ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൂൾ മാഗസിൻ 2018-19
ഗവ. എൽ.പി.എസ്. തെങ്ങേലി/ഈറനണിഞ്ഞ ഓർമ്മകൾ

- പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം
2016 സെപ്റ്റംബർ മാസം മുതൽ പൂർവ വിദ്യാർത്ഥികൾ ചുക്കാൻപിടിച്ച് മലയാള മനോരമ നല്ലപാഠം പദ്ധതിയിലൂടെ സ്നേഹ സംഗമം എന്ന പേരിൽ ധാരാളം വാതിൽപ്പുറ പ്രവർത്തനങ്ങൾ സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടത്തപ്പെട്ടു. വിദ്യാലയത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ സ്കൂൾ ഹാളിലെ പകൽ വീട്ടിൽ രണ്ടുമാസത്തിലൊരിക്കൽ ഒത്തുകൂടുന്നു. കൗൺസിലിംഗ് ക്ലാസുകൾ, പ്രമുഖ യോഗാചാര്യൻ മാരുടെ യോഗ ക്ലാസുകൾ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് , തിരുവല്ല സിഐ ശ്രീ രാജപ്പൻ, എസ്എൻഡിപി ക്ഷേത്ര കാര്യദർശി കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ, കലാകാരന്മാർ, കർഷക അവാർഡ് ജേതാക്കൾ, കായിക താരങ്ങൾ, വനിതാ രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ സ്നേഹ സംഗമത്തിന് മാറ്റുകൂട്ടി.

- അതിഥി തൊഴിലാളികളുടെ മക്കൾ ഈ വിദ്യാലയത്തിന് മുതൽകൂട്ട്
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ 2000 നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബംഗാൾ, ബീഹാർ, ആസാം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2010 മുതൽ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബംഗാൾ ബീഹാർ ആസാം തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. എല്ലാ ബുധനാഴ്ചയുംസ്കൂൾ അസംബ്ലിയിൽ ഹിന്ദി പ്രാർത്ഥനാ ഗാനങ്ങളും, ഹിന്ദിയിലുള്ള പ്രതിജ്ഞയും, എല്ലാ കുട്ടികളും ഒരുമിച്ച് ഏറ്റുചൊല്ലി. എല്ലാ വെള്ളിയാഴ്ചയുംസ്കൂൾഅസംബ്ലി തമിഴ്നാടിന് ആയി മാറ്റി വയ്ക്കപ്പെട്ടു. 2016 -17 ലെ തിരുവല്ല സ്കൂൾ കലോത്സവത്തിൽ തഹമിന മൊണ്ടൽ എന്ന ബംഗാൾ സ്വദേശിനി (നാലാം ക്ലാസുകാരി) എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

- മുണ്ടശ്ശേരി പുരസ്കാരം
2020-2021 കോവിഡ് കാലത്തെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് KSTA നൽകുന്ന മുണ്ടശ്ശേരി സ്മാരക പുരസ്കാരം തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂളിന് ലഭിച്ചു. 8 സ്കൂളുകളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
