"സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 183: വരി 183:




[[പ്രമാണം:Work experience Session.jpg|ലഘുചിത്രം|[[പ്രമാണം:Onam Celebrations.jpg|ഇടത്ത്‌|ലഘുചിത്രം]]Work Experience Session[[പ്രമാണം:Work experiences.jpg|ലഘുചിത്രം]]]]
[[പ്രമാണം:Work experience Session.jpg|ലഘുചിത്രം|[[പ്രമാണം:Work experiences.jpg|പകരം=|നടുവിൽ|ലഘുചിത്രം]]Work Experience Session[[പ്രമാണം:Work experiences.jpg|ലഘുചിത്രം]]]]





22:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്
വിലാസം
സീതത്തോട് മൂന്നുകല്ല്

സെൻ്റ് തോമസ് എൽ പി മൂന്നുകല്ല്
,
സീതത്തോട് പി.ഒ.
,
689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം2 - 6 - 1963
വിവരങ്ങൾ
ഫോൺ04735 259968
ഇമെയിൽmoonukallulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38626 (സമേതം)
യുഡൈസ് കോഡ്32120802406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ഏബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സജിത എ
എം.പി.ടി.എ. പ്രസിഡണ്ട്ഹസിന
അവസാനം തിരുത്തിയത്
30-01-2022Moonnukallu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ സീതത്തോട് പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൂന്ന്കല്ല്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട തിരുകൊച്ചി ഗവൺമെൻറ് വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിനു വേണ്ടി

കർഷക സംഘങ്ങൾക്ക് അനുവാദം കൊടുക്കുകയും അതേ തുടർന്ന് ഈ പ്രദേശങ്ങളിൽ കൃഷിക്കാർ കൃഷി ചെയ്യുന്നതിന് എത്തിച്ചേരുകയും ചെയ്തു അങ്ങനെ കൃഷിക്കാർ ഈ പ്രദേശത്തിന് സ്ഥിരതാമസം തുടങ്ങുകയും അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഈ പ്രദേശത്ത് ഇല്ലായിരുന്നു.ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിനുള്ള സാമ്പത്തികമോ യാത്ര സൗകര്യമോ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഷമ സ്ഥിതി പരിഗണിച്ച് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻറെ ആവശ്യകത ബഹുമാനപ്പെട്ട ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ഗവൺമെൻറിന് ഈ പ്രദേശത്തിന് സ്ഥിതി മനസ്സിലാക്കുകയും ആയതിലേക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാൻ ഗവൺമെൻറ് ലേക്ക് അപേക്ഷ നൽകുകയും അതിൻറെ വെളിച്ചത്തിൽ സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ അനുവദിക്കുകയും ചെയ്തു.

ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ അലക്കുകല്ലുങ്കൽ ശ്രീ പി സി തോമസ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി അപേക്ഷ കൊടുക്കുകയും ബഹുമാനപ്പെട്ട ഗവൺമെൻറ് അതിന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ 1963 ജൂൺ മാസം നാലാം തീയതി മൂന്നുകല്ല് സെൻതോമസ് എൽപി സ്കൂൾ എന്ന പേരിൽ തന്നെ പ്രവർത്തനമാരംഭിച്ചു.

ഈ സ്കൂൾ തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ശ്രീ പി സി തോമസിന്റെ വകയാണ്. സ്കൂളിന് ആവശ്യമായ കെട്ടിടം സ്കൂൾ തുറക്കുന്നതിനു മുമ്പായി പണി തീർക്കണം എന്ന ഉദ്ദേശത്തോടുകൂടി പണി തുടങ്ങിയെങ്കിലും പണി പൂർത്തിയാകാത്തതിനാൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള വാടകക്കെട്ടിടത്തിലാണ് ആരംഭിച്ചത്. 1963 ജൂലൈ മാസം ആദ്യം തന്നെ സ്കൂൾ പ്രവർത്തനം സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി.

ആദ്യവർഷം തന്നെ ഒന്ന്, രണ്ട് ക്ലാസുകൾ ആരംഭിക്കുകയും ഏകദേശം 150 കുട്ടികൾ പ്രായഭേദമന്യേ സ്കൂളിൽ ചേർന്നു പഠിക്കുകയും ചെയ്തു. 1964 വർഷത്തിൽ മൂന്നും നാലും ക്ലാസുകൾ ആരംഭിക്കുകയും 8 അധ്യാപകരുടെ തസ്തിക അനുവദിച്ചു കിട്ടുകയും ചെയ്തു. കുടിയേറ്റ പ്രദേശമായ ഇവിടെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾ ആണ് കൂടുതലും താമസിക്കുന്നത്.സീതത്തോട് പഞ്ചായത്തിലെ ലക്ഷംവീട് കോളനികളിൽ ഒന്ന് അംബേദ്കർ കോളനി, അള്ളുങ്കൽ ആദിവാസി കോളനി എന്നിവിടുത്തെ താമസക്കാരുടെ കുട്ടികളാണ് ഇവിടുത്തെ കുട്ടികളിൽ ഏറിയപങ്കും. അതുപോലെ സീതത്തോട് പഞ്ചായത്തിൽ അഭിഭാഷ പഠിപ്പിക്കുന്ന ഏക സ്കൂളും ആണ്. 2010-2011 മുതൽ ഈ സ്കൂളിൽ പഞ്ചായത്ത് അംഗീകാരത്തോടുകൂടി പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി.

വലിയ മലകളും വർഷകാലത്ത് കുലംകുത്തി പായുന്ന വലിയ തോടുകളും മലമ്പ്രദേശത്തെ ഒറ്റയടിപ്പാതകളും ചെറിയ തോടുകളും മാത്രമുള്ള ഈ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശവുമാണ്.1997 ജൂൺ മാസത്തിൽ ഇവിടെ ഉണ്ടായ ഉരുൾപൊട്ടലിൽ സ്കൂളിൽ നിന്നും ഏകദേശം 500 മീറ്റർ അകലത്തിൽ താമസിച്ചിരുന്നവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ആയ സഹോദരിമാരും അവരിലൊരാളിൻറെ കൈക്കുഞ്ഞും ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഒരു പ്രദേശമാണിത്.

ഭൗതികസൗകര്യങ്ങൾ

പെര്മനെന്റും സെമി പെര്മനെന്റും ആയ രണ്ട് കെട്ടിടങ്ങളാണ്.80'×36'×18' ഉള്ള ഒരു പെര്മനെന്റ് കെട്ടിടവും അതേ അളവിലുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടവും ഉണ്ട്.കെട്ടിടത്തിന്റെ തറ കോൺക്രീറ്റും ഭിത്തി കരിങ്കൽ നിർമ്മിതവും മേൽക്കൂര ഓട് മേഞ്ഞതും ആണ്. പ്രധാന കെട്ടിടത്തിൽ നാലു ക്ലാസ് റൂമുകൾ ആണ് പ്രവർത്തിക്കുന്നത് . ക്ലാസ് റൂം സ്ക്രീൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഈ കെട്ടിടത്തോട് ചേർന്ന് ഓഫീസ് റൂം പ്രവർത്തിക്കുന്നു. പ്രത്യേക സ്റ്റാഫ് റൂം ഇല്ല. ഓഫീസ് റൂം തന്നെ സ്റ്റാഫ് റൂം ആയും ഉപയോഗിക്കുന്നു.പെര്മനെന്റ് കെട്ടിടത്തിന്റെ ഭിത്തി സിമൻറ് ഇഷ്ടിക കൊണ്ട് കെട്ടിയിരിക്കുന്നു. മേൽക്കൂര ഓട് ഇട്ടതാണ്. തറ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. പ്രത്യേക ലൈബ്രറി ഇല്ല.പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി ബാലസാഹിത്യ കഥകൾ, കടങ്കഥകൾ, കുട്ടിക്കവിതകൾ, കണക്കിലെ കളികൾ, മഹാന്മാരുടെ ജീവചരിത്രങ്ങൾ, ശാസ്ത്രപുസ്തകങ്ങൾ, തുടങ്ങി ധാരാളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും സ്കൂളിന് ഒരു മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഉപയോഗശൂന്യമാണ്. എന്നാൽ വാർഡ് മെമ്പറുടെ ശ്രമഫലമായി സ്കൂളിന് പൈപ്പ് ലൈൻ കണക്ഷൻ എടുത്തിട്ടുണ്ട്. അതിനാൽ കുടിവെള്ള സൗകര്യം ഉണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷൻ ഉണ്ട്. ഇപ്പോൾ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട്.

രണ്ട് ലാപ്ടോപ് പ്രൊജക്ടർ, സ്പീക്കർ എന്നിവ കിട്ടിയിട്ടുണ്ട്. ഇതെല്ലാം കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. എസ് എസ് എ യിൽ നിന്നും സ്കൂളിന് ജൈവ വൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സുപ്രധാന സ്ഥാനം നൽകി വരുന്നു. ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. പച്ചക്കറി കൃഷി, ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കൽ, പ്രവർത്തിപരിചയം, പ്രമുഖരെ ആദരിക്കൽ, വൃക്ഷത്തൈ വച്ചുപിടിപ്പിക്കൽ തുടങ്ങി അനേകം പ്രവർത്തനങ്ങളും നടത്തുന്നു. ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യദിനം തുടങ്ങിയവ വിപുലമായ രീതിയിൽ ആഘോഷിക്കുകയും വിഭവ സമൃദ്ധമായ സദ്യയും നൽകിവരുന്നു. വർഷംതോറും നടത്തിവരുന്ന വിജ്ഞാനോത്സവ പരീക്ഷയിലും എൽഎസ്എസ് പരീക്ഷയിലും മറ്റും കുട്ടികളെ പഠിപ്പിക്കുന്നു പങ്കെടുപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കാലാകാലങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തുന്നു.
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

പി.റ്റി സക്കറിയാ

എം.സി അച്ചാമ്മ

സുഭദ്രക്കുട്ടിയമ്മ

സി.ഒ ജേക്കബ്

വി.ഒ ഏലിക്കുട്ടി

എ.സി അന്നമ്മ

കെ.കെ തങ്കമ്മ

അബ്ദുൾ അസീസ്



മികവുകൾ

മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് വായനാ പരിപോഷണം ആണ്. കുട്ടികളിൽ വായനാശീലം വർദ്ധിക്കുന്നതിനും അറിവു നേടുന്നതിനും ആനുകാലിക സംഭവങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാക്കുന്നതിനും വായനാ പരിപോഷണം കൊണ്ട് സാധിക്കുന്നു.

നിർമ്മാണപ്രവർത്തനങ്ങളോട് താല്പര്യം വർദ്ധിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിലിനോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും പ്രവർത്തിപരിചയം മൂലം സാധിക്കുന്നു.

ഒരു കുട്ടി ഒരു വർഷം 30 പുസ്തകമെങ്കിലും വായിക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓരോ ക്ലാസിലും അനുയോജ്യമായ പുസ്തകങ്ങളും വായന കാർഡുകളും നൽകുകയും വായനക്ക് മുടക്കം വരാത്ത രീതിയിൽ എല്ലാദിവസവും ദിനപത്രങ്ങൾ സ്കൂളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾ പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നു. ക്ലാസ് പി ടി എ യിൽ വായനാ മത്സരം നടത്തുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യുന്നു.

സ്കൂളിൽ നടത്തുന്ന സർഗ്ഗ വേളയിൽ കുട്ടികൾ സ്വയം പുസ്തകം വായിച്ചു കഥകൾ പഠിച്ച പറയാനും തനതായി അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. മലയാള തിളക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മികവിലേക്ക് നയിച്ചു. മലയാളത്തോടൊപ്പം ഇംഗ്ലീഷ് വായനയ്ക്കും പ്രാധാന്യം നൽകുന്നു.

ദിനാചരണങ്ങൾ

ഓരോ വർഷവും അധ്യായന വർഷം ആരംഭിക്കുമ്പോൾ മുതൽ അതാത് മാസങ്ങളിൽ വരുന്ന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, വായനാ മത്സരങ്ങൾ, വായനാ സാമഗ്രികളുടെ ശേഖരണം,പതിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പാഠ്യപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നു.കൂടാതെ ഓണം ക്രിസ്തുമസ് സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം തുടങ്ങിയവയെല്ലാം വളരെ ആഘോഷപൂർവ്വം നടത്തുന്നു.

ലഹരിവിരുദ്ധദിനം, വായനദിനം എന്നിവയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കൽ പോസ്റ്റർ തയ്യാറാക്കൽ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളും നടത്തിവരുന്നു.

ഓരോ വർഷവും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ നിന്നും വൃക്ഷത്തൈകൾ കൊണ്ടുവരികയും അത് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഓരോ കുട്ടിയും വൃക്ഷത്തൈകൾ നട്ടു വളർത്തുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതിസംരക്ഷണം എന്ന വലിയ ആശയം കുട്ടികളിൽ ഉറപ്പിക്കാൻ കഴിയുന്നു.

അദ്ധ്യാപകർ

ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 5 അധ്യാപകർ പഠിപ്പിക്കുന്നു.

  1. സിന്ധു എബ്രഹാം - ഹെഡ്മിസ്ട്രസ്സ്
  2. സ്മിത.കെ.കുറിയാക്കോസ് - എൽ പി എസ് ടി
  3. മോളി ജേക്കബ് - എൽ പി എസ് ടി
  4. ടിൻസി ഏബ്രഹാം - എൽ പി എസ് ടി
  5. റസിയ.എ.റസാക്ക് - അറബിക് ടീച്ചർ


ക്ലബുകൾ

* പരിസ്ഥിതി ക്ലബ്

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* പ്രവൃത്തിപരിചയ ക്ലബ്

* ജൈവവൈവിധ്യ ക്ലബ്

സ്കൂൾ ഫോട്ടോകൾ

Vegetable Gardening
Funny mathematics




Welcoming Day





Children's Day





Work Experience Session


























പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി ഉഷാ ദിവാകരൻ (മുൻ ഡി ഇ ഓ പത്തനംതിട്ട)

വഴികാട്ടി

https://goo.gl/maps/ENBV52MwcxGnhEgR8


സ്കൂൾ ഫോട്