"എസ്.ഐ.എസ് എൽ.പി.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദീൻ എ പി | |പി.ടി.എ. പ്രസിഡണ്ട്=ഷറഫുദീൻ എ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സോബിക | |എം.പി.ടി.എ. പ്രസിഡണ്ട്=സോബിക | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38628.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
14:37, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ഐ.എസ് എൽ.പി.എസ് പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട എസ് ഐ എസ് എൽ പി സ്കൂൾ, പത്തനംതിട്ട , ഹെഡ് പോസ്റ്റ് ഓഫീസ്പ,ത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | sislppathanamthitta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38628 (സമേതം) |
യുഡൈസ് കോഡ് | 32120401903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹസീന എച് |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദീൻ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സോബിക |
അവസാനം തിരുത്തിയത് | |
03-02-2022 | Mathewmanu |
ചരിത്രം
1927 ൽ മുഹമ്മദൻ സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ചു . ഇന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലത്തായിരുന്നു സ്കൂളിന്റെ സ്ഥാനം . ഒരു ചെറിയ കെട്ടിടത്തിൽ ആണ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത് . അണ്ണാ വീട്ടിൽ മുഹമ്മദ് ആയിരുന്നു സ്ഥാപകൻ . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മുസ്‌ലി ജനതയെ സമൂഹത്തിൽ ഉയർത്തി കൊണ്ട് വരുക എന്നതായിരുന്നു ലക്ഷ്യം . വിശാലമനസ്കനും ,സാമൂഹിക സ്നേഹിയും ആയ സ്ഥാപകൻ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം സീനത്തിൽ ഇസ്ലാം സമാജനത്തിനും വിട്ടു കൊടുത്തു . ഈ കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം മാനേജർ ആയി വിദ്യാലയ പ്രവർത്തനം നടത്തി വരുന്നു .സ്കൂൾ നിന്നിരുന്ന സ്തലം പൊതു ആവശ്യത്തിനായി വിട്ടു കൊടുക്കേണ്ടി വരുകയും തുടർന്ന് പത്തനംതിട്ട കടമ്മനിട്ട റോഡ് അരികിൽ ടൗണിന്റെ ഹൃദയ ഭാഗത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .പതിനാലു സെനറ്റ് സ്ഥലത്തു ആണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് .SISLPS എന്ന പേരിലാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത് . ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ അബ്ദുൽ ജലീൽ (പട്ടംകുളം) ആണ് .മുൻ കാലങ്ങളിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു .പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിന്റെ ഭാഗം ആയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്നത് പതിനാലു സെനറ്റ് സ്ഥലത്താണ് .സിമന്റ് പൂശിയ തറയും ഓട് മേൽക്കൂരയും ആയി ഉള്ളതുമായ ഒരു വലിയ ഹാൾ ഉണ്ട് .ഇതോടു ചേർന്ന് ഒരു ഓഫീസ് റൂമും ഉണ്ട് . ഹാളിലാണ് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് .
• ശുചിമുറി- ആണ്കുട്ടികൾക്കായി മൂന്ന് യൂറിനൽസും പെൺകുട്ടികൾക്കായി ഒരു ശൗചാലയവും അധ്യാപകർക്കായി ഒരു ശൗചാലയവും ഉണ്ട് . • പാചകപ്പുര - പാചകത്തിനായി കെട്ടുറപ്പുള്ള വാതിലോട് കൂടിയ ഒരു പാചകപ്പുര ഉണ്ട് . • ജലസേചനം വൈദ്യുതി - പൊതു ടാപ്പ് ആണ് ജലത്തിനായി ഉപയോഗിക്കുന്നത് .ആവശ്യത്തിനുള്ള വെള്ളം ഇതിൽ നിന്ന് ലഭ്യം ആണ് .വൈദ്യുതി സൗകര്യവും സ്കൂളിനുണ്ട് . • ക്ലാസ്സ്‌റൂം സൗകര്യങ്ങൾ --എല്ലാ ക്ലാസ്സിനും ബെഞ്ച് ഡെസ്ക് ടേബിൾ ചെയർ ബ്ലാക്ക്ബോർഡ് ലൈറ്റ് ഫാൻ ഡിസ്പ്ലേ ബോർഡ് ക്ലാസ് ലൈബ്രറി എന്നിവ ഉണ്ട് • പഠനസൗകര്യങ്ങൾ-കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ പരിഭോഷിപ്പിക്കുന്നതിനും സുഖമമാകുന്നതിനും വേണ്ടിയുള്ള നിലവിലെ സൗകര്യങ്ങൾ • ലൈബ്രറി - അഞ്ഞൂറിൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി ഓഫീസിൽ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ് കമ്പ്യൂട്ടർ പ്രൊജക്ടർ എന്നിവ ഉണ്ട് . ഗണിത പഠനത്തെ സുഗമമാക്കുന്ന ഗണിത കിറ്റുകൾ ,പഠനോപകരണങ്ങൾ ഉണ്ട് .ശാസ്ത്ര പഠനം സുഗമമാക്കുന്ന ലഖു ഉപകരണങ്ങൾ ഉണ്ട് . • സ്കൂൾപൂന്തോട്ടം-അദ്ധ്യാപകരുടെയുംകുട്ടികളുടെയും സഹകരണത്തിലൂടെ സ്കൂളിൽ ഒരു പൂന്തോട്ടം പരിപാലിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അസംബ്ലി നടത്തുമ്പോൾ കുട്ടികൾക്ക് വാർത്താ വായനയ്ക്ക് അവസരം നൽകുന്നു .കൂടാതെ അതാതു ദിവസങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും ആയ വിഷയങ്ങൾ ,അറിവുകൾ എന്നിവയെ പറ്റി അവർ ബോധവാന്മാർ ആണെന്ന് ഉറപ്പു വരുത്തുന്നു .കുട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഹെൽത്ത് ചെക്കപ്പ് നടത്തി വരുന്നു. ശാരീരിക മാനസിക ഉല്ലാസങ്ങൾക്കായുള്ള പ്രവർത്തങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്താറുണ്ട് .
• ആരോഗ്യശുചിത്വ ക്ലാസ് • ഡ്രൈ ഡേ • സയൻസ് ക്വിസ് • ശാസ്ത്രകൗതുകം വളർത്താൻ ശാസ്ത്ര ലഖു പരീക്ഷണങ്ങൾ • ഉല്ലാസഗണിത കേളികൾ • സാഹിത്യ സമാജം
മുൻ സാരഥികൾ
• ശ്രി തോമസ് • ഭാസ്കരൻ നായർ • മത്തായി • സുശീല ദേവി • മൗതമ്മാൾ
മികവുകൾ
പഠന മികവിനായി ഓരോ കുട്ടികളുടെയും പ്രേത്യേക യൂണിറ്റ് ആയി പരിഗണിച് അവരുടെ പഠന മികവിന് വേണ്ട ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം നൽകുന്നതിനായും അവരുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനായും അധ്യാപകർ പ്രേത്യേകം ഊന്നൽ നൽകുന്നു .കുട്ടികളുടെ കലാ കായിക ശാസ്ത്ര പരിചയ വാസനകൾ കണ്ടെത്തി അവയ്ക്കു പ്രേത്യേക ശ്രദ്ധയും ഊന്നലും നൽകി അവരെ വളർത്തി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് .ഇതോടൊപ്പം വിവിധങ്ങൾ ആയ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനം നേടുകയും ചെയ്തു വരുന്നു . യുറീക്ക പരീക്ഷ ഗണിത ശാസ്ത്ര മേളകൾ ബാലകലോസ്തവങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം അർഹരായവരെ പങ്കെടുപ്പിക്കുകയും സ്കൂളിൽ നിന്ന് തന്നെ വേണ്ട പരിശീലനങ്ങൾ നൽകി സമ്മങ്ങൾക്ക് അർഹരാക്കാറുണ്ട് .അറബി കലോത്സവങ്ങൾ ബാല കലോത്സവങ്ങൾ എന്നിവയിൽ പങ്കെടുത്ത് അനേകം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട് .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓരോ ദിനാചരങ്ങങ്ങളായും ബന്ധപെട്ടു ബോധനം നൽകുകയും അനുബന്ധിത പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് പതിപ്പുകൾ ചുമർ ചാർട്ടുകൾ മറ്റു ഉത്പന്നങ്ങൾ രൂപപെടുത്താറുമുണ്ട് .
അദ്ധ്യാപകർ
• HM - ശ്രിമതി എച്ച് ഹസീന • ടീച്ചേർസ് - വിനി എ ; ഷൈനി എസ് • പാചക തൊഴിലാളി - സിജി എൽ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- • ശ്രീ മീരാസാഹിബ് -മുൻ മുനിസിപ്പൽ ചെയർമാൻ
• ഡോക്ടർ ടി എ ജോർജ് -മുൻ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ
.
വഴികാട്ടി
12. സ്കൂളിൽ എത്താനുള്ള മാർഗം
https://goo.gl/maps/FUiC8ovs9KN8Rtbf9 {{#multimaps:9.408563,76.545662|zoom=10}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38628
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ