"എൽപി.എസ്, വേങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എൽപി.എസ്, വേങ്കോട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു) റ്റാഗുകൾ: പുതിയ തിരിച്ചുവിടൽ കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
(ചെ.) (സ്‌കൂൾ വിവരങ്ങൾ തിരുത്തിയിരിക്കുന്നു) |
||
വരി 20: | വരി 20: | ||
|പോസ്റ്റോഫീസ്=പാരിപ്പള്ളി | |പോസ്റ്റോഫീസ്=പാരിപ്പള്ളി | ||
|പിൻ കോഡ്=691574 | |പിൻ കോഡ്=691574 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495203353 | ||
|സ്കൂൾ ഇമെയിൽ=vencodelps@gmail.com | |സ്കൂൾ ഇമെയിൽ=vencodelps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=20 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു സി .ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സജിത | |പി.ടി.എ. പ്രസിഡണ്ട്=സജിത |
21:05, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള വേങ്കോട് എൽ പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തി പ്രദേശത്തതാണ് സ്ഥിതിചെയ്യുന്നത്. ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. പഠനമികവിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഒരുപാട് പ്രതിഭകളെ നാടിനു നൽകിയിട്ടുണ്ട്. വളരെ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രധാന ആകർഷണമാണ്.
എൽപി.എസ്, വേങ്കോട് | |
---|---|
![]() | |
വിലാസം | |
ചാവർകോട് പാരിപ്പള്ളി പി.ഒ. , 691574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9495203353 |
ഇമെയിൽ | vencodelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42235 (സമേതം) |
യുഡൈസ് കോഡ് | 32141200206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സി .ആർ |
പി.ടി.എ. പ്രസിഡണ്ട് | സജിത |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീന |
അവസാനം തിരുത്തിയത് | |
26-06-2022 | 42235vencodelps |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
1957-ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
- രണ്ടു കെട്ടിടങ്ങൾ
- മോട്ടോർ വച്ച കിണർ
- പൈപ്പ് കണക്ഷനുകൾ
- ടോയിലെറ്റുകൾ
- കുട്ടികൾക്കിരിക്കാൻ സിമെന്റ് ബെഞ്ച്
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ, ക്വിസുകൾ, ഔഷധത്തോട്ട നിർമ്മാണം, നക്ഷത്രവനത്തിലെ സസ്യങ്ങളുടെ പേര് പ്രദർശനം, പച്ചക്കറിത്തോട്ടം, പച്ചത്തുരുത്ത്
മികവുകൾ
- ആയിരത്തോളം പുസ്തകങ്ങളടങ്ങിയ വളരെ ശക്തമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ഓരോ ക്ലാസ്സിലും വായനമൂലകൾ സജ്ജീകരിച്ചത് വിദ്യാർഥി - വിദ്യാർഥിനികൾ മികച്ചരീതിയിൽ പ്രയോജനപ്പെടുത്തുന്നു.
- ഏറെ ഭംഗിയുള്ള ഒരു നക്ഷത്രവനം സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു.
- ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയെന്ന ഉദ്ദേശത്തോടെ ഔഷധത്തോട്ടം നിർമിച്ചിട്ടുണ്ട്.
- ഭക്ഷ്യയോഗ്യമായ മരച്ചീനി, ചീര, മുരിങ്ങ എന്നിവ കൃഷിചെയ്ത് ഉച്ചഭക്ഷണത്തിനു പ്രയോജനപ്പെടുത്തുന്നു.
മുൻ സാരഥികൾ
- പ്രഭാകരൻ (1957)
- സാവിത്രി
- ദിവാകരക്കുറുപ്പ്
- നാരായണദാസ്
- രാജഗോപാലൻ
- സിസിലി
- സാജു ആർ
- ആർ കുമാരിലത (നിലവിൽ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആദ്യകാലങ്ങളിൽ സമീപപ്രദേശത്ത് മറ്റു സ്കൂളുകൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ സമീപവാസികളുടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ ആയിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.
- വി എൻ മോഹൻദാസ് - സംവിധായകൻ
- സി വി സുജീർ ദത്ത് - കലാകാരൻ
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7.5 കിലോമീറ്റർ)
- പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (3 കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.790984830063831, 76.75937381091578|zoom=8}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42235
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ