യു.പി.എസ് കോട്ടമൺപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ സീതത്തോട് പഞ്ചായത്തിൽ പത്തിമൂന്നാം വാർഡിൽ പ്രകൃതിരമണിയമായ കക്കാട്ടാറിൻ്റെ തീരത്തു വനമേഖലയോട് അടുത്ത് ഏകദേശം ഒന്നര ഏക്കർ ചുറ്റയളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമ്മിതമായ രണ്ടു കെട്ടിട സമുച്ചയമാണ് കോട്ടമൺപാറ യു.പി. സ്‌കൂൾ സാധരണക്കാരായ ജനങ്ങളുടെ മക്കൾക്ക് വിദ്യാഭ്യസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ .എൻ ആർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഏക വിദ്യാലയമാണിത് .ഇപ്പോൾ മലങ്കര കാതോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ഇവിടെ ഒന്ന് മുതൽ ഏഴു വരെ ഉള്ള ക്ലാസ്സുകൾ ഉണ്ട് . പ്രഗത്ഭരും അനുഭവപരിചയമുള്ളവരുമായ അധ്യാപകരുടെ ശിക്ഷണത്തിൽ നിരവധി വിദ്യാർത്ഥികളെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനു ഈ വിദ്യാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട് . കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിൽ അദ്ധ്യാപകർ, പി ടി എ, എം പി ടി എ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ്മ സ്കൂളിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം നൽകുന്നു.മലങ്കര സഭ കോഓപ്പറേറ്റീവ് മാനേജ്മെൻറ് അധീനതയിൽ ഉള്ള സ്കൂളുകളിൽ ഒന്നായ ഈ സ്കൂളിൽ മാനേജർ ,കറസ്പോണ്ടൻറ്, ലോക്കൽ മാനേജർ ഇവരുടെ സാന്നിധ്യവും സഹകരണവും നിർദ്ദേശങ്ങളും ഏറെ വിലമതിക്കത്തക്കതാണ്.