ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.
അതിഥി തൊഴിലാളികളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രൊജക്ടർ,സ്ക്രീൻ,പ്രിൻറർ ,ലാപ്ടോപ് ഇവ ആവശ്യമായിരുന്നു. തിരുവല്ല പുഷ്പമേള 2019 വെജിറ്റബിൾ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത് (സ്കൂളുകൾക്കുള്ള ) മൂന്നാം സ്ഥാനം നേടിയ ഈ വിദ്യാലയത്തിന് തങ്ങളുടെ ആവശ്യാനുസരണം ഒരു പ്രൊജക്ടർ, സ്ക്രീൻ ,പ്രിന്റർ ഇവ ട്രോഫി യോടൊപ്പം സമ്മാനമായി ലഭിച്ചു. ഈ സ്നേഹസമ്മാനം സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലാസ് കാണിച്ചു കൊടുക്കാനും കൊറോണ വൈറസിനെ പറ്റി ബോധവൽക്കരണം നടത്താനും സഹായിച്ചു. കുട്ടികളുടെ കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി പ്രൈമറി വിഭാഗത്തിന് പ്രൊജക്ടർ, ലാപ്ടോപ്പ് ഇവ നൽകിയിരുന്നില്ല. എന്നാൽ സ്കൂളുകൾ ഹൈടെക് ആക്കുന്നതന്റെ ഭാഗമായി പിന്നീട് രണ്ടാമതൊരു പ്രൊജക്ടറും ഈ അദ്ധ്യയന വർഷം ലഭിച്ചു.
പഠനോപകരണ വിതരണം
ജെ .സി .ഐ തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ശ്രീ ജിനു ചങ്ങാലിപ്പള്ളത്ത് കുറ്റൂർ പ്രസിഡണ്ടായ ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിനുവേണ്ടി HM ഒരു TV കൈപ്പറ്റുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥി നവനീത്, നാലാംക്ലാസ് വിദ്യാർത്ഥിനി നന്ദന, പ്രീപ്രൈമറി വിദ്യാർത്ഥി ചന്തു ഇവ അടങ്ങിയ കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ടാബ് നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റിൻ ടിൽബിക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.
എൽ എസ് എസ് പരിശീലനം 2021
ഇന്ന് നടന്ന ക്ലാസ് പിടിഎ (നാലാം ക്ലാസ് )യിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നടപ്പാക്കാൻ തീരുമാനിച്ചു അതിനുള്ള കോവിഡ് പ്രോട്ടോകോൾ പ്രവർത്തന ക്രമീകരണം നടത്താൻ തീരുമാനിച്ചു.
സ്കൂൾവിക്കി
2021 ലെ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു സ്കൂളിനൊരു സ്കൂൾ വിക്കി. 1934ലെ ലോഗ് ബുക്ക് മുതൽ ഉൾപ്പെടുത്തി തിരുവല്ല സബ് ജില്ലയുടെ സ്കൂൾ വിക്കി ഉദ്ഘാടന ഗൂഗിൾ മീറ്റിൽ ഈ വിദ്യാലയം പ്രശംസ പിടിച്ചു പറ്റി.
സ്കൂൾ സജ്ജമാക്കൽ നവംബർ ഒന്നിന് സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി അധ്യാപകർ സ്കൂൾ ഭിത്തി മനോഹരമാക്കുന്നു.




പ്രവേശനോത്സവ ഗാനം

മക്കൾക്കൊപ്പം
കോവിഡിൻെറ ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് .ഇതിൽ നിന്നും കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രക്ഷകർത്താക്കൾക്കായി നടത്തുന്ന ബോധവൽക്കരണ പരിപാടിയാണ് മക്കൾക്കൊപ്പം
മക്കൾക്കൊപ്പം എന്ന രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി 30/08 2021 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് ആരംഭിച്ചു. തിരുവല്ല മുൻസിപ്പൽ കൗൺസിലർ ശ്രീമതി ഷീല വർഗീസ് അധ്യക്ഷയായ മീറ്റിംഗ് കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി ഉദ്ഘാടനം ചെയ്തു .തോട്ടുവ ഗവൺമെന്റ് എൽ പി സ്കൂളിലെ സൗമ്യ ടീച്ചർ രക്ഷകർത്താക്കൾക്ക് ക്ലാസെടുത്തു.

പോഷൺ അഭിയാൻ
പോഷൺ മാസാചരണത്തിന്റെ ഭാഗമായി 12/0 9 /2021 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് പോഷൺ അസംബ്ലി നടന്നു .തുവയൂർ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോക്ടർ സ്വർണ ദേവി രക്ഷകർത്താക്കൾക്ക് ആരോഗ്യ ക്ലാസെടുത്തു. പോഷൺ അഭിയാ ന്റെ ഭാഗമായി എല്ലാ കുട്ടികളുടെയും വീടുകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു .

ശോഭ (ആയ ), ലളിത മ്മ (പി ടി സി എം ), സുജാത( കുക്ക്) എന്നിവർ പച്ചക്കറികൃഷി പരിപാലിക്കുന്നു.

വിളവെടുപ്പുത്സവം
കായ്കനികളാൽ സമ്പന്നമായ വർണ്ണ മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഏവരുടെയും സ്വപ്നമാണ്.തെങ്ങേലി ഗവൺമെന്റ് എൽപി സ്കൂളിന്റെ മുറ്റത്ത് നട്ടുവളർത്തിയ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് കൃഷി ഓഫീസർ പാകമായ ചീര മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു


കുട്ടികൾ വിശ്രമവേളകൾ ഉല്ലാസപ്രദമാക്കുന്നു



പ്രവേശനോത്സവം
2022-2023
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി മറിയാമ്മ ജോസഫിൻെറ കൂട്ട മണിയോടുകൂടി 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമായി.തുടർന്ന്നടന്ന മീറ്റിംഗ് കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സഞ്ജു കെ.ജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അക്ഷരദീപഷത്തിന് തിരി കൊളുത്തുകയും അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാ വിശിഷ്ട വ്യക്തികളും അക്ഷരദീപം തെളിയിക്കൽ കർമ്മത്തിന് പങ്കാളികളായി.

പരിസ്ഥിതി ദിനം 2022


വായന ദിനം
വായന വാരോഘോഷത്തോട നുബന്ധിച്ച് തെങ്ങേലിയിലെ സർവോദയ സാംസ്കാരിക സമിതി ഒരു ദിവസം 10 പത്രവും കുട്ടികൾക്ക് ഗുണപാഠകഥകൾ രണ്ടു വീതവും വിതരണം ചെയ്തു. സർവോദയ സാംസ്കാരിക സമിതിയുടെ രക്ഷാധികാരിയായ ഡോക്ടർ ജി .എൻ. കുറുപ്പ് എഴുതിയ കവിതാ സമാഹാരം അധ്യാപകർക്കും കുട്ടികൾക്കും വിതരണം ചെയ്തു. കുട്ടികൾ മഹത് വചനങ്ങൾ എഴുതിയ കാർഡ് വിശിഷ്ട വ്യക്തികൾക്ക് നൽകി അവരെ സ്വീകരിച്ചു. വൈ .എം .സി .എ (തിരുവല്ല) കെ.സി.സി.യുടെയും ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച കരുതൽ- വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സ്കൂളിൽ വച്ച് 23 /6/22 വ്യാഴാഴ്ച രാവിലെ 10: 30 ന് ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വക്കേറ്റ് ജോബ് മൈക്കിൾ നിർവഹിച്ചു.
വിദ്യാരംഗം ഉദ്ഘാടനം
ഈ വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം 22 7 2022 വെള്ളിയാഴ്ച കുറ്റൂർ ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ ശ്രീമതി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നിർദ്ദേശം അനുസരിച്ച് അന്നേദിവസം കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പതാക ഉയർത്തി. തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച കേണൽ ജോജൻ ജോസഫിനെ അനുസ്മരിച്ചു തുടർന്ന് ഭാരത മാതാവ് മഹാത്മാഗാന്ധി നെഹ്റു അയ്യങ്കാളി തുടങ്ങിയ വേഷങ്ങൾ കുട്ടികൾ അണിഞ്ഞ് റാലി നടത്തി റാലിയിൽ പഞ്ചായത്ത് പ്രസിഡന്റും അനശ്വര ക്ലബ് അംഗങ്ങളും പങ്കെടുത്തു. തുടർന്നുനടന്ന മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.എല്ലാ അധ്യാപകരുടെയും എല്ലാ കുട്ടികളുടെയും വീടുകളിൽ പതാക ഉയർത്തി.
സെപ്റ്റംബർ- 5 അധ്യാപക ദിനം
കുട്ടികൾ അധ്യാപകർക്ക് ഓൺലൈനായി ആശംസകൾ നേർന്നു. കുട്ടി സാറന്മാരായി കുട്ടികൾ വേഷമിട്ടു.
ഓണാഘോഷം
ഓണാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു.അത്ത പ്പൂക്കളം ഇട്ടു, ഓണസദ്യ ഓണക്കളികൾ എന്നിവ നടത്തി. മുൻ എച്ച്. എം ശ്രീമതി.എലിസബത്ത് ജോസഫ് എല്ലാവർക്കും ഓണാശംസകൾ നേർന്നു.
അമ്മ വായന
ബിആർസി തല അമ്മ വായന ഉദ്ഘാടനം 29 9 2012 വ്യാഴാഴ്ച തുരുത്തിക്കാട് ബി എ എം കോളേജ് റെക്കോർഡ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല ബി ആർ സി യിലെ ബിപിസി റോയ് മാത്യു സാർ പദ്ധതി വിശദീകരണം നടത്തി. എല്ലാ കുട്ടികൾക്കും ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം വിതരണം ചെയ്തു .അമ്മ വായന പ്രകാശനം ഡോക്ടർ ജോസ് പാറക്കടവിൽ നിർവഹിച്ചു.
ആഗോള മില്ലറ്റ് വർഷം
2023 ആഗോള വർഷമായി ആചരിക്കുന്നത് ഭാഗമായി മില്ലറ്റ് പോഷകങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മറിയാമ്മ ജോസഫിന്റെ നേതൃത്വത്തിൽ നടന്നു .മില്ലറ്റ് മന്ത്രിയെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് പഞ്ഞിപ്പുല്ല് കുറുക്കി കൊടുത്തു.
ELA (Enhancing Learning Ambience) പ്രവർത്തനങ്ങൾ
ചുറ്റളവ് എന്ന ആശയം കുട്ടികളിൽ എത്തിക്കാൻ ആയി ചെയ്ത പ്രവർത്തനങ്ങൾ.










മാതൃഭാഷ പ്രതിജ്ഞ...2019



ഫെബ്രുവരി 13.... ലോക റേഡിയോ ദിനം ..... കുട്ടികളും അധ്യാപകരും റേഡിയോ മാക്ഫാസ്ററ് 90.4 ൽ ........ റേഡിയോ ക്ലബ്ബ് പരിപാടി ...... അവതരിപ്പിച്ചപ്പോൾ.
1ദിനാചരണങ്ങൾ 2020- 21
1.സ്വാതന്ത്ര്യ ദിനം
കോവിഡ് 19 പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.
2.ഓണം
പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻെറദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
3.അധ്യാപക ദിനം
അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ് നടത്തി കുട്ടികളും രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേർന്നു.

ദിനാചരണങ്ങൾ 2021-22
- പ്രവേശനോത്സവം
2021 -2022 അധ്യയനവർഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനത്തിനുശേഷം 10.00മണിക്ക് ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികൾ അവരുടെ വീടുകൾ അലങ്കരിച്ചു. എല്ലാകുട്ടികളും പ്ലാവില തൊപ്പിയും കണ്ണടയും ധരിച്ച് പ്രവേശനോത്സവ ഗാനം പാടുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് മുഖ്യാതിഥിയായിരുന്നു.
- പരിസ്ഥിതി ദിനം
ജൂൺ 5 -പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന സന്ദേശം മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് നൽകി. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും നടത്തി.

- ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26നു കൂടിയ ഓൺലൈൻ മീറ്റിംഗിൽ അധ്യാപകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഗ്രൂപ്പിൽ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പങ്കുവെച്ചു. പ്രസംഗങ്ങൾ, ലഹരിവിരുദ്ധ ക്വിസ് തുടങ്ങിയവയും കുട്ടികൾ ആവേശത്തോടെ അവതരിപ്പിച്ചു.
- മലാല ദിനം
മലാല ദിനമായ ജൂലൈ 12 പ്രസംഗ മത്സരം, ക്വിസ് മത്സരം,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾചെയ്തു.
- ചാന്ദ്രദിനം ജൂലൈ 21
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ചാന്ദ്രദിനവും ഓൺലൈനായി നടത്തി. ഓൺലൈനായി നടത്തിയ വിവിധ പരിപാടികളിലൂടെ (പോസ്റ്റർ,കവിത, പ്രസംഗം )മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര യെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.
- വായനാ ദിനം
വായനാ ദിനമായ ജൂൺ 19 ന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ കെ വായനാദിന സന്ദേശം ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു.

- ബഷീർ ദിനം
ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ബഷീർകൃതികൾ പരിചയപ്പെടുത്തൽഎന്നീ പ്രവർത്തനങ്ങൾ ചെയ്തു., ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങൾ ആയി കുട്ടികൾ അണിഞ്ഞൊരുങ്ങി.

- സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു.


- ഓണം
ഓണത്തിന് അധ്യാപകർ കുട്ടികളുടെ വീടുകളിൽ പോയി ഓണ സമ്മാനം നൽകി.കുട്ടികൾ അവരുടെ വീടുകളിൽ അത്തപ്പൂക്കളം ഇട്ടു.

- അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾപാലിച്ച് നടത്തിയ ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. ഫാൻസിഡ്രസ് , പ്രസംഗം ,ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു.



- ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അധ്യാപകരും അനദ്ധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.

- കേരളപ്പിറവിദിനം ,പ്രവേശനോത്സവദിനം
നവംബർ 1 ഈ വർഷം കേരളപ്പിറവിദിനം മാത്രമായിരുന്നില്ല, സ്കൂൾ പ്രവേശനോത്സവദിനം കൂടിയായിരുന്നു.ഒന്നര വർഷത്തെ നീണ്ട അവധിക്ക് ശേഷം സ്കൂൾ തുറന്നു. കുട്ടികൾക്കായി സ്കൂളും പരിസരവും ഒരുക്കി. ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കുട്ടികളെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുംപാലിച്ച് പ്രവേശനോത്സവഗാനത്തോടെ ക്ലാസ് മുറിയിലിരുത്തി


- ശിശു ദിനം
നവംബർ 14 ശിശുദിനത്തിന് ശിശുദിന സന്ദേശം ശ്രീമതി ജെസ്സി മാത്യു ടീച്ചർ കുട്ടികൾക്ക് നൽകി. കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. അവർ ചാച്ചാജിയുടെ വേഷം അണിയുകയും ചെയ്തു.


- ക്രിസ്മസ്
ക്രിസ്തുമസിന് പുൽക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കി പുതുതായി സ്കൂളിൽ പ്രഥമാധ്യാപിക യായി ചാർജെടുത്ത ശ്രീമതി മറിയാമ്മ ജോസഫ് എല്ലാവർക്കും ക്രിസ്മസ് സന്ദേശം നൽകി. പൂർവവിദ്യാർഥി ശ്രീ രവി കണിയാംമാലിൽ സന്നിഹിതനായിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് നൽകി. കുട്ടികൾ കരോൾ ഗാനമാലപിച്ചു.

- റിപ്പബ്ലിക് ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി മറിയാമ്മ ജോസഫ് പതാക ഉയർത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട മറിയാമ്മ ജോസഫ് എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ നേതാക്കന്മാരുടെ വേഷങ്ങൾ അണിയൽ, ക്വിസ് ചോദ്യങ്ങൾ ചോദിക്കൽ( അമ്മയും കുട്ടിയും )തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

