വായനപക്ഷാചരണം

പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ 2021- 22 വർഷത്തെ വായനപക്ഷാചരണം വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.ആറു ദിവസങ്ങളിലായി നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക്, സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സുഗമമായ നടത്തിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന സിന്ധു,ഗംഗ,കൃഷ്ണ, യമുന,കാവേരി എന്നീ ഗ്രൂപ്പുകൾ നേതൃത്വം നൽകി.

ഒന്നാം ദിവസം 19/6/2021കൃഷ്ണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഡോ.പി.കെ.ഗോപൻ വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പന്തളം നഗരസഭാ കൗൺസിലർ അഡ്വ.ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധർമ എ.ആർ, ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രഥമഅധ്യാപകനായ ശ്രീ.ടി.ജി ഗോപിനാഥൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു

രണ്ടാം ദിവസം യമുന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു.ഡോ. പി.ജെ. പ്രദീപ് കുമാർ ,തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ . പി.പി. വേണുഗോപാൽ, കവിയും അധ്യാപകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്,

പന്തളം നഗരസഭ കൗൺസിലർ ശ്രീമതി സീന ,എഴുത്തുകാരിയും അധ്യാപികയുമായ ഐശ്വര്യ മാധവൻ (മാധ്യമ പ്രവർത്തക_ മനോരമ), മാധ്യമപ്രവർത്തക ശ്രീമതി ശ്രീദേവി നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

മൂന്നാം ദിവസം ഗംഗ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു പൂർവ്വ വിദ്യാർത്ഥിയും ഡിപ്പാർട്ട്മെൻറ്ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കേരള യൂണിവേഴ്സി റ്റി പ്രൊഫസർ ഡോ. എ ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ. വരുൺ എം , കവയിത്രി സുഗത പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു

നാലാം ദിവസം കാവേരി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ പുസ്തക പരിചയം എന്നപേരിൽ നടത്തപ്പെട്ടു പത്തനംതിട്ട റിട്ട. ഡി ഡി ഇ . പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു മാധ്യമപ്രവർത്തകനായ സി. റഹിം,പത്തനംതിട്ട നഗരസഭ കൗൺസിലർ കിഷോർ കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു

അഞ്ചാം ദിവസം സിന്ധു ഗ്രൂപ്പിൻെറ നേതൃത്വത്തിൽ നടത്തപ്പെട്ട സഞ്ചരിക്കുന്ന പുസ്തകശാല പന്തളം നഗരസഭാ കൗൺസിലർ അഡ്വ ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും കവിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളും നൽകി

ആറാം ദിന പ്രവർത്തനമായി വായന പക്ഷാചരണ സമാപനം 7/07/2021 ബുധനാഴ്ചനടത്തപ്പെട്ടു.മാധ്യമ പ്രവർത്തകനായ ശ്രീ പ്രദീപ് പനങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു 2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ സുജേഷ് ഹരി മുഖ്യാതിഥിയായിരുന്നു.

ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം, പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..

ജൂലൈ 1ഡോക്ടേഴ്സ് ഡേ

*സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ഡോക്ടേഴ്സ് ഡേ നടത്തി.

* വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കൊ- ഓർഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു.

* അപ്പോളോ ഹോസ്പിറ്റൽ ശിശുരോഗവിഭാഗം തലവനായ ഡോ രമേശ്, ഇടപ്പോൺ ജോസ് കോ ഹോസ്പിറ്റൽ സൈക്കാട്രിസ്റ്റ് ഡോ. അനിൽകുമാർ , കോയിപ്പുറം ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മീര രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ജൂലൈ നാല് - പ്രൊഫ.വി. സാംബശിവൻ അനുസ്മരണം.

*പ്രൊഫ. വി സാംബശിവൻ അനുസ്മരണം ഗൂഗിൾ മീറ്റിലൂടെ നടത്തി.

* ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.സുധർമ്മ .എ.ആർ ഉദ്ഘാടനം നിർവഹിച്ചു.

കഥാപ്രസംഗത്തിൽ സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയ ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റ് ശ്രീമതി മേഘ .ജി.എസ് കഥാപ്രസംഗ ക്ലാസ് നയിച്ചു. തുടർന്ന് കുട്ടികളുടെ കഥാപ്രസംഗം , കലാപരിപാടികൾ എന്നിവ അരങ്ങേറി.

ജൂലൈ അഞ്ച് - വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം.

*ഗൂഗിൾ മീറ്റിലൂടെ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പന്തളം എൻ എസ് എസ് കോളേജ് റിട്ടയേർഡ് പ്രൊഫസറുമായ ശ്രീ ഡോ. പഴകുളം സുഭാഷ് നിർവഹിച്ചു.

ജൂലൈ ഏഴ് - വായന പക്ഷാചരണ സമാപനം

ജൂലൈ ഏഴിന് ഗൂഗിൾ മീറ്റിലൂടെ നടത്തിയ വായന പക്ഷാചരണ സമാപന യോഗത്തിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ ശ്രീ.പ്രദീപ് പനങ്ങാട് നിർവ്വഹിച്ചു.

*2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ സുജേഷ് ഹരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

ജൂലൈ പതിനൊന്ന് -

*സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം , രക്ഷാകർതൃ ബോധവത്ക്കരണം.

*ഡോ.സി രാമചന്ദ്രൻ (റിട്ട. ചീഫ് എൻജിനീയർ കെ എസ് ഇ.ബി, അപ്ലെഡ് സൈക്കോളജിസ്റ്റ് ) . സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നയിച്ചു.

ജൂലൈ ഇരുപത്തിരണ്ട് - നല്ല പാഠം ക്ലബ്ബ് ഉദ്ഘാടനവും രക്ഷാകർതൃ ബോധവത്ക്കരണവും ( കോവി ഡ് കാലത്തെ ഓൺലൈൻ പഠനവും വെല്ലുവിളികളും)

*നല്ല പാഠം ക്ലബ്ബിന്റെ ഉദ്ഘാടനവും രക്ഷാകർതൃ ബോധവത്ക്കരണവും സാമൂഹ്യ പ്രവർത്തകയും പത്തനംതിട്ട കാതൊലിക്കേറ്റ് കോളേജ് റിട്ട. പ്രഫസറുമായ ഡോ.എം.എസ് സുനിൽ നിർവഹിച്ചു.

ആഗസ്റ്റ് ആറ് - ഹിരോഷിമ ദിനം.

*നല്ല പാഠം ക്ലബ്ബിന്റേയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റേയും നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ഹിരോഷിമാ ദിനാചരണം നടത്തി. ഇരമല്ലിക്കര ശ്രീ അയപ്പ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് കെ.സി ഹിരോഷിമാ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. കുട്ടികളുടെ പ്രസംഗങ്ങളും പാട്ടുകളും ഉണ്ടായിരുന്നു.

ആഗസ്ത് പതിനാറ് - രക്ഷാകർതൃ ശാക്തീകരണ പരിപടി " മക്കൾക്കൊപ്പം "

രക്ഷാകർതൃ ശാക്തീകരണ പരിപാടിയായ 'മക്കൾക്കൊപ്പം' പരിപാടിയുടെ ഉദ്ഘാടനം പന്തളം നഗര സഭാ വാർഡ് കൗൺസിലർ ശ്രീ.കെ. കിഷോർ കുമാർ നിർവഹിച്ചു.

ആഗസ്റ്റ് പതിനെട്ട് -

*ഓണാഘോഷംഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ ഡി.ഡി.ഇ ശ്രീ .പി.കെ.ഹരിദാസ് നിർവ്വഹിച്ചു.

* റേഡിയോ, ഫാം ബ്യൂറോ പ്രോഗ്രാം അസിസ്റ്റന്റ് ശ്രീ. അനിൽ നെടുങ്ങോട് ഓണസന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

സെപ്റ്റംബർ രണ്ട് - ലോക നാളികേര ദിനം

*ലോക നാളികേര ദിനത്തിൽ സ്കൂളിലും സമീപത്തുള്ള വീടുകളിലും തെങ്ങിൻ തൈകൾ നട്ട് നാളികേര ദിനം ആചരിച്ചു. കൂടാതെ വൈകിട്ട് 6.30 ന് ഗൂഗിൾ മീറ്റിലൂടെയും നാളികേര ദിനാചരണം നടത്തി.

*

ഐ സി.എം.ആർ സി .പി.സി.ആർ.ഐ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ. മായാ ലക്ഷ്മി ' കേരളനാടും കേരകർഷകർ നേരിടുന്ന പ്രതിസന്ധികളും' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.

സെപ്റ്റംബർ 16 - ഓസോൺ ദിനം.

*ഗൂഗിൾ മീറ്റിലൂടെ നടത്തിയ ഓസോൺ ദിനാചരണത്തിൽ

കൊല്ലം വെസ്റ്റ് കല്ലട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെൽ സ്പെഷ്യൽ ഫാക്കൽറ്റിയുമായ ഡോ.ജയശ്രീ.എസ് ക്ലാസ് നയിച്ചു

സെപ്റ്റംബർ 30 - പോഷൺ അഭിയാൻ പോഷൺ മാസാചരണ പരിപാടി.

*പോഷൺ മാസാചരണ പരിപാടിയുമായി ബന്ധപ്പെട്ട് മെഴുവേലി ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ആഫീസർ ഡോ. ശ്രീദേവി.എൻ നമ്പൂതിരി പോഷൺ അഭിയാൻ ക്ലാസ് എടുത്തു.

ഒക്ടോബർ 1 - ലോക വൃദ്ധ ദിനം

ലോക വൃദ്ധദിനത്തിൽ ഗൂഗിൾ മീറ്റിലൂടെ വയോജന കലാമേള നടത്തി വൃദ്ധ ദിനാചരണം ആചരിച്ചു. പന്തളം നഗരസഭാ വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു.

ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനാഘോഷം

ഗൂഗിൾ മീറ്റിലൂടെ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം പന്തളം നഗരസഭാ വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.

ഒക്ടോബർ പത്ത് - ദേശീയ തപാൽ ദിനം

ദേശീയ തപാൽ ദിനത്തിൽ ഇടുക്കി പോസ്റ്റൽ ഡിവിഷൻ ഇൻസ്പെക്ടറായ ശ്രീ. അരുൺ.പി. ആന്റണി മുഖ്യ അതിഥിയായി ഗൂഗിൾ മീറ്റിലൂടെ നടത്തിയ യോഗത്തിൽ പങ്കെടുത്തു

ഒക്ടോബർ പതിനൊന്ന് - ചങ്ങമ്പുഴ കൃഷ്ണപിള്ള ജന്മദിനാഘോഷം.

ഗൂഗിൾ മീറ്റിലൂടെ നടത്തിയ യോഗത്തിൽ പ്രശസ്ത കവിയും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ ശ്രീ.എം.കെ കുട്ടപ്പൻ സാർ മുഖ്യാതിഥി ആയി.

ഒക്ടോബർ 16- ലോക ഭക്ഷ്യദിനം

*ലോക ഭക്ഷ്യദിനത്തിൽ അടൂർ ഗവ: ഹോസ്പിറ്റൽ ഡയറ്റീഷൻ ഡോ. ജ്യോതി എൻ നായർ ക്ലാസെടുത്തു.

നവംബർ ഒന്ന്

കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂൾ പ്രവേശനോത്സവം നടത്തി. സ്കൂളും പരിസരവും ക്ലാസ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചു. ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുശീല സന്തോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് നാടൻ കലാരൂപമായ പടയണിയുടെ അവതരണവും നൽകി. പായസം കൂട്ടിയുള്ള സദ്യയും കുട്ടികൾക്ക് നൽകി.

നവംബർ 14-ശിശു ദിനാഘോഷം

കുട്ടികളുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ശിശുദിനാഘോഷം നടത്തി.

ഡിസംബർ 25 - ക്രിസ്മസ് ദിനാഘോഷം

*ഗൂഗിൾ മീറ്റിലൂടെ നടത്തിയ ക്രിസ്തുമസ് ദിനാഘോഷം വാർഡ് കൗൺസിലർ അഡ്വക്കേറ്റ് രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.കുമ്പഴ നോർത്ത് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ വർഗീസ് കളീയ്ക്കൽ ക്രിസ്തുമസ് ദിന സന്ദേശം നൽകി.

ജനുവരി 5- ദേശീയ പക്ഷിദിനം

* ദേശീയ പക്ഷിദിനത്തിൽ പക്ഷികൾക്കായി ആഹാരവും വെള്ളവും സ്കൂൾ പരിസരത്ത് കെട്ടിത്തൂക്കി. ഇതിന്റെ ഉദ്ഘാടനവും പക്ഷിപ്പതിപ്പിന്റെ പ്രകാശനവും വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റ്

കുട്ടികളിലെ ഇംഗ്ലീഷ് പരിജ്ഞാനം പുറം ലോകത്തിലേക്ക് എത്തിക്കുവാനും ഇംഗ്ലീഷ് എന്ന ഭാഷയോട് കുട്ടികൾക്കുള്ള അകലം മാറ്റുന്നതിനു വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഇംഗ്ലീഷ് ഫെസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതും ആയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.നാടകം കവിത ഭാവാഭിനയം പദങ്ങൾ പരിചയപ്പെടൽ, വാക്യ നിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങപ്രവർത്തനങ്ങളു൦ ഉൾപ്പെടുത്താറുണ്ട് ഇങ്ങനെ ഇംഗ്ലീഷ് ഒരുവേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സഭാകമ്പം മാറിക്കിട്ടുകയും ചെയ്യുന്നു.

ഹിന്ദി ഫെസ്റ്റ്

കുട്ടികളിൽ ഹിന്ദി പരിജ്ഞാനം എത്രത്തോളം എത്തുന്നുണ്ടെന്നും അത് അവർ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നും ഉള്ള അവബോധം മാതാപിതാക്കളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഹിന്ദി ഫെസ്റ്റ് .ഹിന്ദി ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം ഇതിലൂടെ മാറ്റുവാൻ സാധിക്കുന്നു. ഈ പ്രവർത്തനത്തിൽ നാടകം കവിത കഥ എന്നിങ്ങനെയുള്ള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതും നടത്തുന്നതും ഹിന്ദി പരിജ്ഞാനം നല്ലതുപോലെ ലഭിച്ച അധ്യാപകരാണ് ആണ്.

സ്കൂൾ അസംബ്ലി

വേറിട്ട അസംബ്ലിയാണ് സ്കൂളിൽ നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി ,മലയാളം അസംബ്ലി ,ഹിന്ദി അസംബ്ലി എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്താറുണ്ട്. അസംബ്ലിയിൽ പ്രതിജ്ഞ, ടീച്ചേഴ്സ് ജി കെ ,ജനറൽ നോളജ്, പിറന്നാൾ ആശംസകൾ, പുസ്തക പരിചയം പത്ര ക്വിസ്, വ്യായാമം, ദിനാചരണം, എന്നിവ സ്കൂൾ ഗ്രൂപ്പുകളുടെ നേതൃത്വത്തിലു൦ സ്കൂൾ ലീഡർ മാരുടെ നേതൃത്വത്തിലു൦ മാണ്

നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.

ഇംഗ്ലീഷ് അധിക പഠനം

ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രവർത്തനം സ്കൂളിൽ നടത്തുന്നത്. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം കുറയ്ക്കുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള പരിപോഷണവു൦സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പ്രത്യേകം പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. ഇംഗ്ലീഷ് അധിക പഠനത്തിൽ കവിതകളും കടങ്കഥകളും പ്രശ്നോത്തരി കളും നാടകവും കഥയും എല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.

എൽ എസ് എസ് യു എസ് എസ് പരിശീലനം

എൽ എസ് എസ് യു എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ മാർക്കിൻറെ അടിസ്ഥാനത്തിൽ പരീക്ഷ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നു ഓരോ പാഠത്തിൽ നിന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു അതുപോലെതന്നെ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്യിക്കുന്നു പരീക്ഷ രീതികൾ പരിചയപ്പെടുത്തുന്നു പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നു.

ഹിന്ദി പഠനം

ഒന്നുമുതൽ ഏഴുവരെ ഹിന്ദി ഭാഷ പരിശീലനം ലഭിച്ച അധ്യാപകരാണ് ഹിന്ദി ഭാഷ പരിപോഷണം നടത്തുന്നത്.സ്കൂളിലെ എല്ലാ ക്ലാസുകളിലും ഹിന്ദി പഠനം നടന്നു വരുന്നു .ഹിന്ദി ഭാഷ പരിപോഷണത്തിന് ആവശ്യമായ എല്ലാ പിന്തുണകളും അദ്ധ്യാപകർ കുട്ടികൾക്ക് നൽകുന്നു.

ബാലസഭ

കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്നതിന് വേണ്ടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നതാണ് ബാലസഭ എല്ലാ വെള്ളിയാഴ്ചയും അവസാന മണിക്കൂറിൽ ആണ് ഈ പ്രവർത്തനം നടത്തുന്നത്. ബാലസഭ നിയന്ത്രണം ചെയ്യുന്നത് കുട്ടികൾ തന്നെയാണ് അധ്യക്ഷ സ്വാഗതം നന്ദി എന്നിവയെല്ലാം തന്നെ കുട്ടികൾ തന്നെയാണ് ചെയ്യുന്നത് നാടകം നാടൻ പാട്ടുകൾ കഥാകഥനം കടങ്കഥ ചൊല്ല് പഴഞ്ചൊല്ലുകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപരിപാടികളാണ് കുട്ടികൾ വാല് സഭയിൽ അവതരിപ്പിക്കുന്നത് ഹിന്ദി മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷകളും ഉൾപ്പെടുത്തിയാണ് ബാലസഭ അവതരിപ്പിക്കപ്പെടുന്നത്.

പ്രീ പ്രൈമറി മേള

എൽകെജി യിലെയും യുകെജി യിലും ഉള്ള കുഞ്ഞുമക്കൾ അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്ന വേദിയാണ് പ്രീപ്രൈമറി മേള. കുട്ടികളുടെ കവിത നൃത്തം കഥാകഥനം എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിനുവേണ്ടിയുള്ള പരിശീലനങ്ങളും സഹായങ്ങളും അധ്യാപകർ ചെയ്യാറുണ്ട്. പ്രീ പ്രൈമറി മെയിൽ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകാറുണ്ട്.

കമ്പ്യൂട്ടർ പരിശീലനം

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു .എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൽ പ്രാക്ടിക്കൽ ആയിട്ടുള്ള പരിശീലനം നൽകുന്നുണ്ട്. ഉബഡു വിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നു. കുട്ടികൾക്ക് സ്വയം ചെയ്യുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കുന്നു.

സ്കൂൾ ലൈബ്രറി

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ് സ്കൂൾ ലൈബ്രറിക്ക് പുറമേ ക്ലാസ് തരത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു .ഇതുകൂടാതെ അമ്മ വായനയ്ക്കും സൗകര്യങ്ങൾ ഒരുക്കുന്നു. പുസ്തകം വായിക്കുവാൻ താല്പര്യമുള്ള എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു കൂടാതെ കുട്ടികളുടെ വീടിനടുത്തുള്ള ഓട്ടോ സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും എല്ലാം തന്നെ പുസ്തക വായനക്ക് സാഹചര്യങ്ങൾ ഒരുക്കുന്നു .ഇതിലൂടെ പുസ്തക വായന വളർത്തുവാൻ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ സാഹചര്യങ്ങൾ ഒരുക്കുന്നതിനു സ്കൂൾ ലൈബ്രറിക്ക് സാധിക്കുന്നു.