സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് വായനാ പരിപോഷണം ആണ്. കുട്ടികളിൽ വായനാശീലം വർദ്ധിക്കുന്നതിനും അറിവു നേടുന്നതിനും ആനുകാലിക സംഭവങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാക്കുന്നതിനും വായനാ പരിപോഷണം കൊണ്ട് സാധിക്കുന്നു.

നിർമ്മാണപ്രവർത്തനങ്ങളോട് താല്പര്യം വർദ്ധിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിലിനോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും പ്രവർത്തിപരിചയം മൂലം സാധിക്കുന്നു.

ഒരു കുട്ടി ഒരു വർഷം 30 പുസ്തകമെങ്കിലും വായിക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓരോ ക്ലാസിലും അനുയോജ്യമായ പുസ്തകങ്ങളും വായന കാർഡുകളും നൽകുകയും വായനക്ക് മുടക്കം വരാത്ത രീതിയിൽ എല്ലാദിവസവും ദിനപത്രങ്ങൾ സ്കൂളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾ പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നു. ക്ലാസ് പി ടി എ യിൽ വായനാ മത്സരം നടത്തുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യുന്നു.

സ്കൂളിൽ നടത്തുന്ന സർഗ്ഗ വേളയിൽ കുട്ടികൾ സ്വയം പുസ്തകം വായിച്ചു കഥകൾ പഠിച്ച പറയാനും തനതായി അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. മലയാള തിളക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മികവിലേക്ക് നയിച്ചു. മലയാളത്തോടൊപ്പം ഇംഗ്ലീഷ് വായനയ്ക്കും പ്രാധാന്യം നൽകുന്നു.