"ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 96: | വരി 96: | ||
ചിത്രരചന മത്സരം | ചിത്രരചന മത്സരം | ||
*[[{{PAGENAME}}/േനർക്കാഴ്ച| | *[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | ||
== മികവുകൾ == | == മികവുകൾ == |
19:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം | |
---|---|
വിലാസം | |
വെള്ളൂർകോണം മഞ്ച പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0472 2801600 |
ഇമെയിൽ | glpsvelloorkonam@gamil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42543 (സമേതം) |
യുഡൈസ് കോഡ് | 32140600205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അരുവിക്കര |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈല എസ് ജേ |
പി.ടി.എ. പ്രസിഡണ്ട് | അഖില |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
26-01-2022 | Remasreekumar |
ചരിത്രം
അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വെള്ളൂർക്കോണം വാർഡിൽ പച്ചപ്പട്ടു വിരിച്ച പ്രകൃതിദേവിയുടെ മടിത്തട്ടിൽ വിരാജിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ സരസ്വതി ക്ഷേത്രം.
1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത് മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പപ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു.
ഇപ്പോൾ 1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, കുടിവെള്ള സൗകര്യം , ടോയ്‌ലറ്റുകൾ , ഓഡിറ്റോറിയം , പാചകപ്പുര , സ്റ്റോർറൂം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഗാന്ധിജയന്തി
ഓണാഘോഷം
വീടൊരുവിദ്യാലയം
സ്വാതന്ത്ര്യദിനാഘോഷം
സ്കൂൾ വാർഷികം
ഗാന്ധിദർശൻ
റിപ്പബ്ലിക്ക്ദിനാഘോഷം
പരിസ്ഥിതിദിനാഘോഷം
കലോൽത്സവം
പ്രവർത്തിപരിചയമേള
പ്രഭാതഭക്ഷണം പരിപാടി
ചിത്രരചന മത്സരം
മികവുകൾ
പാഠ്യപഠ്യേതര രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . യൂണിറ്റ് ടെസ്റ്റ്, ടെം ഇവാലുവേഷൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ക്ലാസ് കളിൽ അവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് . കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലികളിൽ വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചു് ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അടുത്ത ദിവസം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടു വരികയും മാസാവസാനം ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങളും ദിനപ്പത്രങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട് . LSS പരീക്ഷ, യുറീക്ക വിജ്ഞാനോത്സവം , ജില്ലാതല ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികകളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശാസ്ത്ര പ്രവർത്തിപരിചയ മേളയിലും കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ നേടാനും കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും A Grade ഉം 14 A+ കരസ്ഥമാക്കാൻ കഴിഞ്ഞു. സബ്‌ജില്ലാതല സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സാമൂഹ്യശാസ്ത്രം കളക്ഷൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും on the spot മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് .
മുൻ സാരഥികൾ
ഗീതാകുമാരി ടീച്ചർ (2011 -2017)
ഗിരിജാകുമാരി ടീച്ചർ (2019 - 2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വെള്ളൂർക്കോണം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും നല്ല ഉയർന്ന തലങ്ങളിൽ എത്തിയിട്ടുണ്ട്. അതിൽ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്.
മെഡിക്കൽ കോളേജിൽ നിന്ന് മികച്ച പഠനം പൂർത്തിയാക്കിയ ഡോ. ജയ , ഡോ. ജോയി , ഡോ. അനഘ , എഞ്ചിനീയർമാരായ സാവിത്രി അന്തർജനം , സുഭദ്രാ അന്തർജനം , ചന്ദ്രബാബു, അധ്യാപകനായ ബിജു , സെക്രട്ടേറിയറ്റ് സ്റ്റാഫ് ആയ സുധീർ , ഗ്രാമപഞ്ചായത്ത് മെമ്പറായ എഫ് ബാബു ,നെടുമങ്ങാട് കൗൺസിലറായ രാജപ്പൻ, കരോക്കെ ഗായിക രേവതിനാഥ് തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക ഗവ. തലങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ ഈ സ്‌കൂളിലെ പൂര്വവിദ്യാര്ഥികളാണെന്നത് പ്രത്യേകം സ്മരണീയമാണ് .
വഴികാട്ടി
വെള്ളൂർക്കോണം സ്കൂളിലെത്താൻ താഴെ പറയുന്ന വഴികളാണുള്ളത് :
1 . നെടുമങ്ങാട് - മഞ്ച - വെള്ളൂർക്കോണം
2 . അഴീക്കോട് - കളത്തറ - വെള്ളൂർക്കോണം
3 . അഴീക്കോട് - കരുമരക്കോട് - പാതിരിയോട് - വെള്ളൂർക്കോണം
4 . നെട്ടിറച്ചിറ - മഞ്ച - വെള്ളൂർക്കോണം
5 . വെള്ളനാട് - മുണ്ടേല - കുറുഞ്ഞിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം
{{#multimaps: 8.591554766521096, 77.01365270067753 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
H2R7+F69, Kerala 695541
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42543
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ