സ്കൂൾ സ്ഥിതി ചെയ്യുന്നത് പതിനാലു സെനറ്റ് സ്ഥലത്താണ് .സിമന്റ് പൂശിയ തറയും ഓട് മേൽക്കൂരയും ആയി ഉള്ളതുമായ ഒരു വലിയ ഹാൾ ഉണ്ട് .ഇതോടു ചേർന്ന് ഒരു ഓഫീസ് റൂമും ഉണ്ട് . ഹാളിലാണ് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് .

  • ശുചിമുറി- ആണ്കുട്ടികൾക്കായി മൂന്ന് യൂറിനൽസും പെൺകുട്ടികൾക്കായി ഒരു ശൗചാലയവും അധ്യാപകർക്കായി ഒരു ശൗചാലയവും ഉണ്ട് .
  • പാചകപ്പുര  - പാചകത്തിനായി കെട്ടുറപ്പുള്ള വാതിലോട് കൂടിയ ഒരു പാചകപ്പുര ഉണ്ട് .
  • ജലസേചനം വൈദ്യുതി - പൊതു ടാപ്പ് ആണ് ജലത്തിനായി ഉപയോഗിക്കുന്നത് .ആവശ്യത്തിനുള്ള വെള്ളം ഇതിൽ നിന്ന് ലഭ്യം ആണ് .വൈദ്യുതി സൗകര്യവും സ്കൂളിനുണ്ട് . 
  • ക്ലാസ്സ്‌റൂം സൗകര്യങ്ങൾ --എല്ലാ ക്ലാസ്സിനും ബെഞ്ച് ഡെസ്ക് ടേബിൾ ചെയർ ബ്ലാക്ക്ബോർഡ് ലൈറ്റ് ഫാൻ ഡിസ്പ്ലേ ബോർഡ് ക്ലാസ് ലൈബ്രറി എന്നിവ ഉണ്ട് 
  • പഠനസൗകര്യങ്ങൾ-കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ പരിഭോഷിപ്പിക്കുന്നതിനും സുഖമമാകുന്നതിനും വേണ്ടിയുള്ള നിലവിലെ സൗകര്യങ്ങൾ 
  • ലൈബ്രറി - അഞ്ഞൂറിൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി ഓഫീസിൽ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ് കമ്പ്യൂട്ടർ പ്രൊജക്ടർ എന്നിവ ഉണ്ട് . ഗണിത പഠനത്തെ സുഗമമാക്കുന്ന ഗണിത കിറ്റുകൾ ,പഠനോപകരണങ്ങൾ ഉണ്ട് .ശാസ്ത്ര പഠനം  സുഗമമാക്കുന്ന ലഖു ഉപകരണങ്ങൾ ഉണ്ട് .
  • സ്കൂൾപൂന്തോട്ടം-അദ്ധ്യാപകരുടെയുംകുട്ടികളുടെയും സഹകരണത്തിലൂടെ സ്കൂളിൽ ഒരു  പൂന്തോട്ടം പരിപാലിച്ചു വരുന്നു .