"ഗവ. എൽ.പി.എസ്. കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു ) | #ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ് H M ) | ||
[[പ്രമാണം:202203154415 113444.png|ലഘുചിത്രം]] | [[പ്രമാണം:202203154415 113444.png|ലഘുചിത്രം]] | ||
15:04, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കോട്ടുക്കൽ | |
---|---|
വിലാസം | |
കോട്ടുക്കൽ കോട്ടുക്കൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1916 |
വിവരങ്ങൾ | |
ഫോൺ | 04752 912608 |
ഇമെയിൽ | glpskottukkal345@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40205 (സമേതം) |
യുഡൈസ് കോഡ് | 32130200401 |
വിക്കിഡാറ്റ | Q12345671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീലാമ്മ ഡി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ |
അവസാനം തിരുത്തിയത് | |
15-03-2022 | 40205schoolwiki |
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കൻ ഗ്രാമമായ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്‌ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത 106 വർഷം പഴക്കമുള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ് സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ സ്കൂളിൻ്റെ ശതാബ്‌ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്‌കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്‌ടേഴ്‌സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .
ഭൗതികസൗകര്യങ്ങൾ
62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു---- പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു --അക്ഷരകാർഡ് നിർമ്മാണം 'കുട്ടിക്ക് ഒരു മാഗസിൻ സാഹിത്യ ക്വിസ് ....
- ഹെൽത് ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : .
- ശ്രീമതി. കെ .ഇന്ദിരാമ്മ ,(2005 -2016 )
- ശ്രീമതി .സുധാദേവി .എം .ആർ (2016 -2018 )
- ശ്രീമതി .ലീലാമ്മ .ഡി (2018 - )
നേട്ടങ്ങൾ
2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക് ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.2021 ലെ L S S പരീക്ഷയിൽ 100 %വിജയം കൈവരിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ് H M )
വഴികാട്ടി
- കൊല്ലം റെയിൽ വേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ ദൂരെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
- അഞ്ചൽ നിന്നും 7 കി. മീ. അകലെ കുരിശുമുക്ക് വഴി കടക്കൽ റൂട്ടിൽ കോട്ടുക്കൽ ജംഗ്‌ഷൻ.
- അവിടെ നിന്നും കടക്കൽ 500 മീറ്റർ മാറി കടക്കൽ റൂട്ടിൽ ഇടത് വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:8.89305167670976, 76.90743545502767|zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40205
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ