എസ്.ഐ.എസ് എൽ.പി.എസ് പത്തനംതിട്ട/ചരിത്രം
1927 ൽ മുഹമ്മദൻ സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ചു . ഇന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലത്തായിരുന്നു സ്കൂളിന്റെ സ്ഥാനം . ഒരു ചെറിയ കെട്ടിടത്തിൽ ആണ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത് . അണ്ണാ വീട്ടിൽ മുഹമ്മദ് ആയിരുന്നു സ്ഥാപകൻ . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മുസ്‌ലി ജനതയെ സമൂഹത്തിൽ ഉയർത്തി കൊണ്ട് വരുക എന്നതായിരുന്നു ലക്ഷ്യം . വിശാലമനസ്കനും ,സാമൂഹിക സ്നേഹിയും ആയ സ്ഥാപകൻ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം സീനത്തിൽ ഇസ്ലാം സമാജനത്തിനും വിട്ടു കൊടുത്തു . ഈ കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം മാനേജർ ആയി വിദ്യാലയ പ്രവർത്തനം നടത്തി വരുന്നു .സ്കൂൾ നിന്നിരുന്ന സ്തലം പൊതു ആവശ്യത്തിനായി വിട്ടു കൊടുക്കേണ്ടി വരുകയും തുടർന്ന് പത്തനംതിട്ട കടമ്മനിട്ട റോഡ് അരികിൽ ടൗണിന്റെ ഹൃദയ ഭാഗത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .പതിനാലു സെനറ്റ് സ്ഥലത്തു ആണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് .SISLPS എന്ന പേരിലാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത് . ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ അബ്ദുൽ ജലീൽ (പട്ടംകുളം) ആണ് .മുൻ കാലങ്ങളിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു .പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിന്റെ ഭാഗം ആയിട്ടുണ്ട്