"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 137: വരി 137:
==സാരഥികൾ ==
==സാരഥികൾ ==
<gallery>
<gallery>
'''(ഹെഡ്‌മാസ്റ്റർ)'''
|'''മായ.ടി''' '''(ഹെഡ്‌മാസ്റ്റർ)'''
'''(പ്രിൻസിപ്പാൾ)‍‍'''
|'''ആർ.ഗീത'''  '''(പ്രിൻസിപ്പാൾ)‍‍'''
</gallery>
</gallery>



10:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംക‍ുളം

കായംക‍ുളം പി.ഒ.
,
690502
സ്ഥാപിതം04 - 06 - 1962
കോഡുകൾ
എച്ച് എസ് എസ് കോഡ്04056
വിക്കിഡാറ്റQ87478718
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംക‍ുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പ‍ുഴ
നിയമസഭാമണ്ഡലംകായംക‍ുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മ‍ുത‍ുക‍ുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ആർ
പ്രധാന അദ്ധ്യാപികമായ.ടി
പി.ടി.എ. പ്രസിഡണ്ട്പി ശ്രീജിത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
12-01-202236053
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‍ുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താല‍ൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത‍ുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്.കല്ല‍ൂരയ്യത്ത് സ്‍ക‍ൂൾ എന്ന‍ും ഈ സ്‍ക‍ൂളിന് പേര‍ുണ്ട്.ഈ സ്‍‍ക‍ൂളിന്റ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.

ചരിത്രം

ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‍ുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താല‍ൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജ‍ൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകള‍ുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെട‍ുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍ക‍ൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് കായംകുളം എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാനും അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിൽ റോഡിനിര‍ുവശവ‍ുമായി രണ്ട‍ു കോമ്പൗണ്ട‍ുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • യു പി, ഹൈസ്കൂൾ വിഭാഗം ഓഫിസ് പ്രവർത്തങ്ങൾക്കായി ഒരു ഇരുനില കെട്ടിടവും, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു മൂന്ന് നില കെട്ടിടവുമുണ്ട്
  • സ്കൂളിൽ യ‍ു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ‍ുകളും രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുമ‍ുണ്ട്.
  • രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം അമ്പത് കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്.
  • ലാബ‍ുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എട്ട് ഹൈസ്കൂൾ ക്ലാസ്‍മ‍ുറികൾ ഹൈടെക്കായി മാറി.
  • ഹയർ സെക്കണ്ടറി ക്ലാസ്‍മ‍ുറികൾ എല്ലാം ഹൈടെക്കായി.
  • ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റ‍ൂം, സ്‍പോട്സ് റ‍ൂം ഇവ ഉണ്ട്
  • ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറ‍ും സ്ക‍ൂളിന‍ുണ്ട്.
  • ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.
  • ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.
  • വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവർത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെർ പ്രവർത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിർമ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവർത്തിപരിചയമേളയിൽ ഓവർറോൾ ചാംപ്യൻഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി

     ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ൽ സ്റ്റേറ്റിൽ പ്രവർത്തിപരിചയ   	മേളയിൽ 16 സമ്മാനം നേടുകയുണ്ടായി 2007-2008ൽ സ്കൗട്ട് & 	ഗൈഡിന്റെ അഭിമുഖ്യത്തിൽ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് 	രണ്ട് സ്കൗട്ടുകൾ പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തിൽ ട്രെയ്നേഴ്സായി 	പ്രവർത്തിക്കുകയ്യും ചെയ്തു. ഐ.ടി.മേള,പ്രവർത്തിപരിചയമേള,കലോത്സവം 	തുടങ്ങിയവയിൽ സ്റ്റേറ്റിൽ  പങ്കെടുത്ത കുട്ടികൾ ഗ്രേസ്സ് മാർഗ്ഗിന് അർഹരായി. 	കാർഗിൽയുദ്ധസമയത്ത് സൈന്യത്തിന്പിൻതുണയുമായ്സാപ്പത്തികസഹായ

ത്തിനായി ആദ്യം മുൻകൈ എടുത്ത സ്കുളുകളിൽഒന്നാണ് എൻ.ആർപി.എം.എച്ച്.എസ്സ്.എസ്സ്.

മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താൻസാറിന്റെ നേതൃത്വത്തിൽ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രൻ സാറിന്റെ പാഠകവും ബാലസാഹിത്യകാരൻമ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തിൽ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തിൽ പെരിയാർ വന്യജീവി സങ്കേതം,നെയ്യാർ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണൽ പാർക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടൽവന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്.

കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ പെൺകുട്ടികൾ മുൻപന്തിയിലാണ്ഈസ്കുളിൽ.ക്ലാസ്സ്ലീഡർമ്മാരിൽ50%മുകളിൽപെൺകുട്ടി കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഔഷധത്തോട്ടം നിർമ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെർക്കാനുള്ള ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു.

സാമൂഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

മാനേജ്‍മെന്റ്

എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ കായംകുളം

സ്ഥാപിതം  : 04-06-1962

സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള

മാനേജർമാർ

ക്രമനമ്പർ കാലഘട്ടം ചിത്രം
1 04-06-1962 to 12-02-1987
സ്ക‍ൂൾ സ്ഥാപകമാനേജർ
2 13-02-1987 to 22-03-2015

സാരഥികൾ


മ‍ുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് കെ.ഹരിലാൽ( കേരളാ ഹൈക്കോടതി)
  • ജില്ലാ ജഡ്ജി കെ. നടരാജൻ
  • ചിത്തിരതിരുനാൾ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൽ ശ്രീ മഹാദേവൻപിള്ള
  • എം.എസ്.എം.കോളേജിലെ പരമേശ്വരൻ പിള്ള
  • ആലപ്പുഴ എസ്സ്.ഡി.കോളേജിലെ ഡോ: ഉണ്ണികൃഷ്ണൻ.
  • സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
  • എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
  • കണ്ടല്ല‍ൂർ അജേഷ് (Sculpture)

നേട്ടങ്ങൾ /മികവുകൾ

വിജയലക്ഷ്മിദേവി എസ്സ് 485/600(1980) മംഗളകുമാരി 468 / 600( 1981) അജിതാകുമാരി 472/600(1982) ജയകുമാർ.എസ്സ്.കെ 464/600(1983) ശ്രീലാ.എൽ 496/600(1984) സന്തോഷ് കുമാർ.ആർ 496/600(1985) ശശി.എസ്സ് 476/600(1986) രാജീവ്. ജി 1100/1200(1987) മഹിരാജ്.എ 515/600(1988) ശ്രീരേഖാ.എസ്സ് 516/600(1989) റീനാസുകുമാർ 535/600(1990) ശ്രീകല.പി 525/600(1991) രാജീവ് സുകുമാർ 534/600(1992) വിജയലക്ഷ്മി.കെ.ആര് ‍530/600(1993) രാജീവ്.ജി 515/600(1994) രാധികാ.കെ.എസ്സ് 536/600(1995) സുജേഷ്.പി 450/600(1996) രേണുക.വി 477/600(1997) രാജലക്ഷ്മി. യൂ 538/600(1998) സൈരനാഥ്.എസ്സ്.വി .513/600(1999) വിനീഷ്.വി 531/600(2000) ഷാനി.ആർ 528/600(2001) സജിത്ത്.എസ്സ് & അനീഷ്.എസ്സ്553/600(2002) സിബിലാ.വൈ 535/600(2003) അനസ്.എ ലത്തീഫ് 573/600(2004) സൗമ്യ മോഹൻ 680/760(2005) ദിവ്യ ലക്ഷമി 726/760(2006) ജ്യോതിർ റോസ്.കെ.ജി A+/A+(2007)

ജയലക്ഷ്മി അപ്പുക്കുട്ടൻ പിള്ള A+/A+(2007)


വഴികാട്ടി