"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 220: | വരി 220: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | [[ഇവിടെ ക്ലിക്ക് ചെയ്യൂക]]<gallery> | ||
പ്രമാണം:അദ്ധ്യാപക ദിനം thengeli.jpg|അദ്ധ്യാപക ദിനം | പ്രമാണം:അദ്ധ്യാപക ദിനം thengeli.jpg|അദ്ധ്യാപക ദിനം | ||
പ്രമാണം:ഓണ പൂക്കളം IMG-20201021-WA0045.resized.jpg|ഓണ പൂക്കളം | പ്രമാണം:ഓണ പൂക്കളം IMG-20201021-WA0045.resized.jpg|ഓണ പൂക്കളം | ||
20:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
| ഗവ. എൽ.പി.എസ്. തെങ്ങേലി | |
|---|---|
| വിലാസം | |
തെങ്ങേലി കുറ്റൂർ (സബ് -തെങ്ങേലി ) പി.ഒ. , 689106 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0469 2614430 |
| ഇമെയിൽ | glpsthengeli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37208 (സമേതം) |
| യുഡൈസ് കോഡ് | 32120900511 |
| വിക്കിഡാറ്റ | Q87592632 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബിപിന സുജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | THENGELILPS |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (|സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?)
| |||||||||||
|
ചരിത്രം
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.കൂടുതൽ ചരിത്ര വിശേഷങ്ങൾ
കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച ചരിത്രരേഖകൾ <--click here
ഭൗതികസൗകര്യങ്ങൾ
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു. 1950 ൽ മൂന്നു ക്ലാസ് മുറികളും ഓഫീസ്റൂം മച്ചിട്ടത് ഉൾപ്പെടെയുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു. പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ കെട്ടിടം ആവശ്യമായി വന്നു. കൂടുതൽ വായിക്കുക
മികവുകൾ
- സ്കൂൾ മാഗസിൻ 2018-19
ഈറനണിഞ്ഞ ഓർമ്മകൾ<--click here

- പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം
2016 സെപ്റ്റംബർ മാസം മുതൽ പൂർവ വിദ്യാർത്ഥികൾ ചുക്കാൻപിടിച്ച് മലയാള മനോരമ നല്ലപാഠം പദ്ധതിയിലൂടെ സ്നേഹ സംഗമം എന്ന പേരിൽ ധാരാളം വാതിൽപ്പുറ പ്രവർത്തനങ്ങൾ സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടത്തപ്പെട്ടു. വിദ്യാലയത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ സ്കൂൾ ഹാളിലെ പകൽ വീട്ടിൽ രണ്ടുമാസത്തിലൊരിക്കൽ ഒത്തുകൂടുന്നു. കൗൺസിലിംഗ് ക്ലാസുകൾ, പ്രമുഖ യോഗാചാര്യൻ മാരുടെ യോഗ ക്ലാസുകൾ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് , തിരുവല്ല സിഐ ശ്രീ രാജപ്പൻ, എസ്എൻഡിപി ക്ഷേത്ര കാര്യദർശി കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ, കലാകാരന്മാർ, കർഷക അവാർഡ് ജേതാക്കൾ, കായിക താരങ്ങൾ, വനിതാ രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ സ്നേഹ സംഗമത്തിന് മാറ്റുകൂട്ടി.

- അതിഥി തൊഴിലാളികളുടെ മക്കൾ ഈ വിദ്യാലയത്തിന് മുതൽകൂട്ട്
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ 2000 നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബംഗാൾ, ബീഹാർ, ആസാം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2010 മുതൽ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബംഗാൾ ബീഹാർ ആസാം തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. എല്ലാ ബുധനാഴ്ചയുംസ്കൂൾ അസംബ്ലിയിൽ ഹിന്ദി പ്രാർത്ഥനാ ഗാനങ്ങളും, ഹിന്ദിയിലുള്ള പ്രതിജ്ഞയും, എല്ലാ കുട്ടികളും ഒരുമിച്ച് ഏറ്റുചൊല്ലി. എല്ലാ വെള്ളിയാഴ്ചയുംസ്കൂൾഅസംബ്ലി തമിഴ്നാടിന് ആയി മാറ്റി വയ്ക്കപ്പെട്ടു. 2016 17 ലെ തിരുവല്ല സ്കൂൾ കലോത്സവത്തിൽ തഹമിന മൊണ്ടൽ എന്ന ബംഗാൾ സ്വദേശിനി (നാലാം ക്ലാസുകാരി) എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
മുൻസാരഥികൾ
| ക്രമ
നമ്പർ |
പേര് | കാലഘട്ടം(മലയാള വർഷം) |
|---|---|---|
| 1. | ജി നാണു പിള്ള
തേലപ്പുറത്ത് കുറ്റൂർ |
18/12/119-17/03/124 |
| 2. | എംഎൽ സരസ്വതിയമ്മ
കൂത്തു പള്ളി തെങ്ങേലി |
20/03/124- |
| 3. | കൃഷ്ണൻ നായർ | |
| 4. | കെ കെ മറിയം |
| ക്രമ
നമ്പർ |
പേര് | കാലഘട്ടം |
|---|---|---|
| 1. | കെ കെ ചെല്ലമ്മ | 21/06/79-04/08/81 |
| 2. | കെ എൻ സരോജിനിയമ്മ
തെങ്ങേലി |
1981-1983 |
| 3. | ത്രേസ്യാമ്മ തോമസ്
തിരുമൂലപുരം |
1983-1987 |
| 4. | വികെ പങ്കജാക്ഷി
തിരുമൂലപുരം |
1988-1991 |
| 5. | കെ പി കുഞ്ഞമ്മ
കുറ്റൂർ |
1991-1993 |
| 6. | അച്ചാമ്മ ടി കെ മുണ്ടിയപ്പള്ളി | 1993-1995 |
| 7. | എംഎം ഏലിയാമ്മ
ചാത്തങ്കേരി |
04/05/95-30/04/98 |
| 8. | അലക്സാണ്ടർ മത്തായി ചീരഞ്ചിറ | 09/07/98-31/03/2003 |
| 9. | എൻ ജയകുമാരി
തുകലശ്ശേരി |
02/06/2003-31/03/2008 |
| 10. | കെ കെ ശാന്ത കുറ്റൂർ | 25/05/2008-30/05/2016 |
| 11. | എലിസബത്ത് ജോസഫ് കുറ്റൂർ | 01/07/2016-31/052021 |
പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
- 2020-2021
- 2021-2022
കോവിഡ് കാലത്തെ അധ്യയനം 2020/21
കോവിഡ് പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഞ്ജു കെജി മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു.
അദ്ധ്യാപകർ
- ശ്രീമതി മറിയാമ്മ ജോസഫ് (പ്രധാനാധ്യാപിക)
- ജെസ്സി മാത്യു
- ഷാഫിന ഇ
- ബിന്ദു ലക്ഷ്മി വി
- ഷമീറ എസ് (പ്രീ പ്രൈമറി)
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
അദ്ധ്യാപക ദിനം
-
ഓണ പൂക്കളം
-
പ്രഥമ ശുശ്രൂഷ ക്ലാസ്
-
വായന ദിനം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
LSS Scholarship 2020 അനുമോദനം
-
കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
-
കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
-
കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
-
കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
-
കടത്തു വള്ള ആവശ്യ നിവേദന സമർപ്പണം
-
സ്വച്ചു ഭാരത് മിഷൻ
-
സ്കൂൾ നസിക് ധോൾ ബാൻഡ് സംഘം
-
കെ ഇ മാമന് ആദരാഞ്ജലി
-
വരട്ടാർ സംരക്ഷണ വള്ളംകളിയിൽ പങ്കാളികളായപ്പോൾ
-
സ്കൂൾ അസംബ്ലി
-
റേഡിയോ ദിനം
-
ക്രിസ്മസ് കരോൾ ഗൃഹ സന്ദർശനം
-
പശ്ചിമ ഘട്ട പഠനയാത്ര
-
കുളം ഒരു ആവാസ വ്യവസ്ഥ സന്ദർശനം
-
രക്ഷിതാക്കൾ സ്കൂൾ ഓണാഘോഷത്തിൽ
-
കൗതുകവസ്തു നിർമാണം
-
ജൈവ വൈവിധ്യ ഉദ്യാനം
-
നെൽകൃഷി സ്കൂളിൽ
-
ഉച്ച ഭക്ഷണം
-
മികവുത്സവം
-
കാർഷിക പാളത്തൊപ്പി നിർമാണം
-
കൂൺ കൃഷി സ്കൂളിൽ
-
ശിശു ദിനം
-
കടലാസു പേന നിർമാണം
-
കരിമ്പ് കൃഷി സ്കൂളിൽ
-
ഓണം ഓലക്കുടയോടൊപ്പം
-
കുടക്കീഴിൽ ഒരു വായനോത്സവം
-
തുണി സഞ്ചി നിർമാണം
-
കുട്ടിക്കു വീൽ ചെയർ സമ്മാനിക്കുന്നു
-
പക്ഷി നിരീക്ഷണം
-
പഠനോത്സവം
-
കർഷക അവാർഡ് ജേതാവിനൊപ്പം
-
വൃക്ഷ നിരീക്ഷണം(സീസൺ വാച്ച്)
-
കുട്ടി കർഷകൻ
-
ശിശുദിന ആഘോഷം
-
പച്ചക്കറിത്തോട്ട സന്ദർശനം
-
വായന ദിനം
-
മികവുത്സവം
-
സ്മാർട്ട് ക്ലാസ് റൂം
-
ഓണാഘോഷം
-
പ്രകൃതിയിലേക്ക് ഒരു യാത്ര
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.359866, 76.580269|zoom=10}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37208
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവല്ല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ