"യു.പി.എസ് കോട്ടമൺപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 79: | വരി 79: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* പരിസ്ഥിതി ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഐ റ്റി ക്ലബ് | |||
കുട്ടികളിൽ കായികക്ഷമത വർധിപ്പിക്കുന്നതിനായി വിവിധ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിൽ നിശ്ചിത സമയം കായിക പരിശീലനത്തിനായി മാറ്റിവച്ചിട്ടുണ്ട് . | കുട്ടികളിൽ കായികക്ഷമത വർധിപ്പിക്കുന്നതിനായി വിവിധ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിൽ നിശ്ചിത സമയം കായിക പരിശീലനത്തിനായി മാറ്റിവച്ചിട്ടുണ്ട് . | ||
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായും വിവിധ സർഗ്ഗവേദികൾ ഒരുക്കി കൊടുക്കുന്നു.കൂടാതെ നൃത്ത ഇനങ്ങൾ ,ഗാനം ,കഥാകഥനം ,രചനകൾ എന്നിവയും പരിശീലിപ്പിക്കുന്നു . | കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായും വിവിധ സർഗ്ഗവേദികൾ ഒരുക്കി കൊടുക്കുന്നു.കൂടാതെ നൃത്ത ഇനങ്ങൾ ,ഗാനം ,കഥാകഥനം ,രചനകൾ എന്നിവയും പരിശീലിപ്പിക്കുന്നു .പ്രവർത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയം കാഴ്ചവച്ച സ്കൂൾ ആണ് ഇത് . ഓരോ വർഷവും സബ് ജില്ലാ തലത്തിൽ എൽ .പി യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ജില്ലാ തല സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .വിവിധ ഇനങ്ങളിൽ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു . | ||
പ്രവർത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയം കാഴ്ചവച്ച സ്കൂൾ ആണ് ഇത് . ഓരോ വർഷവും സബ് ജില്ലാ തലത്തിൽ എൽ .പി യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ജില്ലാ തല സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .വിവിധ ഇനങ്ങളിൽ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു . | ==മുൻ അദ്ധ്യാപകർ == | ||
==മുൻ | |||
ശ്രീ. രാജ ഗോപാലൻ, ശ്രീമതി .സരസമ്മ , ശ്രീ. പി .എൻ .വിജയൻ ,ശ്രീമതി .ലക്ഷ്മിക്കുട്ടിയമ്മ ,ശ്രീ .റ്റി .കെ .മനോഹരൻ,ശ്രീമതി .ശോശാമ്മ, ശ്രീമതി .ലളിതമ്മ, ശ്രീമതി.ചന്ദ്രമതി, ശ്രീമതി .ലീലാമ്മ .എം .സി ,ശ്രീ .വിൽസൺ തുണ്ടിയത്ത് ,ശ്രീ .ബാബു .എ .എം ,ശ്രീമതി .മേഴ്‌സി .കെ .ജെ ,ശ്രീമതി .ഡെയ്‌സിമോൾ, ശ്രീ .മത്തായി .കെ.ജെ, ശ്രീമതി .സിസിലി ഏബ്രഹാം, | |||
==മികവുകൾ== | ==മികവുകൾ== | ||
വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ മികവു പ്രവർത്തനങ്ങളായി നടത്തി വരുന്നു. അതോടൊപ്പം കൃഷിയോടും ആഭിമുഖ്യം വളർത്തുന്ന കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികൾ ആക്കുന്നു. | വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ മികവു പ്രവർത്തനങ്ങളായി നടത്തി വരുന്നു. അതോടൊപ്പം കൃഷിയോടും ആഭിമുഖ്യം വളർത്തുന്ന കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികൾ ആക്കുന്നു. |
14:55, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ സീതത്തോട് പഞ്ചായത്തിൽ പത്തിമൂന്നാം വാർഡിൽ പ്രകൃതിരമണിയമായ കക്കാട്ടാറിൻ്റെ തീരത്തു വനമേഖലയോട് അടുത്ത് ഏകദേശം ഒന്നര ഏക്കർ
ചുറ്റയളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമ്മിതമായ രണ്ടു കെട്ടിട സമുച്ചയമാണ് കോട്ടമൺപാറ യു.പി. സ്‌കൂൾ
യു.പി.എസ് കോട്ടമൺപാറ | |
---|---|
വിലാസം | |
കോട്ടമൺപാറ യു. പി. എസ് . കോട്ടമൺപാറ , കോട്ടമൺപാറ പി.ഒ. , 689667 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | hmupsk65@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38651 (സമേതം) |
യുഡൈസ് കോഡ് | 32120802407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബെറ്റി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നൈനാൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡീന |
അവസാനം തിരുത്തിയത് | |
09-03-2022 | 38651ups |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ സീതത്തോട് പഞ്ചായത്തിൽ പത്തിമൂന്നാം വാർഡിൽ പ്രകൃതിരമണിയമായ കക്കാട്ടാറിൻ്റെ തീരത്തു വനമേഖലയോട് അടുത്ത് ഏകദേശം ഒന്നര ഏക്കർ ചുറ്റയളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമ്മിതമായ രണ്ടു കെട്ടിട സമുച്ചയമാണ് കോട്ടമൺപാറ യു.പി. സ്‌കൂൾ സാധരണക്കാരായ ജനങ്ങളുടെ മക്കൾക്ക് വിദ്യാഭ്യസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ .എൻ ആർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഏക വിദ്യാലയമാണിത് .ഇപ്പോൾ മലങ്കര കാതോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ഇവിടെ ഒന്ന് മുതൽ ഏഴു വരെ ഉള്ള ക്ലാസ്സുകൾ ഉണ്ട് . പ്രഗത്ഭരും അനുഭവപരിചയമുള്ളവരുമായ അധ്യാപകരുടെ ശിക്ഷണത്തിൽ നിരവധി വിദ്യാർത്ഥികളെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനു ഈ വിദ്യാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട് . കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിൽ അദ്ധ്യാപകർ, പി ടി എ, എം പി ടി എ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ്മ സ്കൂളിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം നൽകുന്നു.മലങ്കര സഭ കോഓപ്പറേറ്റീവ് മാനേജ്മെൻറ് അധീനതയിൽ ഉള്ള സ്കൂളുകളിൽ ഒന്നായ ഈ സ്കൂളിൽ മാനേജർ ,കറസ്പോണ്ടൻറ്, ലോക്കൽ മാനേജർ ഇവരുടെ സാന്നിധ്യവും സഹകരണവും നിർദ്ദേശങ്ങളും ഏറെ വിലമതിക്കത്തക്കതാണ്.
ഭൗതികസൗകര്യങ്ങൾ
വർഷങ്ങൾക്ക് മുൻപ് ഒരു ഓടിട്ട കെട്ടിടവും മൂന്നു ഓല ഷെഡ്ഡുകളുമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് നിലവിൽ എൽ. പി , യു .പി വിഭാഗത്തിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട് പ്രധാന കെട്ടിടത്തിനുള്ളിൽ തന്നെ ഓഫീസ് മുറിയും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവിശ്യമായ ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകപുരയും പ്രധാനകെട്ടിടത്തോട് ചേർന്ന് ഉണ്ട് . കുട്ടികൾക്ക് ആവിശ്യമായ കുടിവെള്ളം കുഴൽ കിണർ വഴി ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആവിശ്യമായ കായിക വിനോദ പരിശീലനങ്ങൾക്കായ് വിശാലമായ മൈതാനം ഉണ്ട്. കുട്ടികൾക്ക് ഐ .റ്റി .പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികളുടെ ബൗദ്ധീകവും മാനസികവുമായ വികാസത്തിന് ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട് . സയൻസ് ,സോഷ്യൽ ,മാത്‍സ് തുടങ്ങിയ വിഷയങ്ങളുടെ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്
- സയൻസ് ക്ലബ്
- ഐ റ്റി ക്ലബ്
കുട്ടികളിൽ കായികക്ഷമത വർധിപ്പിക്കുന്നതിനായി വിവിധ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിൽ നിശ്ചിത സമയം കായിക പരിശീലനത്തിനായി മാറ്റിവച്ചിട്ടുണ്ട് . കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായും വിവിധ സർഗ്ഗവേദികൾ ഒരുക്കി കൊടുക്കുന്നു.കൂടാതെ നൃത്ത ഇനങ്ങൾ ,ഗാനം ,കഥാകഥനം ,രചനകൾ എന്നിവയും പരിശീലിപ്പിക്കുന്നു .പ്രവർത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയം കാഴ്ചവച്ച സ്കൂൾ ആണ് ഇത് . ഓരോ വർഷവും സബ് ജില്ലാ തലത്തിൽ എൽ .പി യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ജില്ലാ തല സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .വിവിധ ഇനങ്ങളിൽ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു .
മുൻ അദ്ധ്യാപകർ
ശ്രീ. രാജ ഗോപാലൻ, ശ്രീമതി .സരസമ്മ , ശ്രീ. പി .എൻ .വിജയൻ ,ശ്രീമതി .ലക്ഷ്മിക്കുട്ടിയമ്മ ,ശ്രീ .റ്റി .കെ .മനോഹരൻ,ശ്രീമതി .ശോശാമ്മ, ശ്രീമതി .ലളിതമ്മ, ശ്രീമതി.ചന്ദ്രമതി, ശ്രീമതി .ലീലാമ്മ .എം .സി ,ശ്രീ .വിൽസൺ തുണ്ടിയത്ത് ,ശ്രീ .ബാബു .എ .എം ,ശ്രീമതി .മേഴ്‌സി .കെ .ജെ ,ശ്രീമതി .ഡെയ്‌സിമോൾ, ശ്രീ .മത്തായി .കെ.ജെ, ശ്രീമതി .സിസിലി ഏബ്രഹാം,
മികവുകൾ
വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ മികവു പ്രവർത്തനങ്ങളായി നടത്തി വരുന്നു. അതോടൊപ്പം കൃഷിയോടും ആഭിമുഖ്യം വളർത്തുന്ന കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികൾ ആക്കുന്നു. സ്കൂളിൽ ലഭ്യമാകുന്ന ദിന പത്രങ്ങൾ സ്കൂൾ അസംബ്ലിയിലും ഒഴിവു സമയങ്ങളിലും വായിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.ഓരോ ക്ലാസ് മുറികളിലും വായനാ മൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വായനാ ശീലം വളർത്തുന്നതിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങൾ ക്ലാസുകളിൽ നൽകുകയും അതിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നല്കിവരുകയും ചെയ്യുന്നു. സ്കൂൾ പറമ്പിൽ കൃഷി ചെയ്യുന്ന വിവിധ ഇനം വിഷരഹിത പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു . ശലഭങ്ങളെ ആകർഷിക്കുന്നതിനും കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതിനും സ്കൂൾ പരിസരത്തും ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. സ്കൂൾ പരിസരം മോടി കൂട്ടാൻ വിവിധ അലങ്കാര സസ്യങ്ങളും ഔഷധ സസ്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം ക്ലാസ് തലത്തിൽ പൊതുവിജ്‍ഞാന ക്ലാസ് നൽകി വരുന്നു. മലയാളം, ഇംഗ്ലീഷ് വായനക്ക് പ്രാധാന്യം നൽകുന്നുണ്ട്.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് എസ് .ആർ .ജി . കൂടുകയും ദിനാചരണ കലണ്ടർ തയാറാക്കുകയും ചെയ്യുന്നു .തുടർന്ന് ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ സംഭവങ്ങൾ ഇവ കുട്ടികൾ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടന്നു വരുന്നു .
അദ്ധ്യാപകർ
ശ്രീമതി ബെറ്റി ജോസഫ് എച്ച് .എം ഉൾപ്പെടെ ആറ് അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചുവരുന്നു .മൂന്ന് സ്ഥിരം അധ്യാപകരും ഒരു ക്ലബ്ബിങ്ങും (ഹിന്ദി ) രണ്ട് ദിവസവേതന അധ്യാപകരും ജോലിചെയ്തു വരുന്നു .
ക്ലബുകൾ
*വിദ്യാരംഗം ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
വിവിധ ക്ലബ്ബുകൾ സ്കൂൾ തലത്തിൽ സജീവമായി പ്രവൃത്തിച്ചുവരുന്നുണ്ട് .അതിൽ പ്രധാനപ്പെട്ടവ ഇംഗ്ലീഷ് ,സയൻസ് ,സോഷ്യൽ ,മാത്‍സ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവയാണ് .ഓരോ ക്ലബ്ബുകളുടെയും ചുമതല വിവിധ അധ്യാപകർ വഹിക്കുന്നു .സമയം കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു .
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള ഒരു സ്കൂൾ ആണിത്.വിദ്യഭ്യാസ,രാഷ്ട്രീയ,സമുധായിക മേഖലകളിൽ പ്രാവിണ്യം തെളിയിച്ച പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
അഡ്വ. കെ .യു .ജനീഷ് കുമാർ എം .എൽ .എ ഡോ. ഷേർലി (പ്രിൻസിപ്പൽ എസ്. എൻ. കോളേജ് ) ശ്രീ .മോഹൻദാസ്( റിട്ട. പ്രിൻസിപ്പൽ റ്റി .റ്റി .റ്റി .എം വടശ്ശേരിക്കര ) ശ്രീ .മാത്യു കല്ലേത്ത് സിസ്റ്റർ.ഡമഫീൻ എസ് .ഐ .സി ( മദർ പ്രൊവിൻഷ്യൽ )
വഴികാട്ടി
പത്തനംതിട്ട - മൈലപ്ര -വടശ്ശേരിക്കര -ചിറ്റാർ -സീതത്തോട്-ആങ്ങമൂഴി -കോട്ടമൺപാറ {{#multimaps:9.3410195,76.9784502|zoom=10}} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38651
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ