"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 174: | വരി 174: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
|ക്രമനമ്പർ | |||
|പേര് | |||
|ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|കെ.പാച്ചുപിള്ള | |||
|01/07/1970 | |||
|- | |||
|2 | |||
|പി.ജി.ഭാസ്കരൻനായർ | |||
|07/01/1974 | |||
|- | |||
|3 | |||
|ചെല്ലപ്പൻപിള്ള | |||
|01/08/1974 | |||
|- | |||
|4 | |||
|കെ.പാച്ചുപിള്ള | |||
|01/07/1976 | |||
|- | |||
|5 | |||
|പുരുഷോത്തമൻ നമ്പ്യാദ്രി | |||
|01/06/1982 | |||
|- | |||
|6 | |||
|ഇ.സിദ്ധിക് സാഹിബ് | |||
|01/06/1987 | |||
|- | |||
|7 | |||
|തങ്കപ്പൻ | |||
|01/04/1988 | |||
|- | |||
|8 | |||
|എം.കെ.കല്യാണി | |||
|13/02/1990 | |||
|- | |||
|9 | |||
|ഗ്രേസിഫിലിപ്പ് | |||
|02/07/1990 | |||
|- | |||
|10 | |||
|ഇ.എൻ.തങ്കമ്മ | |||
|01/06/1992 | |||
|- | |||
|11 | |||
|അന്നമ്മഉമ്മൻ | |||
|21/06/1993 | |||
|- | |||
|12 | |||
|എം.ചെല്ലമ്മ | |||
|01/01/1999 | |||
|- | |||
|13 | |||
|എലിസബത്ചാക്കോ | |||
|05/06/2001 | |||
|- | |||
|14 | |||
|സി.സി.ചന്ദ്രവല്ലി | |||
|3/07/2001 | |||
|- | |||
|15 | |||
|കെ.ശക്തിധരൻ | |||
|19/05/2002 | |||
|- | |||
|16 | |||
|കെ.പി.മത്തായി | |||
|02/06/2003 | |||
|- | |||
|17 | |||
|സി.ശ്രീലത. | |||
|20/05/2004 | |||
|- | |||
|18 | |||
|ടി.ജി.ഗോപിനാഥൻപിള്ള | |||
|25/05/2006 | |||
|- | |||
|19 | |||
|ബി.വിജയലക്ഷ്മി | |||
|27/04/2018 | |||
|} | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
22:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പൂഴിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു.പി. എസ്. പൂഴിക്കാട് | |
|---|---|
| വിലാസം | |
പൂഴിക്കാട്, പന്തളം പൂഴിക്കാട് പി.ഒ പി.ഒ. , 689515 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04734 256025 |
| ഇമെയിൽ | govtupspoozhikkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38325 (സമേതം) |
| യുഡൈസ് കോഡ് | 32120500419 |
| വിക്കിഡാറ്റ | Q87597630 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 758 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി.ബി |
| പി.ടി.എ. പ്രസിഡണ്ട് | രമേശ് നാരായൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി അസീസ് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Gopinathanpillai |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.
1915 ൽ പൂഴിക്കാട് നായർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ തറയിൽ കൃഷ്ണക്കുറുപ്പിന്റെയും നിലയ്ക്കൽ കുഞ്ഞു പിള്ളയുടെയും നേതൃത്വത്തിലാണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം ആരംഭിച്ചത്.ജൂനിയർ ബേസിക് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1984 ലാണ് ഇതൊരു പൂർണ്ണ സർക്കാർ വിദ്യാലയം ആവുന്നത്.1968 ൽ സർക്കാർ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ദീർഘകാലം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ പാച്ചുപിള്ള സർ , വെണ്മണി വടക്കേത്തിൽ ശ്രീ ഡാനീയൽ സാർ, ശ്രീ എൻ ജി രാഘവൻ പിള്ള, ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ശ്രീരാമ വർമ്മ തമ്പുരാൻ, ശ്രീ പി കെ പി പോറ്റി, പടിഞ്ഞാറെ പാണോലിൽ ശ്രീ പത്മനാഭപിള്ള, കിഴക്കേതിൽ ശ്രീ കൊച്ചുണ്ണിക്കുറുപ്പ്, തൈമുക്കേൽ ശ്രീ നാരായണ പിള്ള, ശ്രീ ഉണ്ണൂണ്ണി സാർ, ശ്രീ യോഹന്നാൻ സർ, ശ്രീമതി ഏലിയാമ്മ ടീച്ചർ, പുത്തൻ വീട്ടിൽ ശ്രീരാമൻ ശങ്കരൻ, എ ഇ ഒ ശ്രീ ജോർജ്ജ്, ഫിലിപ്, ശ്രീ മുളങ്കോട്ട് നീലകണ്ഠപിള്ള, ലെയ്സൺ കമ്മിറ്റി ചെയർമാൻ ശ്രീ വെളിയം ഭാർഗ്ഗവൻ എന്നിവരാണ്.
2011-2012 സ്കൂൾ വർഷം അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിന്റെ ശ്രമഫലമായി 25 കുട്ടികൾ ഓടു കൂടി പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. ഒരു അധ്യാപികയും ഒരു ആയയും അന്ന് ജോലിയിൽ പ്രവേശിച്ചു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ ഗോപിനാഥൻ പിള്ള സാറിനൊപ്പം പി ടി എ പ്രസിഡന്റ് ശ്രീ ടി എസ് രാധാകൃഷ്ണൻ, പന്തളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രതാപൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഡി എൻ ത്രിദീപ്, വാർഡ് മെമ്പർ ശ്രീ രാജു കല്ലുമ്മൂടൻ, എസ് എസ് ജി ചെയർമാൻ ഡോക്ടർ പി ജെ പ്രദീപ് കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന മുഖ്യ രക്ഷാധികാരി ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ചെയർമാൻ ശ്രീ കെ കെ ദാമോദരൻ എന്നിവർ പ്രീ പ്രൈമറി വിഭാഗം സ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകി.
ബഹുമാന്യനായ സ്ക്കൂൾ പ്രഥമാധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ആശംഭിച്ച പ്രീ പ്രൈമറി വിഭാഗം സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം. സ്കൂളിന്റെ വളർച്ചയ്ക്കും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവിനും ഈ തുടക്കം സഹായിച്ചു. ഇന്ന് പ്രീ പ്രൈമറി വിഭാഗത്തിൽ175 കുട്ടികളും 6 അധ്യാപകരും 2 ആയമാരും പ്രവർത്തിക്കുന്നു. ശ്രീ ടി ജീ ഗോപിനാഥൻ പിള്ള സാർ പ്രഥമാധ്യാപകൻ ആയിരുന്ന കാലം (2005-06 മുതൽ 2018-19 വരെ) സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.2005 ൽ150 കുട്ടികളും 8 അധ്യാപകരുമായി ആയിരുന്ന സ്ക്കൂളിൽ 2018-19 ആയപ്പൊഴേക്കും 630 കുട്ടികളും 20 അധ്യാപകരുമായി വളർന്നു.
സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015 അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശ്രീ ആന്റോ ആന്റണി ( എം പി) , ശ്രീ ചിറ്റയം ഗോപകുമാർ MLA, ശ്രീ തൈക്കൂട്ടത്തിൽ സക്കീർ, മറ്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. ഒരു വർഷം നീണ്ടു നിന്നിരുന്ന പരിപാടികളിൽ സാഹിത്യ സമ്മേളനം, നേത്രചികിത്സ ക്യാമ്പ്, പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം, സെമിനാറുകൾ, പ്രദർശനങ്ങൾ, ബോധവത്ക്കരണ ക്യാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2015-16 അധ്യയന വർഷം MLA യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരമുളള ഡിജിറ്റൽ ക്ലാസ് മുറികൾ ആക്കീ തീർത്തു. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു സ്ക്കൂൾ ബസും അനുവദിച്ചു.2010-11 അധ്യയന വർഷം മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നതിന് അന്നത്തെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ രവി സാർ അനുവാദം നൽകിയത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടവർക്ക് വൻ തുക നൽകി അൺ എയ്ഡഡ് സ്കൂളിനെ ആശ്രയിക്കാതെ മെച്ചപ്പെട്ട വിദ്യാഭ്യാസം സൗജന്യമായി നൽകുവാൻ സഹായകമായി. 2016 -17 സ്കൂളിന്റെ പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിനെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പീ ജെ കുര്യൻ സ്ക്കൂളിന്റെ അക്കാദമികവും ഭൗതീകവുമായ വളർച്ചയും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും നേരിട്ട് കണ്ട് മനസ്സിലാക്കി സാറിന്റെ നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായി 3 ക്ലാസ് മുറികൾ പണിയുന്നതിന്നുള്ള 20 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. അങ്ങനെ 3 ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം ഈ കാലയളവിൽ നിലവിൽ വന്നു.
2018 -19 കാലയളവിൽ പി ടി എ പ്രസിഡന്റ് ശ്രീ ബിജു, മുൻ പി ടി എ പ്രസിഡന്റ് ശ്രീലാൽ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമായി പി ടി എ യുടെ സ്നേഹത്തോടെ ഒരു ബസ് കൂടി സ്കൂളിനു വേണ്ടി വാങ്ങി കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തി.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളായ ജൈവ പച്ചക്കറി കൃഷി, കലാകായിക പരീശീലനങ്ങൾ എന്നീ വയ്ക്കും ഒരു പോലെ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത്. അങ്ങനെ എല്ലാ മേഖലയിലും മികവിന്റെ കേന്ദ്രമായി പൂഴിക്കാട് ഗവൺമെന്റ് യൂ പി സ്കൂൾ മാറിയിരിക്കുന്നു.
2018 മുതൽ ശ്രീമതി ബി വിജയലക്ഷ്മി ടീച്ചർ പ്രഥമാധ്യാപികയായി തുടരുന്നു ഇപ്പോൾ പ്രീ പ്രൈമറി വിഭാഗം ഉൾപ്പടെ 930 കുട്ടികൾ പഠിക്കുന്നു. 27 അധ്യാപകരും 4 അനധ്യാപകരും ജോലി ചെയ്തു വരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന 10 ക്ലാസ് മുറികളുടെ പണിയും നടക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ച സമയം പൂഴിക്കാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന വിദ്യാലയമായ പൂഴിക്കാട് ഗവ യു പി സ്കൂൾ നാൾക്കുനാൾ വളർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വടവൃക്ഷമായി ഇന്നും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. 800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
ഈ സ്കൂളിൽ 27 ക്ലാസ് മുറികൾ അടങ്ങിയ ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ അഞ്ച് കെട്ടിടങ്ങളാണുള്ളത് ഇവയിൽ ആറ് ക്ലാസ് മുറികളോടു കൂടിയ ഇരുന്നില കെട്ടിടം 1998 - 1999 കാലയളവിൽ ബഹു. എം.പി ശ്രീ പി.ജെ കുര്യന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചതും 3 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടം ബഹു. രാജ്യസഭാ എം.പി. പ്രൊഫ.പി ജെ കുര്യന്റെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചും പൂർത്തീകരിച്ചിട്ടുള്ളതാണ്. പത്ത് മുറികൾ ഉള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി 04-11-2020 ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളും ശിലാസ്ഥാപനകർമ്മം ബഹു. എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ അവർകളും നിർവ്വ ഹിച്ചു. ആകെ 82.75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് ചെറുതെങ്കിലും മനോഹരമായ ഒരു കളിസ്ഥലമുണ്ട്. സ്കൂളിന്റെ മുൻവശത്തെ മുറ്റം ടൈൽ പാകി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ഫലവൃക്ഷങ്ങളാലും മനോഹരമായ പൂച്ചെടികളാലും ആലംകൃതമായ മുറ്റമാണ് ഈ സ്കൂളിനുള്ളത്. ശുദ്ധമായ അന്തരീക്ഷം നിലനിർത്തുന്നതിനും സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിനും ഈ പൂന്തോട്ടം വളരെയധികം സഹായിക്കുന്നു. വിഷമുക്തമായ പച്ചക്കറികൾ ലഭിക്കുന്നതിനും, കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുമായി സ്‌കൂളിൽ ചട്ടികളിലും, ടെറസ്സിലുമായി വിശാലമായ കൃഷിത്തോട്ടമുണ്ട്. കൂടാതെ വിവിധയിനം ഔഷധസസ്യങ്ങളാൽ സമ്പന്നമായ ഔഷധസസ്യത്തോട്ടവും, 27 ജന്മനക്ഷത്രങ്ങളെക്കുറിക്കുന്ന സസ്യങ്ങൾ ഉൾപ്പെടുത്തി ജന്മനക്ഷത്ര പാർക്കും ഒരുക്കിയിട്ടുണ്ട്. ഈ പാർക്കിൽ ഓരോ സസ്യത്തിന്റെ പേരും, അതിന്റെ നക്ഷത്രവും എഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഓഡിറ്റോറിയം കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വിവിധതരം മേളകളും പ്രദർശനങ്ങളും നടത്തുന്നതിനായി ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
കുടിവെള്ള സൗകര്യം ഈ സ്‌കൂളിൽ ശുദ്ധജലലഭ്യതക്കായി ജലശുദ്ധീകരണികൾ റോട്ടറിക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയും "Water, Sanitation and hygiene in school" (WINS) പദ്ധതിയുടെ ഭാഗമായി, സാനിറ്റേഷൻ, കൈകഴുകൽ സൗകര്യങ്ങൾ എന്നിവ നടപ്പാക്കുകയും ചെയ്തു.
ടോയ് ലെറ്റ് പ്രാഥമിക ആവശ്യങ്ങൾക്ക് അനിവാര്യമായ ടോയ്‌ലറ്റുകളും ഭിന്നശേഷി സൗഹൃദ അഡാപ്റ്റഡ് ടോയ്‌ലറ്റുകളും ഈ സ്കൂളിൽ ഉണ്ട്.പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും സാനിറ്ററി നാപ്കിൻ ഡിസ്പോസൽ മെഷീനുളും സജ്ജീകരിച്ചിട്ടുണ്ട്.
മാലിന്യ നിക്ഷേപം.
ശുചിത്വ മിഷന്റെ കളക്ടർ@സ്കൂൾ സ്കൂൾ പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സയൻസ് പാർക്ക് എസ് എസ് എ പദ്ധതിപ്രകാരം മുപ്പതിനായിരം രൂപയുടെ യുടെ സയൻസ് പാർക്ക് ശാസ്ത്ര പരീക്ഷണങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
സ്പോർട്സ് ഉപകരണങ്ങൾ. 2019 -20 അധ്യയനവർഷത്തിൽ ഡി.ഡി.ഇ പത്തനംതിട്ടയിൽനിന്നും 58738 രൂപയുടെ സ്പോർട്സ് ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ട്.
വാഹന സൗകര്യം. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2014 -15 കാലയളവിൽ ഒരു സ്കൂൾ ബസ്സും 2018 -19 കാലയളവിൽ പിടിഎയുടെ ധനസമാഹരണത്തിലൂടെ രണ്ടാമത് ഒരു ബസ്സും ലഭിച്ചിട്ടുണ്ട്.
ഡിജിറ്റൽ പഠനസൗകര്യം.
ഹൈടെക് പദ്ധതിപ്രകാരം കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 14 ഡിജിറ്റൽ ക്ലാസ് മുറികൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കൂടാതെ അതെ കമ്പ്യൂട്ടർ ലാബ് സൗകര്യവുംലഭ്യമാക്കിയിട്ടുണ്ട്.പന്തളം റോട്ടറി ക്ലബ്ബിൻറെ സഹായത്തോടെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് 2017 -18 കാലയളവിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു സ്കൂളിന് സമർപ്പിക്കുകയുണ്ടായി.
2017-2018 അദ്ധ്യായനവർഷത്തിൽ '15' ലാപ്ടോപ്പും, '6' പ്രൊജക്ടറും, 2019-2020 അദ്ധ്യായനവർഷത്തിൽ 14 ലാപ്ടോപ്പും, '5' പ്രൊജക്ടറും "KITE"ൽ നിന്നും ലഭിച്ചിട്ടുണ്ട്. 21-10-2021ൽ നഗരസഭയിൽ നിന്നും ഒരു ലാപ്ടോപ്പ് കൂടി ലഭിക്കുകയുണ്ടായി. കമ്പ്യൂട്ടർ ലാബിൽ ഒരു 'CD' ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി ടെലിവിഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നവീകരിച്ച വൃത്തിയുള്ള പാചകപ്പുരയും അതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ഉണ്ട്.കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂളിന് ചുറ്റുമതിലും ഗേറ്റും നിർമിച്ചിട്ടുണ്ട്.
മികവുകൾ
2017 - 18
- പന്തളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം
- പന്തളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം.
- ജില്ലാശാസ്ത്ര മേളയിൽ യു.പി.വിഭാഗം പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം
- 2012-13ൽ 6 കുട്ടികൾക്ക് L.S.S.
- 2013 - 14 ൽ ഒരു കുട്ടിക്ക് L.S.S. ഒരു കുട്ടിക്ക് U.S.S. ഒരു കുട്ടിക്ക് inspire award., ഒരു കുട്ടിക്ക് നവോദയ
- 2016 - 17 ൽ ഒരു കുട്ടിക്ക് L.S.S .
- 2017 - 18 ൽ 3 കുട്ടികൾക്ക് LSS ഒരു കുട്ടിക്ക് നൂ മാത്സ്
- ബെസ്റ്റ് പി.ടി.എ. അവാർഡ് 2016 - 17
- സീഡ് ഹരിത വിദ്യാലയം
- സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസ് അംഗീകാരം
- മലയാള മനോരമ നല്ല പാഠം എ പ്ലസ് അംഗീകാരം
- നന്മ പ്രോത്സാഹനസമ്മാനം
- മലയാള മനോരമ നല്ല പാഠം -" പഴമയുടെ വേരുകൾ തേടി കൈയെഴുത്ത്'" പുസ്തകത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
- ഇൻഫാം എക്സലൻസ് അവാർഡ്
- മലിനീകരണ നിയന്ത്രണ ബോർഡ് സ്പെഷ്യൽ അവാർഡ്
- മികവ് ഉത്സവം 2017 ജില്ലാതലം ഒന്നാം സ്ഥാനം.
- Class PTA പ്രബന്ധം അവതരണം സംസ്ഥാന തല അംഗീകാരം.
- സ്കൂൾ പ്രഥമാധ്യാപകന് 2017 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്.
- ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ സബ്ജില്ലാതലം ഓവറോൾ കിരീടം.
- പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം ഓവറോൾ .
- സബ്‌ജില്ലാ കായിക മേളയിൽ മികച്ച വിജയം.
- കലാമേളകളിൽ ഹിന്ദി കവിതാ രചന , ഇംഗ്ലീഷ് പ്രസംഗം, നാടകം എനിവയ്ക്ക് സബ്ജില്ലയിൽ ഒന്നാം സ്ഥാനം.
- ശ്രദ്ധ മികവിലേക്കൊരു ചുവട് പദ്ധതി റിപ്പോർട്ട് അവതരണം ജില്ലയിൽ ഒന്നാം സ്ഥാനം
- ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ പങ്കെടുത്ത് മികച്ച സ്കോർ കരസ്ഥമാക്കി.
- പച്ചക്കറി കൃഷി വികസന പദ്ധതി 2017 അവാർഡ് ,മികച്ച പ്രഥമാധ്യാപകൻ - ഒന്നാം സ്ഥാനം.
മികച്ച വിദ്യാലയം - രണ്ടാം സ്ഥാനം. മികച്ച അദ്ധ്യാപിക - മൂന്നാം സ്ഥാനം. 2018 - 19
- Best PTA അവാർഡ്
2017-18- ജില്ലാതലം ഒന്നാം സ്ഥാനം.
- മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം ജില്ലയിൽ ഒന്നാം സ്ഥാനം.
- മലയാള മനോരമ നല്ല പാഠം ജില്ലയിൽ രണ്ടാം സ്ഥാനം
- നന്മ അവാർഡിന് രണ്ടാം സ്ഥാനം
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾക്ക് SCERT യുടെ അംഗീകാരം.
- ജൈവ വൈവിധ്യ ഉദ്യാനം ജില്ലയിൽ ഒന്നാം സ്ഥാനം.
- ബാലഭൂമിയുടെ അംഗീകാരം
- സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി 2018,മികച്ച പ്രഥമാധ്യാപകനുള്ള (TG. ഗോപിനാഥപിള്ള സാർ) സംസ്ഥാന തല അവാർഡ്.
- സംസ്ഥാന മലിനീകരണ നിയന്തണ ബോർഡിന്റെ സ്പെഷ്യൽ അവാർഡ്.
- അക്ഷരമുറ്റം, വിമുക്തി ക്വിസ് മത്സരത്തിൽ വിജയം.
- നാല് കുട്ടികൾക്ക് LSS , രണ്ട്കുട്ടികൾക്ക് USS , ഒരു കുട്ടിക്ക് നവോദയ
- യൂറീക്കയിൽ വിജയം.
2019 -20
- ബെസ്റ്റ് പി.ടി.എ. അവാർഡ് 2018 - 19 സംസ്ഥാന തലം നാലാം സ്ഥാനo .
- മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം.
- മലയാള മനോരമ നല്ല പാഠം അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം.
- സംസ്ഥാന തലത്തിൽ മികച്ച വിദ്യാലയത്തിനുള്ള SCERT യുടെ അംഗീകാരം
- ജൈവ വൈവിധ്യ ഉദ്യാനം ജില്ലാതല അംഗീകാരം
- ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതി നടത്തിയ ഇംഗ്ലീഷ് പ്രസംഗം LP വിഭാഗത്തിൽ ജില്ല തല ഒന്നാം സ്ഥാനം ശ്രേയ ശ്രീകുമാറിന് .
- രണ്ട് കുട്ടികൾക്ക് LSS , ഒരു കുട്ടിക്ക് USS , ഒരു കുട്ടിക്ക് നവോദയ .
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
| 1 | കെ.പാച്ചുപിള്ള | 01/07/1970 |
| 2 | പി.ജി.ഭാസ്കരൻനായർ | 07/01/1974 |
| 3 | ചെല്ലപ്പൻപിള്ള | 01/08/1974 |
| 4 | കെ.പാച്ചുപിള്ള | 01/07/1976 |
| 5 | പുരുഷോത്തമൻ നമ്പ്യാദ്രി | 01/06/1982 |
| 6 | ഇ.സിദ്ധിക് സാഹിബ് | 01/06/1987 |
| 7 | തങ്കപ്പൻ | 01/04/1988 |
| 8 | എം.കെ.കല്യാണി | 13/02/1990 |
| 9 | ഗ്രേസിഫിലിപ്പ് | 02/07/1990 |
| 10 | ഇ.എൻ.തങ്കമ്മ | 01/06/1992 |
| 11 | അന്നമ്മഉമ്മൻ | 21/06/1993 |
| 12 | എം.ചെല്ലമ്മ | 01/01/1999 |
| 13 | എലിസബത്ചാക്കോ | 05/06/2001 |
| 14 | സി.സി.ചന്ദ്രവല്ലി | 3/07/2001 |
| 15 | കെ.ശക്തിധരൻ | 19/05/2002 |
| 16 | കെ.പി.മത്തായി | 02/06/2003 |
| 17 | സി.ശ്രീലത. | 20/05/2004 |
| 18 | ടി.ജി.ഗോപിനാഥൻപിള്ള | 25/05/2006 |
| 19 | ബി.വിജയലക്ഷ്മി | 27/04/2018 |
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
==മികവുകൾ==
അവാർഡുകൾ
1. ദേശിയഅധ്യാപക അവാർഡ്.
2. സംസ്ഥാന അധ്യാപക അവാർഡ്.
3. കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബ്യുറോയും സംയുക്തമായി
ഏർപ്പെടുത്തിയ മികച്ച സ്‌കൂളിനുള്ള സംസ്ഥാനതല അവാർഡ്.
4. പരിസ്ഥിതി അവാർഡ്.
5. ഹരിത വിദ്യാലയ റിയാലിറ്റി ഷോ.
6. മികച്ച പിടിഎ യ്ക്കുള്ള അവാർഡ്.
7. മാതൃഭൂമി സീഡ്അവാർഡ്.
8. മലയാളമനോരമ നല്ലപാഠം അവാർഡ്.
9. വനമിത്ര അവാർഡ്.
പ്രത്യേകതകൾ
*സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്‌റൂമുകൾ
*കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ
*എൽ.എസ്.എസ്സ്, യു.എസ്സ്.എസ്സ് / നവോദയ / സുഗമ ഹിന്ദി സ്ക്കോളർഷിപ്പ് പരിശീലനം
*കമ്പ്യൂട്ടർപഠനത്തിന് മികച്ച കമ്പ്യൂട്ടർലാബ്, ഇന്റർനെറ്റ്,സീഡി ലൈബ്രറി
*പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഹാരബോധന ക്ലാസുകൾ
*ഡാൻസ്, സംഗീതം, സ്പോർട്സ്, ചിത്രരചന പരിശീലനം
*മികച്ച ലൈബ്രറി- എല്ലാകുട്ടികൾകും അമ്മമാർക്കും വായനാ സൗകര്യം
*SENTEX ശാസ്ത്ര പരിപാടിയിലൂടെ നൂറിൽപ്പരം പരീക്ഷണങ്ങൾ ചെയ്യുവാൻ അവസരം
*EASS പ്രോജക്ടിന്റെ സഹായത്താൽ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുവാനും
പ്രയോഗിക്കുവാനുമുള്ള അവസരം
*എയ്‌റോബിക്സ്,യോഗ, കരാത്തെ പരിശീലനം
*സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
*പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
*മലയാളമനോരമ നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ 'പഴമയുടെവേരുകൾ തേടി'
എന്ന പുസ്തകത്തിന് ഒന്നാംസ്ഥാനം
ആഘോഷങ്ങൾ
2017 ജൂൺ 1 ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂമാലയിട്ട് ബലൂണുകൾ നൽകി മധുരം വിതരണം ചെയ്‌തു സ്വീകരിച്ചു. എസ് എം സി. പൂർവ വിദ്യാർഥി സംഘടന എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നാടിന്റെ നാനാ മേഖലയിൽ പ്പെട്ടവരെയും ജനപ്രതിനിധികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.
വായനാ വാരം
ജൂൺ 19 മുതൽ 25 വരെ ഒരാഴ്ചക്കാലം വായനാ വാരം ആഘോഷിച്ചു. ഒരാഴ്ച കാലത്തേക്ക് മാത്രമായി വായന ഒതുങ്ങാതെ കുട്ടികളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് വായനക്കായി പുസ്‌തകങ്ങൾ നൽകി, വായനക്കുറിപ്പ് ശേഖരിച്ചു. പ്രസംഗം, വായന, ക്വിസ്, ഉപന്യാസം, തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികളുടെ പിറന്നാളുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് ഒരു പുസ്‌തകം എന്ന പദ്ധതി ആവിഷ്കരിച്ചു. സ്‌കൂളിലെത്തുന്ന രക്ഷിതാക്കൾക്കായി വായനാ മുറി ഒരുക്കി.
സ്വാതന്ത്ര്യ ദിനാഘോഷം
കുട്ടികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ മഹാത്മാക്കളുടെ വേഷമണിഞ്ഞും മുദ്രാഗീതങ്ങൾ മുഴക്കിയും റാലി നടത്തി. ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം നടത്തി.
ഓണാഘോഷം
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്, ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു
മാതൃഭൂമി സീഡ് / നന്മ മലയാള മനോരമ നല്ല പാഠം
സമൂഹ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക, കുട്ടികളെ മൂല്യ ബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെ മാതൃഭൂമി സീഡ്/ നന്മ, മലയാള മനോരമ നല്ല പാഠം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു
സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും ഹരിത ശ്രേഷ്ഠ പുരസ്കാരവും 2016 -17 അധ്യയന വർഷം ലഭിച്ചു. നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിലെ A + നേടിയ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. മഴവിൽ പുരസ്കാരവും ലഭിച്ചു.
സീഡ് കോ ഓർഡിനേറ്റർ - സുദീന
നന്മ കോ ഓർഡിനേറ്റർ - ആർ സിന്ധു
മനോരമ നല്ല പാഠം കോ ഓർഡിനേറ്റർ - സുജ, അമ്പിളി
LSS/ USS നവോദയ/ സുഗമ ഹിന്ദി പരീക്ഷാ പരിശീലനം
വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം അതതു വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നൽകി വരുന്നു. ഉച്ചക്കുള്ള സമയം അതിനായി അധ്യാപകർ പ്രയോജനപ്പെടുത്തുന്നു.
LSS - എം ബി സിന്ധു
USS - ശ്രീനാഥ്, രാജേശ്വരി, മിനുമോൾ
നവോദയ - ആർ രേഖ
സുഗമ ഹിന്ദി - കൃഷ്ണൻ നായർ
ക്ലബ്ബുകൾ
വിദ്യാരംഗം -രേഖ ആർ
ഇംഗ്ലീഷ് ലിറ്റററിക്ലബ് -ശ്രീദേവി
ഹിന്ദി -കൃഷ്ണൻ നായർ
ഗണിതം -ശ്രീനാഥ്,ആനിയമ്മ, രേഖ
സാമൂഹ്യ ശാസ്ത്രം -മിനു മോൾ
ശാസ്ത്രം -രാജേശ്വരി, അമ്പിളി
ഐ റ്റി -ശ്രീദേവി
ഹെൽത്ത് -സിന്ധു എം ബി, ആനിയമ്മ
ജലശ്രീ -രേഖ
ജൈവ വൈവിധ്യ ക്ലബ് -നിഷ
റോഡ് സുരക്ഷാ ക്ലബ് -സുമ, മഞ്ജു
എൻഡോവ്മെന്റുകൾ / ക്യാഷ് അവാർഡുകൾ
- പാച്ചു പിള്ള സാർ മെമ്മോറിയൽ എൻഡോവ്‌മെന്റ്
- ശ്രീ പുരുഷോത്തമൻ നമ്പ്യാതിരി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
- ജവഹര കുറുപ്പ് മെമ്മോറിയൽ എൻഡോവ്‌മെന്റ്
- എൻ ജി രാഘവൻ പിള്ള മെമ്മോറിയൽ എൻഡോവ്‌മെന്റ്
- അന്നമ്മ ഉമ്മൻ മെമ്മോറിയൽ എൻഡോവ്‌മെന്റ്
- ശ്രീമതി ബി കൃഷ്ണവേണി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
- ശ്രീ വിജയൻ പച്ചവിനാൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
- തയ്യിൽ പി. ഗോപാല പിള്ള മെമ്മോറിയൽ ക്യാഷ് അവാർഡ്
- മാധവശ്ശേരിൽ എം ജി ശിവരാമൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡ്
- കിളന്നമണ്ണിൽ എബ്രഹാം ജോൺ മെമ്മോറിയൽ ക്യാഷ് അവാർഡ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങ�
�
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38325
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പന്തളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ