം  ബഹ‍ു. മ‍ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിര‍ുവനന്തപ‍ുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച്  2022ഡിസംബർ  8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് നിർവ്വഹിച്ചു. പ്രവർത്തനോത്ഘാടനത്തിന്റെ തൽസമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ചാനലിൽ വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചെയ്തു. എല്ലാ ക്ലാസിലെയും കുട്ടികൾ പ്രവർത്തനോത്ഘാടനം വിക്ടേഴ്സ്ചാനലിൽ വീക്ഷിച്ചു.

വിജയോത്സവം...ഡോക്കുമെന്റേഷൻ

ജൂലൈ 13ന് നടന്ന വിജയോത്സവം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു. കേഡൻ ലൈവ് സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റ് ചെയ്തു റെക്കോർഡ് ചെയ്യുവാനും വിദ്യാർത്ഥികൾ സഹായിക്കുന്നു. എഡിറ്റ് ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ എല്ലാം ദിനാഘോഷങ്ങളും ഡോക്കുമെന്റ് ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ...സാങ്കേതിക സഹായം

2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ കൈറ്റ്സ് കുട്ടികളുടെയും കൈറ്റ് മാസ്റ്റേഴ്സിന്റെയും സഹായത്താൽ ഐ.ടി ലാബിൽ നടത്തി. പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കുവാനും, നേരത്തെ നടന്ന അഭിരുചി  പരീക്ഷയുടെ വീഡിയോ ഡൗൺലോഡ് ചെയ്യുവാനും കുട്ടികൾ സഹായിച്ചു.

പ്രിലിമിനറി ക്യാമ്പ് 2022

2022 -25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 തീയതി സ്കൂൾ ഐടി ലാബിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ പ്രഥമ അധ്യാപിക ശ്രീമതി അനില സാമൂവേൽ ആണ്. സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ ക്യാമ്പിന് ആശംസകൾ നേർന്നു.

അംഗങ്ങളുടെ പ്രഥമ കൂടിച്ചേരൽ എന്ന  നിലയിൽ ഏകദിന പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു അടുത്ത രണ്ടു വർഷകാലങ്ങളിൽ ഓരോ ലിറ്റിൽ കൈറ്റ്സും പങ്കാളികളാകുന്ന വൈവിധ്യമാകുന്ന പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുക എന്നതാണ് ഈ ഏകദിന പരിശീലനം കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.  അഞ്ചു സെഷനുകളിലായിട്ടാണ് പ്രവർത്തനങ്ങൾ ക്യാമ്പിൽ നടത്തിയത്. സെഷൻ വൺ കോഴ്സ് ബ്രീഫിങ്, ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകൾ മുതലായവയും സെഷൻ 2വിൽ ലിറ്റിൽ കെറ്റ്സ് പദ്ധതി പരിചയപ്പെടൽ, ഹൈടെക് പദ്ധതി, ലിറ്റിൽ കൈറ്റ്സ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഡിബേറ്റ്സ്, ലിറ്റിൽ കൈറ്റ്സിന്റെ റോൾ എന്നിവയും ഗെയിമിലൂടെ കുട്ടികളെ മനസ്സിലാക്കി. സെഷൻ 3യിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് അഭിരുചി വളർത്തുന്ന ഗെയിമുകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏർപ്പെട്ടു.

ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു.




പടയണി ഡോക്കുമെന്റേഷൻ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാന കലയായ പടയണിയെ കുറിച്ചുള്ള ഡോക്കുമെന്റേഷൻ നടന്നു.ഈ ഡോക്കുമെന്റേഷൻ തയ്യാറാക്കാനുള്ള അറിവ് പകർന്ന് തന്നത് ശ്രീ വേണുഗോപാൽ,  ദേവിവിലാസം കലാലയം ആണ്.കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. അസുരനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കുവാൻ ശിവനിർദ്ദേശത്താൽ ഭൂതഗണങ്ങൾ കോലംകെട്ടി തുള്ളിയതിൻറെ  സ്മരണയാണ്  ഈ കലാരൂപം എന്നാണ് ഐതിഹ്യം.

ദക്ഷിണ കേരളത്തിൽ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ കടമ്പനിട്ട,ഓതറ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഇന്നും പടയണി പതിവുണ്ട്. പടയണിക്ക് പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. തപ്പാണ് പ്രധാന വാദ്യം. ചെണ്ടയും ഉപയോഗിക്കും. കോലങ്ങൾ പലതരമുണ്ട് ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷികോലം, മാടൻ കോലം, കാലാരി കോലം, മറുതക്കോലം, പിശാചുകോലം,  ഭൈരവിക്കോലം.കോലത്തിന് നിറം നൽകുന്നത് പ്രകൃതിദത്തമായ സാധനങ്ങൾ കൊണ്ടാണ്. അതായത് കരി, ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്.16 പാള മുതൽ   1001 പാള വരെയുണ്ട്. പത്താമുദയം മുതൽ  കുട്ടികളെ കച്ചകെട്ടി പഠിപ്പിക്കും. മൂന്ന് വർഷമാണ് പഠിത്തത്തിനുള്ള ആകെ കാലയളവ്. ഈ പ്രവർത്തനങ്ങളെല്ലാം ഡോക്കുമെന്റ് ചെയ്ത് സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. സ്കൂളിന്റെ യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്കൂൾ ബ്ലോഗ് തുടങ്ങിയവയിൽ അപ്ലോഡ് ചെയ്യുന്നു.

യൂണിസെഫ് വിവരശേഖരണം

ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി  സ്കൂളിന് വീണ്ടും അഭിമാന നിമിഷം!!! വിദ്യാഭ്യാസ മേഖലയിലെ ഫലപ്രാപ്തി പഠനത്തിനായി യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) നടത്തുന്ന വിവരശേഖരണത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പങ്കാളിയാകുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെടുന്നു.

ഫ്രീഡം ഫെസ്റ്റ് പ്രോഗ്രാം 2023

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റിന്റെ  ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടെ പ്രോഗ്രാമിംഗ്, ആനിമേഷൻ വിഭാഗത്തിലുള്ള പ്രദർശനവും, AI ബോധവൽക്കരണ ക്ലാസും  സ്കൂൾ ഐടി ലാബിൽ ആഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9:30ക്ക്  സംഘടിപ്പിക്കുന്നു.

പോർട്ടബിൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (പ്രോട്ടോടൈപ്പ് )

ഫയർ അലാം

മൊബൈൽ ആപ്പ് കൺട്രോൾ

ഡോർ ഓപ്പണിങ്

ഇലക്ട്രോണിക് പ്രൊട്രാക്ടർ

ആർ ജി ബി ലൈറ്റ്

ഉബണ്ടു  ഇൻസ്റ്റലേഷൻ

എക്സ്പ് ഐയ്സ്

ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പ്രൊജക്ടുകളും ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും അടങ്ങിയ ഒരു ഫ്രെയിംവർക്ക് ആണ് എക്സ്പ് ഐയ്സ്. എക്സ്പ് ഐയ്സ് എന്ന ഉപകരണത്തെ കംമ്പ്യൂട്ടറുമായ് ഒരു യു.എസ്.ബി വഴി ബന്ധിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. സ്വതന്ത്ര ഹാർഡ്‌വെയർ നിയമങ്ങൾ അനുസരിക്കുന്ന ഉപകരണം ആണ് എക്സ്പ് ഐയ്സ്.മൈക്രോകൺട്രോളർഅടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട് ആണ് എക്സ്പ് ഐയ്സിന്റെ പ്രധാനഭാഗം. വോൾട്ടേജ് സമയം തുടങ്ങിയവ അളക്കുന്നതും ലഭിച്ച വിവരങ്ങൾ തിരിച് കംമ്പ്യൂട്ടറിലേക്ക് അയക്കുന്നതും മൈക്രോകൺട്രോളർ ആണ്.ഇങ്ങനെ ലഭിച്ച വിവരങ്ങൾ പൈത്തൺ കോഡ് ഉപയോഗിച്ച് വിശകലനം ചെയ്യുകയും സ്ക്രീനിൽ തെളിയിക്കുകയും ചെയ്യുന്നു.ഒരു യു.എസ്.ബി ഉപയോഗിച്ചാണു എക്സ്പ് ഐയ്സ് കംമ്പ്യൂട്ടറുമായ് ബന്ധിപ്പിക്കുന്നത്.എക്സ്പ് ഐയ്സ് പ്രവർത്തിക്കനാവശ്യമായ വൈദ്യുതി ലഭ്യമാവുന്നത് ഈ യു.എസ്.ബി വഴിയാണ്. ഈ ഉപകരണത്തിൽ വിവിധങ്ങളായ ഇൻപുട്ട് ടെർമിനലുകൾ ഉണ്ട്.ഈ ടെർമിനലുകളിലൂടെയുള്ള വോൾട്ടത നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ ഉപകരണത്തിനു കഴിയും. ഹയർസെക്കൻഡറിയിൽ ഊർജ്ജതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായ സിബി മത്തായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിശദമായ ക്ലാസ്സ് നൽകി.

സോഫ്റ്റ്‌വെയർ വോട്ടിംഗ് മെഷീൻ ആനിമേഷൻ

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

ഗേറ്റ് വേ ടു എ.ഐ

ബോധവൽക്കരണ ക്ലാസ്

അനിമേഷൻ

ഫ്രീഡം ഫസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിക്കുന്നത്.ഏറ്റവും മികച്ച പോസ്റ്ററുകൾ തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾതല ക്യാമ്പ്

ഇടയാറൻമുള  എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 'ജിഫ് ഉത്സവം' എന്ന പേരിൽ ക്യാമ്പോണം വിപുലമായി 2023 സെപ്റ്റംബർ ഒന്നിന് നടത്തി. താളമേളങ്ങളോട് തുടങ്ങിയ  ഓണാഘോഷത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. പത്തനംതിട്ട കൈറ്റിന്റെ നേതൃത്വത്തിലുള്ള മാസ്റ്റർ ട്രെയിനർ സുപ്രിയ പി സി  ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ പ്രിയ ആർ നായരും, ജെബി തോമസും  നേതൃത്വം വഹിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി ഓഡിയോ ബിറ്റുകൾ തയ്യാറാക്കുക, പ്രമോഷൻ വീഡിയോകൾ, ജിഫ് അനിമേഷൻ വീഡിയോകൾ തയ്യാറാക്കുക, പശ്ചാത്തല സംഗീതം ഒരുക്കൽ, പൂവേപൊലി പൂവേ എന്ന ഗെയിം സ്ക്രാച്ച് 3 ഉപയോഗിച്ച് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്കൂൾ തല ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്.

ഓഡിയോ ബിറ്റുകൾ തയ്യാറാക്കൽ

സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കമ്പോസിംഗ് സോഫ്റ്റ്‌വെയർ   ഉപയോഗിച്ച് ഓഡിയോ ബിറ്റുകൾ തയ്യാറാക്കിയുളള ചെണ്ടമേളം ഈ ഓണത്തിന് കുട്ടികളിൽ ആവേശം ഉളവാക്കി. വ്യത്യസ്തമായ ഓഡിയോ ബിറ്റുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ റിഥം കമ്പോസ്റ്റ് ചെയ്തു.

പ്രമോഷൻ വീഡിയോകൾ

ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണത്തിനെ അടിസ്ഥാനമാക്കിയുള്ള പ്രമോഷൻ വീഡിയോകൾ സ്കൂൾതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് കിട്ടിയ അടിസ്ഥാന ആശയങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രമോഷൻ വീഡിയോകൾ തയ്യാറാക്കാനുള്ള സാങ്കേതിക മികവുകൾ നേടി.

ജിഫ് അനിമേഷൻ വീഡിയോകൾ

സ്കൂൾതല ക്യാമ്പിൽ നിന്ന് കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആഘോഷങ്ങൾ , സ്കൂൾ  പാഠ്യേതര പ്രവർത്തനങ്ങൾ, ദിനാഘോഷങ്ങൾ  ഇവയുമായി ബന്ധപ്പട്ട്  ജിഫ് ആനിമേഷൻ വീഡിയോകൾ കുട്ടികൾ തയ്യാറാക്കി.

പശ്ചാത്തല സംഗീതം ഒരുക്കൽ

വിദ്യാർത്ഥികൾ തയ്യാറാക്കുന്ന അനിമേഷനുകളുമായി ബന്ധപ്പെട്ട പശ്ചാത്തല സംഗീതം  ഓഡാസിറ്റിയിൽ റെക്കോർഡ് ചെയ്ത് എംപി ത്രി ഫയലുകൾ  ആക്കാൻ കുട്ടികളെ പഠിപ്പിച്ചു.

ജിഫ് ചിത്രങ്ങൾ

ദിനാഘോഷങ്ങളുമായും, ഓണവുമായും ബന്ധപ്പെടുത്തിയ ജിഫ് ചിത്രങ്ങൾ ഓപ്പൺടൂൺസ് ഉപയോഗിച്ച് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പൂവേപൊലി പൂവേ

സ്ക്രാച്ച് 3 ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഓണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ അത്തപ്പൂക്കളം കുട്ടികൾ തയ്യാറാക്കി. ഈ വ്യത്യസ്തമായ പൂവേ പൊലി പൂവേ എന്ന ഗെയിം കുട്ടികളിൽ പുത്തൻ ഉണർവ് ഉണ്ടാക്കി. സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ തയ്യാറാക്കി വരുന്നു.

അസൈൻമെന്റ് പൂർത്തിയാക്കൽ

സബ് ജില്ലാ ക്യാമ്പിലേക്ക് ഉള്ള സെലക്ഷന്റെ ഭാഗമായി അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി വ്യത്യസ്തമായ ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ തയ്യാറാക്കുന്നു. അസൈൻമെന്റ് പൂർത്തിയാക്കുന്ന തിരക്കിലാണ് കൈറ്റ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും....



ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം

അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു.

ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കോഴഞ്ചേരിയിലുള്ള വയനാട് എക്സ്പോർട്സ് എന്ന സ്ഥാപനം സന്ദർശിച്ചു. വിവിധ തരം ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ച് പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനമാണ് ഇത്. വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയിൽ ഉന്നത ഗുണമേന്മയിലാണ് ഭക്ഷ്യവസ്തുക്കൾ ഇവിടെ തയ്യാറാക്കുന്നത്. ഫ്രോസൺ സെക്ഷൻ, ഡ്രൈ സെക്ഷൻ എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. പൊറോട്ട, പുട്ട്, ഇഡലി, ലഡു, നെയ്യപ്പം, ഉണ്ണിയപ്പം, വിവിധ തരംപൊറോട്ടകൾ, ഉപ്പേരികൾ, മുറുക്ക്, മിക്സ്ച്ചർ, തേങ്ങാ ഉൽപ്പന്നങ്ങൾ, അച്ചാറുകൾ മുതലായ വസ്തുക്കളാണ് ഇവിടെ ഉണ്ടാക്കുന്നത്. വൃത്തി മാനദണ്ഡങ്ങൾ പാലിച്ചുണ്ടാക്കുന്ന സാധനങ്ങൾ ഫ്രീസറുകളിലും സ്റ്റോർ മുറികളിലുമായാണ് സൂക്ഷിക്കുന്നത്.

സാമ്പാർ , അവിയൽ എന്നിവക്കുള്ള പച്ചക്കറികൾ അരിയാനായി പ്രത്യേക യന്ത്രങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. ഉൽപ്പന്നങ്ങളിൽ ലോഹ വസ്തുക്കൾ ഏതെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പാക്കിങ്ങിനു മുമ്പായി പരിശോധിക്കാൻ മെറ്റൽ ഡീറ്റെക്ടർ ഉപയോഗിക്കുന്നു. അവിടുത്തെ മറ്റൊരു സൂക്ഷിപ്പു മുറിയാണ് ചില്ലർ റൂം. കറിവേപ്പില, മല്ലിയില അരിഞ്ഞ പച്ചക്കറികൾ എന്നിവ ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്റർ റൂം എന്ന മുറിയിലാണ് പായ്ക്ക് ചെയ്തു വരുന്ന സാധനങ്ങൾ സ്റ്റോർ ചെയ്യുന്നത്. ബിസ്ക്കറ്റ്, ചിപ്സ്, മുറുക്ക് എന്നിവയൊക്കെ ഡ്രൈ സെക്ഷനിൽ ആണ് ഉത്പാദിപ്പിക്കുന്നത്.

കോക്കനട്ട് ഗ്രേയ്റ്റ് സെക്ഷൻ പുതിയതായി ആരംഭിച്ച പ്ലാന്റ് ആണ്. തേങ്ങ ചിരകി അത് പായ്ക്ക് ചെയ്ത് മറ്റൊരു ഫ്രീസറിൽ വയ്ക്കുന്നു. തേങ്ങാക്കൊത്തും ഇതേപോലെ പാക്ക് ചെയ്ത് മൂല്യ വർദ്ധിത ഉൽപ്പന്നമായി മാറുന്നു. മാലിന്യ സംസ്കരണത്തിന് ഏറ്റവും ആധുനികമായ എഫ്ലുമെന്റട് ട്രീറ്റ്മെന്റ് പ്ലാന്റ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. മലിനജലം അതിനുള്ള ടാങ്കുകളിൽ ശേഖരിച്ച് സംസ്കരണ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേക്ക് വിടുകയും അവശേഷിക്കുന്ന ഖരമാലിന്യം ഉണക്കി കമ്പോസ്റ്റ് ആക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

ആര്യ, ആനന്ദ് എന്നീ ബ്രാൻഡുകളിൽ ആണ് ഫുഡ്‌ പ്രൊഡക്ഷൻ നടക്കുന്നത്. അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത്. നൂറിലേറെ ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഈ സ്ഥാപനം നാടിന്റെ സാമ്പത്തിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ലീഡർമാരാണ് ഈ സന്ദർശനത്തിൽ പങ്കെടുത്തത്. കൈറ്റ്മാസ്റ്റർ ജെബി തോമസ് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു, ലെജി വർഗീസ് ടീച്ചർ എന്നിവർ ഈ സന്ദർശനത്തിന് നേതൃത്വം നൽകി.